അമിതവേഗത്തോട് അടങ്ങാത്ത അഭിനിവേശമുള്ളവർ റേസിങ്ങിന് പോണം, റോഡിലല്ല പരാക്രമം കാട്ടേണ്ടത്

336

Binoy K Elias എഴുതുന്നു 

Binoy K Elias
Binoy K Elias

അമിതവേഗത്തോട് അടങ്ങാത്ത അഭിനിവേശമുള്ളവർ റേസിങ്ങിന് പോണം. റോഡിലല്ല പരാക്രമം കിട്ടേണ്ടത്.
നിയമം നടപ്പാക്കാൻ ഇറങ്ങുന്നവർ ആദ്യമത് അനുസരിക്കാൻ പഠിക്കണം.
ഒരു തെറ്റ് സംഭവിച്ചാൽ അതാരുടെയെങ്കിലും തലയിൽ ചാരാൻ നോക്കുക, അധികാരവും അറിവും ഉപയോഗിച്ച് നിയമത്തിന്റെ പഴുതുകൾ തേടുക, സംഘം ചേർന്ന് നിയമവ്യവസ്ഥയെ അട്ടിമറിക്കുക…
ഒരു ബ്യൂറോക്രാറ്റ് എന്ന നിലയ്ക്കും ഡോക്ടർ എന്ന നിലയ്ക്കും പ്രവർത്തിക്കാൻ താൻ അയോഗ്യനാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ ഇതുവരെയുള്ള പ്രവൃത്തികൾ കൊണ്ട് തെളിയിച്ചു. ഈ കത്ത് വിശ്വസനീയമാണെങ്കിൽ (ഞാനങ്ങനെ കരുതുന്നു) അയാൾ അടിസ്ഥാനപരമായി ഒരു വ്യക്തിത്വമില്ലാത്തവനുമാണ്. ജില്ലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റാങ്കിൽ ഇത്തരമൊരാൾ ഇരുന്നാൽ ഏന്താവും അവസ്ഥ?
അഴിമതി രാഷ്ട്രീയത്തിൻ്റെ ചെലവിൽ ഇത്തരം വ്യക്തിത്വവൈകല്യങ്ങൾ ന്യായീകരിക്കപ്പെടാവുന്നതുമല്ല.
ഈ കേസിലെ കൂട്ടുപ്രതിക്ക് പറയാനുള്ളത് എന്ന പേരിൽ ടാം റേറ്റിങ് ഉയർത്താൻ കാണിച്ച വൃത്തികെട്ട കളി, ഹിറ്റ് കൂട്ടാൻ ആ സ്ത്രീക്ക് നൽകുന്ന വിസിബിലിറ്റി കൊല്ലപ്പെട്ട ബഷീറിനോടും അയാളുടെ കുടുംബത്തോടും ചെയ്യുന്ന കൊടിയ അനീതിയാണ്. അതാര് ചെയ്താലും.
ഗോവിന്ദചാമിയോടും സെയ്ത്താൻ സെബാസ്റ്റ്യനോടും ചോദിച്ചാലും അവർക്കും പറയാൻ കാണും അനാഥമായ, അവഗണിക്കപ്പെട്ട, പീഡിപ്പിക്കപ്പെട്ട ഒരു ബാല്യവും ശിഥിലമാക്കപ്പെട്ട കൗമാരവും പാർശ്വവൽക്കരിക്കപ്പെട്ട, അകറ്റി നിർത്തപ്പെട്ട യൗവനവുമൊക്കെ. സാഹചര്യങ്ങൾ രോഗിതുരമാക്കിയ മനസ്സിൻ്റെ കഥ പറയാൻ. ഏതു ക്രിമിനലിനും പറയാൻ കഴിയുന്ന ഇത്തരം ന്യായീകരണങ്ങൾ മാത്രമേ ഈ കേസിലെ പ്രതികളുടെ കാര്യത്തിലുമുള്ളു. പണമോ, സമൂഹത്തിൽ ഉയർന്ന ശ്രേണിയിൽ ജീവിക്കുന്നതോ, അധികാരമോ ഒരു ക്രിമിനൽ കുറ്റത്തെ ന്യായീകരിക്കാനോ, ലഘുവാക്കാനോ, കേസ് അട്ടിമറിക്കാനോ ഇടയാകുന്നെങ്കിൽ, അതൊരു ബാർബേറിൻ റിപ്പബ്ലിക് ആണ്.

Advertisements