കോളേജ് രാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കുന്ന ശ്രീധരേട്ടാ ഭഗവദ് ഗീതയും യോഗയും ഗണപതി ഹോമവും ആണോ കലാലയങ്ങളിൽ വേണ്ടത് ?

Binoy Aap

വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തിൽ മുൻനിരയിൽ നിൽക്കുന്നത് അവിടത്തെ വിദ്യാർഥി യുണിയനുകളാണ് , കേരളത്തിലെ വിദ്യാർത്ഥി യൂണിയനുകളെ കുറിച്ച് ആലോചിച്ചു പോകുകയാണ് , പ്രിൻസിപ്പാളിന്റെ പിന്നിൽ ഒളിച്ചിരിക്കുന്ന വിദ്യാർത്ഥികൾ , പ്രിൻസിപ്പാൾ പറയുന്നതാണ് എല്ലാം എന്ന് വിചാരിച്ചു പ്രതികരണ ശേഷി നഷ്ടപെട്ട വിദ്യാർത്ഥികൾ , രാഷ്ട്രീയം കോളേജുകളിൽ പാടില്ല എന്ന് പറയുന്ന സമൂഹത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കൂ

ഇന്നത്തെ ഹിന്ദു ദിനപത്രമെടുത്തപ്പോളാണ് മെട്രോമാൻ ഈ ശ്രീധരൻ പിണറായി വിജയനും ചീഫ് സെക്രട്ടറിക്കും വക്കീൽ നോട്ടീസ് അയച്ച വാർത്ത കണ്ടത്, എന്തിനാണ് വക്കീൽ നോട്ടീസ് അയച്ചതെന്നോ? കോളേജുകളിൽ രാഷ്ട്രീയം തിരിച്ചു കൊണ്ടുവരാനുള്ള സർക്കാരിന്റെ നീക്കത്തിന് എതിരെയാണ് ഇയാൾ നോട്ടീസ് അയച്ചിരിക്കുന്നത്.  പകരം കോളേജുകളിൽ ഭഗവദ് ഗീതയും യോഗയും ഗണപതി ഹോമവും എല്ലാം ആകാം , ക്യാംപസിൽ ബീഫ് നിരോധിക്കാം , ശുദ്ധ വെജ് ഭക്ഷണം മാത്രം അനുവദിക്കാം , ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നത് കണ്ടാൽ ഫൈൻ ഇടാം , പിന്നെ കോളേജ് ഹോസ്റ്റലിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് അതിൽ കോണ്ടം ഉണ്ടോയെന്നു പരിശോധിക്കാം, അല്ലെ ശ്രീധരാ ?

ഒരാൾ നല്ലൊരു എഞ്ചിനിയറോ ഡോക്ടറോ ആയതുകൊണ്ട് നല്ലൊരു ജനാധിപത്യ വിശ്വാസി കൂടി ആകുമെന്ന് വിചാരിക്കുന്നത് വലിയ മണ്ടത്തരമാണ് , എന്തിനേറെ പറയുന്നു ഈ കൂട്ടർക്ക് ശാസ്ത്രീയ ബോധം പോലും ഉണ്ടാകുമെന്ന് ഒരു ഗ്യാരന്റിയുമില്ല !