‘ഇന്ത്യയ്ക്കിട്ടു പണിയാനായി ഒരുത്തനും ശ്രീലങ്കയിലോട്ടു വരേണ്ടതില്ല’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
42 SHARES
506 VIEWS

✍️ ബിനു തോമസ്

ചൈന സ്വന്തം ചിലവിൽ ശ്രീലങ്കയിൽ പണികഴിപ്പിച്ച ഹമ്പൻതോട്ട പോർട്ടിലേയ്ക്ക് അത്യാവേശത്തോടെ പുറപ്പെട്ട ചൈനീസ് ചാരക്കപ്പലിന് ലക്ഷ്യസ്ഥാനത്തെത്തും മുമ്പേ നിരോധനമേർപ്പെടുത്തേണ്ടി വരുന്നു ശ്രീലങ്കയ്ക്ക്. ഇന്ത്യയുടെ കർശനമായ താക്കീതാണ് ഈ വിലക്കിന് കാരണമെന്ന് ചൈനയ്ക്കടക്കം എല്ലാവർക്കും ഒരേപോലെ വ്യക്തമാക്കി കൊടുക്കുന്ന ഒരു നടപടിയാണ് ലോകം കണ്ടത്. അതേ സമയം തന്നെ ഒരു അമേരിക്കൻ യുദ്ധക്കപ്പൽ “അറ്റകുറ്റപ്പണി”ക്കെന്ന വ്യാജേന ചെന്നൈയിലുമെത്തുന്നു. ഇന്ത്യയുടെ അടുപ്പം ആരോടാണ്, അകലം ആരോടാണ്! എന്നൊക്കെ വ്യക്തമാക്കുന്ന ചില സുപ്രധാനമായ നീക്കങ്ങളാണിവ രണ്ടും.

ഹമ്പൻതോട്ടയിൽ പണമിറക്കിയത് ചൈനയാണെങ്കിലും ശ്രീലങ്കൻ തീരത്ത് ഏതൊക്കെ തരം കപ്പലുകളാണ് പ്രവേശിക്കേണ്ടതെന്ന് തീരുമാനമെടുക്കുന്നതിൽ മേഖലയിലെ വൻ ശക്തിയായ ഇന്ത്യയുടെ അപ്രമാദിത്യമേ ഭാവിയിൽ നടപ്പിലാകൂ എന്നു കൂടി തെളിയിക്കുന്ന ശക്തമായ നീക്കമാണ് ലോകം കണ്ടത്.
തായ്വാനെ വിറപ്പിക്കാനിറങ്ങി ഒടുക്കം അമേരിക്കയുടെ മുന്നിൽ സ്വയം ചുരുണ്ടു കൂടേണ്ടി വന്ന ചൈനയെ അമിതമായി ഗൗനിച്ചിട്ട് കാര്യമൊന്നുമില്ലെന്ന് ഇപ്പോൾ ശ്രീലങ്കയ്ക്കും മനസ്സിലായിക്കാണണം. ഇന്ത്യ ശ്രീലങ്കയ്ക്കു നൽകുന്ന സാമ്പത്തിക സഹായങ്ങൾ കടലിൽ കായം കലക്കുന്നതു പോലെ വെറുതെ വലിച്ചെറിയുന്നതല്ലെന്നും അവയുടെ മൂല്യം തിരിച്ചറിഞ്ഞു തിരിച്ചു പ്രതികരിച്ചേ മതിയാകൂ എന്ന വസ്തുതയും ശ്രീലങ്ക ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞു.

1987ലെ ഇന്ത്യാ-ശ്രീലങ്ക കരാർ അനുസരിച്ച് ഇന്ത്യൻ താൽപര്യങ്ങൾക്കു വിരുദ്ധമായ സൈനിക നീക്കങ്ങൾക്ക് ശ്രീലങ്കൻ തീരങ്ങൾ മറ്റൊരു വിദേശരാഷ്ട്രത്തിനും ഉപയോഗിക്കാൻ വിട്ടു കൊടുക്കാനാവില്ല. ഈ കാരണം പറഞ്ഞാണത്രേ ഇപ്പോൾ ചൈനീസ് സൈനികക്കപ്പലിനെ ശ്രീലങ്ക തടഞ്ഞതും. ചൈനീസ് ചാരക്കപ്പലിന് തീരത്തേയ്ക്കു വരാനുള്ള അനുമതി കൊടുത്തപ്പോൾ ഈ പഴയ കരാറൊന്നും സ്വന്തം ഓർമ്മയിലില്ലായിരുന്നോ? എന്നൊന്നും ചോദിച്ച് ഇനിയാരും ശ്രീലങ്കയെ കുഴപ്പത്തിലാക്കരുത്. അതായത് ദാസാ! ഷിപ്പ് യാർഡ് പണിതത് ഏതു കൊലകൊമ്പനായാലും ഏതൊക്കെ ഷിപ്പുകൾ ശ്രീലങ്കൻ തീരത്ത് അടുക്കണമെന്നതിൽ തുടർന്നും തീരുമാനമെടുക്കേണ്ടത് അതു പണിതവരല്ല, പകരം ഇന്ത്യയും, ഇന്ത്യ ഉൾപ്പെടുന്ന ക്വാഡ് സഖ്യവും കൂടിയാണെന്ന ഓർമ്മയുണ്ടായിരിക്കണം.

അതായത് ഇന്ത്യയ്ക്കിട്ടു പണിയാനായി ഒരുത്തനും ശ്രീലങ്കയിലോട്ടു വരേണ്ടതില്ല എന്ന ശക്തമായ സന്ദേശമാണ് കേന്ദ്രസർക്കാർ ശ്രീലങ്കയ്ക്കും, ശ്രീലങ്കയിലൂടെ ചൈനയ്ക്കും ഇപ്പോൾ കൈമാറിയിരിക്കുന്നതും. ഇന്ത്യയുടെ സുരക്ഷയെ അവഗണിച്ചു കൊണ്ടുള്ള ഒരു ശ്രീലങ്കാ-ചൈനാക്കരാറും പ്രായോഗികതലത്തിൽ നടപ്പിലാവില്ലെന്നു തന്നെയാണ് കഥാസാരം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.