ഒരു സ്മാരകം നിർമിക്കുമ്പോൾ ചുരുങ്ങിയ പക്ഷം ജനത്തിന് ഉപകാരപ്പെടണം

109
Binoy K Elias
ആർക്കൊക്കെ സ്മാരകം വേണം? എന്തിന് സ്മരിക്കണം? ഇതെല്ലാം തികച്ചും ആപേക്ഷികമായ കാര്യമാണ്. എന്നാൽ, പൊതുപണം ഉപയോഗിച്ച് പണിയുന്ന സ്മാരകങ്ങളും പഠനകേന്ദ്രങ്ങളും എന്ത് നാടിന് തിരികെ തരുന്നു എന്ന് ഓഡിറ്റ് നടത്തണം.
ചുരുങ്ങിയ പക്ഷം ഇത്തരം പൊതുസ്ഥാപനങ്ങൾക്ക്ടൂറിസ്റ്റ് സാധ്യതയെങ്കിലുമുണ്ടോ എന്ന് കണക്കിലെടുക്കണം. ഇത്തരം കാര്യങ്ങൾക്ക് പണം മുടക്കുമ്പോൾ അവ കൊണ്ട് എന്താണ് സർക്കാർ ഉദ്ദേശിക്കുന്നത്, എന്തു നാടിനു തിരികെ കിട്ടും എന്നെല്ലാം കണക്കാക്കണം. കെ. എം.മാണിക്ക് മാത്രമല്ല, പൊതുപണം ഉപയോഗിച്ച് ഏതെല്ലാം നേതാക്കളുടെ പേരിൽ സ്മാരകങ്ങൾ നിർമിച്ചിട്ടുണ്ടോ അതെല്ലാം ഈ ഓഡിറ്റിങ്ങിൻ്റെ പരിധിയിൽ കൊണ്ടുവരണം.
പൊതുപ്രവർത്തനം മാത്രം നടത്തി കോടിപതികളായ മനുഷ്യർ ഇന്ത്യയിൽ, അല്ല ലോകത്ത് നമ്മുടെ രാഷ്ട്രീയക്കാർ മാത്രമേയുള്ളു. കളളൻമാരും പോക്കറ്റടിക്കാരും വരെ റിസ്ക് എടുത്ത് ജോലി ചെയ്യുന്നവരാണ്. പൊതുപ്രവർത്തനത്തിലൂടെ കാശുകാരായവർ അഴിമതിക്കാരോ, അവർക്ക് കുടപിടിച്ചവരോ ആണ്. അതിന് കൊടിയുടെ നിറമോ, വിളിക്കുന്ന മുദ്രാവാക്യമോ ജാമ്യമാകുന്നില്ല.
ഒരു സ്മാരകം നിർമിക്കുമ്പോൾ ചുരുങ്ങിയ പക്ഷം ഇങ്ങനെയെങ്കിലും ജനത്തിന് ഉപകാരപ്പെടണം…
Previous articleഷഹീൻ ബാഗിൽ ഇന്‍ഡ്യയുടെ ഹൃദയം തുടിക്കുന്നു
Next articleറോഡിലെ ചില തമാശകൾ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.