ശാസ്ത്രലോകം കാത്തിരുന്ന താമോഗര്‍ത്തത്തിന്റെ (Black hole) ചിത്രം !

664

ബൈജു രാജു എഴുതുന്നു Baiju Raju

ശാസ്ത്രലോകം കാത്തിരുന്ന താമോഗര്‍ത്തത്തിന്റെ (Black hole) ചിത്രം !!.

Baiju Raju

5 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന Messier 87 എന്ന ഗാലക്സിയുടെ കേന്ദ്രത്തിലാണ് ഈ ഭീമൻ തമോഗർത്തം ഉള്ളത്. ഇത്ര ദൂരെ ആയതിനാൽ നമ്മുടെ വലിയ ദൂരദർശിനിയിലൂടെ പോലും ഇതിനെ കൃത്യമായി കാണുവാൻ സാധ്യമല്ല. അതിനാൽ ഭൂമിയുടെ നാനാ ഭാഗത്തുള്ള എട്ട് ടെലിസ്‌കോപ്പുകളുടെ നെറ്റ് വര്‍ക്ക് (ചിത്രം) ഉപയോഗിച്ച്, സമയം കൃത്യമായി ഏകോപിപ്പിച്ചു ഇരുനൂറോളം ആളുകൾ ചേർന്നു മാസങ്ങൾ അദ്ധ്വാനിച്ചു വിവരങ്ങൾ ശേഖരിച്ചു, സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ചിത്രമായി സംയോജിപ്പിച്ചെടുത്തതാണ് ഇത് !!

ഐൻസ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം വഴി നമുക്ക് തമോഗർത്തത്തിന്റെ സാമീപ്യവും, പ്രത്യക്ഷത്തിലുള്ള ചിത്രവും ഒക്കെ എങ്ങനെയിരിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് നാം ഇതുവരെ തമോഗർത്തങ്ങളുടെ ചിത്രങ്ങൾ കമ്പ്യൂട്ടറിൽ ഉണ്ടാക്കി ഉപയോഗിച്ചിരുന്നത്. ക്രിസ്റ്റഫർ

ഐൻസ്റ്റീൻ
ഐൻസ്റ്റീൻ

നോളന്റെ സിനിമയായ ഇന്റർസ്റ്റെല്ലാറിൽ ബ്ലാക്ക് ഹോൾ വളരെ കൃത്യമായും, ഭംഗിയായും ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ അതൊക്കെ നമ്മുടെ കണക്കുകൂട്ടൽ ആയിരുന്നു. എന്നാൽ.. ഇപ്പോൾ ഇതാ തമോഗർത്തത്തിന്റെ യഥാർത്ഥ ചിത്രം നമുക്ക് കിട്ടിയിരിക്കുന്നു. അതും ഐൻസ്റ്റീന്റെ കണക്കുകൂട്ടലുകൾ ശരിയാണെന്നു അടിവര ഇടുന്ന രീതിയിൽത്തന്നെ !
ഇപ്പോൾ ഐൻസ്റ്റീൻ ജീവിച്ചിരുന്നെങ്കിൽ ഒരു മൊണാലിസ ചിരി ചിരിച്ചേനെ 

എന്നാൽ.. തമോഗർത്തങ്ങളെക്കുറിച്ചു നമുക്ക് കൂടുതൽ പറഞ്ഞു തന്നത് സ്റ്റീഫൻ ഹോക്കിങ് ആയിരുന്നു. തമോഗർത്തങ്ങളിൽനിന്നു പ്രകാശത്തിനു പോലും പുറത്തു വരുവാൻ സാധിക്കില്ല. എന്നാൽ തമോഗർത്തം വസ്തുക്കളെ വിഴുങ്ങുന്ന സമയങ്ങളിൽ ചില വികിരണങ്ങൾ പുറത്തു വിടുന്നു എന്ന് ഹോക്കിങ് കണക്കു കൂട്ടുകയും അവയെ ഹോക്കിങ് റേഡിയേഷൻ എന്ന് വിളിക്കുകയും ചെയ്തു. ഹോക്കിങ് വികിരണത്തിന്റെ അടിസ്ഥാനത്തിൽ ആണ് നാം Messier 87 ഗാലക്സിയുടെ മധ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും, ഇങ്ങനെ ഒരു ഉദ്യമത്തിന് മുതിർന്നതും.
ഇപ്പോൾ സ്

സ്റ്റീഫൻ ഹോക്കിങ്
സ്റ്റീഫൻ ഹോക്കിങ്

റ്റീഫൻ ഹോക്കിങ് ജീവിച്ചിരുന്നെങ്കിൽ ഒന്ന് പൊട്ടിചിരിച്ചേനെ 
 

സൂര്യനെക്കാൾ 5 മടങ്ങു പിണ്ഡമുള്ള നക്ഷത്രങ്ങൾ പരിണാമത്തിന്റെ അവസാനത്തിൽ തമോഗര്ത്തമായിത്തീരുവാൻ സാധ്യതയുണ്ട്. നക്ഷത്രത്തിന്റെ അവസാനത്തോടനുബന്ധിച്ച് ഊർജ്ജസൃഷ്ടിക്കുള്ള കഴിവ് പൂർണ്ണമായി അവസാനിച്ച പിണ്ഡം സ്വന്തം ഗുരുത്വാകർഷണത്താൽ വീണ്ടും വീണ്ടും ചുരുങ്ങിക്കൊണ്ടിരിക്കും, ഇങ്ങനെ ചുരുങ്ങുന്നതോടൊപ്പം നക്ഷത്രത്തിന്റെ ഗുരുത്വാകർഷണവും വർദ്ധിക്കുന്നു. ഗുരുത്വാകർഷണം ഒരളവിലേറെ വർദ്ധിച്ച് പ്രകാശത്തെപ്പോലും പിടിച്ചു നിർത്താനുള്ള കഴിവ് ആർജ്ജിക്കുമ്പോൾ നക്ഷത്രം തമോഗര്ത്തമായി മാറുന്നു..
( അൽപ്പം കൂടി ചെറിയ മാസ്സ് ഉള്ള നക്ഷത്രങ്ങൾ തമോഗർത്തതിന് പകരം ന്യൂട്രോൺ സ്റ്റാർ ആയി മാറുന്നു.)

ഇപ്പോൾ ചിത്രത്തിൽ കാണുന്ന ഈ തമോഗർത്തതിന് നമ്മുടെ സൂര്യനേക്കാള്‍ 6.5 ബില്യണ്‍ മടങ്ങ് പിണ്ഡമുണ്ട് ! ഒരിക്കൽ തമോഗർത്തം ആയിക്കഴിഞ്ഞാൽ പിന്നീട് തന്റെ സമീപത്തു വരുന്ന സകലതിനെയും തന്നിലേക്ക് അടുപ്പിച്ചു വിഴുങ്ങി ആണ് തമോഗർത്തങ്ങളുടെ പിണ്ഡം കൂടി വരുന്നത്. അങ്ങനെയാണ് ഇതിനു സൂര്യന്റെ 6.5 ബില്യണ്‍ മടങ്ങ് പിന്ധം ആയതു.

ഒരിക്കലും കാണാൻ പറ്റാത്ത വസ്തുവിന്റെ ചിത്രം !
ക്ഷമിക്കണം.. ഇപ്പോഴും നാം തമോഗർത്തത്തിന്റെ ചിത്രം അല്ല കാണുന്നത്. പകരം തമോഗർത്തം കാരണം അതിനു ചുറ്റും ഉള്ള പ്രകാശത്തിന്റെ വേറിട്ട പ്രഭാവം ആണ് കാണുന്നത്.
തമോഗർത്തം കാരണം അവിടത്തെ സ്ഥലകാലത്തിൽ ഉണ്ടാവുന്ന വക്രതയിലൂടെ അതിനു പിന്നിൽ.. കുറെ ദൂരെ നിന്ന് വരുന്ന പ്രകാശം വളഞ്ഞു തിരിഞ്ഞു വരുന്നതാണ് നാം കാണുന്നത്. ആ പ്രകാശമാനമായ ബാക്ഗ്രൗണ്ടിൽ പ്രകാശം ഇല്ലാത്ത തമോഗർത്തം ഒരു നിഴൽ പോലെ കാണാം. തമോഗർത്തത്തെ നമുക്ക് കാണുവാൻ സാധിക്കില്ല. കാരണം തമോഗർത്തത്തിൽനിന്ന് പ്രകാശം പുറത്തു വരില്ല. ആകെ വരുന്നത് ഹോക്കിങ് പ്രകാശം മാത്രം, അതും ചിലപ്പോൾ, ചില ദിശയിൽ മാത്രം, അതുപയോഗിച്ചു നമുക്ക് തമോഗർത്തത്തെ കാണുവാനും സാധിക്കില്ല.

* എന്നാലും .. തമോഗർത്തത്തിന്റെ ഈ നിഴൽ ചിത്രം ഈ പതിറ്റാണ്ടിലെ ഒരു വലിയ നേട്ടം ആയി കണക്കാക്കാം 

* ഇവിടെ.. ഒരു വലിയ ദൂരദർശിനി പോരാത്തതിനാൽ ഭൂമിയുടെ പല ഭാഗങ്ങളിലായി ദൂരദർശിനികൾ സ്ഥാപിച്ചു ഭൂമിയുടെ അത്ര വലിപ്പമുള്ള ദൂരദർശിനിയുടെ ചില കഴിവുകൾ സൃഷ്ടിച്ചാണ് ഈ ശ്രമം Event Horizon Telescope (EHT) പ്രോജക്ട് ടീം നേടി എടുത്തത്. ആ ശ്രമത്തിനു, അതിനു പിന്നിലുള്ള എല്ലാവർക്കും അഭിനന്ദനം. 

ഭാവിയിൽ കൂടുതൽ മിഴിവാർന്ന ചിത്രങ്ങൾ ലഭിക്കുവാൻ ഭൂമിക്കു പുറത്തു.. അതായത് ചന്ദ്രനിലും, ബഹിരാകാശത്തും, ചൊവ്വയിലുമൊക്കെ നാം നിരീക്ഷണ ഉപകാരങ്ങൾ ഭൂമിയിലെ ഉപകാരങ്ങളുമായി ഒത്തുചേർത്തു ഉണ്ടാക്കിയേക്കും. അതും ഈ സമീപഭാവിയിൽത്തന്നെ.

ശാസ്ത്രം വളരട്ടെ, പ്രപഞ്ചത്തെക്കുറിച്ചു കൂടുതൽ അറിവുകൾ നമുക്ക് ലഭിക്കട്ടെ