ശരീരം വിൽക്കുന്നതിനെപ്പറ്റിയൊക്കെ പറയുമ്പോൾ പ്രതിഭാഹരിയുടെ മുഖത്ത് വിരിയുന്ന ആ കുലസ്ത്രീ മോഡ് ഉണ്ടല്ലോ, എത്ര കമ്യൂണിസ്റ്റ് ലേപനം പുരട്ടിയാലും മായാത്ത യഥാർത്ഥ മുഖം

176
എമ്മെല്ലെയും സ്വന്തം പാർട്ടിക്കാരുമായുള്ള പ്രശ്നം വാർത്തയായി. ആയമ്മയ്ക്ക് പൊള്ളി. എന്തായാലും മാധ്യമപ്രവർത്തകർ ഇതൊക്കെ അല്പം കേട്ടിരിക്കണം
Binoy K Elias
യു. പ്രതിഭ എംഎൽഎ മാധ്യമപ്രവർത്തകരോട് അവരുടെ അറിവിൽ നിന്ന് ചിലത് പറഞ്ഞു കൊടുത്തതു കേട്ടു. അവർ പറഞ്ഞത് ശരിയാ. അവരെ മാധ്യമപ്രവർത്തകർ വളർത്തിയതല്ല. പാർട്ടിക്ക് വേണ്ടി പോസ്റ്റർ ഒട്ടിച്ചും ഇൻകുലാബ് വിളിച്ചും നടന്നവരും വളർത്തിയതല്ല. അവരുടെ വളർച്ചയിൽ ആരെല്ലാം വളമായി എന്ന് അവർക്കേ പറയാനാവൂ. അതവര് പറയട്ടേ.
പക്ഷേ, അവര് പൊതുപ്രവർത്തകയായി ഉദിച്ച നാളു മുതൽ കൃത്യമായി മാധ്യമങ്ങളിൽ വന്നത് എങ്ങനെയാണെന്ന് ആലപ്പുഴയിലെ മാധ്യമപ്രവർത്തകർക്ക് അറിയാം. അവരത് പറയാത്തത് അവരുടെ മാന്യത.
പിന്നെ, ശരീരം വിൽക്കുന്നതിനെപ്പറ്റിയൊക്കെ പറയുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന ആ കുലസ്ത്രീ മോഡ് ഉണ്ടല്ലോ, എത്ര കമ്യൂണിസ്റ്റ് ലേപനം പുരട്ടിയാലും മായാത്ത ആ യഥാർത്ഥ മുഖം അതു പുറത്തു വന്നതായി ഞങ്ങൾ കരുതിക്കൊള്ളാം. ആണിനും പെണ്ണിനുമൊക്കെ ആ തൊഴിലിൽ അവസരമുണ്ടെന്ന അറിവൊക്കെ നന്ന്. ചെയ്യുന്ന തൊഴിൽ വേണ്ടെന്ന് തോന്നിയാൽ ചെയ്യാവുന്ന തൊഴിൽ ഇതുമാത്രമല്ല എംഎൽഎ. വേറെ പലതുമുണ്ട്. സഹതാപമേയുള്ളു, നിങ്ങളോടും… നിങ്ങളെ ഈ നിലയിലാക്കിയവരോടും…