Bineesh K Achuthan

കഴിഞ്ഞ മൂന്നര ദശാബ്ധമായി മലയാള സിനിമയിലെ സൂപ്പർ താരമാണ് മോഹൻലാൽ. നാല് ദശാബ്ദത്തിലേറെ നീണ്ട കരിയറിൽ അദ്ദേഹം എല്ലാ പ്രമുഖ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും അഭിനയിക്കുകയുണ്ടായി. എന്നാൽ മോഹൻലാലിന്റെ അന്യഭാഷാ മാർക്കറ്റ് വാല്യൂ താരതമ്യേന കുറവായിരുന്നു. 80 – കളുടെ അവസാനവും 90 – കളുടെ തുടക്കവും മമ്മൂട്ടിയുടെ ഒട്ടുമിക്ക ആക്ഷൻ ചിത്രങ്ങളും തമിഴിലും തെലുങ്കിലും തുടർച്ചയായി വിജയം നേടുകയുണ്ടായി.

സാമ്രാജ്യത്തിന്റെ ഡബ്ബിംഗ് പതിപ്പിന്റെ അപ്രതീക്ഷിത വിജയത്തെ തുടർന്ന് നിരവധി മമ്മൂട്ടി ചിത്രങ്ങൾ തെലുങ്കിൽ ഡബ്ബ് ചെയ്യുകയുണ്ടായി. 90 – കളുടെ രണ്ടാം പകുതിയിൽ സുരേഷ് ഗോപിക്കും ഇതേ സ്റ്റാറ്റസ് കൈവന്നിരുന്നു. കമ്മീഷണറിന്റെ തെലുങ്ക് ഡബ്ബിംഗിന്റെ വൻ വിജയത്തിലൂടെയായിരുന്നു സുരേഷ് ഗോപി ഈ സ്വീകാര്യത കരസ്ഥമാക്കിയത്. അപ്പോഴൊക്കെ മോഹൻലാൽ ചിത്രങ്ങളുടെ ഡബ്ബിംഗ് പതിപ്പുകൾ തെലുങ്കിൽ വേണ്ടത്ര സ്വീകാര്യത നേടിയിരുന്നില്ല. എന്നാൽ മോഹൻലാലിന്റെ ധാരാളം ചിത്രങ്ങൾ തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും വിജയം വരിക്കുകയും ചെയ്തിരുന്നു.

1994 – ൽ റിലീസായ, ബാലകൃഷ്ണ നായകനായ ഗാണ്ഡീവം എന്ന തെലുങ്ക് ചിത്രത്തിൽ ഒരു ഗാന രംഗത്ത് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ലാലിന്റെ സുഹൃത്തായ പ്രിയദർശനായിരുന്നു സംവിധായകൻ. എന്നാൽ, 2016 – ൽ റിലീസായ ” ജനതാ ഗാരേജ് ” എന്ന ചിത്രത്തിന്റെ വൻ വിജയത്തോടെയാണ് തെലുങ്ക് പ്രേക്ഷകർക്ക് മോഹൻലാൽ സുപരിചിതനാവുന്നത്. പുതു തലമുറയിലെ ജനപ്രിയ താരമായ ജൂനിയർ എൻ ടി ആർ നായകനായ ഈ ആക്ഷൻ ചിത്രത്തിൽ സ്വതസിദ്ധമായ അഭിനയ ശൈലിയോടെ മോഹൻലാൽ പ്രേക്ഷക പ്രീതി പിടിച്ചു പറ്റി. ഇതിനെ തുടർന്ന് മലയാളത്തിൽ വൻ ഹിറ്റായ പുലിമുരുകന്റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പായ ” മന്യം പുലി ” റിലീസ് ചെയ്തു. ആന്ധ്രയിലും തെലുങ്കാനയിലും ദേദപ്പെട്ട വിജയമാണ് മന്യം പുലി കരസ്ഥമാക്കിയത്. ഈ തുടർ വിജയങ്ങളോടെ മോഹൻലാലിന്റെ സ്വീകാര്യത തെലുങ്ക് പ്രേക്ഷകർക്കിടയിൽ വർദ്ധിച്ചു. ആക്ഷൻ പശ്ചാത്തലത്തിലുള്ള മോഹൻലാൽ ചിത്രങ്ങൾ തുടർച്ചയായി തെലുങ്കിൽ ഡബ്ബ് ചെയ്ത് റിലീസായി.

ഒടുവിൽ ഇറങ്ങിയ ലൂസിഫറിന്റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പും ശരാശരി വിജയമായിരുന്നു. തെലുങ്ക് പ്രേക്ഷകർ മിക്കവരും കണ്ടെങ്കിൽ തന്നെയും ഈ സബ്ജക്റ്റിലുള്ള വിശ്വാസം കൊണ്ടാകാം മെഗാ സ്റ്റാർ ചിരഞ്ജീവിയെ ലൂസിഫർ റീമേക്ക് ചെയ്യാൻ പ്രേരിപ്പിച്ചത്. ബാലകൃഷ്ണയും വെങ്കിടേഷും നാഗാർജ്ജുനയുമടക്കം മുൻ നിര താരങ്ങളെല്ലാം തന്നെ മോഹൻലാലിന്റെ നിരവധി ചിത്രങ്ങൾ റീ മേക്ക് ചെയ്തിട്ടുണ്ടെങ്കിലും തെലുങ്ക് ചലച്ചിത്ര ഇതിഹാസം മെഗാ സ്റ്റാർ ചിരഞ്ജീവി നടാടെയാണ് ഒരു മോഹൻലാൽ ചിത്രം റീ മേക്ക് ചെയ്യുന്നത്. അതും വൻ താര നിരയിൽ, വിശാലമായ കാൻവാസിൽ. ഈ വേളയിൽ മോഹൻലാലിന്റെ മലയാള ചിത്രങ്ങളുടെ തെലുങ്ക് പതിപ്പുകളെ ഒന്നു പരിശോധിക്കാം .ലിസ്റ്റ് പൂർണമല്ല. ഓർമയിൽ വന്നതാണ് എഴുതിയത്

1. എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് – പാപ്പേ മാ പ്രാണം – ശരത് ബാബു
2. പൂച്ചക്കൊരു മൂക്കുത്തി – ഇന്തലോ ശ്രീമതി വീട്ടിലോ കുമാരി – അല്ലരി നരേഷ്
3. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് – മുദ്ദുന മനവാരലു – ചന്ദ്രമോഹൻ
4. ബോയിംഗ് ബോയിംഗ് – ചിലകോട്ടുഡു – ജഗപതി ബാബു
5. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു – സാരദേഗ കശേപു – ശ്രീകാന്ത്
6. സന്മനസുള്ളവർക്ക് സമാധാനം – ദോങ്ക കൊല്ലു – രാജേന്ദ്ര പ്രസാദ്
7. ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് – ഗാന്ധി നഗർ രണ്ടാവെ വീഥി – രാജേന്ദ്ര പ്രസാദ്
8. രാജാവിന്റെ മകൻ – ആഹുതി – ഡോ.രാജശേഖർ
9. നാടോടിക്കാറ്റ് – ചെന്നപ്പട്ടണം ചിനൊള്ളു – ഡോ. രാജശേഖർ
10. ഇരുപതാം നൂറ്റാണ്ട് – ഇരുപതാവത് ശതാബ്ധ – സുമൻ
11. ആര്യൻ – അശോക ചക്രവർത്തി – ബാലകൃഷ്ണ
12. മൂന്നാം മുറ – മഗാഡു – ഡോ. രാജശേഖർ
14. ചിത്രം – അല്ലഡു ഗാരു – മോഹൻ ബാബു
15. ദൗത്യം – അഡവിയിൽ അഭിമന്യുഡു – ജഗപതി ബാബു
16. കിരീടം – റൗഡിയിസം നശിഞ്ചാലി – ഡോ. രാജശേഖർ
17. വന്ദനം – നിർണ്ണയം – നാഗാർജ്ജുന
18. കിലുക്കം – അല്ലരി പിള്ള – സുരേഷ്
19. അഭിമന്യു – നഗരം – ശ്രീകാന്ത്
20. ദേവാസുരം – കുന്തി പുത്രഡു – മോഹൻബാബു
21. സ്ഫടികം – വജ്രം – നാഗാർജ്ജുന
22. ചന്ദ്രലേഖ – ചന്ദ്രലേഖ – നാഗാർജ്ജുന
23. നരസിംഹം – അധിപതി – മോഹൻ ബാബു
24. കാക്കക്കുയിൽ – തപ്പു ചേസി പാപ്പു കേഡു – മോഹൻബാബു
25. ബാലേട്ടൻ – രാജാബാബു – ഡോ.രാജശേഖർ
26. ഹലോ – നാ സ്റ്റൈലെ വേറു – ഡോ.രാജശേഖർ
27. ദൃശ്യം – ദൃശ്യം – വെങ്കിടേഷ്
28. ദൃശ്യം 2 – ദൃശ്യം 2 – വെങ്കിടേഷ്
29. ലൂസിഫർ – ഗോഡ് ഫാദർ – ചിരഞ്ജീവി
30 .ഹലോ-നാ സ്റ്റൈൽ വേരു:ഡോക്ടർ രാജശേഖർ
31 ബാലേട്ടൻ – രാജബാബു (2006) – ഡോ : രാജശേഖർ

Leave a Reply
You May Also Like

14 വയസില്‍ താഴെ ഉള്ള കുട്ടികള്‍ക്കും ജോലിചെയ്യാം..!

ഇതു വഴി സിനിമ, സീരിയല്‍ മേഖലകളിലും മാതാപിതാക്കള്‍ക്കൊപ്പം കൃഷിയിടങ്ങളിലും കുട്ടികള്‍ക്ക് ജോലിചെയ്യാം

സിനിമ സിനിമ തന്നെയാണ്….എന്നിരുന്നാൽ പോലും ഇത്തരം ബോധം വളർത്തിയെടുക്കൽ അത്ര നല്ലതല്ല

✍️ ഹിരണ് നെല്ലിയോടൻ ഒരിക്കൽ ഒരു സായിപ്പിനോട് നമ്മുടെ വിവേകാനന്ദ സ്വാമി പറയപെട്ടു എന്നു പറയുന്ന…

അടുത്ത വര്‍ഷത്തോടെ ഇന്റര്‍നെറ്റ് താരിഫുകള്‍ കുത്തനെ കുറയും

അടിക്കടി വര്‍ദ്ധിക്കുന്ന മൂബൈല്‍ നിരക്കുകള്‍ അടുത്ത വര്‍ഷത്തോടെ കുറയും.

പാ.രഞ്ജിത്ത് – കാളിദാസ് ജയറാം ചിത്രം നക്ഷത്തിരം നകർകിരത്, പ്രൊമൊ വീഡിയോ പുറത്ത് !

പാ.രഞ്ജിത്ത് – കാളിദാസ് ജയറാം ചിത്രം നക്ഷത്തിരം നകർകിരത്, പ്രൊമൊ വീഡിയോ പുറത്ത് ! അയ്മനം…