BlackBerry (English, 2023)
⭐⭐⭐⭐½ /5

Rakesh Manoharan Ramaswamy

ബ്ളാക്ക്‌ബറി ഫോണുകളുടെ പ്രൈം ടൈമിൽ ആണ് മൊബൈൽ ഫോണുകൾ ഞാൻ കണ്ടു തുടങ്ങുന്നത്. നോക്കിയയും മോട്ടറോളയും ബ്ളാക്ക്ബെറിയും എല്ലാം ടെക്നോളജി വഴി സമ്പ്രദായിക ആശയ വിനിമയ മാർഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്നിരുന്ന ഒരു സമയം ആയിരുന്നു. ഒരു 2001 കാലഘട്ടത്തിൽ ബ്ളാക്ബെറി ഫോണുകൾ ഒക്കെ സ്വപ്നവും ആയിരുന്നു. രണ്ടു മൂന്ന് വർഷങ്ങൾക്കു ശേഷം സ്വന്തമായി നോക്കിയ 1100 പുതിയത് ആയി എടുത്തെങ്കിലും ബ്ളാക്ക്‌ബറി ഒരു സ്വപ്നമായി തന്നെ നിന്നിരുന്നു.

കുറച്ചു വർഷങ്ങൾക്കു ശേഷം നോക്കിയയുടെ E സീരീസ് ഫോണുകൾ വന്നപ്പോഴും ബ്ളാക്ക്ബെറിയും ആയുള്ള രൂപ സാമ്യം കാരണം അതും സ്വന്തമാക്കിയിരുന്നു. പിന്നീട് ആണ് ഒരു ബ്ളാക്ക്‌ബറി സ്വന്തമാക്കുന്നത്. മോഡൽ മറന്നു പോയി. പക്ഷെ അപ്പോഴേക്കും ബ്ളാക്ക്‌ബറി അതിന്റെ സുവർണ്ണ കാലം പിന്നിട്ടിരുന്നു. ഒപ്പം നോക്കിയയും മോട്ടോയും എല്ലാം. പിന്നീട് ബ്ളാക്ക്‌ബറിയുടെ BBM ആൻഡ്രോയിഡ് വേർഷൻ വന്നപ്പോൾ റെഫറൻസ് വഴി മാത്രമേ പിൻ കിട്ടൂ എന്നറിഞ്ഞു അതിന്റെ പുറകെ പോയത് ഒക്കെ ഓർമ ആയി ഇപ്പോഴും ഉണ്ട്.

ഇത്രയും പറഞ്ഞത് ഒരു സിനിമയെ കുറിച്ച് പറയാൻ ആണ്. ലോകത്തിലെ 45% മൊബൈൽ ഫോണുകളും ഒരിക്കൽ ബ്ലാക്ക്‌ബറി നിർമിച്ചവ ആയിരുന്നു. മറ്റാർക്കും കൈ തൊടാൻ പോലും പറ്റാതിരുന്ന, ഫോണിൽ തന്നെ മെയിലുകൾ ഉപയോഗിക്കാൻ ഉള്ള സൗകര്യം മുതൽ എല്ലാം നൽകി മാർക്കറ്റിലെ ചക്രവർത്തി ആയിരുന്ന ബ്ലാക്കബറിയുടെ കഥ ഒരു ഡോക്യുമെന്ററി ആയി അവതരിപ്പിച്ചു സീരിയസ് ആക്കുന്നതിനു പകരം കുറച്ചു തമാശകളിലൂടെ, കോർപ്പറേറ്റ് സാമ്രാജ്യത്തിലെ ബിസിനസുകാരും, ടെക്നോളജി മാത്രം അറിയാവുന്ന മൈക്ക് എന്ന റിം CEO യുടെയും കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഐ ഫോണിന്റെ വരവോടെ ബ്ലാക്ബറിയുടെ പതനം തുടങ്ങുന്നത് ഒക്കെ വ്യക്തമായി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.
Losing the Signal: The Untold Story Behind the Extraordinary Rise and Spectacular Fall of BlackBerry എന്ന പുസ്തകത്തെ ആധാരമാക്കി അവതരിപ്പിച്ച ചിത്രം അവതരിപ്പിക്കുന്നത് ഒരു കാലഘട്ടവും അതിലെ ടെക്നോളജിയും ആയിരുന്നു.

രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രം. പലതും അന്നത്തെ കാലത്ത് വായനയിലൂടെ മാത്രം കേട്ടറിഞ്ഞു, മങ്ങിയ ഓർമകളും ആയിട്ട് ഉള്ളതാണ്. എന്നാൽക്കൂടിയും ബ്ളാക്ക്‌ബറിയെ കുറിച്ച് പുതിയ തലമുറയ്ക്ക് കുറച്ചു കൂടി പരിചയം ഉണ്ടാക്കുവാൻ ഈ ചിത്രത്തിന് കഴിയും. മികച്ച അവതരണവും കഥാപാത്രങ്ങളും എല്ലാം തന്നെ സിനിമ ഗംഭീരം ആക്കിയിട്ടുണ്ട്. കഴിയുമെങ്കിൽ കാണുക. പ്രത്യേകിച്ചും ഒരു പഴയ ബ്ളാക്ക്‌ബറി ഫാൻ ആണെങ്കിൽ തീർച്ചയായും കണ്ടു നോക്കുക. ഇഷ്ടമാകും. ഹോ!! എന്നാലും ബ്ളാക്ക്‌ബറിയുടെ ആ കീപ്പാഡും ലുക്കും മറക്കാൻ കഴിയില്ല.

You May Also Like

ക്ളൈമാക്സ് നല്ല നിരാശയെങ്കിലും തൃപ്തിപ്പെടുത്തുന്ന സിനിമ

DOCTOR STRANGE MULTIVERSE OF MADNESS Krishnanunni ഒരുപാട് മോശവും ശരാശരിയുമായ റിവ്യൂസ് കേട്ടിട്ട് ആണ്…

നല്ലൊരു വിജയം നേടി മലയാളത്തിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന ജയറാമിന് ഭാഗ്യം കൊണ്ട് വരാൻ മിഥുൻ മാനുവലിനു സാധിക്കുമോ ?

Gladwin Sharun Shaji തട്ടത്തിൻ മറയത്തിലൂടെ ഹീറോ ആയി ഒരു തുടക്കം കിട്ടിയ നിവിൻ മുൻനിരയിലേക്ക്…

സൂപ്പർ ഹിറ്റ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ ആഗസ്റ്റ് 1 റിലീസായിട്ട് ഇന്ന് 33 വർഷം

Bineesh K Achuthan സൂപ്പർ ഹിറ്റ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ ആഗസ്റ്റ് 1 റിലീസായിട്ട്…

ബാലു വർഗ്ഗീസും അർജുൻ അശോകനും അനശ്വരയും ഒന്നിച്ചെത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’

ബാലു വർഗ്ഗീസും അർജുൻ അശോകനും അനശ്വരയും ഒന്നിച്ചെത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ ഒഫീഷ്യൽ ടൈറ്റിൽ…