Binoy K Elias

പ്രതിപക്ഷ പിടിപ്പുകേടും മൂലധനശക്തികളുടെ പിന്തുണയും അണ്ണാ ഹസാരെ പോലുള്ള ട്രോജൻ കുതിരകളുമാണ് ഈ അണുവികിരണമുള്ള വിഴുപ്പ് ഇന്ത്യൻ ജനതയുടെ ചുമലിൽ വച്ചത്. വോട്ട് ബാങ്കുകളെ ഈ രാജ്യത്തേക്കാൾ ഏറെ സ്നേഹിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് മോദിക്കും കൂട്ടർക്കും വഴിവരിച്ചത്. ജനാധിപത്യത്തോടോ, 1947ൽ സ്വതന്ത്രമായ ഇന്ത്യ എന്ന സംവിധാനത്തോടോ ഇവർക്ക് ഒരു പ്രതിബദ്ധയുമില്ല.

കട്ടെടുത്ത വാഹനം പൊളിച്ചു വിൽക്കുന്ന മനസ്സോടെയാണ് ഇവർ ഈ രാജ്യത്തെ കാണുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയും മധ്യകാല അധിനിവേശ രാജാക്കന്മാരും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇത്രയും അതിക്രമങ്ങൾ ചെയ്തിട്ടുണ്ടാവില്ല.

ഇവരിൽ നിന്ന് നന്മ വരില്ല, അക്രമത്തിലൂടെ, അധികാരത്തിലൂടെ ഒരു ജനതയെ തടവിലിടാം എന്ന് വിശ്വസിക്കുന്ന വിഡ്ഢിക്കൂട്ടമാണത്. ഈ രാജ്യത്തെ രക്ഷിക്കാൻ ജനാധിപത്യ ബോധമുള്ള ജനതയ്ക്കേ കഴിയൂ… അതിന് വലിയ വില കൊടുക്കേണ്ടി വരും. ജെഎൻയു സാക്ഷി

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.