ഏകദേശം 100 ശതമാനം വരുമാനം സർക്കാർ ചിലവഴിക്കുന്നതു ഉദ്യോഗസ്ഥരെ സേവിക്കുവാൻ വേണ്ടി

  48

  ബിനു ജോസ്
  9544672402

  • കേരളത്തിലേ സാധാരണക്കാരായ 97% ജനങ്ങളെ Taxൻ്റെ പേരിൽ പിഴിഞ്ഞ് വെറും 3% വരുന്ന സർക്കാർഉദ്യോഗസ്ഥർക്കും രാഷ്ട്രിയ ഭരണകർത്താക്കൾക്കും 100 % ചെലവഴിക്കുന്ന കേരളാ സർക്കാരിൻ്റെ ഖജനാവ് കൊള്ളയുടെ കണക്ക് പൂർണ്ണരൂപത്തിൽ വായിച്ചു മനസ്സിലാക്കൂ *

  സർക്കാരിന്റെ ശമ്പള ചിലവുകൾ കൃത്യമായി കാണുവാൻ കഴിയുന്ന ഫോം ബി 9 റൂൾ 7 ( Form B 9 rule 7 of Kerala Fiscal Responsibility rules 2005 ) പ്രകാരം 33190.90 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്ഷം ശമ്പളത്തിന് മാത്രം നൽകിയിട്ടുണ്ട് . ഇതിനു പുറമെ 21800 കോടി രൂപ പെൻഷൻ ഇനത്തിൽ നൽകിയിട്ടുണ്ട് . ഇവിടെ ഇത്രയും കാലം ഇവർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കുവാൻ വേണ്ടി എടുത്ത ഏകദേശം 3 ലക്ഷം കോടിയോളം വരുന്ന സർക്കാരിന്റെ കടത്തിൻറെ പലിശയെ പറ്റി പറയുന്നതേ ഇല്ല . ഇത് തന്നെ 22000 കോടിയിൽ അധികം വരുമെന്ന് ബഡ്ജറ്റ് കണക്കുകളിൽ നിന്നും വ്യക്തമാകും .

  അതായത് 77000 കോടി രൂപ ഇത് വരെ . സർക്കാർ ഉദ്യോഗസ്ഥർ ഒരു വര്ഷം 12 മാസം ജോലി ചെയ്യുമ്പോൾ 14 മാസത്തെ ശമ്പളം ആണ് വാങ്ങുന്നത് . ഒരു മാസത്തെ ലീവ് സറണ്ടർ , ഒരു മാസത്തെ ഗ്രാറ്റുവിറ്റി എന്നിവ . ഈ പണം ശമ്പളത്തിന്റെ കൂടെ കൂട്ടേണ്ടതാണ് അപ്പോൾ മറ്റൊരു 5500 കോടി രൂപ അധികം വരുന്നു എന്ന് കാണാം . ഇതിനു പുറമെയാണ് സർക്കാർ ജീവനക്കാർക്ക് യാത്രബത്തയും ഇങ്ങനെ അനേകം മറ്റു ആനുകൂല്യങ്ങളുംനൽകുന്നത് . ബഡ്ജറ്റിൽ കൊടുക്കുന്ന ഓരോ വകുപ്പുകൾക്കുമുള്ള ധനം പിന്നെയും പല പ്രൊജക്റ്റ്കൾക്കുള്ള ചെലവുകളുടെ പേരിൽ ഈ വകുപ്പ് ജീവനക്കാർക്ക് തന്നെയാണ് പ്രധാനമായും ചിലവാക്കുന്നത് . ഉദാഹരണത്തിന് കൃഷിവകുപ്പിന് ബഡ്ജറ്റിൽ അവതരിപ്പിക്കുന്ന കോടികളുടെ തുകയിൽ ഒന്നും തന്നെ കര്ഷകർക്കെത്തുന്നില്ല എന്നർത്ഥം . ഇങ്ങനെ എല്ലാ വകുപ്പുകളുടെയും കണക്കെടുത്താൽ ഏകദേശം ഈയിനത്തിൽ തന്നെ വർഷത്തിൽ 5000 കോടി രൂപയിൽ അധികം ചിലവ് വരും .

  ആഡംബര കാറുകളുടെ തിരക്കാണ് ഇപ്പോൾ എല്ലാ സർക്കാർ ഓഫീസിനു മുന്നിലും . കാൽ കോടിയിൽ അധികം വില വരുന്ന ഇന്നോവകൾ ആണ് ഉദ്യോഗസ്ഥർക്ക് എറ്റവും പ്രിയം, വാഹനങ്ങളുടെ മൈന്റെനൻസ്‌ ,മാത്രം ആയിരക്കണക്കിന് കോടിയാണ് വരുന്നത്!! . വെറും 5 ഓ എട്ടോ വര്ഷം കഴിയുമ്പോൾ വലിച്ചെറിയുന്ന ഈ വണ്ടികളിൽ നാടുനീളെ സർക്കാരിന്റെ ചിലവിൽ ഇന്ധനം അടിച്ചു കറങ്ങുകയാണല്ലോ കൂടുതൽ നേരവും ഇതിനുള്ള ചിലവും നമ്മുടെ കാൻസർ മരുന്നിനു വരെ നികുതി ഈടാക്കി കണ്ടെത്തുന്നു . ആർഭാടമായ ഓഫീസുകൾ, എറ്റവും മുന്തിയ ഓഫീസ് ഉപകരണങ്ങൾ , ഇവ നടത്തികൊണ്ടുപോകുവാനുള്ള ചിലവുകൾ മറ്റു അനേകായിരം കോടികൾ . കൃഷിക്കാരെ അറിയാത്ത ലക്ഷങ്ങൾ ശമ്ബളം പറ്റുന്ന ഉന്നത ഉദ്യോഗസ്ഥർ ഉള്ള ഏകദേശം സ്വയം ഭരണാധികാരമുള്ള കോര്പറേഷനുകൾ പോലെ നടത്തുന്ന നൂറിൽ അധിക വൻകിട സ്ഥാപങ്ങളുണ്ട് നമ്മുടെ നാട്ടിൽ . ശരാശരി സർക്കാർ ജീവനക്കാരേക്കാൾ അധികം ശമ്ബളവും ആനുകൂല്യങ്ങളും ലഭിക്കുന്ന മാനേജ്‌മന്റ് സ്കൂൾ അധ്യാപകർ ഒരുലക്ഷത്തി നാല്പത്തിനായിരത്തിൽ അധികം ഉണ്ട് കേരളത്തിൽ!

  ബജറ്റിൽ കൊടുക്കുന്ന പ്രതീക്ഷിത വരുമാനം ഉദ്യോഗസ്ഥരുടെ ചിലവിനോട് താരതമ്യം ചെയ്താണ് അവർ ഇപ്പോഴും വെറും 50 ശതമാനമേ ശമ്പളങ്ങൾക്കും ആനുകൂല്യങ്ങൾക്കും പോകുന്നുള്ളു എന്ന് പറയുന്നത് . കഴിഞ്ഞ സാമ്പത്തിക വര്ഷം ഇങ്ങനെ പ്രതീക്ഷിച്ചത് ഒരു ലക്ഷത്തി ഇരുപത്തയ്യായ്യിരം കോടിയോളം രൂപയായിരുന്നു . പക്ഷെ യഥാർത്ഥ വരുമാനും ഒരു ലക്ഷം പോലും എത്തിയില്ല . ഈ മാസത്തെ സർക്കാരിന്റെ വരുമാനമാകട്ടെ വെറും 250 കോടി അതായത് കൊള്ള പലിശയ്ക്ക് കടമെടുത്തു ഉദ്യോഗസ്ഥർക്ക് കൊടുക്കേണ്ടത് ആറായിരം കോടിയോളം രൂപ !!.

  മേൽപ്പറഞ്ഞ കണക്കുകൾ തിട്ടപ്പെടുത്തി നോക്കിയാൽ കാണാം ഏകദേശം 100 ശതമാനം വരുമാനം സർക്കാർ ചിലവൊഴിക്കുന്നതു ഉദ്യോഗസ്ഥരെ സേവിക്കുവാൻ വേണ്ടി മാത്രമാണെന്ന് . മറ്റു സംസ്ഥാനങ്ങൾ എല്ലാം തന്നെ അവരുടെ ഉദ്യോഗസ്ഥ ചിലവുകൾ 40 ശതമാനത്തിനു താഴെ നിജപ്പെടുത്തിയിരിക്കുന്നു. അതിനാൽ അവർക്കു വളരെ ചുരുങ്ങിയ പലിശയ്ക്ക് വൻ തുകകൾ എടുക്കുവാൻ കഴിയുന്നു. പാവപ്പെട്ടവനെ സഹായിക്കുവാൻ ശമ്പളത്തിന്റെ ഒരു അംശം കടം ചോദിക്കുംമ്പോൾ അതിനെ എറ്റവും എതിർക്കുന്ന അദ്ധ്യാപകർ മഹാ ഭൂരിഭാഗവും അവരുടെ നിലവാരമില്ലായ്‌മയും, ആത്മാർത്ഥത ഇല്ലായ്മയും സമൂഹത്തിനു തുറന്നു കാട്ടുന്നവരാണ് , അവരുടെ കുട്ടികൾ പഠിപ്പിക്കുന്നതു പ്രൈവറ്റ് വിദ്യാലയങ്ങളിലും.

  ഒരു വിഭാഗം ആളുകൾ മുഴു ദരിദ്രത്തിലേക്കും പട്ടിണിയിലേക്കും വീഴുമ്പോൾ , പൊതുജനത്തിന് മുഴുവൻ അവകാശപ്പെട്ട നികുതി വരുമാനം ഒരു തൊഴിലും ചെയ്യാത്ത ഈ ദിവസങ്ങളിൽ , മനസാക്ഷിയുണ്ടെകിൽ ഇവർ നല്കണം. ഈ മാനജ്മെന്റ് അദ്ധ്യാപകർ കഴിഞ്ഞ പ്രാവശ്യത്തെ സാലറി ചലഞ്ചിൽ വെറും 17 ശതമാനം പേര് മാത്രം പങ്കെടുത്തു കൊണ്ട് സമര്ഥരാണെന്ന് തെളിയിച്ചതാണ് .ഇപ്പോൾ പോലീസ് , കോവിഡ് ബാധിച്ചവരെ പരിചരിക്കുന്നത് ഹെൽത്ത് ജോലിക്കാർക്കും മാത്രമേ മുഴുവൻ ശമ്പളത്തിന് അർഹത പാടുള്ളൂ .