എത്ര മതിൽ കെട്ടിമറച്ചാലും അവരത് കണ്ടിട്ടേ പോകൂ, ‘സ്ലം ഡോഗ് മില്ല്യണയർ’നു ഓസ്കാർ കൊടുത്തത്. അല്ലാതെ ഇന്ത്യൻ സിനിമയുടെ മഹത്വം കണ്ടിട്ടല്ല

154

Binoy Devassykutty

മുൻപ് ഖത്തറിൽ ഉണ്ടായിരുന്നപ്പോൾ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരുന്നു ജോലിയും താമസവും.ദോഹയിൽ പോകുമ്പോഴേ അത്ഭുതപ്പെടുത്തുന്ന ഖത്തറിനെ നമുക്ക് കാണാൻ കഴിയൂ. ഇത്രയും മനോഹരമായ നഗരം ഒരുപക്ഷെ, ജിസിസിയിൽ ഉണ്ടാകില്ല.പക്ഷെ, ഇൻഡസ്ട്രിയൽ ഏരിയ ഉൾക്കൊള്ളുന്ന മനോഹരമല്ലാത്ത വൃത്തിഹീനമായ സ്ഥലം മറ്റെങ്ങും കാണില്ല താനും.
ലോകകപ്പ് വരുമ്പോൾ ഇത്രയും മോശമായ സ്ഥലം എങ്ങനെ ലോകരാജ്യങ്ങൾക്ക് മുന്നിൽ പ്രസന്റ് ചെയ്യും എന്ന് ഞാനിങ്ങനെ ആലോചിക്കും. ഒരുപക്ഷെ, വലിയൊരു മതിൽ കെട്ടി ആ സ്ഥലത്തെ മറച്ചേയ്ക്കും എന്ന നിഗമനത്തിൽ ഞാൻ സ്വയം എത്തിച്ചേർന്നു. ഇപ്പോൾ, ഇന്ത്യയിൽ അങ്ങനൊരു സംഭവം ഉണ്ടാകുമെന്ന് ഞാൻ ഊഹിച്ചതേ ഇല്ല.ചിന്തിച്ചത് ഖത്തറിനെ പറ്റി പണികിട്ടിയത് എന്റെ പാവം ഇന്ത്യയ്ക്കും ഇതിൽ മറ്റൊരു രസമുണ്ട്. ഇന്ത്യയിലെ ചേരികൾ ആണ് ലോകരാജ്യങ്ങളിലെ പലർക്കും അറിയാവുന്ന ഇന്ത്യ. എത്ര മതിൽ കെട്ടിമറച്ചാലും അവരത് കണ്ടിട്ടേ പോകൂ. വെറുതെ ആശിക്കണ്ട. അതുകൊണ്ടാണല്ലോ കണ്ണടച്ച് അവർ ‘സ്ലം ഡോഗ് മില്ല്യണയർ’നു ഓസ്കാർ കൊടുത്തത്. അല്ലാതെ ഇന്ത്യൻ സിനിമയുടെ മഹത്വം കണ്ടിട്ടല്ല. ഇന്ത്യൻ ഭരണാധികാരികൾക്ക് ആദ്യം വേണ്ടത് സ്വന്തം സത്തയോടുള്ള സ്നേഹമാണ്. ആ സത്തയാണ് ഇന്ത്യൻ ചേരികൾ.. മറക്കരുത്.