കോവിഡും വാക്സിനും മോദിയും അഥവാ മരണവും ശവപ്പെട്ടി കച്ചവടക്കാരനായ സലിംകുമാറും

63

Binoy K Elias ന്റെ കുറിപ്പ്

മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിൽ സലിംകുമാർ അവതരിപ്പിക്കുന്ന ഒരു ശവപ്പെട്ടിക്കടക്കാരൻ്റെ കഥാപാത്രമുണ്ട്. പള്ളിയിൽ കൂട്ടമണിയടിക്കുമ്പോഴും ഒരു ദുരന്തവാർത്ത കേൾക്കുമ്പോഴും തനിക്ക് കച്ചവടം കിട്ടുന്നതോർത്ത് സന്തോഷിക്കുന്ന മനുഷ്യൻ. ഒരു ദിവസം മണിയടിച്ചത് സ്വന്തം കുഞ്ഞിൻ്റെ മരണമണിയാണ് എന്നറിഞ്ഞു തകർന്നു പോയ കഥാപാത്രം. കോവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യം എന്ന വാഗ്ദാനം മറന്നു കച്ചവടം ചെയ്യാൻ വഴിയൊരുക്കിയ കേന്ദ്രസർക്കാർ നടപടി ആ കഥാപാത്രത്തെയാണ് പെട്ടെന്ന് മനസിലേക്ക് കൊണ്ടു വന്നത്.

വരുമാനമാർഗങ്ങൾ ലോക്കായ ഒരു ജനതയുടെ ജീവനാണ് ഈ കച്ചവടസർക്കാൻ വിലയുറപ്പിച്ചത്. ചെയ്തതു ഞങ്ങളുടെ നേതാവാണേൽ ഞങ്ങൾ ജയ് വിളിക്കും എന്ന മനോഭാവമുള്ള അനുയായികൾ ഉള്ളടത്തോളം ഈ നാട്ടിൽ ഭരണത്തിൽ കയറുന്ന എല്ലാ “പെർസൻ്റേജ് കമ്മീഷൻ” രാഷ്ട്രീയക്കാരും ഇത്തരം നയങ്ങൾ തുടരും. വോട്ട് പെട്ടിയിലാകും വരെ പിച്ച തന്നും നല്ലതു പറഞ്ഞും ഇന്ത്യൻ ജനതയെ പറ്റിക്കാം എന്ന് നമ്മുടെ രാഷ്ട്രീയക്കാർക്ക് നന്നായി അറിയാം. വിൻസ്റ്റൻ ചർച്ചിൽ പറഞ്ഞത് ശരിയാണ്,

“രാഷ്ട്രശിൽപികൾ വിഭാവനം ചെയ്ത സ്വാതന്ത്ര്യം അനുഭവിക്കാനുള്ള പാകത നമുക്കായിട്ടുണ്ടായിരുന്നില്ല.” എന്തെല്ലാം വിമർശനം ഉണ്ടെങ്കിലും സ്വതന്ത്ര ഇന്ത്യയുടെ ഒന്നാം തലമുറ രാഷ്ട്രീയക്കാർ കൂടുതലും സ്റ്റേറ്റ്മെൻ ആയിരുന്നു. പോസ്റ്റ് എമർജൻസി രാഷ്ട്രീയക്കാർ ഭൂരിഭാഗം ബ്രോക്കറുമ്മാരും ഇപ്പോഴുള്ളവർ ആ ശവപ്പെട്ടിക്കച്ചവടക്കാരനേക്കാൾ മോശം കച്ചവടക്കാരുമാണ്.