Bisile Ridge Point … മഴവെള്ളം രണ്ട് കടലിലേക്ക് വഴി പിരിയുന്ന സ്ഥലം

Sreekala Prasad

കർണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്പൂരിലെ( സകലേഷ്പുര) ബിസിലെ ഘട്ടിലെ ഒരു കുന്നിൻ പ്രദേശത്ത് ഒരു സ്തൂപം കാണാം. അതിൽ ഇടത് ഭാഗത്ത് അറേബ്യൻ കടലും മറു വശത്ത് ബംഗാൾ ഉൾക്കടൽ എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. അവിടെ വീഴുന്ന മഴവെള്ളം രണ്ടായി പിരിഞ്ഞ് രണ്ട് വ്യത്യസ്ത കടലിൽ ചെന്ന് ചേരുന്ന ഒരപൂർവ്വ പ്രതിഭാസം നടക്കുന്ന സ്ഥലമാണ്. ഇവിടം ridge point എന്നറിയപ്പെടുന്നു. ബ്രിട്ടീഷുകാരാണ് ഇത് കണ്ടെത്തിയത്.

പടിഞ്ഞാറ് അറബിക്കടലിലോ കിഴക്ക് ബംഗാൾ ഉൾക്കടലിലോ യാത്ര അവസാനിപ്പിക്കുന്നതിന് മുമ്പ് ഘാട്ടിലെ വിവിധ അരുവികളിലേക്ക് മഴവെള്ളം ഒഴുകിയെത്തുന്നു തുടർന്ന് നദികളുമായി ചേരുന്നു.
പടിഞ്ഞാറോട്ട് ഒഴുകുന്ന മഴവെള്ളം കുമാരധാര നദിയിൽ ചേരുന്നു. , തുടർന്ന് അറബിക്കടലിൽ എത്തിച്ചേരുന്നതിന് മുമ്പ് നേത്രാവതി നദിയുമായി സംയോജിക്കുന്നു.

കിഴക്കോട്ടൊഴുകുന്ന വെള്ളം കാവേരി നദിയുടെ കൈവഴിയായ ഹേമാവതി നദിയുമായി ചേർന്ന് ടിഎൻ വഴി ഒഴുകി ബംഗാൾ ഉൾക്കടലിൽ അവസാനിക്കുന്നു.പശ്ചിമഘട്ടത്തിലെ മലയോര പ്രദേശങ്ങളിൽ ഇത്തരം റിഡ്ജ് പോയിന്റുകൾ കാണപ്പെടുന്നു, പടിഞ്ഞാറോട്ടോ കിഴക്കോട്ടോ ഒഴുകുന്ന നദികളിലേക്കുള്ള ജലപ്രവാഹം നിർണ്ണയിക്കുന്നത് ഇത്തരം ridge point കളാണ്. .ശൃംഗേരിയിലേക്കും മുടിഗെരെയിലേക്കും വെവ്വേറെ വെള്ളം ഒഴുകുന്ന മുടിഗെരെയിലെ കലസയിലാണ് അത്തരത്തിലുള്ള ഒരു റിഡ്ജ് പോയിന്റ്. അതുപോലെ, മടിക്കേരിയിലെ പുഷ്പഗിരി കുന്നുകളിൽ നിന്ന് ഒഴുകുന്ന വെള്ളം രണ്ടായി മാറി ഒന്നായി കാവേരി നദിയിലും മറ്റൊന്ന് കുമാരധാര നദിയിലും എത്തുന്നു.

Pic courtesy

You May Also Like

ചൂട് കൂടുമ്പോൾ വീട്ടിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിക്കുമോ ?

ചൂട് കൂടുമ്പോൾ വീട്ടിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിക്കുമോ? അറിവ് തേടുന്ന പാവം പ്രവാസി ചൂട് കൂടുമ്പോൾ…

എന്താണ് സ്ലീപ് പരാലിസിസ് ? ഇത് മൂലം ഉണ്ടാവുന്ന അവസ്ഥ പലര്‍ക്കും പരിചയമുള്ളതായിരിക്കും

എന്താണ് സ്ലീപ് പരാലിസിസ്? അറിവ് തേടുന്ന പാവം പ്രവാസി സ്ലീപ് പാരാലിസിസ് എന്നത് പലര്‍ക്കും അല്‍പം…

മോഹൻലാലിന്റെ പുതിയ സിനിമയുടെ പേരായ ‘റമ്പാന്‍’ എന്നതിന്റെ അർത്ഥം എന്താണ് ?

മോഹൻലാലിന്റെ പുതിയ സിനിമയുടെ പേരായ ‘റമ്പാന്‍’ എന്നതിന്റെ അർത്ഥം എന്താണ്? അറിവ് തേടുന്ന പാവം പ്രവാസി…

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ബൈക്കോടിച്ചുള്ള മീന്‍പിടുത്തം, എങ്ങനെയാണത് ?

ബൈക്കു കൊണ്ടു മീൻ പിടിക്കുന്നത് ഏങ്ങനെ ? അറിവ് തേടുന്ന പാവം പ്രവാസി ബൈക്കോടിച്ച് മത്സ്യബന്ധനം…