ഉജ്ജ്വലമായ കൊറോണ പ്രതിരോധ പ്രവർത്തനത്തിന് സധൈര്യം നേതൃത്വം നൽകിക്കൊണ്ട് അരവിന്ദ് കെജ്‌രിവാൾ തന്റെ മികവ് വീണ്ടും തെളിയിച്ചു

0
132

Binu Kuriakose

മികച്ച ഭരണാധികാരിയെന്ന് അന്താരാഷ്ട്ര സമൂഹം വിലയിരുത്തിയ ഈ മനുഷ്യനെ,ലോകം മുഴുവൻ വിറച്ച കൊറോണയുടെ മറവിൽ രാഷ്ട്രീയ എതിരാളികൾക്ക് വേണ്ടി ഇന്ത്യയിലെ പെയ്ഡ് മാധ്യമങ്ങൾ ലക്ഷ്യം വെച്ചു.അദ്ദേഹം ചെയ്യുന്നതെല്ലാം തെറ്റാണ് എന്ന് മാധ്യമങ്ങളും എതിരാളികളും രാജ്യം മുഴുവൻ പ്രചരിപ്പിച്ചു.ഇന്ന്…ഡൽഹിയിൽ കൊറോണ ബാധിച്ച 80 ശതമാനം ആളുകളും സുഖം പ്രാപിച്ചു. അസുഖം കൂടിയ ആളുകൾക്ക് ഭാവിയിൽ കിടക്കകൾ കിട്ടാതെ വരുന്ന അവസ്ഥ ഒഴിവാക്കാൻ, ശാരീരിക അസ്വസ്ഥതകളില്ലാത്ത കൊറോണ ബാധിതർ വീട്ടിൽ റെസ്റ്റ് എടുത്താൽ മതിയെന്ന് ഡൽഹി സംസ്ഥാന സർക്കാർ തീരുമാനം എടുത്തപ്പോൾ, അത് വിഡ്ഢിത്തമെന്ന് മാധ്യമങ്ങൾ പ്രഖ്യാപിച്ചു.ആ തീരുമാനം പോലും അട്ടിമറിക്കാൻ കേന്ദ്രം ശ്രമിച്ചു. ഇന്ന്…ഈ ജൂലൈ മാസത്തിൽ വീട്ടിൽ വിശ്രമിച്ച ഒരാൾ പോലും രോഗം കൂടി മരണപ്പെട്ടില്ല.

ഡൽഹിയിൽ ലോക്ക് ഡൗൺ പിൻവലിച്ചപ്പോൾ അത് അപകടമാണെന്ന് അവർ പറഞ്ഞു. ഇന്ന്…കേസുകൾ കുറയുന്ന ഇന്ത്യയിലെ ഏക സ്ഥലമാണ് ഡൽഹി. അതും ലോക്ക് ഡൗൺ ഇല്ലാതെ. മറ്റു സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേക്ക്‌ പോവേണ്ട അവസ്ഥയിലും.
ഡൽഹിയിൽ ആവശ്യമായ കിടക്കകൾ പോലുമില്ലെന്ന് അവർ വ്യാപകമായി രാജ്യം മുഴുവൻ പ്രചരിപ്പിച്ചു.ഇന്ന്…കൊറോണ ബാധിതർക്ക് വേണ്ടി മാറ്റി വെച്ച കിടക്കകളിൽ 70 ശതമാനവും ഡൽഹിയിൽ ഒഴിഞ്ഞു കിടക്കുന്നു.ഡൽഹിയിൽ ടെസ്റ്റുകൾ കുറവാണെന്ന് അവർ രാജ്യത്തെ ജനങ്ങളോട് കള്ളം പറഞ്ഞു.

ഇന്ന്…കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൽഹിയിൽ.ദേശീയ ശരാശരിയുടെ നാലിരട്ടി ടെസ്റ്റുകൾ ഡൽഹിയിൽ.ഉടൻ ഡൽഹി കൊറോണ മുക്തമായി മാറും എന്നൊന്നും അദ്ദേഹം വാചകമടിച്ചില്ല. കൂടുതൽ ടെസ്റ്റുകൾ നടത്താൻ മുഴുവൻ ഡിസ്പെൻസറികളിലും പോളി ക്ലിനിക്കുകളിലും കഴിഞ്ഞ ദിവസം മുതൽ പുതിയ സംവിധാനം ഒരുക്കിക്കൊണ്ട് ജാഗ്രത കാട്ടി.

കൊറോണ തീർച്ചയായും ഒറ്റയടിക്ക് കീഴടക്കാൻ സാധിക്കുന്ന ഒരു സാധാരണ പകർച്ച വ്യാധിയല്ല.ഡൽഹി പോലെയുള്ള ജനസാന്ദ്രത കൂടിയ ഒരു നഗരത്തിൽ (കേരളത്തിന്റെ പത്തിരട്ടി ജനസാന്ദ്രത) ഉജ്ജ്വലമായ കൊറോണ പ്രതിരോധ പ്രവർത്തനത്തിന് സധൈര്യം നേതൃത്വം നൽകിക്കൊണ്ട് അരവിന്ദ് കെജ്‌രിവാൾ തന്റെ മികവ് വീണ്ടും തെളിയിച്ചു.

ലജ്ജയില്ലാത്ത ബിജെപി പെയ്ഡ് മാധ്യമങ്ങൾ ഇതൊന്നും ജനങ്ങളോട് പറയില്ല. കാരണം ഇതൊക്കെ എഴുതിയാൽ അവർക്ക് പല കേന്ദ്രങ്ങളിൽ നിന്നും പണം കിട്ടില്ല.കൊറോണ തുടങ്ങിയത് മുതൽ ഓരോ ദിവസവും ഡൽഹി – കെജ്‌രിവാൾ എന്നും പറഞ്ഞ് ഒച്ചയിട്ട അവരിപ്പോൾ ഡൽഹിയെ കുറിച്ച് ഒന്നും പറയുന്നില്ല. കെജ്‌രിവാളിനെ താറടിക്കാൻ അവസരമില്ലാത്തത് കൊണ്ട് ഡൽഹി കണക്കുകൾ നിരത്തുന്നില്ല. അവർ നിശബ്ദമായി. ഇനി വല്ല കുറ്റവും കിട്ടിയാൽ മാത്രമേ ബഹളം തുടങ്ങൂ.ഈ വാർത്തകൾ പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്നത് രാജ്യത്തെ സാധാരണക്കാരന്റെ ദൗത്യമാണ്.കാരണം അരവിന്ദ് കെജ്‌രിവാൾ തന്റെ പൊതുജീവിതത്തിലുടനീളം സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന ഭരണാധികാരിയാണ്.