Binukumar M R Kadakkal

പുതിയ കാലത്തെ സിനിമകളെയും സിനിമ പ്രവർത്തകരെയും കുറിച്ച് വെറുതെ ഒന്ന് ഓർത്തു പോയതാണ്.അവരോടു എന്തെന്നില്ലാത്ത ഒരിഷ്ടമാണ് തോന്നുന്നത്.കാരണം നമ്മുടെ സിനിമയിൽ ഘടികാരങ്ങൾ നിലച്ച്,കാലം നിശ്ചലമായി എത്രയോ നാളായി കാഴ്ചകൾ കെട്ടികിടക്കുകയായിരുന്നു. അങ്ങനെ ഇരുണ്ട്, ഇടുങ്ങിപ്പോയ കാഴ്ചകളുടെ കിണറകങ്ങളിൽ നിന്നാണ് പുതിയ സിനിമാക്കാർ നമ്മളെ തെളിഞ്ഞു നിറഞ്ഞ പുത്തൻകാഴ്ച്ചകളുടെ പുഴ സമൃദ്ധിയിലേക്ക് കൂട്ടിക്കൊണ്ട് പോയത്. പോയകാലത്തെ നമ്മുടെ സിനിമ പ്രവർത്തകർ ആരുംതന്നെ മോശക്കാരായിരുന്നില്ല..ഇത് പോലെ തന്നെ കടന്ന് വന്നവരാണ് അവരും.. പിന്നീട് അവർക്കെന്താകും സംഭവിച്ചത്..കാലം മാറുന്നതും മനുഷ്യന്റെ അഭിരുചികളും ആസക്തികളും മാറി മറിയുന്നതും അവർ അറിഞ്ഞില്ല.

അറുപതുകളിൽ മലയാള സിനിമ പിച്ചവെച്ചു തുടങ്ങിയപ്പോൾ പ്രേക്ഷകരെ രസിപ്പിക്കാൻ വേണ്ടി തട്ടിക്കൂട്ടിയ പാട്ടും അതിനെ തുടർന്ന് വന്ന ഗ്രൂപ്പ്‌ ഡാൻസും സംഘട്ടനങ്ങളുമൊക്കെ യാതൊരു ജാള്യതയും കൂടാതെ നാല്പത് വർഷങ്ങൾക്കു ശേഷവും സിനിമയിൽ അവർ അത് പോലെ തന്നെതുടർന്നു. പ്രേക്ഷകരെ പലപ്പോഴും വിലകുറച്ചു കണ്ടു. നമ്മുടെ സാമാന്യ ബുദ്ധിക്കും വിവേകത്തിനും പല സംവിധായകരും നൽകിയത് പുല്ലു വിലയായിരുന്നു. മറ്റൊരു ചോയ്സ് ഇല്ലാത്തതു കാരണം സിനിമയിൽ ഇങ്ങനെയൊക്കെയാണ് എന്ന്കരുതി നമ്മൾ സമാധാനിച്ചു. “എന്താ ഇങ്ങനെ” എന്ന് ചോദിച്ച കുട്ടികളോട് “സിനിമയിലിങ്ങനെയൊക്കെയാ”എന്ന് പറഞ്ഞു ആ ചോദ്യങ്ങൾ നമ്മൾ മുളയിലേ നുള്ളി.സിനിമക്കാർ ഇതൊന്നും അറിഞ്ഞതായി ഭാവിച്ചതേയില്ല.സ്വന്തം സിനിമകളിലേക്ക് മാത്രം അവർ നോക്കിക്കൊണ്ടേയിരുന്നു. പരാജയങ്ങളെ അംഗീകരിച്ചില്ല. അതിനും പലരും പ്രേക്ഷകരെ കുറ്റംപറഞ്ഞു.ഹിറ്റായ സിനിമകൾക്ക് കിട്ടിയ കരഘോഷങ്ങളിൽ മുഴുകി അവർ വിമർശനങ്ങൾക്ക് പ്രതിരോധം തീർത്തു. ആത്മരതിയിൽ മുഴുകി പുതുകാഴ്ച്ചകളിലേക്ക് തുറക്കേണ്ട എല്ലാ വാതായനങ്ങളും അവർ കൊട്ടിയടച്ചു.ഒരുകാലത്ത് വളരെ ഫ്രഷായി തന്നെ കടന്നു വന്നവരാണ് അവരും.മലയാളസിനിമയിൽ അവർ മഹാവൃക്ഷങ്ങളായി പടർന്നു പന്തലിച്ചപ്പോഴും അന്തരിക വളർച്ചയുടെ കാര്യത്തിൽ അവർ വെറും ബോൺസായികളാ യിരുന്നു..തെരഞ്ഞെടുത്ത വിഷയങ്ങളും ആഖ്യാനവുമെല്ലാം തനിയാവർത്തനങ്ങളായി.

സിനിമ സാങ്കേതികമായി നവീകരിക്കപ്പെടുമ്പോഴും സ്വയം നവീകരിക്കാൻ കഴിയാതെ തുടങ്ങിയ ഇടത്തുതന്നെയായിരുന്നു പലരും. സാങ്കേതികവിദ്യക്കുണ്ടായതു പോലെയുള്ള ക്രമാനുഗതമായ വളർച്ച പലരുടെയും പ്രതിഭയ്ക്കുണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പുതുകൈവഴികളിലൂടെ ആർത്തലച്ചു ഒഴുകേണ്ട മലയാളസിനിമയെ ഇവർ കെട്ടിനിർത്തി ദുഷിപ്പിച്ചു .ചോദിക്കാനും പറയാനും വിവരമുള്ള ഒരുത്തനും വരില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു. കാരണം സിനിമയെ വളരെ ഗൗരവത്തോടെ കണ്ടിരുന്ന ഒരു സമൂഹം എന്നേ ഇതിനെ കൈവിട്ടിരുന്നു. അങ്ങനെ സിനിമ വെറുമൊരു കളിതമാശ മാത്രമായി.. ഇന്നത്തെ പോലെ ആരും സിനിമകൾക്ക് റിവ്യൂ എഴുതാൻ മെനക്കെട്ടില്ല. ആകെ ആശ്വാസം മാതൃഭൂമിയിലെ ചിത്രശാലയായിരുന്നു.അതൊക്കെ ഈ സിനിമാക്കാർ വായിച്ചിരുന്നോ എന്നറിയില്ല. ഇതിനിടയിലും പ്രതിഭയുടെ ചില മിന്നൽ വെട്ടങ്ങൾ ഉണ്ടായിട്ടില്ല എന്ന് പറയുന്നില്ല, എന്നാൽ അപ്പോഴൊന്നും അവരെയൊന്നും അംഗീകരിക്കാൻ കഴിയുന്ന ഒരു പുതു സിനിമാപരിസരം രൂപപ്പെട്ടിരുന്നില്ല എന്ന താണ് സത്യം. തങ്ങളുടെ മുഴുവൻ കാർഡുകളും ഓപ്പണായി കഴിഞ്ഞിട്ടും അവർ കളം വിട്ടുപോയില്ല. ഒരു ലജ്ജയുമില്ലാതെ തങ്ങളുടെതന്നെ സിനിമകൾക്ക് രണ്ടും മൂന്നും ഭാഗങ്ങൾ ഇറക്കി വിജയിപ്പിച്ചെടുത്ത് പ്രേക്ഷകരെ വെല്ലുവിളിച്ചുകൊണ്ട് അവർ ക്രൂരമായി ആനന്ദിച്ചു. ഏതായാലും ഒടുവിൽ അനി വാര്യമായതു സംഭവിച്ചു.പുതിയ പിള്ളേർ വന്നു.അങ്ങനെ കെട്ടിക്കിടന്ന് ദുഷിച്ചു നാറിയ മലയാളസിനിമയെ അവർ വീണ്ടും പുതു വഴികളിലൂടെ കൊണ്ടുപോയി ..

പുതുപുത്തൻ കാഴ്ചകൾ ഒരുക്കി ഇപ്പോൾ അത് ആർത്തുല്ലസിച്ച് തെളിഞ്ഞ് ഒഴുകാൻ തുടങ്ങിയിരിക്കുന്നു. വീണ്ടും നമ്മുടെ സിനിമയിൽ നവഭാവുകത്വത്തിന്റെ പൂക്കൾ വിടർന്നു .ആമേൻ,മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, സുഡാനി ഫ്രം നൈജീരിയ,തിങ്കളാഴ്ച നിശ്ചയം, മായനാദി, ന്നാ താൻ കേസ് കൊട്, നൻ പകൽ നേരത്ത് മയക്കം, പൂക്കാലം തുടങ്ങിയ എണ്ണമറ്റ സിനിമകളിൽ അതിന്റെ മുഴുവൻ സൗരഭ്യവും നിറഞ്ഞു നിൽക്കുന്നു..പിന്നെ ഒന്നുണ്ട്…നമ്മളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ചകളുടെ ഈ വസന്തകാലവും വൈകാതെ വിസ്‌മൃതിയിലാകാം..കാലം നിശ്ചലമായി കാഴ്ചകൾ വീണ്ടും കെട്ടികിടന്നേക്കാം…എന്നാൽ ഒന്നുറപ്പാണ്..അപ്പോഴും വരും പുതിയ പിള്ളേർ..പുത്തൻ വിസ്മയകാഴ്ചകളുമായി…

Leave a Reply
You May Also Like

നാദിർഷായ്ക്ക് നല്ലൊരു കഥ കിട്ടിയാൽ ഉഗ്രൻ ത്രില്ലറും എടുക്കാൻ പറ്റുമെന്ന് ഇത് കണ്ടാൽ തോന്നാതിരിക്കില്ല

Sanuj Suseelan കോവിഡ് പിടിച്ചു ശോചനീയാവസ്ഥയിലുള്ള ഒരു കഥയെയും തിരക്കഥയെയും തനിക്കറിയാവുന്ന മരുന്നുകൾ മുഴുവൻ പ്രയോഗിച്ച്…

നടന്മാർക്ക് ഭീമമായ പ്രതിഫലം കൊടുക്കുന്ന ഈ യുക്തിരഹിതമായ ഏർപ്പാട് ഇല്ലായിരുന്നെങ്കിൽ ഇത്രയധികം സിനിമകൾ നഷ്ടത്തിൽ ആകില്ലായിരുന്നു

Bhim Ayan Sapien നടന്മാർക്ക് പ്രതിഫലം കൊടുക്കേണ്ടി വരുന്ന തുക പലപ്പോഴും ഒരു സിനിമയുടെ പ്രൊഡക്ഷൻ…

ആഷ് എസ് ന്റെ ഗ്ലാമർ ഫോട്ടോകൾ വൈറൽ

സോഷ്യൽ മീഡിയ സെലിബ്രിറ്റിയായാണ് Ash s അറിയപ്പെടുന്നത്. താരം മോഡലായി തിളങ്ങി നിൽക്കുകയും ചെയ്യുന്നു. മോഡലിംഗിലൂടെ…

പൊലീസ് ലാത്തിച്ചാജ് അല്ല, ഉർഫി ജാവേദിന്റെ ഡ്രസ്സ് ആണ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്. അഭിനയവും മോഡലിങും…