റോമൻ പോളാൻസ്‌കി സംവിധാനം ചെയ്ത് പീറ്റർ കൊയോട്ടെ , ഇമ്മാനുവൽ സെയ്‌നർ , ഹഗ് ഗ്രാൻ്റ് , ക്രിസ്റ്റിൻ സ്കോട്ട് തോമസ് എന്നിവർ അഭിനയിച്ച1992-ൽ പുറത്തിറങ്ങിയ ഒരു ഇറോട്ടിക് റൊമാൻ്റിക് ത്രില്ലർ ചിത്രമാണ് ബിറ്റർ മൂൺ . ചിത്രത്തിൻ്റെ ഫ്രഞ്ച് തലക്കെട്ട് ലൂൺസ് ഡി ഫീൽഡ് (” ഹണിമൂൺ ” എന്നർത്ഥം വരുന്ന “ലൂൺ ഡി മിയൽ” എന്ന ഫ്രഞ്ച് പദത്തിലെ ഒരു പ്രയോഗം). ഫ്രഞ്ച് എഴുത്തുകാരനായ പാസ്കൽ ബ്രൂക്ക്നറുടെ ലൂൺസ് ഡി ഫീൽഡ് എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഇത്ഇംഗ്ലീഷിൽ എവിൾ ഏഞ്ചൽസ് എന്ന പേരിൽ പ്രസിദ്ധീകരിച്ചത് . വാൻഗെലിസാണ് സ്കോർ ഒരുക്കിയത്. യൂറോപ്പിലും (1992-ൽ) വടക്കേ അമേരിക്കയിലും (1994-ൽ) റിലീസ് ചെയ്ത ബിറ്റർ മൂൺ ഒരു വാണിജ്യ പരാജയമായിരുന്നു, കൂടാതെ വിമർശകരിൽ നിന്ന് സമ്മിശ്ര അവലോകനങ്ങളും ലഭിച്ചു.

നൈജലും ഭാര്യയും ഇന്ത്യയിലേക്കുള്ള ക്രൂയിസ് കപ്പൽ യാത്രയിലാണ്, അവിചാരിതമായാണ് അയാൾ മിമി എന്ന വശ്യ സുന്ദരിയെ കണ്ടുമുട്ടുന്നത്… മിമിയെ കൂടുതൽ പരിചയപ്പെടാൻ അയാൾ ശ്രമിക്കുമ്പോൾ ആ ശ്രമം മിമിയുടെ വീൽചെയറിൽ കഴിയുന്ന ഭർത്താവ് ഓസ്കാറിനെ കണ്ടുമുട്ടാൻ ഇടവരുന്നു. ഓസ്‌കാറിന്ന് പറയാനുള്ളത് മിമിയുമായുള്ള അയാളുടെ ഭൂതകാലപ്രണയമായിരുന്നു. ആ കഥയിലൂടെ നൈജൽ മിമിയിലേക്ക് ആഴത്തിൽ മുങ്ങി താഴുകയായിരുന്നു. മിനിയുടെ സൗന്ദര്യത്തിൽ ലയിച്ച നൈജിൽ സ്വന്തം ഭാര്യയെ വരെ മറന്നു …ബാക്കി കണ്ടു തന്നെ അറിയേണ്ടതാണ്.

പ്രണയം, ലൈംഗികത, വിരക്തി, പക, വെറുപ്പ് അങ്ങനെ കമിതാക്കൾക്കിടയിൽ നടക്കുന്ന വിവിധ വികാരങ്ങളിലൂടെ നീങ്ങുന്ന ചിത്രം ലൈംഗികതയെ അങ്ങേയറ്റം പരീക്ഷിച്ചു, അടുത്തത് എന്തെന്ന്? കണ്ടെത്താൻ നടക്കുന്ന അസാധാരണമായ ഒരു നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമാണ്.

മിമി എന്ന കഥാപാത്രം നമ്മളിലേക്ക് എത്തിക്കുന്ന നടി Emmanuelle Seigner എന്ന നടിയുടെ ആകർഷകമായ സൗന്ദര്യവും നായകന്റെ കാഴ്ചപ്പാടിലൂടെയുള്ള ആ കഥപറച്ചിൽ രീതിയുമാണ് പടത്തിനെ ഏറെ ആകർഷണീയമാക്കുന്നത്.സംവിധായകന്റെ പടങ്ങളിലെ സ്ഥിരം സാനിധ്യമായ നടി പോളോസ്കിയുടെ ഭാര്യയും കൂടിയാണ് എന്നതാണ് മറ്റൊരു കൗതുകം.

പ്രണയത്തിന്റെ അപകടവശങ്ങളെകുറച്ചും കൂടി ബോധിപ്പിക്കുന്ന സംവിധായകൻ ഒരു ഘട്ടത്തിൽ പടത്തിന്റെ മോഡ് തന്നെ മൊത്തത്തിൽ അങ്ങ് മാറ്റുകയാണ്. തുടർന്ന് അങ്ങോട്ട്‌ പ്രേക്ഷനെ ഒരുപാട് തലത്തിലേക്ക് ചിന്തിപ്പിക്കുന്നുണ്ട് കഥാകൃത്ത് .ബന്ധങ്ങളുടെ കെട്ടുറുപ്പ് അത് ഒരുപാട് ഘടങ്ങളെ ആശ്രയിച്ചിരിക്കും. രണ്ടു തരം കപ്പിൾസിലൂടെ ബന്ധങ്ങളുടെ രണ്ടു തലങ്ങളെ ചിത്രം നമ്മളിലേക്ക് കാട്ടി തരുകയാണ്. കണ്ടന്റ് ഇത് ആയത് കൊണ്ട് സെക്സ് രംഗങ്ങൾക്ക് ഒരു കുറവും സംവിധായകൻ വരുത്തിയിട്ടില്ല.. അത് കൊണ്ട് കൊച്ചു പിള്ളേർക്ക് പറ്റിയതല്ല. Strictly 🔞.

കടപ്പാട് Vino John

 

You May Also Like

എങ്ങനെ ആണ് ഇടതനും, വലതനും ഉണ്ടായത് ?

എങ്ങനെ ആണ് ഇടതനും, വലതനും ഉണ്ടായത് ? അറിവ് തേടുന്ന പാവം പ്രവാസി ഫ്രാൻസിലെ ലൂയി…

നടി ജാൻവി കപൂർ തന്റെ കാമുകൻ ശിഖർ ബഹാരിയയ്‌ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ, ചിത്രങ്ങൾ വൈറലാകുന്നു

നടി ജാൻവി കപൂർ തന്റെ കാമുകൻ ശിഖർ ബഹാരിയയ്‌ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ, ചിത്രങ്ങൾ വൈറലാകുന്നു ബോളിവുഡിലെ…

മികച്ച തിയേറ്റർ എക്സ്പീരിയൻസോടുകൂടി ഒരു പ്രാവശ്യം കണ്ടുനോക്കാം !

Ashraf Ash കോലമാവ് കോകിലയും ഡോക്ടറൂം എടുത്ത നെൽസൺ വിജയ് അണ്ണന്റെ ഡേറ്റ് ഒത്തുകിട്ടിയപ്പോൾ പടം…

പ്രവാസിയായ ജേക്കബ് ഉതുപ്പ് നിർമ്മിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന “നൊണ”

പ്രവാസിയായ ജേക്കബ് ഉതുപ്പ് നിർമ്മിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന “നൊണ” മിസ്റ്റിക്കൽ റോസ് പ്രോഡക്ഷൻസിന്റെ…