ഒരു ജനപ്രതിനിധിയുടെ അവിവേകം കോട്ടയം എന്ന നാടിനു തന്നെ അപമാനമായത് ഒരു പാഠമാകണം

54

തന്റെ വീട്ടിൽ കൊണ്ടു പോടോ എന്ന് സകല ക്യാമറയുടെയും മുന്നിൽ നിന്നു മാന്യൻ ആക്രോശിക്കുന്നു. എന്ത് കൊണ്ടു പോടോ എന്ന് .ലോകത്തെ ഗ്രസിച്ച, പല രാജ്യങ്ങളിലും മൃതദേഹം സംസ്കരിക്കാൻ പോലും സ്ഥലം തികയാതെ വന്ന, നമ്മുടെ രാജ്യവും അതെ ദിശയിലോട്ട് പൊയികൊണ്ടിരിക്കുന്ന മഹാരോഗം ബാധിച്ചു ചികിത്സയിലായിരുന്ന മരണപെട്ട വ്യക്തിയുടെ മൃതദേഹത്തെ കുറിച്ചാണ് ആ മാന്യൻ ഇങ്ങനെ പറഞ്ഞത്. ആരോടാണ് പറഞ്ഞത് ? മഹാമാരിയെ തളയ്ക്കാൻ മാസങ്ങളോളം രാപകൽ സ്വന്തം സുഖങ്ങളെയും കുടുംബത്തെയും ഒക്കെ ത്യജിച്ചു

പോരാടുന്ന ഒരു പറ്റം ആളുകളോട്. ആ വാക്കുകൾ കേട്ട മനുഷ്യന്റെ മുഖഭാവം മടുപ്പിന്റെ ആണ്. അതായത് നമ്മളൊക്കെ എന്തൊക്കെ ചെയ്താലും ഇതൊക്കെയാണല്ലോ തിരിച്ചു കിട്ടുന്നത് എന്ന മരവിച്ച അവസ്ഥ.ആരാണ് പറഞ്ഞത്. അയോധ്യയിൽ കല്ലിട്ടാൽ കൊറോണ മാറും എന്നു ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന, പാത്രം കൊട്ടിയും തീപ്പന്തം കത്തിച്ചും കൊറോണയെ കൊല്ലാമെന്നു ലോകത്തിന് കാണിച്ചു കൊടുത്തു മാതൃകയായ, ലോകത്തിലെ ആദ്യത്തെ കോവിഡ് മരുന്ന് അടങ്ങിയ പപ്പടം വിപണിയിൽ ഇറക്കിയ, സർവോപരി രാജ്യം ഭരിക്കുന്ന, കോറോണയ്ക്ക് എതിരായുള്ള പോരാട്ടത്തിന് ‘മുൻനിരയിൽ’ നിന്നും നേതൃത്വം കൊടുക്കുന്ന, കൊറോണ പ്രതിരോധത്തിൽ മുൻനിരയിൽ നിന്നു പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെ ‘ശക്തമായ’ നിയമം നിർമിച്ച ബഡാ പാർട്ടിയുടെ ചോട്ടാ നേതാവ്.

Binoy K Elias

വളരെയധികം തെറ്റിധാരണകളും അനാവശ്യ ഭീതിയും കോവിഡ് 19 എന്ന രോഗത്തെപ്പറ്റിയുണ്ട്. അതിൻ്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഇനിപ്പറയുന്ന സംഭവങ്ങൾ.

  1. കോവിഡ് നെഗറ്റീവ് ആയ കാൻസർ രോഗിയായ ഭർത്താവിനൊപ്പം തുടർചികിത്സയ്ക്ക് പോകാൻ വിസമ്മതിച്ച ഭാര്യ.
  2. ക്വാറൻ്റൈനിലിരുന്ന ചെറുപ്പക്കാരൻ മരിച്ചു , അഴുകി ദുർഗന്ധം വന്ന് അറിയേണ്ടി വന്നത്…
  3. കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതദേഹം മുൻസിപ്പൽ വൈദ്യുത ശ്മശാനത്തിൽ ദഹിപ്പിക്കാൻ അനുവദിക്കാതെ ബിജെപി കൗൺസിലർ ഹരികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ബഹളം.

ആ ശ്മശാനത്തിലേക്കുളള വഴിക്കിരുവശവും ഒരുപാട് വീടുകൾ ഉണ്ട്. വെറും സാധാരണക്കാരായ പാവങ്ങളാണ് അവിടെ താമസിക്കുന്നവരിൽ ഭൂരിപക്ഷവും. ലോകം മുഴുവൻ ആശങ്കയോടെ കാണുന്ന ഒരു പകർച്ചവ്യാധിയെ സാധാരണ ജനം ആശങ്കയോടെ കാണുന്നതിൽ കുറ്റം പറയാൻ പറ്റില്ല. അവരുടെ ആശങ്ക അകറ്റേണ്ടത് ജനപ്രതിനിധികളും ആശാവർക്കറുമാരും ജനനേതാക്കന്മാരുമാണ്. എന്നാൽ, നിർഭാഗ്യകരമെന്ന് പറയട്ടെ, ഹരികുമാർ എന്ന ബിജെപി കൗൺസിലർ വളരെ സ്തോഭജനകമായ സാഹചര്യമാണ് തൻ്റെ പ്രകടനത്തിലൂടെ സൃഷ്ടിച്ചത്. മരിച്ച ആളെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അയാളുടെ പള്ളിയിൽ സംസ്കരിക്കാൻ കഴിയാത്തതു കൊണ്ടാണ്, ദഹിപ്പിക്കാൻ തീരുമാനിച്ചതെന്നും, അവിടെ ദഹിപ്പിക്കുന്നതു കൊണ്ട് ആർക്കും ഒരു പ്രശ്നവും ഉണ്ടാവില്ലെന്നും ആ മൃതദേഹവുമായി വന്ന സർക്കാർ ഉദ്യോഗസ്ഥർ പറയുന്നുണ്ട്. അതിൽ തല നരച്ച ഒരു മനുഷ്യനോട്, “നിൻ്റെ വീട്ടിൽ കൊണ്ടു പോടാ” എന്നാണ് ചെറുപ്പക്കാരനായ കൗൺസിലർ മാസ്ക് താടിയിലണിഞ്ഞ് ആക്രോശിച്ചത്.മൃതദേഹം വച്ച് അളിഞ്ഞ രാഷ്ട്രീയം കളിക്കുന്ന ശവങ്ങളാകരുത് ജനപ്രതിനിധികൾ.

കോവിഡ് 19 ഒരു വൈറൽ ഫ്ളൂ മാത്രമാണ് എന്ന് ജനങ്ങളെ പറഞ്ഞു മനസിലാക്കണം. രോഗവ്യാപനം ചെറുക്കാൻ സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുകയാണ് ജനങ്ങൾ ചെയ്യേണ്ടത്. അനാവശ്യ ഭീതി പരത്താതെ, ജനങ്ങളെ വസ്തുതകൾ പറഞ്ഞു മനസിലാക്കാൻ എല്ലാ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രവർത്തകരും തയാറാകണം. അല്ലെങ്കിൽ, ഇനിയും വീടുകളിൽ നിന്ന് ദുർഗന്ധം ഉയരുന്നത് നമ്മൾ കാണേണ്ടി വരും. ഒരു ജനപ്രതിനിധിയുടെ അവിവേകം കോട്ടയം എന്ന നാടിനു തന്നെ അപമാനമായത് ഒരു പാഠമാകണം.


BJP വീണ്ടും മന:പൂർവ്വം തെറ്റിദ്ധാരണ പരത്തി ഈ കോവിഡ് കാലത്തും സംഘർഷം തീർക്കുന്നു. ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിയോജക മണ്ഡലം ആയ കോട്ടയം മുട്ടമ്പലത്ത് കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം ഇന്ന് പൊതു വൈദ്യുത ശ്മശനത്തിൽ സംസ്ക്കരിക്കാന്‍ ബിജെപി കൗൺസിലർ ഹരികുമാറും കൂട്ടരും തടഞ്ഞു. മൃതദേഹം സംസ്ക്കരിക്കുമ്പോൾ ശ്മശനത്തിൽ നിന്നുയരുന്ന പുകയിൽ നിന്ന് കോവിഡ് രോഗം പിടിപെടുമെന്ന് പറഞ്ഞാണ് BJP കൗൺസിലറുടെ നേത്യത്വത്തിൽ നാട്ടുകാരെ ഇളക്കി വിട്ട് ശ്മശാനത്തിലേക്കുളള വഴി അടച്ചാണ് മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞത്.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്ക്കരിച്ചാൽ എന്താണ് പ്രശ്നം എന്നു മനസ്സിലാവുന്നില്ല.BJP മുൻകൈ എടുത്തു തുടങ്ങുന്ന ഏതു സമരവും CongRSS ഏറ്റെടുത്ത ചരിത്രമാണ് നമ്മൾ എക്കാലത്തും കണ്ടിട്ടുള്ളത്. ഈ പ്രതിഷേധം അനുവദിച്ച് കൊടുത്താൽ നാട് മുഴുവൻ ഈ സമരത്തിന്റെ മാതൃകയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ വിവരം ഇല്ലാത്ത പ്രതിപക്ഷങ്ങൾ മുന്നിട്ടിറങ്ങും.

ജനങ്ങളെ തെറ്റുധരിപ്പിച്ചു മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന ഇവനൊക്കെ എത്രത്തോളം മനുഷ്യത്വവിരുദ്ധനാണ്. നാളെ ആർക്കും വരാവുന്ന രോഗം ആണിത്, ആരും മരിക്കാവുന്ന അവസ്ഥ. നാളെ ശവശരീരങ്ങൾ ഒരു പക്ഷെ കൂട്ടത്തോടെ അടക്കപ്പെട്ടേക്കാം. ഒന്നു പ്രതിഷേധിക്കാൻ പോലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം വന്നാലും അത്ഭുതപ്പെടേണ്ടതില്ല. ഓർക്കുക സംഘികളുടെ കാര്യത്തിൽ ചീത്തയിൽ മേത്തരം എന്നതിന് പോലും പ്രസക്തിയില്ല. ഒപ്പം മനപൂർവ്വം തെറ്റിദ്ധാരണ പടർത്തി കൊണ്ടുളള സമരങ്ങളെ, മാധ്യമങ്ങൾ പ്രോൽസാഹിപ്പിക്കരുത് എന്നപേക്ഷയുണ്ട്.

മതം നോക്കി മനുഷ്യനെ വേർതിരിച്ചുകാണുന്ന നെറികെട്ട നീച രാഷ്ട്രീയം.മരിച്ചത് ഒരു അന്യമതസ്ഥൻ ആയതാണ് കൊറോണ ബാധിച്ചു മരണമടഞ്ഞ ആളുടെ മൃതശരീരത്തെ ഇത്രമാത്രം അനാദരവോടെ നെറികെട്ട ഭാഷയിൽ പ്രതികരിക്കാൻ ഒരു ബിജെപി കൗണ്സിലരെ പ്രേരിപ്പിച്ചത്.പാവപ്പെട്ട, സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു, അന്ധവിശ്വാസങ്ങൾക്കടിമയായി ഇത്തരം നെറികെട്ട രീതിയിൽ പ്രതികരിച്ച വർഗ്ഗീയവാദികളുടെ എത്രയെത്ര ദുരനുഭവങ്ങൾ ഈ മലയാളമണ്ണിന്റെ പലയിടങ്ങളിലായി നമുക്ക് മുന്നിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫോട്ടോസ്റ്റാറ്റ് തന്നെയാണ് ഇന്നത്തെ യുഡിഎഫ് സംവിധങ്ങളും. ഏറ്റവുമൊടുവിൽ പൂന്തുറയിൽ പൊതുസമൂഹമത് കണ്ടതും ചർച്ചചെയ്യപ്പെട്ടതുമാണ്. ഇതേ ദിവസം തന്നെ പാമ്പുകടിയേറ്റ, കൊറന്റൈനിൽ ഇരിക്കുന്ന കുട്ടിയെ വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടിയ സഖാവിന്റെ രാഷ്ട്രീയവും കണ്ണൂരിൽ മരണമടഞ്ഞ ആളുടെ മൃദദേഹം മറവുചെയ്യാൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മുന്നോട്ട് വന്ന ഒരു പറ്റം ഡിവൈഎഫ്ഐ സഖാക്കളുടെ രാഷ്ട്രീയം കാണാതെ പോകാൻ കഴിയില്ല. ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇതു രണ്ടും. പൊതുജനം അറിഞ്ഞും അറിയാതെയും പോകുന്ന നിരവധി സംഭവങ്ങൾ ഇത്തരത്തിലുണ്ട്. മനുഷ്യത്വരഹിതമായ വലതുപക്ഷ രാഷ്ട്രീയവും മാനവരാശിയെ ചേർത്തുപിടിക്കുന്ന ഇടതു രാഷ്ട്രീയവും രണ്ടും നമുക്ക് മുന്നിൽ പ്രകടമായി തന്നെ നിറഞ്ഞു നിൽക്കുന്നു.


കോട്ടയം ജില്ലാ ഭരണകൂടത്തിന് അഭിനന്ദനങ്ങൾ.കോട്ടയം ജില്ലാ ഭരണകൂടം കൊറോണ ബാധിതന്റെ മൃതദേഹം രാത്രി തന്നെ സംസ്‌കരിച്ചു. ബി.ജെ.പി കൗൺസിലറുടെ നേതൃത്വത്തിൽ അനാവശ്യമായി ഉണ്ടാക്കിയ വിവാദത്തിന്റെ ജ്വാല അണഞ്ഞതിനു പിന്നാലെയാണ് രാത്രി തന്നെ വൻ പൊലീസ് സാന്നിധ്യത്തിൽ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഔസേപ്പിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി കോട്ടയം മുട്ടമ്പലം നഗരസഭ ശ്മശാനത്തിനു മുന്നിലെ അംബേദ്ക്കർ കോളനി നിവാസികൾ തർക്കം ആരംഭിച്ചത്. കോളനിയിലേയ്ക്കു കൊവിഡ് രോഗിയുടെ സംസ്‌കാരം നടത്തുമ്പോഴുണ്ടാകുന്ന പുക അടിച്ചു കയറുമെന്നും ഇതുവഴി ആളുകൾക്കു രോഗമുണ്ടാകുമെന്നും ബി.ജെ.പി കൗൺസിലർ ടി.എൻ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരെ തെറ്റിധരിപ്പിക്കുകയായിരുന്നു.അപ്രതീക്ഷിതമായി രാത്രി തന്നെ സംസ്‌കാരം നടത്താൻ ജില്ലാ ഭരണകൂടം തീരുമാനം എടുക്കുകയായിരുന്നു. എ.ആർ ക്യാമ്പിൽ നിന്നടക്കം മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു. തുടർന്നു, മെഡിക്കൽ കോളേജിൽ നിന്നും അതിവേഗം ആംബുലൻസിൽ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചു. കെകെ റോഡ് മുതൽ ശ്മശാനം വരെയുള്ള ഭാഗത്ത് മതിൽ തീർത്തു പൊലീസ് സംഘവും നിന്നു. തുടർന്നു രണ്ടു മിനിറ്റ് കൊണ്ട് സംസ്‌കാര ചടങ്ങും തീർക്കുകയായിരുന്നു. രാത്രി 10.57 ന് ആരംഭിച്ച സംസ്‌കാര ചടങ്ങുകൾ 11.16 ന് സമാപിച്ചു.