Binoy K Elias

മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം എന്തോ വിലകുറഞ്ഞ ഏർപ്പാടായിരുന്നെന്നും പൈങ്കിളിയെന്നും തുടങ്ങി പുച്ഛത്തോടെ കാണുന്ന ഒരു പ്രവണത സാമൂഹ്യമാധ്യമങ്ങളിലെ വേറിട്ട ശബ്ദമായി കാണുന്നുണ്ട്. അശുഭാപ്തി കാഴ്ചപ്പാടാണ് പുരോഗമനമെന്നും വേറിട്ട ശബ്ദമെന്നും ധരിച്ചുവശായ മലയാളി സമൂഹമനഃശാസ്ത്രമാണ് ഇതിൻ്റെ പ്രേരകശക്തി.

എന്തുകൊണ്ട് മമ്മൂട്ടി, മോഹൻലാൽ എന്നിവർ ആഘോഷിക്കപ്പെടുന്നു?

മൂന്നു പതിറ്റാണ്ടിലേറെയായി മലയാള സിനിമാ വ്യവസായത്തെ മുന്നോട്ടു ചലിപ്പിച്ച രണ്ട് മൂലധനശക്തികളാണ് ഇവർ എന്നതാണ് ഒന്നാമത്തെ കാരണം. അതിന് അവർ കാശു കൊടുത്ത് ആളെ വച്ചോ, മോഹനവാഗ്ദാനങ്ങൾ നൽകി ആളെ കൂട്ടിയോ ‘ബിസിനസ്’നടത്തിയില്ല. സ്വന്തം അഭിനയശേഷി, അധ്വാനം, ബുദ്ധി എല്ലാം വിനിയോഗിച്ച് കഷ്ടപ്പെട്ട് നേടിയ പ്രേക്ഷകപ്രീതിയാണ് അവരെ ഇന്നിരിക്കുന്ന സ്ഥാനത്ത് എത്തിച്ചത്. ഒരു നിർമാതാവും സംവിധായകനും പ്രേക്ഷകനും വീട്ടിൽപോയി വിളിച്ചു കൊണ്ടു വന്നു നടനും താരവുമാക്കിയതല്ല ഇവരെ. അവർ കഷ്ടപ്പെട്ട് നേടിയെടുത്ത താരപദവിയാണത്.

അതുകൊണ്ട് ഇത്ര ആഘോഷം വേണോ?

ആരും നിർബന്ധിച്ചു ചെയ്യുന്നതല്ല ഇത്. വേണ്ടവർക്ക് ആഘോഷിക്കാം. വേണ്ടാത്തവർക്ക് അവഗണിക്കാം. ഓരോരുത്തർക്കും അവരവരുടെ സൗകര്യമനുസരിച്ചുള്ള അഭിപ്രായങ്ങളും രേഖപെടുത്താം. എന്നാൽ, ഒരു കാര്യം ഓർക്കണം, ഏറെ വിലയുള്ള സ്പെയ്സും ടൈമും മാധ്യമങ്ങൾ ഒരു കാര്യത്തിന് മാറ്റി വച്ചിട്ടുണ്ടെങ്കിൽ അത് ഏതെങ്കിലും തരത്തിൽ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന ഒരു കാര്യത്തിനായിരിക്കും.

ഈ താരങ്ങൾ എന്താണ് സമൂഹത്തിന് നൽകിയത്?

ലാൽ ജോസ് മുതൽ പുഴുവിൻ്റെ സംവിധായിക വരെയുള്ളവർ കരിയറിന് അടിത്തറയിട്ടത് മമ്മൂട്ടി എന്ന പേരിലാണ്. മമ്മൂട്ടി അടക്കമുള്ള താരങ്ങൾ വലിയ ബിസിനസ് മൂലധനമാണ്. അവരുടെ പേരും ശരീരവും കഴിവും കൊണ്ട് അവർ മാത്രമല്ല കഴിയുന്നത്. പോസ്റ്റർ ഒട്ടിക്കുന്നവർ മുതൽ മുതൽമുടക്കുന്നവർ വരെ ആ നിക്ഷേപം കൊണ്ട് ജീവിക്കുന്നവരാണ്. പൊതുജനസേവകർ എന്ന നാട്യത്തിൽ ബിസിനസ് ചെയ്യുന്നവരേക്കാൾ വ്യക്തിപരമായി തൊഴിൽ ദാതാക്കളാണ് ഈ താരങ്ങൾ.

നമ്മൾ ഇടുന്ന ഒരു പോസ്റ്റിൽ ലൈക്ക് വീഴുമ്പോഴും ഷെയർ ചെയ്യപ്പെടുമ്പോഴും വൈറൽ ആകുമ്പോഴും മനസിന് സന്തോഷം തോന്നാറില്ലേ ? ഒരു പത്തു പേർ നമ്മുടെ വാക്കുകൾ ഏറ്റു പറയുമ്പോൾ സന്തോഷം തോന്നാറില്ലേ? ആ ബലത്തിൽ ചൊവായിൽ കല്ലെടുക്കുന്നതിനെപ്പറ്റി മുതൽ നമുക്കു ചുറ്റുമുള്ള, തട്ടു കിട്ടാനും തിരിച്ചു കടിക്കാനും സാധ്യതയില്ലാത്ത, എന്തിനേപ്പറ്റിയും ആരേപ്പറ്റിയും അഭിപ്രായങ്ങൾ പറയാറില്ലേ…ഞാൻ ചെയ്യാറുണ്ട്…ഒന്നു ചിന്തിച്ചേ…

50 വർഷം, സ്വന്തം രൂപം, ശബ്ദം, അഭിനയം എന്നിവ കൊണ്ട് പെസിമിസത്തിൻ്റെ മനുഷ്യരൂപമായ, നമ്മൾ മലയാളികളുടെ ഇഷ്ടത്തിൻ്റെ ഭാഗമായി, സ്വയം ഒരു മൂലധനവും ബിസിനസും തനിക്ക് ചുറ്റും നിൽക്കുന്ന ഒരു കൂട്ടം മനുഷ്യർക്ക് പ്രത്യക്ഷമായും പരോക്ഷമായും ജീവിതമാർഗവുമായ ഒരു മനുഷ്യൻ്റെ പിറന്നാൾ, അയാൾ ആവശ്യപ്പെടാതെ തന്നെ ആഘോഷിക്കപ്പെടുന്നത് അത്ര വലിയ തെറ്റാണോ? ഇനി അതു പൈങ്കിളിയാണേൽ… പൈങ്കിളി അത്ര മോശം കിളിയല്ല.

You May Also Like

“കുള്ളന്റെ ഭാര്യ”യിലെ ജിനുവിന്റെ കല്യാണകുറി യൂട്യൂബിലൂടെ.. ഇത്തരത്തിലുള്ള കല്ല്യാണം വിളി ആദ്യമായിട്ടായിരിക്കും..!!!

കോഴിക്കോട് ചേവയൂര്‍ സ്വദേശിയും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ അശ്വതിയാണ്.

19 ദിനരാത്രങ്ങള്‍

പോലീസുകാര്‍ കൈല്‍ പിടിച്ചു വാനിലേക്ക് കയറ്റുംബോഴും കെവിന്‍ ചോരയില്‍ കുളിച്ചു നിക്കുകയായിരുന്നു. സധാചാരവാദികളായ കുറെ നാട്ടുകാര്‍ ചെയ്ത പണിയാണ്. അത് പിന്നെ അങ്ങനെ ആണല്ലോ, ഒരാള്‍ തെറ്റുകാരനാണെന്ന് അറിഞ്ഞാല്‍ അവന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നാട്ടുകാര്‍ക്കാണല്ലോ . അവന്റെമേല്‍ കൈ വച്ചവരുടെ കൂടെ കള്ളനും, കൊള്ളക്കാരനും, വ്യഭിചാരിയും, കൊലുപാതകിയും എല്ലാം ഉണ്ടായിരുന്നു. അയാളെം കൊണ്ട് വാന്‍ അകലേക്ക് മറഞ്ഞു. രോക്ഷകുലരായ ജനങ്ങള്‍ അപ്പോഴും അവിടെ നില്‍പ്പുണ്ട്.

കിലുക്കവും ഏയ് ഓട്ടോയും ലാൽസലാമും സുഖമോദേവിയും..ഒക്കെ സൃഷ്ടിച്ച ഒരെഴുത്തുകാരൻ സെലിബ്രെറ്റ് ചെയ്യപ്പെടാത്തതു എന്തുകൊണ്ട് ?

ഞാൻ ഒരു സിനിമക്കാരൻ ആകണമെന്ന മോഹവുമായി ആദ്യം സമീപിച്ചത് ഈ മനുഷ്യനെ ആയിരുന്നു.

ചാട്ടത്തില്‍ പിഴച്ചവര്‍

കുറെക്കാലത്തിനു ശേഷം കോഴിക്കോട്ടു വെച്ചു കാണുമ്പോള്‍ അയാള്‍ തികഞ്ഞ മദ്യപാനിയായിരുന്നു.കണ്ടു,രണ്ടുമിനുട്ടിനുള്ളില്‍ തന്നെ അയാളെന്നോട് കടം ചോദിച്ചു.