ബുധനാഴ്ച മാനവികത സ്വന്തം കണ്ണുകളാൽ അവയെ ദർശിച്ചു

882

ബുധനാഴ്ച (10 April 2019 )മാനവികത സ്വന്തം കണ്ണുകളാൽ അവയെ ദർശിച്ചു

രമ്യ ഓണാട്ട് (Remya Onattu)എഴുതുന്നു

അവ ഏറ്റവും ശക്തിയേറിയ, തീക്ഷ്ണമായ, ആകർഷക വസ്തുക്കളാണ്, ഇന്നീ ബുധനാഴ്ച മാനവികത സ്വന്തം കണ്ണുകളാൽ അവയെ കണ്ടു .. ഒരു വാർത്താമാധ്യമം രേഖപെടുത്തിയത് ഇങ്ങനെയാണ് , എന്താണ് അവ, തമോദ്വാരങ്ങൾ !!!

Remya Onattu
Remya Onattu

സയൻസ് ഇഷ്ടപ്പെടുന്നവർ എപ്പോളും കൂടുതൽ അറിയാൻ ശ്രമിക്കുന്ന അവഞ്ചേഴ്സിലെ താനോസിനെപോലെ സുന്ദരനായ നമ്മുടെ പ്രപഞ്ചത്തിലെ വില്ലൻ … രണ്ടു വില്ലന്മാരുണ്ട് നമ്മുടെ സ്വന്തം ഗാലക്സിയിൽ ഉള്ള സജിറ്റേറിയസ് A പിന്നെ മെസ്സിർ 87 ൽ ഉള്ള മറ്റൊരു വില്ലൻ .. ഇന്ന് നമ്മൾ കണ്ട ചിത്രം M 87 ഗാലക്സിയിലുള്ള വില്ലന്റെ ആണ് കൂടുതൽ വായിക്കുക

ഇന്ന് ബുധനാഴ്ച ആറരക്ക് ഇവന്റ് ഹൊറൈസൺ ടെലിസ്കോപ്പ് ശാസ്ത്രജ്ഞർ തമോദ്വാരത്തിന്റെ നേരിട്ടുള്ള പ്രഥമ ചിത്രം വെളിപ്പെടുത്തി. ചിത്രം അല്പം ഔട്ടോഫ്ഫോക്കസ് ആയിരുന്നു എങ്കിലും അവ നിർമിക്കാൻ ആവശ്യമുള്ള ഡാറ്റാസ് എന്ന് പറയുന്നതു നാല്പത്താനായിരം ആളുകൾ അവരുടെ ലൈഫിൽ ആകെ എടുക്കാൻ പറ്റുന്ന സെൽഫികളുടെ എണ്ണത്തോട് ഏകദേശം തുല്യമായിരിക്കും എന്ന് അരിസോണയിലെ ജ്യോതിശാസ്ത്ര സർവകലാശാല പ്രൊഫസർ ഡാൻ മാറോണാണ് വ്യക്തമാക്കി. നാലു ഭൂഖണ്ഡങ്ങളിലായി ആറ് തവണകളായി നടത്തിയ പത്രസമ്മേളനങ്ങളിൽ ഒന്നിൽ ആണ് അദ്ദേഹം ഈ കാര്യം സംസാരിച്ചത്

ഈ ബ്ലാക്ക്ഹോൾ 40 ബില്ല്യൺ കിലോമീറ്റർ ദൈർഘ്യംഉള്ളതാണ് – ഭൂമിയുടെ മൂന്ന് മില്യൺ മടങ്ങ് വലിപ്പമുള്ളവ – അതായത് “ഒരു സത്വം” എന്ന് നമുക്കി ഇതിനെ വിശേഷിപ്പിക്കാം …ഈ തമോദ്വാരം 500 മില്യൺ ട്രില്ല്യൺ കിലോമീറ്റർ അകലെയാണ് , ലോകമെമ്പാടുമുള്ള എട്ട് ദൂരദർശിനികളുടെ ശൃംഖല വഴിയാണ് EHT ഇവയുടെ ആദ്യ ചിത്രം എടുത്തത്

വിർഗോ ഗാലക്സിയിലെ ഒരു വലിയ താരാപഥം ആയ മെസ്സിയർ 87 അഥവാ M 87 ന്റെ മദ്ധ്യത്തിൽ കാണപ്പെടുന്ന തമോദ്വാരം ആണ് ഈ ചിത്രത്തിൽ കൂടി EHT വെളിപ്പെടുത്തിയിരിക്കുന്നത് ..

തമോദ്വാരങ്ങൾ, ഇടതൂർന്ന സാന്ദ്രതയുള്ള ഖഗോള വസ്തുക്കൾ ആണ് ,ആൽബർട്ട് ഐൻസ്റ്റീൻ നൂറ്റാണ്ടുകൾക്കു മുൻപ് പ്രസിദ്ധീകരിച്ച സാമാന്യ ആപേക്ഷികതയുടെ നിയമങ്ങൾ അനുസരിച്ച്, ഇവയുടെ ഗുരുത്വാകർഷണ ശക്തി വളരെ ശക്തമാണ്. അതായതു നിലവിലുള്ള തെളിവുകൾ വച്ച് ഒരു തിരിച്ചു പോക്കു ഉണ്ടാവില്ല .
അതായത് സംഭവ ചക്രവാളം കഴിഞ്ഞു പിന്നീട് എത്തുന്ന നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഗ്യാസ്, പൊടി, എല്ലാ തരത്തിലുള്ള വൈദ്യുത കാന്തിക വികിരണം – തമോദ്വാരങ്ങൾ അവയുടെ വിസ്മൃതിയിലേക്ക് വിഴുങ്ങി കളയും.

“ഇത് ജ്യോതിശാസ്ത്രത്തിലെ ഒരു വലിയ ദിനമാണ്” യുഎസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ ഡയറക്ടർ ഫ്രാൻസ് കോർഡോവ പറയുന്നു. “അദൃശ്യമായത് ഞങ്ങൾ കാണുന്നു.”

ഇപ്പോൾ നമ്മുടെ സംശയം ഒരു വികിരണത്തേയും പുറത്തു വിടാത്ത ഇവയുടെ ചിത്രം നമ്മൾ എങ്ങനെ ഇന്ന് കണ്ടു എന്നതാണ് .. വിശദീകരിക്കാം …

തമോദ്വാരങ്ങൾ പ്രകാശം അവയിൽ നിന്ന് രക്ഷപെടാൻ അനുവദിക്കുന്നില്ല എന്ന വസ്തുത അവയെ വീക്ഷിക്കുവാൻ നമ്മളിൽ ബുദ്ധിമുട്ടു ഉണ്ടാക്കുന്നു എന്നതാണ് .സംഭവചക്രവാളത്തിന്റെ വിളുമ്പിൽ (എഡ്ജ് ) ഭീമാകാരമായ വസ്തുക്കളും വൈദ്യുത കാന്ത വികിരണങ്ങളും അമിതവേഗത്തിൽ ചുറ്റുന്ന അന്ധകാരത്തിന്റെ റിങിനെയാണ് ശാസ്ത്രജ്ഞർ നിരീക്ഷിച്ചിരുന്നത് , അവ യഥാർത്ഥത്തിൽ ഒരു തമോദ്വാരത്തെയാണ് പ്രതിനിധാനം ചെയുന്നത് . ഇത് ബ്ലാക്ക്ഹോളിൻറെ നിഴൽ അഥവാ silhouette എന്ന്അറിയപ്പെടുന്നു. ഇതാണ് നമ്മൾ EHT പ്രദര്ശിപ്പിച്ച പ്രഥമ തമോദ്വാര ചിത്രത്തിൽ കണ്ടത് ….

അമേരിക്കയിലെ അരിസോണ, ഹവായി എന്നിവിടങ്ങളിലും അതുപോലെ മെക്സിക്കോ, ചിലി, സ്പെയിൻ, അൻറാർട്ടിക്ക എന്നിവിടങ്ങളിലും ടെലസ്കോപ്പ് ഉപയോഗിച്ച് 2017 ഏപ്രിലിലാണ് പ്രൊജക്ട് ഗവേഷകർ ആദ്യ വിവരങ്ങൾ ശേഖരിച്ചത്‌ . അതിനു ശേഷം, ഫ്രാൻസിലേയും ഗ്രീൻലൻഡിലേയും ടെലിസ്കോപ്പുകൾ ഗ്ലോബൽ നെറ്റ് വർക്കിൽ ചേർത്തിട്ടുണ്ട്. ടെലിസ്കോപ്പുകളുടെ ആഗോള ശൃംഖല ഒരു ഗ്രഹ വലുപ്പത്തിലുള്ള അദൃശ്യ ടെലിസ്കോപ്പ് മെനഞ്ഞാണ് ഈ ചിത്രത്തിന് ആവശ്യമായ ഡാറ്റകൾ ശേഖരിച്ചത് ..

M87 എന്ന ഗാലക്സിയിൽ തമോദ്വാരം കണ്ടെത്തിയെന്നാണ് നെതർലാൻഡ്സിലെ റാഡ്ബോഡ് സർവ്വകലാശാലയിലെ പ്രൊഫ. ഹീനോ ഫാൽക്കെ ബി.ബി.സി ന്യുസിനോട് പറഞ്ഞത്

“ഇത് സൂര്യന്റെ പിണ്ഡത്തെക്കാളും 6.5 ബില്ല്യൻ തവണ പിണ്ഡമുള്ള വസ്തുവാണ് ഒരു കൂറ്റൻതമോദ്വാരങ്ങളിൽ ഒന്നാണ് ഇത്.”അദ്ദേഹം പറഞ്ഞു . പൂർണ്ണമായ വൃത്താകൃതിയിലുള്ള ഇരുണ്ട ദ്വാരത്തിന് ചുറ്റും അഗ്നി സമാനമായ എന്തോ കൊണ്ടുള്ള വൃത്താകാരമായ ഒരു റിങ് അങ്ങനെയാണ് നമുക്ക് ഈ ചിത്രം കാണുമ്പൊൾ നമുക്ക് തോന്നുന്നത് . ശോഭയുള്ള ഈ പ്രകാശത്തിനു (HALO എന്നുതന്നെ വേണം പറയാൻ ) കാരണം അതി തീക്ഷ്ണമായി കത്തുന്ന വാതകങ്ങൾ തമോദ്വാരത്തിലേക്കു വീഴുന്നത് മൂലമാണ് . ഗാലക്സിലെ മറ്റ് എല്ലാ ശതകോടിക്കണക്കിന് നക്ഷത്രങ്ങളെക്കാളും പ്രകാശം കൂടിയതിനാലാണ് . ഭൂമിയിലെ അകലത്തിൽ നിന്ന് പോലും ടെലിസ്കോപ്പിൽ നമുക്കത് കാണാൻ കഴിഞ്ഞത് .

ഈ ടീമിന്റെ ഭാഗമായ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഡോ. സിരി യൂനിസിന്റെ അഭിപ്രായത്തിൽ, സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞരും, ഹോളിവുഡ് ഡയറക്ടർമാരും, ഭാവനയിൽ കണ്ട തമോദ്വാരത്തിന്റെ ചിത്രവും യഥാർത്ഥ ചിത്രവുമായി ഏകദേശം പൊരുത്തപ്പെട്ടു എന്നാണ് പറഞ്ഞത് . കൂടാതെ “ഞങ്ങൾ നിരീക്ഷിച്ച ചിത്രവും സൈദ്ധാന്തികമായ കണക്കുകൂട്ടലിൽ നിന്നും നമുക്ക് ലഭിച്ച സമാനമാണ്, ഇതുവരെ ഐൻസ്റ്റീൻ വീണ്ടും ശരിയാണെന്ന് നമുക്ക് ഇതുമൂലം വീണ്ടും മനസിലാകും .” അദ്ദേഹം പറഞ്ഞു .

എട്ട് ദൂരദർശിനികളാണ് ഗാലക്സി മെസ്സിയർ 87 നെ നിരീക്ഷിച്ചത് . ഹവായി, അരിസോണ, ചിലി, മെക്സിക്കോ, സ്പെയിനി, ദക്ഷിണ ധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന എട്ട് റേഡിയോ ദൂരദർശിനികളാണ് , ഏക നിരീക്ഷണശാലക്ക് പകരം Very Large Baseline Interferometer എന്ന് വിളിക്കുന്ന ഒരു ശ്രേണിയെ ക്രമീകരിച്ചത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള നിരീക്ഷണാലയങ്ങളുടെ സിഗ്നലുകളുടെ ശക്തി കൂട്ടിച്ചേർക്കുകയെന്നതാണ് അടിസ്ഥാന ആശയം , എന്തിനാണെന്നുവച്ചാൽ ഭൂമിയുടെ അത്രയും വിശാലമായ ഒരു വലിയ ടെലിസ്കോപ്പ് ശ്രേണി രൂപീകരിക്കാൻ വേണ്ടിയാണത് ,

ബുധനാഴ്ച പുറത്തുവിട്ട ചിത്രം യഥാർത്ഥത്തിൽ 2017 മുതൽ ഉള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് റേഡിയോ സിഗ്നൽ ഡാറ്റ പെറ്റാബൈറ്റുകൾ ആയാണ് ശേഖരിച്ചത് – ഇന്റർനെറ്റ് വഴി കാര്യക്ഷമമായി കൈമാറ്റം ചെയ്യുന്നതിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടത് ഉള്ളതുകൊണ്ട് . ഓരോ നിരീക്ഷണത്തിന്റെയും ഡാറ്റ ഫിസിക്കൽ ഹാർഡ് ഡ്രൈവിൽ സൂക്ഷിക്കുകയും തുടർന്ന് ഒരു സൂപ്പർ കമ്പ്യൂട്ടറിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു.അവയിൽ നിന്ന് നാം ഇന്ന് കണ്ട ചിത്രത്തിന് പൂർണത ലഭിക്കുകയും ചെയ്തു .

അതെ, ഫലത്തിൽ ചിത്രംത്തിനു കുറച്ച് മങ്ങൽ ഉണ്ട് , എന്ന EHT project director Sheperd Doeleman മാധ്യമപ്രവർത്തകരോട് പറഞ്ഞു, കൂടുതൽ ടെലസ്കോപ്പുകൾ EHT- ൽ ചേർക്കുമ്പോൾ ഭാവിയിലെ ചിത്രങ്ങൾ കൂടുതൽ കൃത്യത ഉലാത്താകും . ഗ്രീൻലൻഡിലെ ടെലിസ്കോപ്പ് ഇതിനകം തന്നെ ശ്രമത്തിന്റെ ഭാഗമായി ഓൺലൈനിൽ വന്നിട്ടുണ്ട്. മുകളിലുള്ള ചിത്രം ഇനിയും മികച്ചതാക്കാൻ സാധ്യതയുണ്ട്.

“അൽഗോരിതങ്ങളിലൂടെ ചിത്രം അല്പം കൂടുതൽ വ്യക്തമാക്കാം എന്ന് ഞങ്ങൾ കരുതുന്നു,” അദ്ദേഹം പറഞ്ഞു.

റേഡിയോ സിഗ്നലുകൾ ഒരു ഇമേജ് എങ്ങനെ സൃഷ്ടിക്കും എന്ന് നിങ്ങൾ സംശയിച്ചേക്കാം …നിങ്ങൾക്കറിയാം, സാധാരണയായി AM അല്ലെങ്കിൽ FM പ്രക്ഷേപണങ്ങളിൽ നിന്നും വലിയ ചിത്രങ്ങൾ ഒന്നും ലഭിക്കുകയില്ല , നമ്മളുടെ കണ്ണുകൾക്ക് പ്രകാശത്തിന്റെ സ്പെക്ട്രത്തിന്റെ വളരെ പരിമിതമായ ഭാഗം മാത്രമേ പ്രോസസ് ചെയ്യാൻ കഴിയൂ എന്ന് മനസിലാക്കുക. (വൈദ്യുത കാന്തിക വികിരണം എന്നും പറയാം ) -നാം അവയെ വിസിബിൾ ലൈറ്റ് എന്ന് വിളിക്കുന്നു നാം ഒരു വൃക്ഷത്തെ നോക്കുമ്പോൾ, ആ വസ്തുക്കളിൽ പ്രതിഫലിക്കുന്ന ദൃശ്യപ്രകാശത്തിലെ ഫോട്ടോൺസ് ആണ് നമ്മൾ യഥാർഥത്തിൽ കാണുന്നത്.

നക്ഷത്രങ്ങളും തമോദ്വാരങ്ങളും ഉൾപ്പെടെയുള്ള ഗാലക്ടിക് വസ്തുക്കൾ സ്പെക്ട്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പ്രകാശം ഉളവാക്കുന്നു- റേഡിയോ തരംഗങ്ങൾ എന്ന് നമുക്കറിയാവുന്ന ലോ-ഫ്രീക്വൻസി വികിരണം ഉൾപ്പെടെ-. റേഡിയോ തരംഗങ്ങൾ വഴി ഒരു തമോദ്വാരം ഇമേജുചെയ്യുന്നത് വഞ്ചനയാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം, റേഡിയോ സിഗ്നൽ എടുക്കുന്നതിലൂടെ നമ്മൾ അത് കാണുന്നില്ല എന്നത് ശരിയാണ് പക്ഷെ വഞ്ചന എന്ന് പറയുന്നത് ശരിയല്ല .

ഇങ്ങനെ ചിന്തിക്കുക വിദ്യുത്കാന്തിക സ്പെക്ട്രത്തിന്റെ ദൃശ്യപ്രകാശത്തിന് താഴെയുള്ള സ്പെക്ട്രത്തിലെ ഭാഗം ഇൻഫ്രാറെഡ് വികിരണങ്ങൾ ആണ്. നമ്മുടെ കണ്ണുകൾ കൊണ്ട് നമുക്ക് കാണാൻ കഴിയില്ല, എന്നാൽ നമുക്ക് ചൂട് അനുഭവപ്പെടാം. ഇൻഫ്രാറെഡ് വികിരണം നമുക്ക് കാണാൻ കഴിയുന്ന ദൃശ്യങ്ങളിലേക്ക് CONVERT ചെയ്താണ് Night vision goggles പ്രവർത്തിക്കുന്നത് .

ഈ തമോദ്വാരം ചിത്രം അതേ ആശയമാണ് ഉപയോഗിക്കുന്നത്. ഗ്രഹത്തിന്റെ വലിപ്പത്തിലുള്ള ദൂരദർശിനി ഉപയോഗിച്ച് തമോദ്വാരത്തിൽ നിന്ന് ലഭിക്കുന്ന എനർജി വികിരണങ്ങളെ നമ്മുടെ കണ്ണുകൾക്ക്കാണാൻ പാകപ്പെടുത്തുന്ന വിസിബിൾ ലൈറ്റ് ആയി CONVERT ചെയുന്നു ..അദ്ദേഹം പറഞ്ഞു നിർത്തി …

(ഞാൻ കേട്ട വിവരങ്ങളും മാധ്യമങ്ങളിൽ വന്ന വിവരങ്ങളുമാണ് ഇവിടെ ചേർത്തത് )