പ്രശ്നം ഇനിയും വഷളാകുമെങ്കിൽ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടും

437

Dr SHANAVAS A R

എന്ത്, ബിജെപി നേതാക്കൾക്ക് വിവരം വെച്ചോ? ( അറഞ്ചം പുറഞ്ചം അടി പേടിച്ചിട്ടാണ് എന്നൊരു കര കമ്പി ഉണ്ട്. ശരി ആയിരിക്കും അല്ലേ? അല്ലാതെ ബിജെപി നേതാക്കൾക്ക് വിവരം… ഹേയ്, സാധ്യതയില്ല )

പൗരത്വ നിയമ ഭേദഗതിക്കെതിരെ അസമില്‍ പ്രതിഷേധം കനക്കുമ്പോള്‍ ബിജെപി അസം ഘടകത്തില്‍ നിന്ന് നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടു.

  • മുതിര്‍ന്ന ബിജെപി നേതാവും അസം പെട്രോകെമിക്കല്‍ ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭുയന്‍ പാര്‍ട്ടി അംഗത്വവും ബോര്‍ഡ് സ്ഥാനവും രാജിവെച്ചു . ‘പൗരത്വനിയമം അസം ജനതയ്‌ക്കെതിരാണ്. അതുകൊണ്ട് ഞാന്‍ രാജിവെക്കുന്നു. ഞാനും നിയമത്തിനെതിരെ ജനങ്ങള്‍ക്കൊപ്പം രംഗത്തിറങ്ങും.’-രാജിവെച്ച ശേഷം അദ്ദേഹം പറഞ്ഞു.

* അസമിലെ പ്രശസ്തന നടനും അസം സിനിമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജതിന്‍ ബോറ ബി.ജെ.പി വിട്ടു. ‘അസം ജനതയാണ് എന്നെ ഞാനാക്കിയത്. എന്‍റെ ജനതക്ക് വേണ്ടി ഞാന്‍ സ്ഥാനങ്ങള്‍ രാജിവെക്കുകയാണ്’- ജതിന്‍ ബോറ പറഞ്ഞു.

* അസമിലെ മറ്റൊരു പ്രശസ്ത നടനും ബിജെപി നേതാവുമായ രവി ശർമ ബിജെപി വിട്ടു.

* മുന്‍ സ്പീക്കര്‍ പുലകേഷ് ബറുവ ബിജെപിയില്‍ നിന്ന് രാജിവെച്ചു.

* ജമുഗുരിഹട്ട് എംഎല്‍എ പദ്മ ഹസാരിക ബിജെപിയിൽ നിന്നും രാജിവെക്കുമെന്ന് അറിയിച്ചു.

* പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന സംശയങ്ങളും ആശങ്കകളും പ്രതിഷേധങ്ങളും അടിസ്ഥാനരഹിതമല്ലെന്ന് ബിജെപി നേതാവും അസം സ്പീക്കറുമായ ഹിതേന്ദ്ര നാഥ് ഗോസ്വാമി വ്യക്തമാക്കി.

* പ്രശ്നം ഇനിയും വഷളാകുമെങ്കിൽ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടും എന്ന് റിപോർട്ടുകൾ…

Dr SHANAVAS A R