അമ്മയുടെ കാന്താരിച്ചമ്മന്തിയെ കുറ്റം പറയല്ലേ, കാന്താരികളായി സമൂഹത്തിൽ വിലാസം അല്പം എരിവ് നല്ലതാണ്.
സന്ദീപ് ചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ‘birds eye’ എന്ന ഷോർട്ട് ഫിലിം പെൺകുട്ടികൾക്ക് പുതിയ കാലഘട്ടത്തിൽ എന്താണോ ആവശ്യം അതുതന്നെയാണ് മുന്നോട്ടു വയ്ക്കുന്നതും. ജെസ്നി അന്നാ ജോയിയുടെ അടിപൊളി പ്രകടനം ആണ് ഈ ഷോർട് മൂവിയുടെ നട്ടെല്ല് . പ്രതിസന്ധികളിൽ പതറാതെ നിൽക്കാനും പോരാടാനും പെൺകുട്ടികൾക്ക് ഈ ഷോർട്ട് ഫിലിം ഉത്തജനം നൽകുന്നുണ്ട്
അവളുടെ വിരസമായ ഒരു ദിവസത്തോടെയാണ് ഈ കഥ തുടങ്ങുന്നത്. അത്യാവശ്യം വെള്ളമടിയും പുകവലിയുമായി ജോലിയുടെ ഡിപ്രഷൻ തരണം ചെയ്യാൻ ശ്രമിക്കുന്ന സുന്ദരിയായ ഒരു പെണ്ണ് . വീട്ടിലാണെങ്കിൽ സദാസമയവും കാന്താരി ചമ്മന്തി നൽകി പീഡിപ്പിക്കുന്ന ‘അമ്മ, ഓഫീസിൽ ആണെങ്കിൽ വർക്കിന് ഡെഡ് ലൈൻ നൽകി എപ്പോഴും ആക്രോശിക്കുന്ന മേധാവി. അങ്ങനെ ഉള്ളതും ഇല്ലാത്തതുമായ പല കാരണങ്ങൾകൊണ്ട് അവൾ വിരസതയിലാണ്.
Vote for Birds Eye
ആ ദിവസം ഒരുപക്ഷെ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു സംഭവം ഉണ്ടാകുന്നു. സംഭവം എന്നൊക്കെ പറഞ്ഞാൽ ആകാശം ഇടിഞ്ഞുവീഴുന്ന സംഭവം ഒന്നുമല്ല…എങ്കിലും സമൂഹത്തിൽ അങ്ങിങ്ങു സംഭവിക്കുന്ന കാര്യം തന്നെ. പക്ഷെ സംഭവിച്ചതോർത്തു ദുഖിച്ചു നടക്കാനോ കരയാനോ ഭയന്നൊളിക്കാനോ അവൾ തയ്യാറാകുന്നില്ല. പകൽ സംഭവിച്ച ആ പ്രശ്നം അവൾ രാത്രിയോടെ ഒറ്റയ്ക്ക് തന്നെ പരിഹരിക്കുന്നു. അതോടൊപ്പം അമ്മയുടെ കാന്താരി ചമ്മന്തി ഒരു പീഡനമല്ല എന്ന് അവൾ മാനസിലാക്കുന്നു. സമൂഹത്തിൽ കാലിപ്പന്മാർ മാത്രം ഉണ്ടായാൽ പോരല്ലോ നല്ല കലിപ്പുള്ള കാന്തരികളും വേണമല്ലോ. കാലഘട്ടത്തിനു മാൻപേടകളല്ല … ഈറ്റപ്പുലികൾ തന്നെയാണ് വേണ്ടത് .
ഈ ഷോർട്ട് മൂവി ഒരു പ്രചോദനമാണ്, ഒരു പോരാട്ടമാണ്, ഒരു വിപ്ലവമാണ്.
സംവിധായകൻ സന്ദീപ് ചന്ദ്രൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു
ഞാനൊരു ആർട്ടിസ്റ് ആണ്. എന്റെ മേഖല ആക്റ്റിങ് ആണ് . അതിനൊപ്പം ഡയറക്ഷൻ, സ്ക്രിപ്റ്റ് ഒക്കെ ചെയ്യുന്നുണ്ട്.
ബേർഡ്‌സ് ഐ ആശയം രൂപപ്പെട്ടത് ?
എന്തെങ്കിലും ഒന്ന് ചെയ്യണം എന്ന് കരുതിയിട്ടു കുറച്ചുനാളായിരുന്നു…അങ്ങനെയിരിക്കുമ്പോൾ ആണ് ലോക് ഡൌൺ വരുന്നത്. ഇങ്ങനെയൊരു കണ്ടന്റ് കിട്ടിയപ്പോൾ ഞാനതിനെ ഡെവലപ് ചെയ്തു. എന്റെയൊരു ഫ്രണ്ടാണ് അതിന്റെ കണ്ടന്റ് എന്റെകൂടെ പറഞ്ഞത്. ഞാനാണ് സ്ക്രിപ്റ്റ് ചെയ്തത്. പുള്ളിയുടെ സ്റ്റോറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് പക്ഷെ കുറച്ചു മാറ്റം ഉണ്ടായിരുന്നു. സ്ത്രീപക്ഷം എന്നതൊന്നും ഇല്ലായിരുന്നു. കാന്താരി ചമ്മന്തിയുടെ ആ ഒരു കണ്ടന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെയുമ്പോൾ സൊസൈറ്റിക്ക് വേണ്ടി പുരോഗമനപരമായ എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയൊരു സാധനം കിട്ടിയപ്പോൾ ചെയ്തു.
അഭിമുഖത്തിന്റെ ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Sandeep Chandran” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/11/birds-eyeee.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
അതിന്റെയൊരു ബേസിക്ക് ആയ കണ്ടന്റ് , നമ്മൾ വേണ്ടാന്ന് വയ്ക്കുന്ന ആളുകളോ എന്തെങ്കിലും സാധനങ്ങളോ നമുക്ക് പിന്നീട് എന്തെങ്കിലുമൊക്കെ സഹായകമായിട്ടു വരാം. അപ്പോൾ നമ്മൾ ഒന്നിനെയും അടച്ചാക്ഷേപിക്കാതിരിക്കുക , തള്ളിക്കളയാതിരിക്കുക . എല്ലാത്തിനും ഒരു വാല്യൂ ഉണ്ട് ..എന്നതുകൂടി ഉണ്ട് ഇതിൽ.
ഇതിൽ അഭിനയിച്ച Jesni Anna Joy നല്ല കഴിവുള്ള കുട്ടിയാണ്, എങ്ങനെ കണ്ടെത്തി ?
അവർ ഇൻസ്റ്റാഗ്രാമിൽ കുറച്ചു ഫോളോവേഴ്സ് ഒക്കെ ഉള്ള ആളാണ്. ഞാൻ കാസ്റ്റിംഗ് കാൾ വച്ചിരുന്നു. അതിൽ വന്നതാണ്. അതിൽ കുറച്ചുപേർ വന്നതിൽ എനിക്ക് ഇഷ്ടപ്പെട്ടത് ഈ കുട്ടിയെ ആയിരുന്നു. എന്റെ സ്ഥലം അങ്കമാലി ആണ്. ഇവരുടെ സ്ഥലം കാലടിയാണ് . ജെസ്നിയെ കോണ്ടാക്റ്റ് ചെയ്യാൻ കുറച്ചുകൂടി എളുപ്പമായിരുന്നു. അങ്ങനെയാണ് കാസ്റ്റ് ചെയ്തത്. പിന്നെ അവരെ വച്ച് സ്‌ക്രീൻ ടെസ്റ്റ് ഒക്കെ നടത്തിയപ്പോൾ കൊള്ളാമെന്നു മനസിലായി.
Vote for Birds Eye
ആക്ടിങ് ആണ് പാഷൻ എന്ന് പറഞ്ഞല്ലോ, അതിലെ എക്സ്പീരിയൻസ് ?
എന്റെ ആദ്യത്തെ സിനിമ അങ്കമാലി ഡയറീസ് ആയിരുന്നു.അതിലാണ് തുടങ്ങുന്നത്. അതിൽ മൂന്നുനാലു സീൻ മാത്രമേ ഉള്ളൂ. ഞാൻ ത്രൂഔട്ട് ഉള്ളത് തണ്ണീർ മത്തൻ ദിനങ്ങളിൽ ആണ്. അതിൽ കണ്ടക്‌ടർ ആയിരുന്നു. ആ പടത്തിലാണ് ആക്ച്വലി എസ്റ്റാബ്ളിഷ്ഡ് ആയതു. പിന്നെയും മൂന്നുനാലു പടങ്ങളിൽ ഉണ്ടായിരുന്നു..സുവർണ്ണ പുരുഷൻ, പോരാട്ടം, പിന്നെ അള്ളു രാമേന്ദ്രൻ, അതിനൊക്കെ ശേഷമാണ് തണ്ണീർമത്തൻ ദിനങ്ങൾ ചെയ്തത്.
ആക്റ്റിംഗിൽ ശ്രദ്ധിക്കുമ്പോൾ സംവിധാനം ഒന്ന് പരീക്ഷിച്ചതാണോ ?
തണ്ണീർ മത്തന്റെ ടീമിൽ ഉള്ളവരെ പരിചയമുണ്ടായിരുന്നു.. സംവിധായകനെയും അഭിനേതാക്കളെയും ഒക്കെ. നമ്മൾ ഷോർട്ട് ഫിലിം ചെയുന്നുണ്ട്, മ്യൂസിക്കൽ ആൽബം ചെയുന്നുണ്ട് ..എല്ലാത്തിലും നമ്മളുണ്ട് കൂടെ. കോവിഡ് സമയം വന്നപ്പോൾ ചെയ്യാൻ മറ്റൊന്നും ഇല്ലല്ലോ. ഒരു വർക്ക് സംവിധാനം ചെയ്തു നോക്കാം എന്നുകരുതി, എങ്ങനെയുണ്ടെന്നു അറിയാല്ലോ..
അടുത്ത പ്രോജക്റ്റ് ?
അടുത്തത്, തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകന്റെ രണ്ടാമത്തെ പടമുണ്ട് . പിന്നെ വെബ് സീരീസ്, ഷോർട്ട് മൂവീസ് ഒക്കെ ഉണ്ട്.
BIRDS EYE cast & crew
Cast_
Jesni Anna Joy
Sandeep Chandran
Smitha K.V
Dileep Sasidharan
Riyamol Wilson
Sayuj Prasannakumar
Diya philip
Amal Mohanan
Shirin N
Ajmal Bushra
Shuba
Visakh Sreekumar
Crew_
Script , Dialogue & Direction : Sandeep Chandran
Produced by: Crowd funder’s
Cinematographer : Martyinze
Edit & Di: Thamjeedh
Story Idea: Binesh Alphonsa Joy
Background score: Sabari Haridas
Sound Design: KC Sidharthan
Final Mix: Vishnu Sujathan
Art: Sethu Vijayan
Costume Designer: Diya Philip
Stills : Sreejith Shankar
Designs: Albert Shaju
Associate Director : Thamjeedh
Assistant Director’s : Ajmal Bushra, Amal Mohanan
Subtitles : Shyamnarayanan T. K
Recording Studio : Alphalux Angamali
Dubbing Engineer: Ajay Joy
Dubbing Artists: Vijaya Sadhan, Nayanthara murali