Raghu Balan

നിങ്ങൾക്ക് Native American പശ്ചാത്തലം വരുന്ന സിനിമകൾ കാണാൻ വളരെധികം താല്പര്യമുള്ളവരാണോ?.. എങ്കിലിതാ, ഹിസ്റ്റോറിക്കൽ, അഡ്വെഞ്ചർ, ഡ്രാമ വിഭാഗത്തിൽപ്പെടുന്ന നല്ലൊരു ചിത്രം പരിചയപ്പെടുത്തുകയാണ്..
Black Robe(1991)
Country :Canada ????????
Languages :English,Algonquin,Iroquoian,Cree, Mohawk

വർഷം 1634.. നോർത്ത് അമേരിക്കയിലെ Cകനേഡിയൻ പ്രവിശ്യ ആയ “Quebec” പ്രദേശത്തെ ഫ്രഞ്ചുകാർ തങ്ങളുടെ അധിനിവേശം സ്ഥാപിക്കുന്ന സമയം.. പ്രദേശത്തുള്ള തദ്ദേശീയ ഇന്ത്യൻസിനെ ക്രിസ്ത്യാനിറ്റിയിലോട്ട് മതപരിവർത്തനം ചെയ്യാനുള്ള വലിയൊരു ഉദ്യമത്തിലാണ് അവർ..ഇതിന്റെ ഭാഗമായി ഒരുപാട് മൈലുകൾക്ക് അപ്പുറമുള്ള “Huron” ഗോത്രദേശത്തെ അവർക്ക് ഒരു മിഷൻ നടത്തേണ്ടി വരികയാണ്… വനാന്തരങ്ങളിലൂടെയുള്ള യാത്രയിൽ വരാൻ ഇരിക്കുന്ന അതിശൈത്യത്തെയും അക്രമണസ്വഭാവമുള്ള തദ്ദേശീയ ഇന്ത്യൻസിനെയും മറികടന്നുവേണം അവർക്ക് അവിടെ എത്താൻ…

അടിയുറച്ച ദൈവവിശ്വാസവും സമർപ്പണബോധവും കാത്തുസൂക്ഷിക്കുന്ന Father Paul LaForgue എന്ന ജെസ്യൂട്ട് പാതിരിക്കാണ് ഈ മിഷന്റെ ചുമതലനിർവഹണം…ഈയൊരു ദൗത്യയാത്രയിൽ അയാളുടെ വഴികാട്ടിയായി നിയുക്തരാവുന്നത് “Algonquin”ഗോത്രവിഭാഗക്കാരാണ്.. ഒപ്പം Algonquin ഭാഷ നന്നായി സംസാരിക്കാൻ അറിയാവുന്ന ഒരു നോൺ ജെസ്യൂട്ട് ആയ ഫ്രഞ്ച് ചെറുപ്പക്കാരനും ആ യാത്രയിൽ ഫാദറിനൊപ്പം പങ്കുചേരുകയാണ്.കറുത്ത മേലങ്കിവസ്ത്രം ധരിച്ചിരിക്കുന്ന ഫാദറിന്റെ വേഷം കണ്ട് ആ ഗോത്രത്തിലെ ആൾക്കാർ ഫാദറിന് നൽകിയ ഒരു ഇരട്ടപ്പേര്‌ ആണ് “ബ്ളാക് റോബ് “.

ദുർഘടമായ ആ യാത്രയിൽ ഉടൻതന്നെ ഫാദറിന്റെ ദൈവവിശ്വാസത്തിന് മേൽ പരിഹാസവർഷം ചൊരിയുകയാണ് Algonquin ഗോത്രക്കാർ.. ഫാദറിന്റെ ക്രിസ്ത്യയ പറുദീസ സങ്കല്പത്തെ അവർ ആകപ്പാടെ നിരാകരിക്കുന്നു.. ഇതിനിടയിൽ ഗോത്രനാഥനായ Chomina ഈ യാത്രയുടെ അന്ത്യം ദുഃസ്വപ്‌നം കാണുന്നതോടെ കൂടി കാര്യങ്ങൾ മാറുകയാണ്.. ഫാദറിനെ Demon ആയി വ്യാഖ്യാനിച്ച അവർ ആ കാട്ടിൽ അദ്ദേഹത്തെ ഉപേക്ഷിച്ച പോകുന്നു.. ഗോത്രനാഥന്റെ മകളുമായി പ്രണയത്തിലായ ആ ഫ്രഞ്ച് ചെറുപ്പക്കാരൻ പോലും ഫാദറിനെ കൈവെടിഞ്ഞ അവർക്കൊപ്പം പിന്നാലെ പോകുന്നു… എന്നാൽ ഉത്തരവാദിത്വബോധം ഉണ്ടായിരുന്ന ഗോത്രനാഥൻ Chomina മനസുമാറ്റി സംഘത്തോടൊപ്പം ഫാദറിനെ തേടി തിരിച്ച വരുകയാണ്.. എന്നാൽ ആ തിരിച്ചുവരവും പുനസംഗമവും ഒരു ദുരന്തത്തിലേക്കാണ് കലാശിച്ചത്… വൈരാഗ്യ മനോഭാവം വെച്ച് പുലർത്തുന്ന “Iroquois ഗോത്രക്കാരുടെ അക്രമണംമൂലം അവർക്ക് വലിയ നാശനഷ്ട്ടങ്ങൾ സംഭവിക്കുകയാണ്… അവശേഷിച്ച ഫാദർനെയും അയാളുടെ അസിസ്റ്റന്റ് ആയ ഫ്രഞ്ച് ചെറുപ്പകാരനെയും ഒപ്പം ഗോത്രനാഥനെയും അയാളുടെ മകളെയും മകനെയും Iroquois ഗോത്രക്കാർ തടവിലാക്കി അവരുടെ ഗോത്രദേശത്തേക്ക് കൊണ്ടുപോവുകയാണ്…അതിജീവനവും ഫാദറിന്റെ മിഷനും ലക്ഷ്യത്തിൽ എത്തുമോ?…അവരുടെ വിധി എന്താണെന്ന് കണ്ടെറിയുക..

Irish -Canadian നോവലിസ്റ്റും തിരകഥകൃത്തമായ Brian Moore -ന്റെ 1985-ലെ അതേ പേരിലുള്ള ഫിക്ഷൻ നോവലിനെ ആസ്പദമാക്കി Bruce Beresford സംവിധാനം ചെയ്ത ഒരു ഹിസ്റ്റോറിക്കൽ -അഡ്വെഞ്ചർ ഡ്രാമ ചിത്രമാണ് Black Robe..Brian Moore തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്…
അഡ്വെഞ്ചർ- ഡ്രാമ ജോണറിൽ കവിഞ്ഞ ഒരു ദൈവശാസ്ത്രപരമായ വശം ഈ ചിത്രത്തിന് ഉള്ളതിനാൽ, യൂറോപ്യൻ ക്രൈസ്തവവിശ്വാസവും തദ്ദേശീയ-അമേരിക്കൻ വിശ്വാസവും തമ്മിലുള്ള അഭിപ്രായസംഘർഷങ്ങൾ നന്നായി വരച്ചുകാട്ടിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത് … ഗോത്രക്കാരെ Savages ആയി കാണുന്ന ഇതിലെ പ്രധാന കേന്ദ്രകഥാപത്രമായ Father Paul LaForgue,അവരുടെ തെറ്റായ പ്രവൃത്തികൾക്കുള്ള പാപമോചനമായി കാണുന്നത് സ്വന്തം മതത്തെയാണ്..അതിലൂടെ അവർക്ക് സ്വർഗരാജ്യം പ്രാപ്തമാകുമെന്ന് അയാൾ അടിയുറച്ചു വിശ്വാസിക്കുന്നു..ഈയൊരു ഗതിയിൽ നിന്നും കൈവിടാത്ത തന്റെ മതവിശ്വാസത്തെ മുറകെപിടിച്ച അയാൾ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളും മറ്റുമാണ് കഥാഗതിയിൽ പിന്നീട് ഈ ചിത്രം പറയുന്നത്…. ചിത്രം എത്ര ചിന്താശേഷിയുള്ളതാണെന്ന് ഇതിലൂടെ നമുക്ക് നന്നായി മനസിലാക്കാൻ സാധിക്കും..ആയതിനാൽ ഒരു അഡ്വെഞ്ചർ ചിത്രമെന്നതിൽ ഉപരി ഇത്രയും കാര്യങ്ങൾ നന്നായി ചർച്ച ചെയ്യുന്ന ഒരു സിനിമ എന്ന നിലയ്ക്ക് സമാനതാല്പര്യമുള്ളവർക്ക് ഞാൻ ഈ സിനിമ ഹൈലി റെക്കമെന്റ് ചെയ്യുന്നു..എനിക്ക് എന്തായാലും ഈ ചിത്രം നന്നായി ഇഷ്ടപെട്ടു……

നിരൂപകപ്രശംസ ഏറെ പിടിച്ച പറ്റിയ ഈ Canadian ചിത്രം 1991-ലെ ഏറ്റവും ഗ്രോസ് കളക്ഷൻ നേടിയതായിരുന്നു…കാനഡയുടെയും ഓസ്‌ട്രേലിയയുടെയും ആദ്യത്തെ ഔദ്യോഗിക കോ-പ്രൊഡക്ഷൻ കൂടി ആയിരുന്നു ഈ ചിത്രം..Lothaire Bluteau,August Schellenberg,Sandrine Holt,Aden Young,Tantoo Cardinal എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്..അതുപോലെ മെൽ ഗിബ്‌സന്റെ അപോകലിപ്റ്റോ യിലൂടെ പ്രശസ്തി നേടിയ Raoul Trujillo ഈ ചിത്രത്തിൽ Iroquois chief ആയി ചെറിയൊരു വേഷത്തിൽ കടന്നവരുന്നുണ്ട്..കഥാഗതിക്ക് അനുസരിച്ചുള്ള കുറച്ചു സെക്സ് സീനുകളും വയലൻസും ഈ ചിത്രം വിഭാവന ചെയുന്നതിനാൽ അത് പ്രത്യേക ഓർമ്മിപ്പിക്കുകയാണ്.

NB:ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ “Annuka”-യുടെ റോൾ ചെയ്ത Sandrine Holt ആണ് വരാൻ ഇരിക്കുന്ന MCU- ന്റെ Daredevil: Born Again സീരിയസിൽ Kingpin -ന്റെ ഭാര്യയായ “Vanessa Fisk”-ന്റെ റോളിൽ വരാൻ പോകുന്നത്… പുള്ളിക്കാരിയുടെ Debut കൂടിയാണ് ഈ ചിത്രം.

Leave a Reply
You May Also Like

മമ്മൂക്കയുടെ അടുത്തെത്തണമെങ്കിൽ പണക്കാരനായിട്ട് കാര്യമില്ല, ബിജുപപ്പൻ പറയുന്നു

നടൻ ബിജു പപ്പനെ ആരും മറന്നുകാണില്ലല്ലോ. തിരുവനന്തപുരം മുൻ മേയർ എംപി പത്മനാഭന്റെ മകനാണ് ബിജു…

മമ്മൂട്ടിയ്ക്കും സുരേഷ്‌ഗോപിയ്ക്കും തെലുങ്കിൽ ഉണ്ടായിരുന്ന സ്റ്റാർ വാല്യൂ ലാലിന് ഇല്ലായിരുന്നു എങ്കിലും തെലുങ്കിൽ മൊഴിമാറ്റം ചെയ്യപ്പെട്ട ലാൽ സിനിമകൾ

Bineesh K Achuthan കഴിഞ്ഞ മൂന്നര ദശാബ്ധമായി മലയാള സിനിമയിലെ സൂപ്പർ താരമാണ് മോഹൻലാൽ. നാല്…

മലയാള സിനിമയിൽ ഇതാദ്യം, ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ കിംഗ് ഓഫ് കൊത്തയുടെ വമ്പൻ പ്രൊമോഷൻ

മലയാള സിനിമയിൽ ഇതാദ്യം, ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ കിംഗ് ഓഫ് കൊത്തയുടെ വമ്പൻ പ്രൊമോഷൻ ഓണത്തിന്…

“2018 – ൽ മുസ്ലീങ്ങളുടെയും ഗവൺമെന്റിന്റെയും പ്രവർത്തനങ്ങളെ ബോധപൂർവ്വം അവഗണിച്ചു”, കുറിപ്പ് വായിക്കാം

2018 – പള്ളീലച്ചൻ കൂട്ടമണിയടിച്ചതോണ്ട് മാത്രം രക്ഷപെട്ട കേരളം Shoukath Ali ജൂഡ്…. നിങ്ങൾ സ്ക്രീനിനു…