Bino Mathew
സോണി ലീവിൽ അക്കൗണ്ട് എടുത്തതിൽ ഞാനും കുടുംബവും ധന്യരായ നീണ്ട രണ്ട് മണിക്കൂറുകൾ. കഴിഞ്ഞ ആഴ്ച പടം കാണാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിടത്ത് നിന്ന് ഇന്നലെ വിജയ കരമായി പൂർത്തീകരിച്ച ഒരു നല്ല സിനിമ അനുഭവം.കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് മൊബൈൽ കയ്യിലെടുക്കാനും പുളിച്ച കമന്റുകൾ ഇടാനും പൊങ്ങിയില്ലെങ്കിൽ പതഞ്ഞു പു ളിക്കാനായി ഒരു നുള്ള് ഈസ്റ്റ് ചേർത്ത് അത് പൊങ്ങുന്നുണ്ടോ എന്ന് നോക്കാനും തോന്നും.
സ്വപ്നവും യാഥാർത്ഥ്യവും ഇടകലർത്തിയ സസ്പെൻസ് ത്രില്ലർ ആണ് പടം.ഓ റ്റീ ടീ റിലീസ് ആയതിനാൽ ഇന്റർവൽ ഉണ്ടായിരിക്കില്ല എന്ന് മുൻകൂട്ടി കണ്ടു കൊ ണ്ട് വലിക്കാനോ കൊറിക്കാനോ കുടിക്കാനോ സംവിധായകൻ ഇഷ്ടംപോലെ ഇടവേളകൾ തന്നെ തിരുകീട്ട്ണ്ടെന്ന് നമുക്ക് പടം കണ്ടു കൊണ്ടിരുന്നപ്പോൾ മനസ്സിലായി.അമൽ നീരദ് ഒക്കെ ഈ പടം കണ്ടു പഠിക്കണം. നടത്തൽ വേഗം കുറച്ചു, കൂട്ടി, പിന്നെ മുറിച്ച് കോമ്പൻസെറ്റ് ചെയ്യുന്ന രീതി ഒന്നും ഇതിലില്ല.അവാർഡുകൾ ഒക്കെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള സമയം എടുത്ത് ഉള്ള പരിപാടി ആണ്. അതുകൊണ്ടുതന്നെ ഒരു ഫീൽ ഗുഡ് മൂവി കൂടിയാണിത്.
ഡബിങ്ങിൽ ഒക്കെ ഒരു പ്രത്യേക പാത തന്നെ വെട്ടി തെളിയിച്ചിട്ടുണ്ട് ഈ സിനിമ. രമാനന്ദ് സാഗറിന്റെ രാമായണം പോലെ മൾട്ടിലിങ്കൽ പ്രൊജക്റ്റുമായി താരതമ്യം ചെയ്യാൻ ഈ സിനിമയ്ക്ക് കഴിയുന്നുണ്ട്. സംഭാഷണവും ലിപ് മൂവ്മെന്റ് സിങ്ക് രനൈസ് ചെയ്യാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. അന്യഭാഷ റിലീസ് കൂടി കണക്കിലെടുത്ത് കൊണ്ടായിരിക്കും ഇത്തരത്തിൽ ചെയ്യാൻ പടം ഷൂട്ട് ചെയ്യുമ്പോൾ അണിയറ പ്രവർത്തകർ ശ്രമിച്ചിട്ടുണ്ടാവുക.
സംഗീതം, പശ്ചാത്തല സംഗീതം ആണെങ്കിൽ കൂടി കൂടുതലൊന്നും പറയാനില്ല. പാട്ടുകൾ ചെയ്തിരിക്കുന്ന സ്ഥലവും സന്ദർഭവും കൃത്യമാണ്. ആലാപനവും അസാധ്യം. വിനീത് ശ്രീനിവാസൻ 12 എണ്ണം കുത്തിക്കയറ്റിയിട്ടും കാര്യമില്ല.റസൂൽ പൂക്കുട്ടി ഒന്നുമല്ലാതായ രണ്ടു മണിക്കൂറുകൾ. കസേര ബുഷ് ഇല്ലാതെ വലിച്ചടുമ്പോൾ ഉള്ള സ്വരം ഗൃഹാതുരത്വം പലരുടെ മനസ്സിലും ഉണ്ടാക്കും.പല്ലു പുളിച്ചാൽ ഡോക്ടർമാരെ പോയി കാണുക.ഗോപി സുന്ദരനു പ്രതിഫലം കൊടുത്തത് പേര് വെക്കുന്നതിനു മാത്രമായിട്ടായിരിക്കും എന്ന് തോന്നുന്നു.
താടിവച്ച് ലാലേട്ടനും ശേഷം താടിവച്ച സുരാജ് ഏട്ടൻ നാളുകൾ ആണ് ഇനി മലയാള സിനിമയിൽ വരാൻ പോകുന്നത്.പഴയ ലാലേട്ടൻ തിരിച്ചുവരാൻ നമ്മൾ കാത്തിരിക്കുന്നത് പോലെ ഇനി പഴയ സുരാജേട്ടൻ തിരിച്ചുവരാൻ നമ്മൾ കാത്തിരിക്കേണ്ടി വരും.മഴപെയ്ത് മധുരം പോയ കുഴച്ചക്ക പോലെ ഹിസ്റ്റീരിയ ബാധിച്ച പെർഫോമൻസ് ഒന്നുമില്ലാതെ, വളരെ വ്യക്തമായ തെളിച്ചമുള്ള ഒരു റോൾ ആണ് ഷൈൻ ടോം ചാക്കോ ഇതിൽ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ ഡയലോഗ് കഴിയുമ്പോഴും നമ്മൾ സാധാരണ കേൾക്കാറുള്ള പശ്ചാത്തല സംഗീതം നമ്മൾ ഭാഗ്യവശാൽ ഇതിൽ കേൾക്കുന്നില്ല.
മലയാള സിനിമയുടെ ഭാവി ഓം പുരി ആയിരിക്കും ഷൈൻ ടോം ചാക്കോ.ഒരുപാട് പേരെ കുറ്റവാളികളായി ഈ പടത്തിൽ നമുക്ക് സംശയിക്കാനുള്ള പഴുതുകൾ സംവിധായകൻ തരുമ്പോഴും വളരെ ഋജു ആയി കഥ പറഞ്ഞു പോകുന്ന ഒരു രീതിയാണ് സംവിധായകൻ അനുവർത്തിച്ചിരിക്കുന്നത്.ഈ ജാഥ യിൽ കയറേണ്ടവർ കയറിക്കോളൂ കയറിയില്ലെങ്കിലും കുഴപ്പമില്ല ഞങ്ങൾ പോവാണ് എന്ന രീതി. സസ്പെൻസ് കൂടിക്കൂടി ടീനയെ കിട്ടിയിട്ട് വേണം നമുക്കൊന്ന് കിടന്നുറങ്ങാൻ എന്ന നിലയിലേക്ക് പ്രേക്ഷകർ എത്തും.
ടീന എന്ന കഥാപാത്രം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന കഥാപാത്രമാണ് കാട്. പക്ഷേ അതിന്റെ ഒരു അഹങ്കാരവും കാടിനില്ല ഈ സിനിമയിൽ. കാടുകളുടെ ഫ്രെയിമിനോ അതിനുള്ളിലെ മാളികക്കോ ഈ അഹങ്കാരം ഇല്ല. ബാലു മഹേന്ദ്ര ഒക്കെ ഈ സിനിമയിൽ നിന്നും കാട് എടുക്കാൻ പഠിക്കണം. കാർബൺ പോലുള്ള ഫഹദ് സിനിമകളുടെ പരാജയം സംവിധായകൻ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ടാകണം.
ദിൽജി ആണ് ഈ സിനിമയിലെ ഒരു നിർണായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഫോറസ്റ്റർ ആയി വരുന്ന അദ്ദേഹത്തിന്റെ കൈയിലാണ് നിർണ്ണായകമായ ഒരു വലിയ തെളിവ്. പല പ്രമുഖരെയും പോലെ ഒരു കുളിസീനിലാണ് അദ്ദേഹത്തെ സിനിമയിൽ ഇൻട്രൊഡ്യൂസ് ചെയ്യുന്നത്.
ആ ചെറിയ നീല കോപ്പയും വലിയ വട്ടളവും കണ്ട് ഞാൻ ഒന്ന് ഇളകി ഇരുന്നു. പക്ഷേ പ്രതീക്ഷ പോലെ സീനോ കുളിയോ നീണ്ടു പോയില്ല.ഒരു മിന്നായം പോലെ തന്നെയാണ് അദ്ദേഹത്തിന്റെ സീനും അഭിനയവും. പക്ഷേ കിട്ടിയ അവസരത്തിൽ അദ്ദേഹം വളരെ കയ്യടക്കത്തോടെ ആ സീൻ അഭിനയിച്ച് പ്രതിഫലിപ്പിച്ചു. നരേന്ദ്രപ്രസാദവും സംഘവും മേലേപ്പറമ്പിൽ ആൺ വീട്ടിൽ ചെയ്ത കുളിസീനുകൾക്ക് ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു സീൻ മലയാള സിനിമയിൽ ഇട്ടു പ്രേക്ഷകരെ പിടിക്കുന്നത് കാണുന്നത്.
കഥാപാത്രങ്ങൾ ജനൽ അപ്പുറം നിന്ന് “കുളു” ഇട്ടു പോകുന്ന വിദ്യ ഇതിലും ഉപയോഗിക്കുന്നുണ്ട്.കേരള കഫയിൽ ഫഹദ്, ഗോഡ് ഫാദറിൽ ജഗദീഷ് വരെ ഇത്തരണത്തിൽ ചെയ്തത് ഓർത്തുപോകുന്നു.ചുരുളി സിനിമയിലെ പോലെ ക്ലൈമാക്സ് ഓരോ കുടുംബാംഗങ്ങൾക്കും പ്രത്യേകം പ്രത്യേകം വ്യാഖ്യാനിക്കാനുള്ള അവസരം സംവിധായകൻ ഒരുക്കിയിട്ടുണ്ട്, തങ്ങളുടെ മനോധർമ്മമനുസരിച്ച്.ഏതായാലും ഒരു രണ്ടാം ഭാഗം അല്ലെങ്കിൽ സീക്വല് ഇറക്കാൻ ഉള്ള സാധ്യതയും ഈ പടം മുന്നോട്ടുവയ്ക്കുന്നുണ്ട് എന്ന് പറയാതെവയ്യ.
രാജ് എന്ന പേരിൽ ഇറങ്ങുന്ന sperm കൗണ്ട് കൂടുതലുള്ള, രാജഗോപാലിന്റെ ചെറുപ്പം ആയിരിക്കും ആയിരിക്കണം ഈ സിനിമയിൽ. ആത്മീയതയ്ക്ക്, ഭാവനയ്ക്ക് റിയാലിറ്റിക്ക് സാധ്യത ഉള്ള തിരിച്ചറിയാൻ കഴിയാത്ത ഒരു ഡിജിപി അലക്സാണ്ടർ ഐപിഎസ് പോലുള്ള ഓഫീസർ അന്വേഷിക്കുന്നതായാൽ നന്ന്. സുരാജ് ചേട്ടനും ഷൈൻ ഏട്ടനും അല്പം റസ്റ്റ് എടുക്കട്ടെ. എല്ലാ ഹിദായത്തും സർവ്വേശ്വരൻ നൽകുമാറാകട്ടെ.