ജെൻഡറും സെക്സും തമ്മിലുള്ള വ്യത്യാസം അറിയാമോ ?

0
370

Biran Roy

അനന്യയുടെ മരണവും ചർച്ചകളും കണ്ടത് കൊണ്ട് കൂട്ടി ചേർക്കുന്നത്.

ജെണ്ടറും സെക്സും രണ്ടും രണ്ടാണ്. ജെണ്ടറെന്നാൽ അതൊരു സാമൂഹിക കെട്ട്പാടാണ്. ഒരു മനുഷ്യന്റെ പെരുമാറ്റത്തോടും, ചേഷ്ടികളോടും, കർത്തവ്യങ്ങളോടും റിലേഷൻഷിപ്പിനോടും ഒക്കെ തന്നെ ബന്ധപ്പെട്ട് കിടക്കുന്നതാണ് ജെൻഡർ.

ഒരു മനുഷ്യന്റെ ജീവ-ശരീരശാസ്ത്രപരമായ കാര്യങ്ങളെ അടയാളപെടുത്തുന്നതാണ് സെക്സ്. അവിടെ വേണം നമ്മൾ ഹോർമോണുകളെയും ക്രോമസോമുകളെയും ഒക്കെ കൂട്ടി വായിക്കേണ്ടത്. ജനിക്കുമ്പോഴുള്ള ലൈംഗിക അവയവത്തോട് ചേർന്നാണ് സെക്സ് നിശ്ചയിക്കപെടുന്നത്.

ജെൻഡറും സെക്സും തമ്മിൽ ബന്ധം ഉണ്ടെങ്കിലും , രണ്ടും ഒരേ ദിശയിൽ പോകണം എന്ന് യാതൊരു നിർബന്ധവും ഇല്ല.ജെൻണ്ടർ ഐഡൻറ്റിറ്റി മറ്റൊന്നാണ്. അത് ഒരു മനുഷ്യന്റെ ഉള്ളിൽ അയാൾ വ്യക്തിപരമായി അനുഭവിക്കുന്ന ജെണ്ടറിനെ സൂചിപ്പിക്കുന്നു. അത് അയാൾക്ക് ജനിക്കുമ്പോൾ കിട്ടുന്ന സെക്സുമായി (male /female) യോജിച്ച് പോകണം എന്നും യാതൊരു നിർബന്ധവും ഇല്ല. മദ്രാസ്സിൽ പഠിക്കാൻ പോയി ഏതോ കൂട്ടത്തിൽ കൂടി മാറി പോകുന്ന ഒന്നല്ല ജെണ്ടർ, അതിന് കുറേ ഘടകങ്ങൾ ഉണ്ട്.

ഉള്ളിൽ ഒരു ജെണ്ടർ ഐഡണ്ടിറ്റിയും പുറമേ മറ്റൊരു സെക്സ് ഐഡണ്ടിറ്റിയും കൊണ്ട് ജീവിക്കുന്നവർ കടന്ന് പോകുന്ന സംഘർഷങ്ങൾ മനസിലാക്കാൻ യൂറോളജി പഠിക്കണം എന്നൊന്നും ഇല്ല. പ്രാകൃതചിന്തകളിൽ നിന്നും ഉണർന്നാൽ മതിയാവും.

സാമൂഹികവും സാമ്പത്തികവുമായി പുറന്തള്ളപെടുമോ എന്ന ഭയത്താൽ എത്രയോ ആളുകൾ അവരുടെ ജെൻഡർ ഐഡണ്ടിറ്റി മറച്ചു വെച്ച് മാനസികമായി തകർന്ന് ജീവിക്കുന്നുണ്ടാവും. അവരേ ചേർത്ത് പിടിക്കുകയും അവർക്ക് ആവശ്യമായ ക്വാളിറ്റി ചികിത്സ കുറഞ്ഞ ചിലവിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിന് പകരം വീണ്ടും വീണ്ടും അവരെ അരികുവൽക്കരിക്കരുത്. Atleast വൈദ്യവിദ്യാഭ്യാസം നേടിയവരെങ്കിലും.