മുരളീഗീതം പ്രൊഡക്ഷൻസിന്റെ ബാനറിൽ രാഹുൽ നായർ നിർമ്മിച്ചു ഗോകുൽ അമ്പാട്ട് സംവിധാനം ചെയ്ത ഷോർട്ട് മൂവിയായ ബ്ളാക് മാർക്ക് ബൂലോകം ടീവി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ രണ്ടാം സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 15000/- രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിജയികൾക്ക് ലഭിക്കും.
ഒരു ഷോർട്ട് മൂവിക്ക് നമ്മുടെ കണ്ണുകളെ ഈറനണയിക്കാൻ കഴിയുകയും അതിന്റെ ആശയം ആഗോളപ്രസക്തമായി എവിടെയും ചർച്ച ചെയ്യപ്പെടേണ്ട വിഷയമെങ്കിൽ അതിനെ ഉദാത്തമായ കലയെന്നു തന്നെ വിശേഷിപ്പിക്കാം. പ്രതിഭയുള്ള ഈ സംവിധായകൻ കണ്ടെത്തുന്ന ആശയങ്ങൾ എല്ലാ മനുഷ്യരും കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നതിൽ അതിശയോക്തിയില്ല. ബ്ളാക് മാർക് ഒരു ഫീൽ ഗുഡ് മൂവിയാണ്. ലോകമെങ്ങും വംശീയതയ്ക്കു ഇരയാകുന്ന ജനകോടികൾ ഉണ്ട്. വിശാല ഭൂഖണ്ഡങ്ങളിൽ നിന്നും വർണവിവേചനം ചില തുരുത്തുകളിൽ മാത്രമായി എന്ന് എന്നൊക്കെ പറയുമെങ്കിലും മനുഷ്യ മനസുകളിൽ അത് ഭൂഖണ്ഡങ്ങൾ ആയി തന്നെ നിലനിൽക്കുകയാണ് .
അങ്ങനെയുള്ളൊരു നാട്ടിലാണ് ഒരു ബാലൻ തന്റെ പാഠപുസ്തക വിപ്ലവം കൊണ്ട് അധ്യാപകന്റെ മുഖത്ത് പുഞ്ചിരി വിടർത്തുന്നത്. വെളുത്ത സ്ത്രീ സുന്ദരിയെന്നും കറുത്ത സ്ത്രീ വിരൂപയെന്നും അവൻ അധ്യാപകനിൽ നിന്നും പാഠപുസ്തകത്തിൽ പറഞ്ഞത് പഠിക്കുമ്പോൾ, അവൻ ഓർക്കുന്നത് സ്വന്തം അമ്മയെ തന്നെയാണ്. അവന്റെ മനസ്സിൽ അവന്റെ അമ്മയോളം വലിയ സുന്ദരി വേറെയില്ല. സത്യമുള്ള തന്റെ ധാരണകളെ പാഠപുസ്തകത്തിലെ അസംബന്ധങ്ങൾ കൊണ്ട് തിരുത്താൻ അവൻ തയ്യാറല്ല. അധ്യാപകന്റെ നിർബന്ധം കൊണ്ടുപോലും അവനു ആ പാഠഭാഗം വായിക്കാൻ സാധിക്കുന്നില്ല. അവിടെയാണ് അതൊരു വിപ്ലവമാകുന്നത്. അവിടെയാണ് അതൊരു നല്ല തിരുത്തലാകുന്നത്. ഇവിടെ വിദ്യാർത്ഥി തന്നെ ഒരു ഗുരുവിന്റെ തലത്തിലേക്ക് ഉയരുകയാണ്. അവൻ ലോകത്തെ പഠിപ്പിക്കുകയാണ്. അവന്റെ മുന്നിൽ ആ ക്ലാസ് റൂമും സ്‌കൂളും എന്തിനു ഭൂമി പോലും ചെറുതാകുകയാണ്. അവൻ ലോകമെമ്പാടുമുള്ള വര്ണവിവേചനത്തിന്റെ ഭൂമികളിൽ സമത്വത്തിന്റെ വിത്ത് വിതയ്ക്കുകയാണ്.

ഗോകുൽ അമ്പാട്ടിൽ ബൂലോകം ടീവി വളർന്നു വരുന്ന ഒരു വലിയ സംവിധായകനെ തന്നെ കാണുകയാണ് .ഗുൽ ഡിഗ്രി പഠനം പൂർത്തിയാക്കിയിട്ടാണ് ഷോർട്ട് മൂവി മേഖലയിലേക്ക് കടക്കുന്നത്. ബ്ളാക് മാർക്ക് ആദ്യത്തെ വർക്ക് ആണ്. കല്പന എന്ന മറ്റൊരു ഷോർട്ട് മൂവി കൂടി ഗോകുൽ സംവിധാനം ചെയ്തിട്ടുണ്ട്. അവാർഡിന്റെ സന്തോഷം അദ്ദേഹം ബൂലോകം ടീവിയുമായി പങ്കുവയ്ക്കുന്നു .
“എല്ലാര്ക്കും നമസ്കാരം, ഒരുപാട് ഒരുപാട് സന്തോഷമുണ്ട്. ബ്ളാക് മാർക് റിലീസ് ചെയ്‌തിട്ടു ഒരു വർഷമായി. ഞങ്ങൾ അതിനു ശേഷം മ്റ്റൊരു മൂവി ചെയ്തിരുന്നു. ഞങ്ങളുടെ ആദ്യത്തെ സിനിമയാണ് ബ്ളാക് മാർക്ക് . ഞങ്ങൾ 20 -22 വയസ്സിനുള്ളിൽ ആണ് ആ സിനിമ ചെയുന്നത്. ഞങ്ങളുടെ ആ ഒരുപ്രായത്തിൽ സിനിമ എന്നത് ഒരു ഭ്രമം തന്നെ ആയിരുന്നു. നമ്മുടെ ഭാഗത്തു നിന്നും എന്തെങ്കിലും ആ മേഖലയിൽ കോൺട്രിബ്യുട് ചെയ്തു കൊടുക്കാൻ കഴിയും എന്നുള്ള പരീക്ഷണമായിരുന്നു. അതിന്റെ സ്ക്രിപ്റ്റിങ് ആയാലും മേക്കിങ് ആയാലും ഒരു പരീക്ഷണം ആയിരുന്നു. കോവിഡിന്റെ ഇടയിൽ ആയിരുന്നു ചെയ്തത്. ഒരുപാട് സമയം എടുത്താണ് നമ്മൾ ചെയ്തത്.അതിനു ഒരുപാട് അവാർഡുകൾ കിട്ടിയിട്ടുണ്ടായിരുന്നു. അവാർഡുകൾക്ക് അയക്കാൻ പൈസ ഇല്ലത്തതുകൊണ്ടു എന്തെങ്കിലും വർക്കുകൾ ചെയ്തു കിട്ടുന്ന പൈസ മിച്ചം പിടിച്ചൊക്കെയാണ് അയച്ചുകൊണ്ടിരുന്നത്. ഒരുവര്ഷത്തിനു ശേഷവും ബൂലോകം ടീവിയുടെ അവാർഡ് നമുക്ക് കിട്ടിയിട്ടുണ്ട് എന്നറിയുമ്പോൾ വളരെ സന്തോഷം. എല്ലാ ആസ്വാദകർക്കും..സിനിമ കണ്ടു അഭിപ്രായം പറഞ്ഞവർക്കും എല്ലാം ഒരുപാട് നന്ദി. ”
“ഇപ്പോൾ ഷോർട്ട് ഫിലിംസ് ഒന്നും ചെയ്യുന്നില്ല.. അഡ്വർടൈസ്‌മെന്റും കാര്യങ്ങളും ഒക്കെ ചെയ്യുകയാണ്. അതിന്റെയൊക്കെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. നമ്മൾ രണ്ടു ഷോർട്ട് ഫിലിംസ് ചെയ്തു ഇനി അടുത്തത് കൂടുതൽ നല്ലതാകണം എന്ന് കരുതിയിട്ടാണ് അതിനു പറ്റിയ ഒരു സബ്ജക്റ്റിനായി വെയിറ്റ് ചെയുന്നത്. ”
അഭിമുഖം ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Gokul Ambat” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/01/gokul-final.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
“എത്രയോ ഗംഭീര സിനിമകൾ ആണ് ബൂലോകം ടീവിയുടെ ഫെസ്റ്റിവലിൽ കാണാൻ കഴിഞ്ഞത്. ഒരുപാട് സിനിമകൾ ബൂലോകത്തിൽ നിന്നും കാണാൻ സാധിച്ചു. ഒത്തിരി ഇഷ്ടപ്പെട്ട ചില സിനിമകൾ ഞങ്ങളോടൊപ്പം മത്സരിക്കാൻ ഉണ്ടായിരുന്നു. അതൊക്കെ വലിയ ഭാഗ്യമായി കരുതുന്നു. ഇത്തരം സിനിമകളുടെ കൂടെയൊക്കെ മത്സരിക്കാനും സമ്മാനം നേടാനും സാധിച്ചല്ലോ.ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിൽ വന്നു എന്ന് ആദ്യം അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾക്ക് ഒരുപാട് സന്തോഷം തോന്നിയിരുന്നു. രണ്ടാം സ്ഥാനം കിട്ടിയെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. മറ്റുള്ള ഫെസ്റ്റിവൽസിൽ സെലക്റ്റഡ് ആയ അഞ്ചോ ആറോ സിനിമകൾ ആണ് കാണാൻ സാധിക്കുനന്ത്. എന്നാൽ ബൂലോകത്തിൽ അങ്ങനെയല്ല. എൻട്രിയായി വന്ന എല്ലാ മൂവീസും കാണാൻ സാധിച്ചു.”
ബ്ലാക്ക് മാർക്ക് ബൂലോകം ടീവിയിൽ ആസ്വദിക്കാം
ബ്ലാക്ക് മാർക്ക് ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/black-mark_aoMV4LHJfLBXKkY28.html
“BLACK MARK “”
Written & Directed : Gokul Ambat
Producer : Muraleegeetham Productions
Dop & Editing : Sarang Sangeeth
Story : Sarah Sebastian, Gokul Ambat
Background Score : Arshid Sreedhar
Associate Director : Akash UP
Creative Director : Amal Narayanan
Assistant Director : Reji Peramangalam
Art Director : Sreelakshmi Girijan
Title & Effects : Sourav Sangeeth
Recording : Abhijith K Sreedhar
Stills : Vishnudev VD
Assistant Camera : Gokul Nandan
Cast : Banav Krishna
Damodar Mampally
Lisha
Akash UP
Renjith Marar
Bhagavath Krishna