ഓടുന്നത് ബിജെപിക്കാരാണ്, അംബേദ്‌കറിന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്താൻ വന്നതായിരുന്നു

0
135

ഡോ. ബി.ആർ അംബേദ്‌കറിന്റെ നൂറ്റി മുപ്പതാമത്‌ ജന്മ വാർഷികമായ ഇന്ന് പ്രതിമയിൽ ഹാരാർപ്പണം നടത്താനെത്തിയ ബി.ജെ.പി നേതാക്കളെ വി.സി.കെ പ്രവർത്തകർ (വിടുതലൈ ചിരുതൈകൾ കച്ചി ) തല്ലിയോടിച്ചു. സംഭവം നടന്നത് മധുരയിലെ തലകുളത്താണ്. വി.സി.കെ നേതാവായ തോൽ തിരുമാവളവൻ രാവിലെ പതിനൊന്ന് മണിയോടെ പ്രതിമയിൽ ഹാരാർപ്പണം നടത്തുവാൻ എത്തുന്നതിനാൽ ഒരുപാട് പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു.അതേ സമയം ബിജെപി ജില്ലാ പ്രസിഡന്റ് മഹാ സുശീന്ദ്രന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി നേതാക്കൾ കൊടികളുമായി ഇവിടെ എത്തിയപ്പോൾ വി.സി.കെ പ്രവർത്തകർ ഇവരെ തടഞ്ഞു. അംബേദ്‌കർ പ്രതിമയിൽ മാലയിടാനെത്തിയ ബി.ജെ.പി നേതാക്കളെ വി.സി.കെ പ്രവർത്തകർ തല്ലിയോടിച്ചുസനാതന ശക്തികൾക്ക് അംബേദ്‌കറിന്റെ പ്രതിമയിൽ മാലയണിയിക്കാൻ അർഹതയില്ലെന്ന് അവർ പറഞ്ഞു.കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട പോലീസ് പിന്തിരിയാൻ ബി.ജെ.പി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഇതിനിടയിൽ പാഞ്ഞെത്തിയ വി.സി.കെ പ്രവർത്തകർ സുശീന്ദ്രനെയും ബി.ജെ.പി നേതാക്കളെയും തല്ലിയോടിക്കുകയായിരുന്നു. കൊടി കെട്ടിയ പ്ലാസ്റ്റിക് വടികൾ ഉപയോഗിച്ച് ബി.ജെ.പി പ്രവർത്തകരെ വി.സി.കെ പ്രവർത്തകർ തല്ലുകയും കല്ലെറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു.