വൈദ്യുതിബോര്‍ഡിന്റെ ശക്തിയുംസ്വാധീനവും ആ പാവം അമ്മയേയും മകളേയും തോല്‍പ്പിക്കാനാകരുത്

0
408

Binoy Viswam (ബിനോയ് വിശ്വത്തിന്റെ പോസ്റ്റ് )

”വൈദ്യുതി ബോർഡിന്റെ ശക്തിയും സ്വാധീനവും മുഴുവൻ ആ പാവം അമ്മയേയും മകളേയും തോൽപ്പിക്കാൻ വേണ്ടിയാകരുത് .200 കൊല്ലം പഴക്കമുള്ള ശാന്തി വനം കാത്തു പുലർത്തിയ കുറ്റം മാത്രമാണ് അവർ ചെയ്തത്. മന്നം – ചെറായി വൈദ്യൂതി ലൈൻ എത്രയും വേഗം യാഥാർത്ഥ്യമാവുക തന്നെ വേണം.അത് ശാന്തി വനത്തിനു നടുവിലൂടെയേ വലിക്കൂ എന്ന ശാഠ്യം നീതീകരിക്കപ്പെടുന്നതല്ല. ലൈൻ വലിക്കാൻ KSEB തയ്യാറാക്കിയ സ്ഥലങ്ങളുടെ സ്കെച്ചിൽ ഒരു പ്ലോട്ടിൽ മാത്രം Unknown എന്നു കാണിച്ചിട്ടുണ്ടെന്നറിയുന്നു. ആരാണീ Unknown ?ശാന്തി വനത്തിന്റെ നടുവിലൂടെ ലൈൻ വലിപ്പിക്കുന്നതിൽ Unknown ന്റെ പങ്ക് എന്താണ്?

ആ അമ്മയേയും മകളേയും തോൽപ്പിക്കാൻ KSEB ക്കു നിഷ്പ്രയാസം കഴിഞ്ഞേക്കും.പക്ഷെ, ആ വിജയം ഇടതുപക്ഷ ഗവണ്മെന്റിന്റെ മുഖത്ത് ഏൽപ്പിക്കുന്ന കളങ്കം പ്രിയംകരനായ മന്ത്രി സ: എം എം മണി ശ്രദ്ധിക്കാതെ പോകരുത്. നാം ഇടതുപക്ഷമാകുന്നത് നിലപാടുകളുടെ ശരികൾ കൊണ്ടാണെന്ന് ദശാബ്ദങ്ങളുടെ പ്രവർത്തനാനുഭവമുള്ള ആ സഖാവിനെ ഞാൻ വിനയപൂർവം അറിയിക്കുന്നു. ഈ കാര്യങ്ങളെക്കുറിച്ച് നിഷ്പക്ഷമായ ഒരു വിദഗ്ദ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിച്ചിട്ടേ മുന്നോട്ടു പോകാവൂ എന്ന് ഞാൻ വീണ്ടും അഭ്യർത്ഥിക്കുന്നു.”

#saveshanthivanam