നിരപരാധികൾ മതത്തിന്റെ പേരിൽ കൊല്ലപ്പെടുമ്പോൾ അന്ധനായ കോഹ്‌ലിക്ക് ആനയോടെങ്കിലും സ്നേഹം തോന്നിയല്ലോ

49

Binoj Reghunath

ഇങ്ങ് കേരളത്തിൽ നടന്ന ഒരു വിഷയത്തിൽ മാത്രം നൊമ്പരപെട്ടു പോയ ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ വിരാട് കോഹ്ലി അറിയാൻ.ആന കൊമ്പ് മോഷ്ടിക്കാൻ കൊള്ള സംഘം നടത്തിയ ഒരു കൊലപാതകമായിരുന്നില്ല ആ സംഭവം ആനയുടെ മരണ ശേഷം താങ്കൾ വളരെ അതികം വൈകാരികമായി ഫേസ്ബുക് പോസ്റ്റ്‌ ഇട്ടത് കണ്ടു.ഇത്രയും വൈകാരികമായി ചിന്തിക്കുന്ന അങ്ങയോടു കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു. ഓരോ വർഷവും പാതിനായിരക്കണക്കിന് കർഷകർ പട്ടിണി കിടന്നു മരിക്കുകയും ആത്മഹത്യ ചെയ്യുന്ന രാജ്യത്ത് പ്രകൃതിക്ഷോഭം കൂടാതെ വന്യ ജീവികളുടെ അക്രമത്തിൽ ഉണ്ടാവുന്ന കാർഷിക നഷ്ടവും അവരുടെ ജീവനും വേണ്ടി ഒന്ന് ശബ്ദിക്കുമോ?

കൊല്ലപ്പെട്ട ആന ഗർഭിണി ആയിരുന്നു എന്നതാണ് വൈകാരികതയുടെ ആഴം കൂട്ടുന്നത്. അതുമല്ലെങ്കിൽ വിശന്നു വലഞ്ഞപ്പോൾ പൈനാപ്പിൾ എന്ന് കരുതിയതും ആവാം വൈകാരികതയുടെ ഒരു കാരണം . എന്നാൽ ഗർഭിണിയായ ആനയെ പോലെ ഗർഭിണിയായ സ്ത്രീകളും അവർ കൃഷി ചെയ്യുന്ന ധാന്യമണികൾ വിറ്റ് വയറ് നിറക്കാൻ കാത്തിരിക്കുന്ന കുട്ടികൾക്കും വേണ്ടി ഒന്ന് പ്രതികരിക്കുമോ? ഇപ്പോൾ ആനയോട് തോന്നുന്ന വൈകാരികത എനിക്കും താങ്കൾക്കും മുന്നിൽ വരണമെങ്കിൽ വിശപ്പു മാറാൻ മനുഷ്യർ മണ്ണ് വാരി തിന്ന വാർത്തകൾ കേൾക്കണം. കടം കയറി കർഷകർ കുടുംബത്തോടെ ആത്മഹത്യ ചെയ്ത വാർത്തകൾ അറിയണം. പട്ടിണി കാരണം എല്ലും തോല്ലും മാത്രമായി മനുഷ്യർ മരിച്ചു കിടക്കുന്നത് കാണണം. അപ്പോൾ ആരും അതിന്റെ കാരണങ്ങൾ തിരക്കുകയോ വന്യ ജീവികൾ നശിപ്പിക്കുന്ന കൃഷിയിടങ്ങളെ കുറിച്ച് ഓർക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നത് കാണുന്നില്ല !

സ്വന്തം വീട്ടിലെ ധാന്യമണികൾ സംരക്ഷിക്കാൻ വിശന്നു വലഞ്ഞു വരുന്ന എലിയെ തേങ്ങ പൂള് കാണിച്ച് കെണിയിൽ വീഴ്ത്തുന്ന നിങ്ങളാരും എലി ഗർഭണിയാണോ വിശന്നു വലഞ്ഞു വരുന്നതാണോ എന്നൊന്നും ചിന്തിക്കാറില്ല എലിയെ കൊന്നതിന് ആരും പശ്ചാത്താപിച്ചിട്ടുമില്ല ഇതുവരെ.ഇതിന്റെ കൂടെ മറ്റു ചിലതും കൂടി ചോദിച്ചോട്ടെ….. !

കൊറോണ കാരണം വാഹനം ഇല്ലാതെയും ഭക്ഷണം ഇല്ലാതെയും നൂറു കണക്കിന് മനുഷ്യൻ ദേശിയ ഹൈവേയിലും റെയിൽവേ ട്രാക്കിലും മരിച്ചു വീണപോൾ താങ്കൾ പ്രതികരിച്ചത് ഞങ്ങൾ കണ്ടില്ല !ഡൽഹിയുടെ അന്തരീക്ഷത്തിൽ നൂറുകണക്കിന് ആളുകൾ കലാപത്തിൽ മരിച്ചു വീണപോഴും താങ്കളുടെ പ്രതികരണം ഞങ്ങൾ കണ്ടില്ല ! പാലക്കാട് അതിർത്തിയിൽ ഒരു ആന നിർഭാഗ്യവശാൽ ചെരിഞ്ഞത് മാത്രം ആണോ താങ്കൾക്കു നൊമ്പരം? മനുഷ്യന്റെ ജീവനെക്കാളും മൃഗകങ്ങൾക്കു വില കല്പിക്കുന്ന ആധുനിക ഇന്ത്യയുടെ തത്വശാസ്ത്രം താങ്കളുടെ ചിന്തയിലും ഉത്ഭവിച്ചൊ എന്നൊരു ആശങ്ക പങ്ക് വെക്കുന്നു. എങ്കിലും പറയാതെ വയ്യ മിസ്റ്റർ കോഹ്ലി.

കേരളത്തിന്റെ മണ്ണിൽ മനുഷ്യ മനസിനെ നൊമ്പരപ്പെടുതിയ ഒരു വീഴ്ച കണ്ടപ്പോൾ താങ്കൾ പ്രതികരിച്ചതിൽ ഒരുപാട് പ്രതീക്ഷ തോനുന്നു 🙏 ഇനിയും ഭാരതം നേരിടുന്ന ആശങ്കാജനകമായ പല വിഷയങ്ങളിലും പ്രതികരിക്കും എന്ന് വിശ്വസിക്കുന്നു !വീണ്ടും പറയുന്നു ആനയുടെ മരണം ഞങ്ങളുടെ മനസ്സിൽ ഒരുപാട് മുറിവുണ്ടാക്കി അതിൽ കേരളം മുഴുവൻ വേദനിക്കുന്നു