പോഷകാഹാര കുറവുള്ള കുഞ്ഞുങ്ങൾ എത്രയോ ഉള്ളപ്പോൾ ഇങ്ങനെ പാല് നശിപ്പിച്ചത് ദുഷ്ടത്തരമാണ്

Bipin Nair

അട്ടപ്പാടിയിലെ കുടിലിൽ മുതൽ ഒരു തുള്ളി പാലിന് വേണ്ടി പതിനായിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങൾ കരയുമ്പോൾ, വാങ്ങാൻ പണമില്ലാത്ത അവരുടെ അമ്മമാർ നിസഹായരായി കണ്ണീരൊഴുക്കുമ്പോൾ, പാല് നശിപ്പിച്ചത് ദുഷ്ടത്തരമാണ്. എന്ത് പ്രതിഷേധമായാലും ആഹാരം നശിപ്പിക്കുന്നത് മാപ്പർഹിക്കാത്ത തെറ്റ് തന്നെ. സ്വന്തം ശരീര ത്തിൽ ഉൽപ്പാദിപ്പിച്ച് തൻ്റെ കിടാങ്ങൾക്ക് കൊടുക്കാനുള്ള പാല് മനുഷ്യന് നൽകിയ പശുവിനോട് മനുഷ്യൻ കാണിച്ച നന്ദികേട് മറ്റൊരു കാര്യം. മനം നൊന്ത് ആ പശു നിശബ്ദമായി കരഞ്ഞിരിക്കണം.തങ്ങളുടെ അയൽക്കാർക്ക് നൽകാമായിരുന്നു. കമ്യൂണിറ്റി കിച്ചനുകൾക്ക് മുന്നിൽ, ക്യാമ്പുകൾക്കുള്ളിൽ ആഹാരത്തിന് കാത്തു നിൽക്കുന്ന പതിനായിരങ്ങൾക്ക് സൗജന്യമായി നൽകാമായിരുന്നു. പാൽ സംഭരണത്തിന് ഉത്തരവാദിത്വപ്പെട്ട സ്ഥാപനമായ മിൽമ അത് ചെയ്യേണ്ടിയിരുന്നു. മിൽമയുടെ വലിയ തെറ്റ്. അധികാരത്തിൻ്റെ ധാർഷ്ട്യം. ഒന്നും രണ്ടും അല്ല 80,000 ലിറ്റർ ആണ് ഒഴുക്കിക്കളഞ്ഞത്. 4 ലക്ഷം കുഞ്ഞുങ്ങൾക്ക് ഓരോ ഗ്ലാസ് പാല്. എത്ര വർഷങ്ങളായി ഈ മിൽമ ഉണ്ടാക്കീട്ട്? ഇത്രയും കാലം എന്തോന്നാ ഒലത്തിയത്? പാല് പാൽപ്പൊടി ആക്കാൻ തമിഴ്നാട് കനിയണം. അതിനുള്ള ഫാക്റ്ററി പോലും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കഷ്ടം. ഇനി എന്തോ ഒണ്ടാക്കും!

Advertisements