എഴുതിയത്  : Binoy K Elias

കളമശേരി എസ് ഐ അമൃതരംഗനും സിപിഎം നേതാവ് സക്കീർ ഹുസൈനും തമ്മിലുള്ള വായ്ത്താരി സാമൂഹിക മാധ്യമങ്ങളിൽ രണ്ട് പക്ഷം തീർക്കുന്നു. യതീഷ് ചന്ദ്ര പൊൻരാധാകൃഷ്ണനോട് കോർത്തപ്പോൾ രോമാഞ്ചം വന്നവർക്ക് ഒരു പൊതുപ്രവർത്തകനോട് സർക്കാർ ഉദ്യോഗസ്ഥൻ ഇങ്ങനെ പെരുമാറാവോ എന്നതാണ് സംശയം. ഫോൺ റെക്കോർഡ് ചെയ്യാൻ പൊലീസുകാരന് എന്തവകാശം എന്ന ചോദ്യവുമുണ്ട്. പൊളിറ്റിക്കൽ കറക്ട്നസ് ഈ സംഭവത്തിൽ ഇത്രയും വേണോ? പ്രഖ്യാപിത ലഫ്റ്റ് ഹാൻഡിലുകളും കവേർട്ട് ലഫ്റ്റ് ഹാൻഡിലുകളും ഇതേ സ്വഭാവത്തിലുള്ള അഭിപ്രായങ്ങൾ തട്ടിമൂളിക്കുന്നുണ്ട്. 

Audio clip 


പൊലീസ് സർവീസ് ചട്ടമനുസരിച്ച് എസ് ഐ ചെയ്തതിൽ വീഴച്ചയുണ്ടെങ്കിൽ നടപടി എടുക്കുന്നത് നിയമപരമായ കാര്യം. ഒരു ഭരണകക്ഷി രാഷ്ട്രീയ നേതാവിനോടോ, പൊതുപ്രവർത്തകനോടോ, അയാൾ ഭീഷണിപ്പെടുത്തിയപ്പോ പ്രതികരിച്ചത് വലിയ ജനാധിപത്യ ധ്വംസനമായി ചിത്രീകരിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു.
ഒരു സാധാരണ പൗരനേക്കാൾ ഒരു വിശേഷതയും കൂടുതലുള്ള ആളല്ല പാർട്ടി നേതാവ്. പൊതുപ്രവർത്തകൻ എന്തോ സവിശേഷ അധികാരമുള്ള ആളാണെന്നും അയാളോട് ഇങ്ങനെ ചെയ്യുന്നവൻ സാധാരണക്കാരോട് എങ്ങനെയാകും എന്ന രീതിയിലുള്ള ഇടതുപക്ഷ/വലതുപക്ഷ രാഷ്ട്രീയ വ്യാകുലത കാണുമ്പോൾ വിധേയനിലെ തൊമ്മിയെ ഓർമ വരുന്നു.
രാഷ്ട്രീയ ആഭിമുഖ്യം അടിമത്തമാകരുത്.
സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥനെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതും നിയമപരമായി കുറ്റമാണ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.