ഇന്ന് വിവാഹിതയായ നയൻ‌താര വര്ഷങ്ങള്ക്കു മുൻപ് നൽകിയൊരു അഭിമുഖം ആണ് ഇവിടെ ചർച്ചാ വിഷയം. തന്റേതു മാത്രമായ ഒരു പുരുഷൻ വെറുമൊരു സങ്കൽപം മാത്രമാകയാൽ താൻ വിവാഹം കഴിക്കില്ല എന്നാണു നയൻ‌താര പറഞ്ഞത്. എന്നാൽ വര്ഷങ്ങള്ക്കു ശേഷം അഭിപ്രയം മാറ്റി അവർ വിവാഹം കഴിച്ചിരിക്കുന്നു . തന്റെ സങ്കല്പത്തിലെ പുരുഷനെ ലഭിച്ചതുകൊണ്ടാകാം. അന്ന് നയൻതാരയെ വനിതയ്ക്കു വേണ്ടി ഇന്റർവ്യൂ ചെയ്തത് Binoy K Elias ആണ്. അദ്ദേഹത്തിന്റെ കുറിപ്പിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.

Binoy K Elias

പ്രേമിച്ച് ഓടിപ്പോയി കല്യാണം കഴിക്കുന്ന നടിമാരുടെ നിരയിലേക്കുണ്ടോ?
ഞാനങ്ങനെ ചെയ്യണോ?
വിവാഹം എങ്ങനെയായിരിക്കും?
എനിക്ക് വിവാഹംകഴിക്കണമെന്നേയില്ല.
പക്ഷേ, വിവാഹസങ്കല്പമാകാലോ?
ഈ ചോദ്യം വേണോ? കുഴപ്പമുള്ളതാണ്.സങ്കല്പമാകാം, പക്ഷേ, അത് എഴുതി വന്നാൽ കുഴപ്പമാകില്ലേ? ആളുകൾ കരുതില്ലേ എനിക്കെന്തോ പ്രശ്നമുണ്ടെന്ന്. സങ്കല്പമൊക്കെയുണ്ടായിരുന്നു. പഠിക്കുന്ന കാലത്ത്, വലുതാവുമ്പോൾ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, ഇപ്പോൾ അങ്ങനെ ഒരു ആഗ്രഹമില്ല.
അതിനു കാരണം?
എന്റെ മാത്രം ഭർത്താവ്, അല്ലെങ്കിൽ പുരുഷൻ എന്നു പറയാവുന്ന ഒരാളെ ഇക്കാലത്ത് കിട്ടില്ല.അങ്ങനെയൊരാൾ ഇക്കാലത്ത് ഉണ്ടാവില്ല. എന്റെ ഈ പ്രായത്തിൽ ഞാൻ കണ്ടതുവച്ച് എനിക്കുറപ്പുണ്ട്….

 

ഇത് ഇന്ന് വിവാഹിതയായ നയൻതാര 2004 സെപ്റ്റംബറിൽ എന്നോടു പറഞ്ഞതാണ്. 2004 ഒക്ടോബർ രണ്ടാം ലക്കം വനിതയിൽ, ‘ഇല്ല, ഞാൻ വിവാഹം കഴിക്കില്ല’ എന്ന തലക്കെട്ടിൽ വന്ന നയൻതാരയുടെ അഭിമുഖം ഒരുപക്ഷേ, ഏറ്റവുമധികം ഫോളോ അപ് സ്റ്റോറികൾ വന്ന മലയാള സിനിമാ അഭിമുഖങ്ങളിൽ ഒന്നായിരുന്നു. അന്ന് ഞാൻ ആ കുട്ടിയോട് പറഞ്ഞു, ‘കാലങ്ങൾ കഴിഞ്ഞു ഈ അഭിപ്രായം മാറാം, ഒരുപക്ഷേ, അടുത്ത അഭിമുഖത്തിനു നമ്മൾ കാണുമ്പോൾ…’ എന്ന്.

പിന്നീട് അധികം വൈകാതെ വനിതയുടെ ഡെസ്ക് എഡിറ്റർ ആയതുകൊണ്ടും സിനിമ അഭിമുഖങ്ങൾ എടുക്കാനും അത് കവർ സ്റ്റോറിയാകാനും ഗോഡ് ഫാദർമാർ വേണമെന്ന അലിഖിത നിയമമുണ്ടായിരുന്നതു കൊണ്ടും അങ്ങനെയൊരു കൂടിക്കാഴ്ച പിന്നീടുണ്ടായില്ല.

ഇന്ന് നയൻതാരയുടെ വിവാഹവാർത്ത കണ്ടപ്പോൾ ഈ സംഭവങ്ങളെല്ലാം വീണ്ടും മനസിലേക്ക് കടന്നു വന്നു. ഇപ്പോൾ സിനിമാ സംവിധായകനായ മാർട്ടിൻ പ്രക്കാട്ട് ആയിരുന്നു ഫോട്ടോ എടുത്തത്. ആ ലക്കത്തിൻ്റെ പരസ്യത്തിൽ പോലും ഈ അഭിമുഖം ഉൾപ്പെടാതിരിക്കാനുള്ള ജാഗ്രത കാട്ടിയവർ അന്നുണ്ടായിരുന്നു.
പിന്നീട് വർഷങ്ങൾക്ക് ശേഷം ഒരു സീനിയർ സഹപ്രവർത്തകൻ എന്നോടു പറഞ്ഞു, “വേറെവിടെങ്കിലുമായിരുന്നേ എഴുതിയ ആളുടെ തലവര മാറ്റുന്ന ഒന്നായിരുന്നു ആ അഭിമുഖം” എന്ന്. തലയിലെ വര മാറ്റാൻ കഴിയില്ലല്ലോ…,????
അതെല്ലാം പോട്ടെ…
അഭിപ്രായം ഇരുമ്പുലക്കയല്ല, നല്ല ആണുങ്ങളും ലോകത്തുണ്ട് എന്നു മനസിലാക്കിയ നയൻതാരയ്ക്കും വിഘ്നേശിനും ആശംസകൾ….

 

Leave a Reply
You May Also Like

സണ്ണിലിയോൺ ഐറ്റം ഡാൻസിൽ എത്തുന്ന മലയാളചലച്ചിത്രം മൃദു ഭാവേ ദൃഢ കൃതേ, സൂരജ് സൺ നായകൻ , നാളെ തിയേറ്ററുകളിൽ

ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത്, ഹൈഡ്രോഎയർ ടെക്‌ടോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച മലയാളചലച്ചിത്രമാണ് മൃദു ഭാവേ…

പാർവതിക്ക് ജന്മദിനാശംസകൾ നേർന്നു ജയറാമും കാളിദാസും

മലയാളികളുടെ പ്രിയങ്കരിയായിരുന്ന നടി പാർവതിയുടെ അൻപത്തിരണ്ടാം ജന്മദിനമാണിന്ന്. ഈ വേളയിൽ മകൻ കാളിദാസൻ അമ്മയ്ക്ക് പിറന്നാൾ…

കാറിൽ വരുന്ന നടനെ പ്രതീക്ഷിച്ച് കാത്തു നിന്ന് സംഘാടകർ. എന്നാൽ സംഘാടകരെ ഞെട്ടിച്ച് വേറെ ഒരു വാഹനത്തിൽ സുരേഷ് ഗോപി വന്നിറങ്ങി.

മലയാളികളുടെ ഇഷ്ടപ്പെട്ട പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. ഏതൊരു മലയാളി സിനിമാസ്വാദകരുടെ അടുത്തും ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരാണെന്ന് ചോദിച്ചു കഴിഞ്ഞാൽ അവർ പറയുന്ന ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും താരം.

“അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും” വിമർശകർക്ക് സനുഷയുടെ മറുപടി

സോഷ്യൽ മീഡിയയിൽ പൊതുവേ കാണപ്പെടുന്ന ഒരു മോശമായ പ്രതിഭാസമാണ് നടികൾക്കെതിരെയുള്ള സദാചാര വെട്ടുക്കിളി ആക്രമണം. അവരുടെ…