ഏവരും അറിയുന്ന മോഡലും ബോളിവുഡ് നടിയുമാണ് ബിപാഷ ബസു. 1996 ലെ സുപ്പർ മോഡൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ബിപാഷയാണ്. ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീയായി ഒട്ടനവധി മാഗസിനുകൾ ബിപാഷയെ തിരഞ്ഞെടുത്തിട്ടുണ്ട്. ബിപാഷ ജനിച്ചത് ഡെൽഹിയിൽ ഒരു ബംഗാളി കുടുംബത്തിലാണ് . ബിപാഷ പറയുന്നതനുസരിച്ച് മോഡലിംഗ് രംഗത്തേക്ക് അബദ്ധവശാൽ എത്തിപ്പെട്ടതാണ്.. 12ആം ക്ലാസ് വരെ സയൻസ് പഠിച്ചതിനുശേഷം ബിപാഷ കോളെജ് വിദ്യാഭ്യാസം കോമേഴ്സിലേക്ക് തിരിച്ചു. പക്ഷേ കോളെജിൽ പഠിക്കുമ്പോൽ തന്നെ മോഡലിംഗ് ഒരു ഭാഗിക ജോലിയായി ബിപാഷ നോക്കിയിരുന്നു.
ആദ്യ സിനിമയിൽ അഭിനയിച്ചത് അബ്ബാസ് മസ്താൻ സംവിധാനം ചെയ്ത അജ്നബീ എന്ന ചിത്രത്തിലായിരുന്നു. 2002ൽ വിക്രം ഭട്ട് സംവിധാനം ചെയ്ത രാസ് എന്ന സിനിമ ബിപാഷയുടെ സിനിമ ജീവിതത്തിലെ ഒരു വഴിത്തിരിവായി. ഈ സിനിമ വ്യവസായികമായി ഒരു വൻ വിജയമായിരുന്നു. ഈ സിനിമയിലെ അഭിനയതിന് ഫിലിം ഫെയർ അവാർഡ് നോമിനേഷൻ ലഭിച്ചു.”.2006 ൽ ഓംകാര എന്ന സിനിമയിൽ ബീഡി എന്ന ഐറ്റം ഗാനത്തിൽ ഡാൻസ് ചെയ്തതും വൻ വിജയമായിരുന്നു.2008 ൽ അബ്ബാസ് മസ്താൻ തന്നെ സംവിധാനം ചെയ്ത റേസ് എന്ന സിനിമയിൽ അഭിനയിച്ചു. ഇതിലെ പ്രകടനവും ബിപാഷയുടെ ഒരു നല്ല വിജയ വേഷങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.നടനും സുഹൃത്തുമായ ജോൺ ഏബ്രഹാമിനൊപ്പമാണ് ബിപാഷ ജീവിച്ചതെങ്കിലും പിന്നീട് ആ ബന്ധം ഉലയുകയുണ്ടായി. 2016 മുതൽ നടൻ കരൺസിങ് ഗ്രോവറിന്റെ കൂടെയാണ് താരം ജീവിക്കുന്നത് .
ഇപ്പോൾ ബിപാഷായുടെ ഒരു തുറന്നുപറച്ചിൽ ആണ് ശ്രദ്ധിക്കപ്പെടുന്നത് .ഇത്രയുമൊക്കെ ഗ്ലാമർ വേഷങ്ങൾ ചെയ്തിട്ടും പല നാനായകന്മാർക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചിട്ടും തനിക്കു ഒരു നായകനെ ചുംബിക്കാൻ വളരെ ബുദ്ധിമുട്ടു തോന്നിയെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇത് കേട്ടാൽ ആരായാലും ചിരിച്ചുപോലും അല്ലെ? ബിപാഷയ്ക്കു ചുംബിക്കാൻ ബുദ്ധിമുട്ടു തോന്നിയത് വേറാരെയുമല്ല അത് നമ്മുടെയൊക്കെ പ്രിയ നടൻ മാഡി എന്ന മാധവനെ. എത്രയൊക്കെ ഗ്ലാമറസ് രംഗങ്ങൾ കൈകാര്യം ചെയ്തു എന്ന് പറഞ്ഞാലും ഒരിക്കല്‍ ഒരാൾക്കൊപ്പം മാത്രം ഇഴുകി ചേർന്ന് അഭിനയിക്കുന്ന രംഗം ചെയ്യാന്‍ താൻ ശരിക്കും ഭയക്കുകയും മടിക്കുകയും ചെയ്തിരുന്നതായി ബിപാഷ പറയുന്നു. ആ രംഗത്തിനു മുന്നോടിയായി താൻ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു എന്നും താരം പറയുന്നു.
നടന് മാധവനെ ചുംബിക്കുന്ന രംഗം 2012 ല്‍ പുറത്തിറങ്ങിയ ചിത്രമായ ജോഡി ബ്രേക്കേഴ്സില്‍ ഉണ്ടായിരുന്നു അത് ചെയ്യാന്‍ താന്‍ വളരെ ഭീകരമായി പേടിച്ചിരുന്നുവെന്നാണ് ബിപാഷ പറയുന്നത് . ആ രംഗം ചെയ്യുന്നതിന് മുമ്പ് തനിക്ക് ചെറിയ ഹൃദയാഘാതം തന്നെ വന്നത് പോലെയാണ് തോന്നിയത് ബിപാഷ പറയുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം. ”അഭിനേതാവ് എന്ന നിലയില്‍ അത്തരം രംഗങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നതാണ്. ഉദാഹരണത്തന് ജോഡി ബ്രേക്കേഴ്സില്‍ അടുത്ത സുഹൃത്തായ മാധവനെ ചുംബിക്കേണ്ടി വന്നപ്പോള്‍ എനിക്ക് തലേ ദിവസം ചെറിയാരു അറ്റാക്ക് തന്നെ വന്നു എന്ന് തന്നെ പറയേണ്ടി വരും അത്രക്കും ഭീകരമായിരുന്നു ആ അവസ്ഥ. എന്ത് ചെയ്യണം, ഓഹ് പ്ലീസ് എന്നായിരുന്നു എന്റെ മനസ് എന്നോട് പറഞ്ഞത്. എന്നോടൊപ്പം സുഹൃത്തുക്കളായ റോക്കിയും ദിവ്യയുമുണ്ടായിരുന്നു. നിനക്ക് മാധവനെ അറിയാം, അവന് നിന്റെ സുഹൃത്താണെന്നായിരുന്നു അവര്‍ പറഞ്ഞത്. പക്ഷെ അത് തന്നെയാണ് എന്റെ വലിയ പ്രശ്നം, അത് മാഡിയാണ് എന്നായിരുന്നു എന്റെ മറുപടി” ബിപാഷ പറയുന്നു.
”ആ രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞതും മാഡിയും എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു. ഇന്റിമേറ്റ് രംഗം ഷൂട്ട് ചെയ്യുന്ന ദിവസം ഞാനാകെ അസ്വസ്ഥയായിരിക്കും. സത്യം പറഞ്ഞാൽ ആ ദിവസം സെറ്റിലുള്ള മറ്റുള്ളവര്‍ക്ക് ഞാനൊരു തമാശയായിരിക്കും ” എന്നാണ് ബിപാഷ പറയുന്നത്. എലോണ്‍ എന്ന ചിത്രത്തിലായിരുന്നു ബിപാഷ അവസാനമായി അഭിനയിച്ചത്. ഭര്‍ത്താവ് ആയ നടന് കരണ്‍ സിംഗ് ഗ്രോവര്‍ ആിരുന്നു ചിത്രത്തിലെ നായകന്. 2015 ലായിരുന്നു സിനിമയുടെ റിലീസ്. ഡര് സബ്കോ ലഗ്താ ഹേ എന്ന ഷോയിലൂടെ അവതാരകയായും കയ്യടി നേടിയിരുന്നു ബിപാഷ.