പൊലീസിനെ ഡിഫൻസിലാക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ചു, ആത്മഹത്യ പ്രേരണ

80

Binoy K Elias

ലഹരിയെ ആഘോഷവും വരുമാനവും ബൗദ്ധികതയുടെ ഊർജവുമായി ആഘോഷിക്കുന്ന ഒരു സമൂഹത്തിൽ, ലഹരിയിൽ കൂട്ടുകാരനെ ക്രൂരമായി ബുള്ളിയിങ് ചെയ്യുന്ന ചെറുപ്പക്കാർ ഒരു ഞെട്ടലൊന്നുമല്ല. എന്നാൽ, ഈ കേസിലെ ഏറ്റവും പ്രധാന ചോദ്യം, എവിടെ നിന്ന് ഈ ചെറുപ്പക്കാർക്ക് ലഹരി ലഭിക്കുന്നു എന്നതാണ്. കൂട്ടത്തിലൊരുവനെ ഭീഷണിപ്പെടുത്തി വിളിച്ചു വരുത്തി ഉപദ്രവിച്ചവൻ, പൊലീസ് ഭീഷണിയിലാണ് ആത്മഹത്യ ചെയ്തത് എന്ന് വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ട് തോന്നുന്നു.

ആ ചെറുപ്പക്കാരന് പൊലീസിൽ നിന്ന് മാത്രമാണ് ഭീഷണി എന്ന നിഗമനത്തിൽ എങ്ങനെ എത്തും? കേസിൽ കുടുങ്ങിയ അവനിലൂടെ ലഹരിസംഘത്തിലേക്ക് അന്വേഷണം നീങ്ങാതിരിക്കാൻ എന്തെങ്കിലും പ്ലേ നടക്കാനിടയില്ലേ? പ്രത്യേകിച്ച് ‘കഞ്ചാവ് തന്ന ആളെന്ന് പേരിൽ’ മർദനമേറ്റവൻ്റെ ബന്ധുവിന്റെ പേര് മാധ്യമങ്ങളോട് ഒരു പ്രതി പറഞ്ഞത് കേട്ടപ്പോളാണ് ഇങ്ങനൊരു സംശയം തോന്നിയത്. വളരെ കൃത്യമായ സോഷ്യൽ എൻജിനീയറിങ് ടൂൾ ആയിട്ടാണ് ആ അഭിമുഖത്തെ കാണുന്നത്.

  1. പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ മുതൽ മർദനം.
  2. ലൈഫ് ത്രെറ്റനിങ്
  3. ഭക്ഷണം പോലും തരാത്ത മനുഷ്യാവകാശ ധ്വംസനം
  4. മർദനമേറ്റവൻ സഹോദരിയെ ശല്യപ്പെടുത്തി.
  5. അയാളുടെ ബന്ധു ലഹരി സപ്ലൈ ചെയ്തു.

ടീനേജുകാരുടെ അമച്വർ ബുദ്ധിയല്ല ഇതിന്റെ പിന്നിൽ. കൃത്യമായ ഡിഫൻസ് ആണ്. ഒപ്പം, വാദിക്കെതിരെ സ്ത്രീയെ ശല്യപ്പെടുത്തി, ലഹരി വിപണനം തുടങ്ങി ഗൗരവതരമായ കുറ്റാരോപണം. എല്ലാറ്റിനും ഉപരി പൊലീസിനെ ഡിഫൻസിലാക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ചു, ആത്മഹത്യ പ്രേരണ.കേരള പൊലീസ് ഈ കേസ് ഏറ്റവും ഗൗരവത്തോടെ അന്വേഷിച്ച് ഈ കുട്ടികളെ ഇത്തരം ഒരു അവസ്ഥയിൽ എത്തിച്ച ക്രിമിനൽ സംഘത്തെ പുറത്തു കൊണ്ടുവരണം.

ഇതാണ് പൊലീസ് ഭക്ഷണം നൽകിയില്ല എന്ന് പറഞ്ഞതിൻ്റെ വാസ്തവം.