fbpx
Connect with us

inspiring story

മണ്ണ് ചുമക്കാൻ പോയി ഇന്ന് വലിയ ബിസിനസുകാരനായി, നിങ്ങൾക്കും പ്രചോദനമാകട്ടെ ഈ യുവാവിന്റെ വിജയകഥ

ഇത് ഞാൻ നാട്ടിൽ വാങ്ങിയ എൻറെ രണ്ടാമത്തെ മെഴ്സിഡീസ് കാറാണ്.എൻറെ കാർ ഇവിടെ കാണിക്കുവാൻ വേണ്ടിയല്ല ഞാൻ ഈ പോസ്റ്റ് ഇവിടെ ഇടുന്നത് ഒരുപക്ഷേ എൻറെ ഈ പോസ്റ്റ് മറ്റുള്ളവർക്ക് ഒരു പ്രചോദനം

 266 total views

Published

on

Binsu Binsmart തന്റെ അനുഭവം പങ്കുവയ്ക്കുന്നു 

ഇത് ഞാൻ നാട്ടിൽ വാങ്ങിയ എൻറെ രണ്ടാമത്തെ മെഴ്സിഡീസ് കാറാണ്.എൻറെ കാർ ഇവിടെ കാണിക്കുവാൻ വേണ്ടിയല്ല ഞാൻ ഈ പോസ്റ്റ് ഇവിടെ ഇടുന്നത് ഒരുപക്ഷേ എൻറെ ഈ പോസ്റ്റ് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകുന്നുവെങ്കിൽ അത്രയേ ഉദ്ദേശിക്കുന്നുള്ളൂ. പതിമൂന്നാം വയസ്സിൽ റോഡ് പണിക്ക് മണ്ണ് ചുമക്കാൻ പോയി ആണ് ആദ്യമായി ജോലി എന്ന ജീവിതത്തിന്റെ ഭാഗം തുടങ്ങുന്നത്. ഉച്ച സമയത്ത് മറ്റുള്ളവർ ആഹാരം കഴിക്കുമ്പോൾ ആഹാരം കഴിക്കാൻ പോലും നിവർത്തിയില്ലാതെ തൊട്ടടുത്ത കടയിൽ നിന്നും ഒരു രൂപയ്ക്ക് കിട്ടുന്ന 4 ബണ്ണിൽ ൽ നിന്നും രണ്ട് അനിയന് കൊടുത്തിട്ടു തൊട്ടടുത്തുള്ള ചർച്ച് ഓഫ് ക്രൈസ്റ്റ് ഫെയ്ത്ത് ഹോം ന്റെ കിണറിൽ നിന്നും തൊട്ടിയിൽ വെള്ളം കോരി അരികെ വച്ചിട്ട് Bun കഴിക്കുമ്പോൾ അന്നു വെറുതെയെങ്കിലും പറയുമായിരുന്നു ഒരുകാലത്ത് നമ്മളും മറ്റുള്ളവരെപ്പോലെ വലിയ ആളുകൾ ആകുമെന്ന് .അന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹം റോഡ് റോളറിന്റെ വീലിൽ വെള്ളം ഒഴിച്ചു കൊടുക്കുന്ന ഒരാൾ ആകണം എന്നുള്ളതായിരുന്നു . എന്നാൽ കുറച്ചു ദിവസത്തിന് ശേഷം അവിടുത്തെ വർക്ക് തീരുകയും അവർ മറ്റൊരിടത്തേക്ക് പോവുകയും ചെയ്യുമ്പോൾ ഞാൻ കുഞ്ഞായിരുന്നതിനാൽ എന്നെ അവർ കൊണ്ടുപോയില്ല അങ്ങനെ ആ ജോലി മോഹം അവിടെ അവസാനിച്ചു. അതിനുശേഷം പത്താംക്ലാസ് തരക്കേടില്ലാത്ത മാർക്കിൽ പാസായതിനുശേഷം പതിനാലാമത്തെ വയസ്സിൽ വീണ്ടും അവധിക്കാലത്ത് അടുത്ത ഒരു ജോലി കിട്ടി റബ്ബറിന് തുരിശ് അടിക്കുന്നവരെ സഹായിക്കുന്ന ജോലി .രാവിലെ തുടങ്ങുന്ന ചുണ്ണാമ്പും തുരിശും ചേർത്ത് കുഴച്ചെടുത്ത കീടനാശിനി വലിയ 30 ലിറ്റർ കന്നാസിൽ നിറച്ചിട്ട് തലയിൽ വച്ച് അത് ചുമന്ന് അവർ നിൽക്കുന്ന സ്ഥലത്ത് കൊണ്ടുപോയി കൊടുക്കണം ഇത് രാവിലെ 9 മണിക്ക് തുടങ്ങി വൈകിട്ട് ആറു മണിവരെ നീണ്ടുനിൽക്കും കുറച്ചുനേരം നേരം കഴിയുമ്പോൾ ഈ തുരിശ് ലായനി ദേഹത്ത് വീഴുകയും അസഹ്യമായ ചൊറിച്ചിലും അതോടൊപ്പം തന്നെ തൊലി പൊളിഞ്ഞു പോകാനും തുടങ്ങും വൈകുന്നേരങ്ങളിൽ വന്നു കുളിക്കുമ്പോൾ അസഹ്യമായ വേദനയായിരിക്കും ആ വേദനയിൽ തന്നെ ഏകദേശം വെക്കേഷൻ ടൈമിൽ രണ്ടുമാസത്തോളം ജോലി ചെയ്യുകയും അടുത്ത വർഷം കോളേജ് അഡ്മിഷന് വേണ്ട തുക കണ്ടെത്തുകയും ചെയ്തു. 20 രൂപാ ആയിരുന്നു അന്ന് എന്റെ ശമ്പളം .അന്ന് ഏറ്റവും വലിയ ആഗ്രഹം മരത്തിനുമുകളിൽ കയറി തുരിശ് അടിക്കുന്ന (First തോട്ടക്കാരൻ )ആളാകണം എന്നുള്ളതായിരുന്നു.

പപ്പയുടെ നിരന്തര മദ്യപാനത്തെ എതിർക്കുന്നത് കൊണ്ടുതന്നെ പലപ്പോഴും ഞാൻ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു .അപ്പോഴൊക്കെ ഉറങ്ങിയിരുന്നത് അടുത്തുള്ള കടയുടെ സ്റ്റാൻഡിന് കീഴിലും , തൊട്ടടുത്തുള്ള ഉള്ള ചർച്ച് ഓഫ് ക്രൈസ്റ്റ് ഫെയ്ത്ത് ഹോമിന്റെ ചരിഞ്ഞ മേൽക്കൂരക്ക്‌ മുകളിലും അതോടൊപ്പം തന്നെ അവിടുത്തെ പാസ്റ്ററുടെ പാഴ്സനേജിന് മുകളിലുള്ള ഉള്ള ആസ്ബെറ്റോസ് ഷീറ്റ്നു മുകളിലും ഒക്കെ ആയിരുന്നു ആസ്ബെറ്റോസിന് മുകളിലുള്ള ഉള്ള ഉറക്കം ആലോചിച്ചാൽ തന്നെ നിങ്ങൾക്ക് മനസ്സിലാകും എത്രത്തോളം കഷ്ടമായിരുന്നു എന്നുള്ളത് കാരണം ആസ്ബെറ്റോസിന് മുകളിൽ ഒരു മനുഷ്യന് 10 മിനിറ്റ് പോലും കിടക്കാൻ സാധിക്കില്ല കാരണം അതിന്റെ പ്രതലം വളഞ്ഞത് ആയതുകൊണ്ട് തന്നെ . ചരിഞ്ഞ മേൽക്കൂരയ്ക്ക് മുകളിൽ ഉറങ്ങുമ്പോൾ ചെറുതായെങ്കിലും ഒന്ന് മിസ്സായാൽ താഴെ വീണു മരണം ഉറപ്പാണ്. ആസ്ബറ്റോസ് പൊട്ടിയാൽ വീഴ്ച അകത്തു ഉറങ്ങുന്ന പാസ്റ്ററുടെ മുകളിലും .മുകളിലേക്ക് കയറാൻ സ്റ്റെപ്പുകൾ ഇല്ലാത്തതിനാൽ തൊട്ടടുത്തുള്ള ഒരു മരത്തിലൂടെ ആണ് ആണ് മേൽക്കൂരയ്ക്കു മുകളിലേക്ക് കയറിയിരുന്നത് . ഒരു പ്രാവശ്യം മുകളിലേക്ക് കയറുമ്പോൾ മരത്തിൻറെ കൊമ്പ് ഒടിയുകയും താഴെ വീഴുകയും ചെയ്തു പക്ഷേ അവിടെ മുറ്റത്ത് ഭംഗിയായി വെട്ടി നിർത്തിയിരുന്ന ചെടികൾക്ക് മുകളിലേക്ക് വീണതു കൊണ്ട് കൊണ്ട് രക്ഷപ്പെട്ടു .വെള്ളം വറ്റിയ പൊട്ട കിണറിനുള്ളിൽ പോലും ദിവസങ്ങളോളം ഇരുന്നു ഉറങ്ങിയിട്ടുണ്ട് കാരണം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലം ആയിട്ടാണ് ഞാൻ അന്ന് അതിനെ കരുതിയിരുന്നത്. പലപ്പോഴും രണ്ടു ദിവസം വരെ ആഹാരം കഴിക്കാതെ സ്കൂളിൽ പോയിട്ടുള്ള ചരിത്രവുമുണ്ട് .പരീക്ഷ കഴിഞ്ഞു തിരികെ വരുമ്പോൾ വിശപ്പും ദാഹവും സഹിക്കവയ്യാതെ തളർന്നു വീണു പോകും എന്നുള്ള അവസ്ഥയിൽ തോട്ടിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിനു മുകളിൽ കമിഴ്ന്നു കിടന്ന്‌ പോലും വെള്ളം കുടിച്ചിട്ടുണ്ട്.അതിനു ശേഷം പഠനത്തോടൊപ്പം തന്നെ അനേകം ജോലികൾ ചെയ്തു അതിൽ ചിലതൊക്കെ മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ തോട്ടത്തിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളി, മേസ്തിരി മൈക്കാട് ,ലോഡിങ് തൊഴിലാളി,കറ്റ ചുമട്ടുകാരൻ ,മെറ്റൽ അടിക്കാരൻ അങ്ങനെ പലതും . റബ്ബർ ടാപ്പിംഗ് ലൂടെ ആദ്യമായി കിട്ടിയ തുക കേട്ടാൽ ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ മനസ്സിലാകണമെന്നില്ല ഇല്ല കാരണം പത്ത് രൂപയായിരുന്നു എൻറെ ആദ്യത്തെ റബ്ബർ ടാപ്പിംഗ് ജോലിയിൽ നിന്നും എനിക്ക് കിട്ടിയ കൂലി. അതിനുശേഷം ഞാൻ ഞാൻ ഒരുപാട് ജോലികൾ വീണ്ടും ചെയ്തു കോയമ്പത്തൂരിലേക്ക് പോയി അവിടെ തുണി കളർ കൊടുക്കുന്ന കമ്പനിയിൽ ജോലി അതുകഴിഞ്ഞിട്ട് മറ്റൊരു കമ്പനിയിൽ മെഷീൻ ഓപ്പറേറ്റർ കട്ടിങ് മാസ്റ്റർ ഇങ്ങനെ ഒരുപാട് ജോലികൾ അവിടെയും ചെയ്തു. കട്ടിംഗ് മാസ്റ്റർ ജോലി ചെയ്യുമ്പോൾ 8 തുണികൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി വച്ച് വലിയ കത്രിക കൊണ്ട് വെട്ടണം 21 വയസുകാരന്റെ കൈക്കും വിരലിനും അത്രത്തോളം ബലവും ഉറപ്പും ഇല്ലാത്തതിനാലും കയ്യിൽ തഴമ്പ് ഇല്ലാത്തതിനാലും ആദ്യദിവസം തന്നെ അഞ്ച് വിരലിലെയും തൊലി ഇളകി പോയി . രാത്രി ഉപ്പ് വെള്ളത്തിൽ മുക്കി പിടിച്ച ശേഷം രാവിലെ ഉറങ്ങി എഴുന്നേറ്റു നോക്കുമ്പോൾ പഴുക്കാൻ തുങ്ങിയിരുന്നു . എന്നിട്ടും പിറ്റേന്ന് ജോലിക്ക് പോയി, കട്ടിംഗ് തുടങ്ങി കുറച്ചു നേരത്തിനുള്ളിൽത്തന്നെ കയ്യിൽ നിന്നും രക്തസ്രാവം തുടങ്ങി . കത്രികയുടെ പിടിയിൽ തുണി ചുറ്റി അത് മറക്കാൻ നോക്കിയെങ്കിലും അതും കുതിർന്നു രക്തം കട്ടിംഗ് പീസിൽ വീഴുകയും സൂപ്പർവൈസർ വന്നു ഉടൻതന്നെ ജോലിയിൽ നിന്നും പറഞ്ഞു വിടുകയും ചെയ്ത അനുഭവും ഉണ്ടായിട്ടുണ്ട്. ശേഷം നാട്ടിൽ വന്നിട്ട് എൻറെ സ്വദേശമായ വാളകത്ത് ഓട്ടോ ഡ്രൈവർ ആയും ജോലി ചെയ്തു. ജീവിതത്തോടുള്ള അടങ്ങാത്ത ആവേശം ഉള്ളതിനാൽ അതിലൊന്നും തന്നെ ഒതുങ്ങി നിൽക്കാൻ ശ്രമിക്കാതെ വീണ്ടും പഠിക്കാനും അതോടൊപ്പം തന്നെ സ്ഥിര വരുമാനം ഉള്ള ഒരു ജോലിക്കും ശ്രമിച്ചുകൊണ്ടിരുന്നു അങ്ങനെ തിരുവനന്തപുരം ടെക്നോപാർക്കിൽ ആദ്യമായി ഞാൻ ഒരു മാസ ശമ്പളക്കാരൻ ആയി മാറി ,അതിനുശേഷം ഐസിഐസിഐ ബാങ്കിൽ ജോലി കിട്ടുകയും പിന്നീട് അവിടെനിന്നും മലയാളമനോരമയുടെ കൊല്ലം സർക്കുലേഷൻ ഡിവിഷനിൽ ജോലി ലഭിക്കുകയും അതിനുശേഷം അവിടെനിന്നും മുത്തൂറ്റ് ഫിനാൻസ് ലേക്ക് നല്ല ജോബ് ഓഫർ വരുകയും അവിടെ ജോയിൻ ചെയ്യുകയും ചെയ്തു, അവിടെ നിന്നുകൊണ്ട് തന്നെ ടെസ്റ്റ് എഴുതി പ്രമോഷനായി മാനേജർ ആയി കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പോകാനും കേരളത്തിനു വെളിയിൽ കുറെ സ്റ്റേറ്റുകളിൽ Deputation ൽ പോകാനും സാധിച്ചു .അതിനുശേഷം 2010 വിവാഹശേഷം സിംഗപ്പൂർ വരികയും കുറച്ചുനാൾ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തതിനു ശേഷം ഒരു ബിസിനസ് തുടങ്ങുകയും ചെയ്തു ആദ്യമൊക്കെ ഒക്കെ 36 മണിക്കൂറുകൾ ഉറങ്ങുക പോലും ചെയ്യാതെ ബിസിനസിനു വേണ്ടി വർക്ക് ചെയ്തിരുന്നു തുടർന്ന് ബിസിനസ് നല്ല നിലയിൽ വരികയും ഇന്ന്‌ നാലോളം ബിസിനസുകളിൽ ഏകദേശം മൂന്നു മില്യൻ ഡോളറിന്റെ ബിസിനസ് ഇപ്പോൾ ചെയ്യുന്നു. ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യമുണ്ടായി, ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാൻ മുന്നിലുണ്ട്. ഞാൻ എന്തിനാണ് ഇത് ഇവിടെ പങ്കുവയ്ക്കുന്നത് എന്ന് ചോദിച്ചാൽ വെറും റോഡ് പണിയുടെ മണ്ണു ചുമട്ടുകാരൻ ആയിരുന്ന ഞാൻ ഇത്രയും കഠിനമായ വഴികളിലൂടെ യാത്ര ചെയ്ത് ഇന്ന് ഈ നിലയിൽ എത്താൻ സാധിക്കുമെങ്കിൽ തീർച്ചയായും നിങ്ങൾക്കും അത് സാധിക്കും എന്നുള്ളത് നിങ്ങളെ ബോധ്യപ്പെടുത്തുക എന്നുള്ളത് മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. വീണ്ടും ഞാനിവിടെ പറയുവാൻ ഉദ്ദേശിക്കുന്നത് ഒരുവൻ ദരിദ്രനായി ജനിച്ചാൽ അതൊരിക്കലും അവരുടെ കുഴപ്പമല്ല പക്ഷേ പക്ഷേ അയാൾ ദരിദ്രനായി മരിക്കുന്നെങ്കിൽ ഉറപ്പായും അത് അയാളുടെ കുഴപ്പം തന്നെയാണ്. ജീവിതം നമുക്ക് ഒരുപാട് പാഠങ്ങൾ കാണിച്ചുതരുന്നു ഒന്നു ശ്രമിച്ചാൽ നന്നായി പരിശ്രമിച്ചാൽ നമ്മൾക്ക് ഏതു നിലയിലും എത്താൻ സാധിക്കും എന്ന് എൻറെ ജീവിതം എന്നെ പഠിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ ഒരു വാചകം പറഞ്ഞുകൊണ്ട് ഞാൻ നിർത്തട്ടെ നിങ്ങൾ ഒരു കാര്യം ചെയ്യണം എന്ന് ആത്മാർത്ഥമായി തീരുമാനിച്ചു ഉറപ്പിച്ചാൽ അതിനുവേണ്ടി പരിശ്രമിച്ചാൽ ഈ ലോകം ഒന്നടങ്കം നിങ്ങൾക്ക് വേണ്ടി നിങ്ങളെ വിജയിപ്പിക്കാൻ ഗൂഢാലോചന നടത്തും.

 267 total views,  1 views today

Advertisement
Advertisement
Entertainment10 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment10 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment10 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment11 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment11 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment11 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment11 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment11 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment12 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment12 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment13 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment13 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment11 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment13 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »