വിശ്വവിഖ്യാത സംവിധായകൻ “Roman Polanski” -യുടെ വളരെ underrated എന്നു പറയാവുന്ന ഒരു Erotic- Romantic- Thriller ചിത്രം…
Bitter Moon(1992)

ഭാര്യ ഭർത്താക്കന്മാർ അല്ലെങ്കിൽ കാമുകീകാമുകന്‍മാര്‍.. ബന്ധം എന്തുതന്നെ ആയിക്കോട്ടെ… തുടക്കത്തിൽ ഏറെ മാധുര്യം തോന്നുന്ന ഈ ബന്ധങ്ങൾക്ക് പിന്നീട് കയ്പേറാൻ അധികം താമസമുണ്ടാവില്ല. ബന്ധങ്ങളുടെ ഈ കാപട്യത്തെ തുറന്ന് കാട്ടി അതിന്റെ ധാർമികതയും ഒപ്പം പുരുഷാധിപത്യത്തെയും ചോദ്യം ചെയ്ത് മനുഷ്യമനസിന്റെ ആഴത്തിലൂടെ പര്യവേക്ഷണം ചെയ്യുകയാണ് “Bitter Moon” എന്ന ഈ ചിത്രത്തിലൂടെ സംവിധായകൻ പോളണ്സ്കി.

അതിനായി പ്രണയം, രതി, വഞ്ചന, പ്രതികാരം തുടങ്ങി മനുഷ്യ പ്രകടനങ്ങളെ വളരെ മികവോടെ തന്നെയാണ് കഥാകഥനക്കൊപ്പം ഈ ചിത്രത്തിൽ അദ്ദേഹം ചിത്രീകരിച്ചരിക്കുന്നത്…
Nigel ,Fiona എന്നീ പേരുള്ള രണ്ട് ബ്രിട്ടീഷ് അരിസ്റ്റോക്രാറ്റിക് മ്പതികളിലൂടെയാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്..കുട്ടികൾ ഇല്ലാത്ത ഈ ദമ്പതികൾ 7-വർഷത്തെ ദാമ്പത്യജീവിതത്തിന്റെ ഭാഗമായി ബന്ധം ദൃഢമാക്കാൻ ഇസ്താൻബുള്ളിൽ നിന്നും ബോംബെയിലേക്ക് കപ്പൽമാർഗം ഒരു യാത്ര ആരംഭിക്കുകയാണ്. ഇടയിൽ വെച്ച് വളരെ ആകസ്മികമായി ” Mimi ” എന്നു പേരുള്ള ഒരു ഫ്രഞ്ച് യുവതിയെ അവർ കണ്ടുമുട്ടുകയാണ്.. ഒട്ടും വൈകാതെ അവർ മിമിയുടെ മധ്യവയസ്കനായ അമേരിക്കൻ ഭർത്താവ് Oscar- നെയും കൂടി പരിചയപ്പെടുകയാണ്…

Disabled ആയ അയാൾ ഒരു പുസ്തകം പോലും പബ്ലിഷ് ചെയ്യാൻ കഴിയാത്ത Eccentric ആയ ഒരു എഴുത്തുകാരൻ കൂടിയാണ്.. മറ്റുള്ളവരുടെ മനസ് നന്നായി മനസിലാക്കാൻ കഴിവുള്ള അയാൾക്ക് വൈകാതെ തന്റെ ഭാര്യയോട് Nigel-ന് infatuation ഉള്ളതായി മനസിലാക്കുന്നു….ഇത് കണക്കിലെടുത്തെ അയാൾ തന്റെയും മിമിയുടെയും കഥ കേൾക്കാൻ ഒറ്റയ്ക്ക് Nigel- നെ ക്ഷണിക്കുകയാണ്.ലൈംഗിക ജീവിതത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള അവരുടെ എല്ലാ ബന്ധങ്ങളെക്കുറിച്ചും ഓസ്കാർ അയാളോട് പറയുകയാണ്..സിനിമയുടെ ഹൈലൈറ് തന്നെ ഈ കഥയാണ്…അതേസമയം, ദാരുണമായ അനന്തരഫലങ്ങളുള്ള ഈ കഥയിൽ, സെക്സിയും സുന്ദരിയുമായ മിമിയോടുള്ള നിഗലിന്റെ ആകർഷണം വലുതാവുകയാണ്..ബാക്കി സ്‌ക്രീനിൽ…

ഫ്രഞ്ച് എഴുത്തുകാരൻ Pascal Bruckner ന്റെ നോവലിനെ ഒട്ടും മുഷിപ്പില്ലാതെ അവതരിപ്പിച്ച കാണുന്ന പ്രേഷകനെ അതിന്റെ വശ്യതയിലേക്ക് തള്ളിവിട്ട് ഒരു ഗംഭീര സംവിധാന വിരുന്നാണ് ഈ ചിത്രത്തിൽ പോളണ്സ്കി ഒരുക്കിയിരിക്കുന്നത്…. Brilliant Direction .നാല് കേന്ദ്രകഥാപാത്രങ്ങളും (Emmanuelle Seigner,Peter Coyote,Hugh Grant,Kristin Scott Thomas) അവരുടെ റോൾ മികച്ചതാക്കിയിട്ടുണ്ടെങ്കിലും എനിക്ക് എടുത്ത് പറയാനുള്ളത് Emmanuelle Seigner ന്റെ പ്രകടനം തന്നെയാണ്…  വശ്യത കൊണ്ട് ആരെയും ആകർഷിപ്പിക്കുന്ന അവരുടെ സൗന്ദര്യവും ആ നൃത്തചുവടുകളും ഒപ്പം അഭിനയവും …Nigel നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആരായാലും അതിൽ വീണുപോകും…ഇതിന് മുൻപ് ഇവരുടെ മികച്ച പ്രകടനങ്ങൾ കണ്ടത് “The Diving Bell and the Butterfly,Venus in Fur,The Ninth Gate എന്നീ ചിത്രങ്ങളിലൂടെയായിരുന്നു…

ഇതെല്ലാം മാറ്റി നിർത്തി പിന്നെ എടുത്ത് പറയേണ്ടത് Vangelis ന്റെ മാസ്മരിക പശ്ചാത്തല സംഗീതമാണ് ….നല്ല quality യുള്ള headset ൽ അതെന്ന് കേട്ട് നോക്കുക…ചിത്രം ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമിക്കുക.

You May Also Like

ഷാജി കൈലാസിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഷാജി കൈലാസിലേക്ക് ഒരു തിരിഞ്ഞുനോട്ടം അജയ് പള്ളിക്കര 1989 ൽ 24 ആം വയസ്സിൽ സുരേഷ്…

‘സീനുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ ജയ ജയ ജയ ജയ ഹേ ടീമിന്റെ പരാതി

തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ ‘ .…

നിങ്ങൾ ചെയ്ത തെറ്റിന് വെറൊരു ജീവൻ നൽകേണ്ടി വരുന്നത് എങ്ങിനെ ന്യായം ആകും ?

The Killing of a sacred deer(2017) Anish Manikandan അശ്രദ്ധ കാരണം കൊലപാതകം പോലെ…

ഹായ് സുന്ദരി എന്ന പേരിൽ മലയാളത്തിൽ ഡബ്ബ് ചെയ്ത് പ്രദർശിപ്പിച്ച ” ജഗദേഗ വീരുഡു അതിലോക സുന്ദരി ” റിലീസ് ചെയ്തിട്ട് ഇന്ന് 33 വർഷം

ബിനീഷ് കെ അച്ചുതൻ ഹായ് സുന്ദരി എന്ന പേരിൽ മലയാളത്തിൽ ഡബ്ബ് ചെയ്ത് പ്രദർശിപ്പിച്ച ”…