കഴിഞ്ഞ വർഷം ആ യുവ ഡോക്ടർ പറഞ്ഞത് പോലും അറിയാത്തവരാണ് ഭരണചക്രം തിരിക്കുന്നത്

85

Binsy Lal എഴുതിയത്

കഴിഞ്ഞ വർഷം കോവിഡ് പിടിമുറുക്കിത്തുടങ്ങിയ മാർച്ച്‌ മാസത്തിൽ ഏതോ ഒരു ദിവസം ചെറിയൊരു പനി ബാധിച്ച് കക്കട്ടിലെ ‘കരുണ’ ക്ലിനിക്കിൽ പോകുകയുണ്ടായി..പുതുതായി വന്ന ഒരു ചെറുപ്പക്കാരി ഡോക്ടർ ആയിരുന്നു ഡ്യൂട്ടിയിൽ ..ചികിത്സാരംഗത്ത് ഒത്തിരി നാളുകളുടെ പരിചയമൊന്നുമില്ലെങ്കിലും പരിശോധിച്ച ശേഷം കോവിഡിനെ സൂക്ഷിക്കണം എന്നും പ്രതിരോധ മാർഗങ്ങളെ കുറിച്ചും കോവിഡ്-19 ബാധിച്ചാൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചൊക്കെ കുറച്ചു നേരം എനിക്ക് പറഞ്ഞു തന്നു ( അന്ന് കോവിഡ്-19 യുടെ ലക്ഷണങ്ങളെ കുറിച്ചും അസുഖം പിടിപെട്ടാൽ നൽകേണ്ടുന്ന ട്രീറ്റ്മെന്റിനെ കുറിച്ചൊക്കെ ശാസ്ത്രവും ഗവർമെന്റ് സംവിധാനങ്ങളുമൊക്കെ തകൃതിയായി ആലോചിച്ചു തുടങ്ങുന്ന സമയമാണ്, ഒന്നിനും ഒരു വ്യക്തത വന്നിരുന്നില്ല..ഡോക്ടർ പറഞ്ഞത് പോലുള്ള പ്രാഥമിക വിവരങ്ങളെ പലർക്കുമുള്ളു ).

അന്ന് ആ ഡോക്ടർ പറഞ്ഞ ഒരു കാര്യം ഞാനിപ്പോ ശരിക്കും ഓർക്കുന്നു, ഇന്ന് ഇന്ത്യയിൽ പലയിടങ്ങളിലെയും ഹോസ്പിറ്റലുകളിൽ ഓക്സിജൻ (ജീവവായു) കിട്ടാതെ നിരവധി കോവിഡ് രോഗികൾ മരിച്ചു വീഴുന്ന ഈ നേരത്ത്.പ്രധാനമായും ശ്വാസകോശത്തെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ് കൊറോണ വൈറസ്… അത് ശ്വാസതടസത്തിലേക്കും പിന്നീട് ന്യൂമോണിയയിലേക്കൊക്കെ നീണ്ട് കാര്യങ്ങൾ വഷളാകാൻ സാധ്യതയുണ്ട് എന്ന് ഡോക്ടർ വളരെ കാര്യ ഗൗരവത്തോടെ എന്നോടന്നു പറഞ്ഞതോർക്കുന്നു.. എന്നോട് മാത്രമല്ല അവരെ കാണാൻ വന്നിരുന്ന എല്ലാതരം രോഗികളോടും അവർ കോവിഡിനെ കുറിച്ച് സംസാരിച്ചിരിക്കണം.

നിങ്ങൾ ജസ്റ്റ്‌ ഒന്ന് ആലോചിച്ചു നോക്കൂ..ഇന്ത്യൻ ഗവർമെന്റിന്റെ കീഴിലുള്ള ആരോഗ്യമേഖലയിൽ എത്രയെത്ര പേരെടുത്ത ശാസ്ത്രജ്ഞരും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉണ്ടാകും… കക്കട്ടിലെ ആ ചെറുപ്പക്കാരി ഡോക്ടറെക്കാളും കഴിവും അനുഭവ സമ്പത്തും ബിരുദങ്ങളും എല്ലാമുള്ള അത്തരം ഉദ്യോഗസ്ഥരാണ് ആരോഗ്യ മേഖലയുടെ ആണിക്കല്ല്..അവരാണ് ഈ മഹാമാരിയെ ചെറുക്കാനുള്ള പ്രയത്നങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്..നിങ്ങൾക്ക് തോന്നുന്നുണ്ടോ അത്രയും അറിവും കഴിവും ഉള്ള ആ ഉയർന്ന ഗവർമെന്റ് ഉദ്യോഗസ്ഥർ അവരുടെ ഡ്യൂട്ടി എന്ന നിലയിൽ ഇപ്പൊ നാട് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ രണ്ടാം കോവിഡ് വെയിവിനെ കുറിച്ചും ഓക്സിജന്റെ ലഭ്യതക്കുറവിനെ കുറിച്ചും ഹോസ്പിറ്റുകളുടെ പരിമിതികളെ കുറിച്ചൊക്കെ പ്രധാനമന്ത്രിയോടും ആരോഗ്യമന്ത്രിയോടും നേരിട്ടും അവരുടെ ജോലിയുടെ ഭാഗമായും അല്ലാതെയും എല്ലാ രീതിയിലും അറിയിച്ചിട്ടുണ്ടാകില്ല എന്ന്???…100% അവരൊക്കെ ഭരണാധികാരികളോട് നാളുകൾക്കു മുമ്പേ അറിയിച്ചതാണിന്… പല രാജ്യങ്ങളും കോവിഡിന്റെ രണ്ടാം വരവ് അതിജീവിച്ചതും ഒരുപാട് രോഗികൾ ഒരുമിച്ചു ICU വിലും വെന്റിലേറ്ററിലുമായാൽ രാജ്യമൊട്ടൊക്കുമുള്ള ഹോസ്പിറ്റലുകളിൽ ഉണ്ടായേക്കാവുന്ന ഓക്സിജൻ ക്ഷാമത്തെ കുറിച്ചൊക്കെ അവർ ഗവർമെന്റിനു റിപ്പോർട്ട്‌ കൊടുത്തിനു തെളിവുകളും ഉണ്ട്‌… പക്ഷേ ഉദ്യോഗസ്ഥർക്ക് അതിനപ്പുറം ഒരു ചുവട് വെക്കാനുള്ള അധികാരമില്ല. ഭരണാധികാരികൾ തലയിൽ മൂളയുള്ളവരാണേൽ ഇത്തരം ഉദ്യോഗസ്ഥരുടെ വാക്കുകൾ പൊതുജന നന്മയ്ക്കു വേണ്ടി പ്രാവർത്തികമാക്കും ..

പക്ഷേ, ഗോമൂത്രം കുടിച്ചും പാട്ട കൊട്ടിയും കീടാണുക്കളെ ഓടിക്കാം എന്ന് ധരിച്ചു വെച്ചിരിക്കുന്ന മണകുണാഞ്ഞന്മാരായ പ്രധാനമന്ത്രിയോടും മറ്റ് സംഘപരിവാർ മന്ത്രിമാരോടും പറഞ്ഞിട്ട് എന്ത് കാര്യം.ഇത്രയും വിവരമില്ലാത്ത ഊളകളാണല്ലോ ഇന്ത്യ ഭരിക്കുന്നത്‌ എന്നോർത്ത് അരിശവും കരച്ചിലും ഒരുമിച്ചു വരുന്നു ….രണ്ടു വോട്ടിനു വേണ്ടിയെങ്കിലും ഈ കൊഞ്ഞാണന്മാർക്ക് കുറച്ചു അത്യാവിശത്തിനുള്ള ഓക്സിജൻ പ്ലാന്റുകൾ ചിലയിടങ്ങളിൽ ഉണ്ടാക്കാൻ പാടില്ലായിരുന്നോ. ( ഇത് കേൾക്കുമ്പോ ചില സ്‌നഘി കുഞ്ഞുങ്ങൾ ‘ ഞങ്ങൾ ഇത്ര ഓക്സിജൻ പ്ലാന്റ് പണിതു, അവിടെ പണിതു- ഇവിടെ പണിതു’ എന്നും പറഞ്ഞു വരും… നിങ്ങൾ പണിയേണ്ടിടത്തു ആവശ്യത്തിനുള്ളത് പണിതിരുന്നേൽ ഇപ്പൊ ഇത്ര രോഗികൾ മരിച്ചു വീഴുമായിരുന്നോ??.. സിങ്കപ്പൂരിനോടും റഷ്യയോടൊക്കെ ഓക്സിജന് വേണ്ടി കൈ നീട്ടേണ്ടി വരുമായിരുന്നോ??)

വെറും 50 കോടി ചിലവിലാണ് കഴിഞ്ഞ കൊല്ലം കൊറോണപ്പേടിക്കാലത്തു കേരള സർക്കാർ പൊതുമേഖലയിൽ ഒരു ഓക്സിജൻ പ്ലാന്റ് പണിതത്… ആ പ്ലാന്റിന്റെയും സഹായത്തോടെയാണ് ഇന്ന് കേരളം നമ്മൾക്കാവശ്യമായതിൽ അധികം ഓക്സിജൻ ഉത്പാദിപ്പിക്കുന്നതും അത്യാവശ്യത്തിനു മറ്റ് സംസ്ഥാനങ്ങൾക്ക് പങ്കിട്ടു കൊടുക്കുന്നതും…’ വെറും 50 കോടി ‘ എന്ന് പറഞ്ഞത് വെറുതെയല്ല, പാളിപ്പോയ നോട്ട് നിരോധനത്തിനും, പട്ടേൽ പ്രതിമയ്ക്കും ഇപ്പൊ ലാസ്റ്റ് കുംഭമേളയ്ക്കൊക്കെ സർക്കാർ ചിലവിട്ട പൊതുജനങ്ങളുടെ നികുതി പണത്തിന്റെ നൂറിൽ ഒന്ന് പോലും വരില്ല ഈ 50 കോടി.


മാസങ്ങൾക്ക് മുമ്പ് പഞ്ചാബിൽ നിന്നൊക്കെ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തിയ കർഷകരിൽ ചിലർ മോദിയുടെ മുഖമുള്ള ഫ്ലെക്സിൽ ചെരുപ്പ് കൊണ്ട് അടിക്കുന്നത് ന്യൂസ്‌ വിഡിയോയിൽ കണ്ടിരുന്നു…. എന്തൊക്കെയായാലും നമ്മളെ പ്രധാനമന്ത്രിയുടെ മോന്തയ്ക്ക് അടിക്കാമോ എന്നൊക്കെയുള്ള ഒരു മൃദുചിന്ത അന്ന് കർഷകരോടുള്ള പിന്തുണയിലും ഉള്ളിൽ പൊന്തി വന്നിരുന്നു.
എന്നാൽ ഇപ്പൊ ഈ കെട്ട കാലത്ത് ആ മണ്ടൻ സെന്റിമെൻറ്സൊക്കെ തീർത്തും അങ്ങ് മാറി.മോദിയുടെ മാത്രമല്ല, കേന്ദ്രത്തിലെ സകല ഭരണാധികാരികളുടെയും മൂട്ടിൽ എലിവാണം വെച്ച് പൊട്ടിക്കണം എന്നാണ് എന്റെയൊരു ഇത്.മതവും വർഗീയ മുതലെടുപ്പും മാത്രം മറയാക്കി, ഒരു സാമാന്യ ബുദ്ധിയും ശാസ്ത്രബോധവും മനുഷ്യത്വവും ഇല്ലാത്ത എത്രയെത്ര വിവരദോഷികളാണ് ഭരണചക്രത്തിൽ കേറി കരണം മറിയുന്നത്…. എന്തൊരു കഷ്ടമാണിത്.