ബി ജെ പിയോടൊപ്പം കോൺഗ്രസ്സും ഇടതുപക്ഷവും..

ഭരണഘടനയുടെ വ്യവസ്ഥകളെ സവർണ്ണ മേധാവിത്വത്തിന്റെ താത്പര്യങ്ങൾക്ക് വേണ്ടി തിരുത്തിയെഴുതുന്ന ബില്ലിൽ ബി ജെ പിയോടൊപ്പം കോൺഗ്രസ്സും ഇടതുപക്ഷവും..

എതിർത്ത് വോട്ട് ചെയ്തത് മൂന്ന് പേർ മാത്രം. അതിൽ രണ്ട് പേർ കേരളത്തിൽ നിന്ന്.. കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും..

സംവരണം എന്താണോ ലക്‌ഷ്യം വെക്കുന്നത്, അതിന്റെ നേരെ വിപരീത ദിശയിൽ നിയമനിർമാണം നടത്തുമ്പോൾ, ഭരണഘടനയിൽ കൈ വെക്കുമ്പോൾ, എതിർപ്പിന്റെ ശബ്ദമുയർത്താൻ കേരളത്തിൽ നിന്ന് രണ്ട് പേരെങ്കിലും ഉണ്ടായല്ലോ എന്നതിൽ അഭിമാനമുണ്ട്..

ഇന്നും പാർശ്വവത്കൃതരായി തുടരുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന് വേണ്ടി ശബ്ദിച്ച നിങ്ങൾ രണ്ട് പേരും ഒരു ചരിത്ര ദൗത്യമാണ് നിർവഹിച്ചിരിക്കുന്നത്.. അതൊരു ചെറിയ കാര്യമല്ല.