പിറന്നാള്‍ കേക്കിന്റെ മുകളിലേ മെഴുകുതിരി ഊതി കെടുത്തുന്നത് വഴി അസുഖങ്ങൾ ഉണ്ടാവും എന്ന് പറയുന്നത് ശരിയാണോ ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉കേക്ക് ഇല്ലെങ്കില്‍ എന്ത് പിറന്നാള്‍ ആഘോഷം എന്ന് ചിന്തിക്കുന്നവരാണ് നാം. കേക്കിന്റെ മുകളില്‍ മെഴുകുതിരി കൂടി കത്തിച്ചുവച്ചാല്‍ സന്തോഷമായി. മെഴുകുതിരി ഊതിക്കെടുത്തിയ ശേഷം കേക്ക് മുറിച്ച് വായില്‍ വയ്ക്കുന്നതിനു മുന്‍പ് നാം അറിയേണ്ട ഒരു കാര്യമുണ്ട്. പ്രത്യേകിച്ചും ഐസിങ് ഉള്ള കേക്കാണെങ്കില്‍ മെഴുകുതിരി ഊതിക്കെടുത്തുമ്പോള്‍ കേക്കില്‍ ബാക്ടീരിയ പെരുകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
സൗത്ത് കാരലൈനയിലെ ക്ലൊസണ് സര്‍വകലാശാലയിലെ ഒരുസംഘം ഗവേഷകരാണ് പിറന്നാള്‍ കേക്കിലെ സന്തോഷത്തിനു പിന്നിലെ സങ്കടകരമായ വാര്‍ത്ത ചൂണ്ടിക്കാണിക്കുന്നത്.കേക്കിനു മുകളില്‍ വച്ചിരിക്കുന്ന മെഴുകുതിരി ഊതുമ്പോള്‍ വ്യാപിക്കുന്ന ഉമിനീര്, ഐസിങ്ങിലെ ബാക്ടീരിയയുടെ അളവ് 1400 ശതമാനം കൂട്ടുന്നു. ഐസിങ്ങിലേക്ക് ഊതുമ്പോള്‍ ബാക്ടീരിയ വളര്‍ന്നു പെരുകുന്നത് പരീക്ഷണത്തിനിടയില്‍ കണ്ടു. മനുഷ്യന്റെ വായില്‍ നിറയെ ബാക്ടീരിയ ഉണ്ട്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും ഉപദ്രവകാരികളല്ല. അതുകൊണ്ടുതന്നെ പിറന്നാള്‍ കേക്കിനു മുകളിലെ മെഴുകുതിരി ഊതിക്കെടുത്തുന്നത് അത്ര വലിയ അപകടം ഉണ്ടാക്കില്ലെന്നും ഗവേഷകര്‍ പറയുന്നുണ്ട്.
ഡോ. പോൾ ഡോസന്റെ നേതൃത്വത്തിൽ നടത്തിയ ഈ പഠനത്തിന്റെ ഫലം ഭക്ഷ്യസുരക്ഷയെക്കുറിച്ചു ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. മെഴുകുതി ഊതുന്ന വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖമുണ്ടെങ്കില്‍ മെഴുകുതിരി ഊതി അണയ്ക്കുന്നത് ഒഴിവാക്കണമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.മെഴുകുതി ഊതുന്ന വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖമുണ്ടെങ്കില്‍ വിപരീത ഫലം ചെയ്യും.ചിലർ ഊതുമ്പോൾ മറ്റുള്ളവരെക്കാൾ അധികം ബാക്ടീരിയ വ്യാപിക്കുകയും ചെയ്യുന്നുണ്ട്.
💢 വാൽ കഷ്ണം💢
ജന്മദിന കേക്കിന് മുകളിൽ മെഴുകുതിരികൾ വയ്ക്കുന്നതിനെ പറ്റി പണ്ട് മുതൽ തന്നെ ലോകം മുഴുവൻ പല രാജ്യങ്ങളിലും പല അന്ധവിശ്വാസങ്ങൾ ഉണ്ടായിരുന്നു. ഏതാനും ചിലത് നോക്കാം.
✨പുരാതന ഗ്രീക്കുകാർ പിറന്നാൾ കേക്കിൽ മെഴുകുതിരികൾ വയ്ക്കുന്നത് ഗ്രീക്ക് ചന്ദ്രദേവതയായ ആർട്ടെമിസിന് ആദരാഞ്ജലി അർപ്പിക്കാനുള്ള മാർഗമായിട്ടായിരുന്നു. ചന്ദ്രന്റെ പ്രതീകമായി വൃത്താകൃതിയിൽ ഉള്ള , ചന്ദ്രപ്രകാശത്തെ പ്രതിനിധീകരിക്കുന്നതിനായി കൂടെ മെഴുകുതിരികളും ചേർത്തു.
✨ജർമ്മൻ ജനത “ജീവിതത്തിന്റെ വെളിച്ചത്തെ” പ്രതീകപ്പെടുത്തുന്നതിനായാണ് കേക്കിന്റെ മധ്യത്തിൽ ഒരു വലിയ മെഴുകുതിരി സ്ഥാപിക്കുന്നത്.
✨റഷ്യൻ പണ്ഡിതരുടെ വിശ്വസ പ്രകാരം മെഴുകുതിരികളിൽ നിന്നുള്ള പുക അവരുടെ ആഗ്രഹങ്ങളും ,പ്രാർത്ഥനകളും ആകാശത്ത് വസിക്കുന്ന ദേവന്മാരിലേക്ക് കൊണ്ടെത്തിക്കും എന്നതാണ്. മാത്രമല്ല ദുഷ്ടാത്മാക്കളെ അകറ്റാൻ പുക സഹായിക്കുന്നതായും അവർ വിശ്വസിച്ചു.
✨എല്ലാ മെഴുകുതിരികളും ഒരേ ശ്വാസത്തിൽ ഊതി കെടുത്തിയാൽ അവരുടെ ആഗ്രഹം സഫലമാകുമെന്നും, കൂടാതെ ആ വ്യക്തിക്ക് വർഷം മുഴുവൻ ഭാഗ്യമുണ്ടാകുമെന്ന് ആഫ്രിക്കയിലെ ഗോത്ര വിഭാഗം വിശ്വസിക്കുന്നു. ഒപ്പം എല്ലാ മെഴുകുതിരികളും ഒരുമിച്ച് തി കൊടുത്താൻ കഴിഞ്ഞില്ലങ്കിലോ , ഒന്നിൽ കൂടുതൽ ശ്വാസം എടുക്കുകയോ ചെയ്താൽ ആ വ്യക്തിയുടെ ആഗ്രഹം യാഥാർത്ഥ്യമാകില്ല എനാണ് അവിടുത്തെ വിശ്വാസം .