Bineesh K Achuthan

തൊമ്മനും മക്കളും, മായാവി എന്നീ ബ്ലോക്ക് ബസ്റ്ററുകൾക്കും ചട്ടമ്പിനാട് എന്ന ഹിറ്റിനും ശേഷം മമ്മൂട്ടിയും ഷാഫിയും ഒരുമിക്കുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷകളോടെയാണ് മലയാള ചലച്ചിത്ര മേഖല ഉറ്റുനോക്കിയത്. അതും ക്ലാസ്മേറ്റ്സിലൂടെ കയ്യടി നേടിയ ജയിംസ് ആൽബർട്ടിന്റെ തിരക്കഥയിൽ. ഒപ്പം ഒരു പീരീയോഡിക് സബ്ജക്റ്റും. കൂടാതെ കുറ്റാന്വേഷണ പശ്ചാത്തലവും. പക്ഷേ ആ പ്രതീക്ഷകൾക്കനുസരിച്ച് ഉയരാൻ ആ പ്രൊജക്റ്റിന് കഴിയാതെ പോയി. ഫലമോ വൻ ഇനീഷ്യൽ കളക്ഷൻ നേടിയതിന് ശേഷം പടം വീണു. പിന്നീട് മമ്മൂട്ടി – ഷാഫി കൂട്ടുകെട്ടിൽ നിന്നും ഒരു ചിത്രം ഉണ്ടായിട്ടില്ല. ആ കൂട്ടായ്മയിലെ അവസാന ചിത്രമായ വെനീസിലെ വ്യാപാരി ഇന്ന് (ഡിസംബർ 16) ഒരു വ്യാഴവട്ടം പൂർത്തിയാക്കുന്നു.

ഒട്ടേറെ പ്രത്യേകതകളുമായിട്ടായിരുന്നു വെനീസിലെ വ്യാപാരിയുടെ വരവ്. ആദ്യ പ്രത്യേകത പേരിൽ തന്നെയുണ്ട്. ആലപ്പുഴ പശ്ചാത്തലമായി, യാത്ര ബോട്ടുകളിൽ നിന്നും ശിക്കാര ബോട്ടുകളിലേക്കും അതിൽ നിന്നും നാമിന്ന് കാണുന്ന ഹൗസ് ബോട്ടുകളിലേക്കും ടൂറിസം വികസിച്ചതിന്റെ ഒരു ഏകദേശ ചരിത്രം വിവരിക്കുന്ന ഈ ചിത്രത്തിന്റെ പേരിടുന്നത് സലിം കുമാറായിരുന്നു. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ കഥയാണ് പറയുന്നത് എന്ന് കേട്ടപ്പോൾ സലിംകുമാർ തമാശയായി പറഞ്ഞ പേരാണ് വെനീസിലെ വ്യാപാരി. ഇതിലും അനുയോജ്യമായ മറ്റൊരു പേരില്ലെന്ന അഭിപ്രായക്കാരായിരുന്നു അണിയറ പ്രവർത്തകരും.
മമ്മൂട്ടിയുടെ നായികയായി വരുന്നത് കാവ്യാമാധവനാണ്. മറ്റൊരു നായികയായി പുനം ബവ്ജയുമുണ്ട്. കാവ്യാമാധവൻ മമ്മൂട്ടിയുടെ നായികയാകുന്ന അവസാനത്തെ ചിത്രമാണ് ഇത്. വിജയരാഘവന്റെ കിടിലൻ വേഷ പകർച്ചയായിരുന്നു ചുങ്കത്തറ രാഘവൻ. ജഗതി ശ്രീകുമാർ, സലിംകുമാർ, സുരാജ് വെഞ്ഞാറമൂട് എന്നിവരടങ്ങുന്ന കോമഡി രംഗങ്ങൾ ആസ്വാദ്യകരമായിരുന്നുവെങ്കിലും സിനിമയുടെ ടോട്ടാലിറ്റിയിൽ അത് പ്രതിഫലിച്ചില്ല എന്ന് വേണം കരുതാൻ.

70 – കളുടെ അവസാനം മുതൽ 80 – കളുടെ തുടക്കം വരെ നീളുന്ന കഥാഗതിക്കനുയോജ്യമായ കോസ്റ്റ്യുംസ് ഒരുക്കുന്നതിൽ ആർട്ട് വിഭാഗം വിജയിച്ചിട്ടുണ്ട്. കഥയിലെ ട്വിസ്റ്റുകളും ടേണുകളും നന്നായിരുന്നെങ്കിൽ തന്നെയും ലാൽ ജോസിന്റെ പട്ടാളത്തിന് സംഭവിച്ചത് പോലെ ഒരു മാർക്കറ്റിംഗ് പിഴവ് വെനീസിലെ വ്യാപാരിക്കും സംഭവിച്ചു. ഷാഫി – മമ്മൂട്ടി ടീമിന്റെ മുൻകാല ചിത്രങ്ങൾ പോലെ കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമെന്ന നിലയിലായിരുന്നു ട്രെയിലറും പരസ്യങ്ങളുമെല്ലാം. മമ്മൂട്ടി അൽപ്പം നെഗറ്റീവ് ഷേഡിൽ വരുന്ന ചിത്രത്തെ ഒരു ഫാമിലി എന്റർടെയിനർ എന്ന നിലയിൽ മാർക്കറ്റ് ചെയ്തിരുന്നുവെങ്കിൽ ബോക്സ് ഓഫീസ് പെർഫോമൻസിൽ മാറ്റങ്ങളുണ്ടാകുമായിരുന്നു. അങ്ങാടിയിലെ ” കണ്ണും കണ്ണും ” എന്ന ഗാനം റീമിക്സ് ചെയ്ത് ഉപയോഗിച്ചത് പിന്നീട് സീമയടക്കമുള്ളവരുടെ വിമർശനങ്ങൾക്കിടയാക്കി. 2011 – ൽ ഷാജി കൈലാസിന്റെ ആഗസ്റ്റ് 15 – ലാരംഭിച്ച മമ്മൂട്ടിയുടെ പരാജയ പരമ്പരകൾക്കിടയിലെ ഒരു ചിത്രമാകാനായിരുന്നു വെനീസിലെ വ്യാപാരിയുടെ വിധി.

You May Also Like

വിനീത് ശ്രീനിവാസൻ ഷൈൻ ടോം ചാക്കോ കൂട്ടുകെട്ടിന്റെ കുറുക്കനിലെ “ശുഭവിഭാതമായി സൂര്യൻ”എന്ന വീഡിയോ സോങ്

പ്രേക്ഷകരെ ഒന്നടങ്കം തിയ്യേറ്ററുകളിൽ എത്തിച്ചു പൊട്ടിച്ചിരിയുടെ സദ്യ സമ്മാനിച്ച ശ്രീനിവാസൻ വിനീത് ശ്രീനിവാസൻ ഷൈൻ ടോം…

ഷാഫി സംവിധാനം ചെയുന്ന ഷറഫുദ്ദീൻ ചിത്രം ആനന്ദം പരമാനന്ദത്തിന്‍റെ രണ്ടാം ടീസര്‍

ഷാഫി സംവിധാനം ചെയ്ത ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്‍റെ രണ്ടാം ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഷറഫുദ്ദീനാണ്…

‘തൂവാനത്തുമ്പികളി’ലെ തൃശൂർ ഭാഷാശൈലി വളരെ വിരസമാണെന്ന് രഞ്ജിത്ത്: മറുപടിയുമായി പത്മരാജന്റെ മകൻ അനന്തപത്മനാഭൻ

പത്മരാജൻ-മോഹൻലാൽ ചിത്രമായ ‘തൂവാനത്തുമ്പികളി’ലെ തൃശൂർ ഭാഷ വളരെ ബോറടിപ്പിക്കുന്നതാണെന്ന് സംവിധായകൻ രഞ്ജിത്തിന് മറുപടിയുമായി പത്മരാജന്റെ മകൻ…

കമൽ ഇനി ഒന്നാമത്, ഒന്നാം നിര സൂപ്പര്‍താരങ്ങളുടെ കളക്ഷനുകളെ പിന്നിലാക്കി കമലിന്റെ പടയോട്ടം

ഉലഗനായകൻ കമൽ ഹാസന്റെ സ്വപ്നതുല്യമായ തിരിച്ചുവരവാണ് മാറിയിരിക്കുകയാണ് വിക്രം എന്ന സിനിമ. രജനികാന്ത്, വിജയ്, അജിത്ത്…