മലയാളിയുടെ തനിക്കൊണം അറിയണോ ? ഈ ചെറിയ കുറിപ്പ് വായിച്ചാൽ മതി

0
112
Binoy Devassykutty
ഓർമ്മയില്ലേ? ജിഷവധക്കേസിൽ ഒരു അന്യസംസ്ഥാനക്കാരൻ ആണ് പ്രതിയെന്ന് കണ്ടുപിടിച്ചിട്ടും, അല്ല കൊന്നതൊരു മലയാളി ആകാനാണ് സാധ്യത എന്ന് സ്വയം ഉറപ്പിച്ച്‌ ഫേസ്ബുക്കിൽ തുടർച്ചയായി പോസ്റ്റുകൾ ഇട്ടുകൊണ്ടിരുന്നവരെ? ദേവനന്ദ എന്ന കുട്ടി മരിച്ചപ്പോൾ, അതൊരു കൊലപാതകമാകാത്തതിൽ നിരാശരായി, ആ കുട്ടിയുടെ അമ്മയെയും വഴിയിൽ കൂടെ പോയവരെയുമൊക്കെ മനസ്സിൽ സ്വയം പ്രതികളാക്കി വിഷമം തീർത്ത ഫേസ്ബുക്കന്മാരെ ഓർക്കുന്നോ? അങ്ങനെയുള്ളവരാണ് ഭൂരിഭാഗവും എന്നറിഞ്ഞ് അതിനനുസരിച്ചു കഥകൾ ഊഹിച്ചു എഴുതിവിടുന്ന ഓൺലൈൻ മാധ്യമങ്ങളെ കണ്ടിട്ടുണ്ടോ? അറ്റ്ലീസ്റ്റ്, കൊല്ലൂർ അമ്പലത്തിൽ വച്ച് സോളാർകേസിലെ പ്രതി സരിതയിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങിയ വീട്ടമ്മമാരെ കണ്ടിട്ടുണ്ടോ?
അതെ, ഞാനും നീയും അടങ്ങുന്ന ഈ സമൂഹത്തിന്റെ ഒരു വശത്ത് പൈങ്കിളി പ്രോഗ്രാമിലെ ഹീറോയെ കാണാൻ പോയവരെങ്കിൽ, മറുവശത്ത്, ആ ആൾക്കൂട്ടത്തെ മുഴുവൻ ജയിലിൽ അടയ്ക്കാൻ പറ്റിയില്ലെങ്കിൽ വേണ്ട മിനിമം ആ കുഞ്ഞിനേം ഒക്കത്തുവച്ചു പോയ ചേച്ചിയെ എങ്കിലും ഒന്ന് അറസ്റ്റ് ചെയ്യണേ എന്നഗ്രഹിക്കുന്നവരും…തത്വമസി.