ISRO യുടെ ചാന്ദ്രയാൻ -1 ദൗത്യം ചന്ദ്രനിൽ കിടക്കുന്ന അപ്പോളോ പേടകങ്ങളിൽ ഒന്നിനെ ക്യാമെറയിൽ പകർത്തുക ഉണ്ടായി എന്ന കാര്യം നിങ്ങൾക്ക് അറിയാമോ? മനുഷ്യനെ ഇറക്കാതെ USSR മൂന്ന് തവണ ചന്ദ്രനിൽ നിന്നും മണ്ണ് കൊണ്ടുവന്നിട്ടുണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ? ചൈനയിലെ ഗവേഷകർ 2018 ൽ Apollo ദൗത്യങ്ങൾ ചന്ദ്രനിൽ സ്ഥാപിച്ച കണ്ണാടികളിലേക്ക് LASER രശ്മികൾ പ്രതിഫലിപ്പിച്ച് ചന്ദ്രനിലേക്കുള്ള ദൂരം അളന്നിരുന്നു എന്ന് നിങ്ങൾക്ക് അറിയാമോ? മനുഷ്യർ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിന്റെ സുവർണ്ണ ജൂബിലി ഈ വാരം ലോകം ആഘോഷിക്കുക ആണല്ലോ. ഈ വേളയിൽ Apollo ദൗത്യങ്ങളെ കുറിച്ച് ഉണ്ടാകുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ , mindblowing ഉം എന്നാൽ less known ഉം ആയ ചില facts ഉൾപ്പെടുത്തി ഞാൻ എഴുതിയ ലേഖനങ്ങൾ .

Bladan Plimthihan

Apollo-11 ലേക്കുള്ള ചവിട്ടുപടികൾ

2019 ജൂലൈ 20 ആം തിയതി രാത്രി 08:17 (UTC), മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയിട്ട് 50 വർഷങ്ങൾ തികയുന്ന വേളയാണ്.മനുഷ്യൻ ഇന്നോളം കൈവരിച്ച ഏറ്റവും മഹത്തായ നേട്ടങ്ങളിൽ ഒന്നായ ‘ചന്ദ്രനിൽ കാൽ കുത്തൽ’, അവന്റെ ഏറ്റവും സാഹസികമായ ഉദ്യമമായും പരിഗണിക്കാനാകുന്നതാണ്.
നമ്മളിൽ പലരും ഇന്നും ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയത് വെറും നാടകം ആയിരുന്നു എന്ന് വിശ്വസിക്കാൻ താത്പര്യപ്പെടുന്നു.50 കൊല്ലങ്ങൾക്ക് മുൻപ് ‘ശൈശവ ദിശയിൽ’ ഉണ്ടായിരുന്ന ചില സാങ്കേതിക വിദ്യകൾ കൊണ്ട് മനുഷ്യർ ചന്ദ്രനിൽ ഇറങ്ങി സുരക്ഷിതമായി തിരികെ വന്നത് വിശ്വസിക്കാൻ ഒരു വ്യക്തിക്ക് പ്രയാസം തോന്നുന്നത് സ്വാഭാവികം ആണ്.

ഈ അവസരത്തിൽ ചന്ദ്രനിൽ മനുഷ്യരെ ഇറക്കുന്നതിനു വേണ്ട സാങ്കേതിക വിദ്യകൾ എന്തൊക്കെ ആണെന്നും അവയിൽ ഏതൊക്കെ എന്നൊക്കെ ആണ് മനുഷ്യൻ സ്വായത്തമാക്കിയത് എന്നും ഈ post ലൂടെ വിശദീകരിക്കാൻ ഞാൻ ശ്രമിക്കാം.ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാൻ വേണ്ട ആദ്യത്തെ requirement, ഭൂമിയുടെ ആകർഷണത്തിൽ നിന്നും സ്വതന്ത്രമായി, ബഹിരാകാശത്തേക്ക് പോകാൻ കഴിവുള്ള ഒരു rocket ആണ്. പ്രായോഗികമായി വസ്തുക്കളെ ഭൂമിയിൽ നിന്നും ബഹിരാകാശത്തെത്തിക്കാൻ Multi Staged Rocket കൾ വേണ്ടിവരും എന്നത് മനസ്സിലാക്കിയ Engineer മാർ 20 ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ അതിനുള്ള കണക്ക് കൂട്ടലുകളിൽ ആയിരുന്നു. അതേപോലെ ചന്ദ്രനിൽ നിന്നും തിരികെ വരാൻ വേണ്ടി ആവശ്യം ഉള്ളത് ചന്ദ്രന്റെ ഗുരുത്വാകർഷണം ഭേദിച്ച് മുന്നേറാൻ കഴിയുന്ന ഒരു rocket തന്നെയാണ്. Rocket കളെ നിയന്ത്രിച്ച് വിവിധ ഭ്രമണ പഥങ്ങളിലും Tragectry കളിലും എത്തിക്കാൻ ഗതിനിർണയ വാർത്താവിനിമയ സംവിധാനങ്ങളും restart ചെയ്യാൻ കഴിയുന്ന Gimbal/Differential Variable Thrust ഉള്ള Engine കളും ആണ് വേണ്ടത്.

Rocket സാങ്കേതികവിദ്യ നാസി ജർമ്മനിയുടെ V2 ൽ നിന്നും 1957 ആയപ്പൊളേക്കും ഭൂമിക്ക് ചുറ്റും ഉള്ള ഭ്രമണപഥത്തിൽ ഒരു വസ്തുവിനെ എത്തിക്കുന്നതിൽ വരെ എത്തി. സോവിയറ്റ് യൂണിയന്റെ Sputnik – 1 1957 ൽ അങ്ങനെ ബഹിരാകാശത്തെത്തി. ചന്ദ്രനിൽ എത്തുന്നതിനു വേണ്ടി Engine ജ്വലിപ്പിച്ച് ഒരു Rocket നെ ഭൂമിയുടെ ആകർഷണത്തിൽ നിന്നും വിടുവിക്കാൻ വേണ്ടി നടത്തുന്ന manuever ആയ Trans Lunar Injection(TLI) 1959 ൽ USSR ന്റെ Luna – 2 നടത്തുകയും ചന്ദ്രനിൽ ഇടിച്ചിറങ്ങുകയും ചെയ്തു.1959 ൽ തന്നെ Luna – 3 ചന്ദ്രന്റെ സമീപത്തൂടെ Fly by നടത്തി. US ന്റെ Ranger -7 1964 ൽ ചന്ദ്രനിൽ ഇടിച്ചിറങ്ങി. തുടർന്ന് Ranger series ൽ പെട്ട മറ്റ് ദൗത്യങ്ങളും ചന്ദ്രനിൽ എത്തി. ഈ കാലയളവിൽ തന്നെ US ന്റെ Mariner Series ൽ പെട്ട ദൗത്യങ്ങൾ ചൊവ്വയുടെയും ശുക്രന്റെയും സമീപം കൂടി Fly by നടത്തി Scientific data ശേഖരിച്ചു ഭൂമിയിലേക്ക് അയച്ചു. 1966 ലും 1967 ലുമായി USSR ന്റെ Venera Series ൽ പെട്ട ദൗത്യങ്ങൾ ശുക്രനിൽ എത്തി. ഈ ദൗത്യങ്ങൾ എല്ലാം തന്നെ ബഹിരാകാശത്തെ അപകടകരമായ സാഹചര്യങ്ങളിൽ കോടിക്കണക്കിന് Kilometre കൾ പോലും ദൂരെ ഉള്ള പേടകങ്ങളുമായുള്ള വാർത്താവിനിമയവും അവയുടെ Tracking ഉം ഗതിനിർണ്ണയവും വിജയകരമായി നടത്താമെന്നു കാട്ടി തന്നു.മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാൻ വേണ്ടിയ സാങ്കേതിക വിദ്യകളിലെ അടുത്ത കാൽവെപ്പായി മുകളിലെ ദൗത്യങ്ങൾ കാണുന്നതിൽ തെറ്റൊന്നുമില്ല.

അടുത്ത ഘട്ടം എന്നത് മനുഷ്യനെ rocket ൽ ബഹിരാകാശത്തെത്തിച്ച് തിരികെ എത്തിക്കുക എന്നതായിരുന്നു. 1961 ൽ യൂറി ഗഗാറിൻ ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ ആയി. ബഹിരാകാശത്ത് ജീവൻ നില നിറുത്താൻ ആവശ്യം ആയ Life Support Systems അങ്ങനെ പരീക്ഷിച്ച് വിജയം കൈവരിച്ചു.സോവിയറ്റ് യൂണിയന്റെ പിന്നാലെ തന്നെ USA യും ഇതിന്റെ സാങ്കേതിക വിദ്യ കൈവരിച്ചു. തുടർന്ന് 1960 കളിൽ ഉടനീളം USSR ഉം USA യും അനവധി ദൗത്യങ്ങളിലൂടെ നിരവധി മനുഷ്യരെ ബഹിരാകാശത്തെത്തിച്ചു.

ചന്ദ്രനിൽ എത്തിയ മനുഷ്യൻ പര്യവേഷണത്തിനുവേണ്ടി വാഹനത്തിന് പുറത്ത് ഇറങ്ങേണ്ടി വരും.ബഹിരാകാശ പേടകത്തിന് പുറത്ത് ഇറങ്ങി പര്യവേഷണം നടത്താൻ ഉള്ള ഉദ്യമം 1965 ൽ സോവിയറ്റ് കോസ്മോനോട്ട് ആയ അലക്സി ലിയോനോവ് ആദ്യമായി വിജയകരമായി നിർവഹിച്ചു.Extra Vehicular Activity എന്നാണ് ഇതിന് പറയുക. Space Suit കളും അനുബന്ധ Life Support System ങ്ങളും അങ്ങനെ പരീക്ഷിക്കപ്പെട്ടു.ഏതാനും മാസങ്ങൾക്ക് ശേഷം 1965 ൽ തന്നെ അമേരിക്കക്കാരനായ Ed White ഉം Space Suit ധരിച്ചു പേടകത്തിന് വെളിയിൽ ഇറങ്ങി സമയം ചിലവഴിച്ചു.

ചന്ദ്രനിലേക്കുള്ള യാത്രക്ക് ഉപയോഗിക്കുന്ന ബഹിരാകാശ വാഹനം പല module കൾ ആയി ഉള്ളതായാത് കൊണ്ട് അവയ്ക്ക് ബഹിരാകാശത്തുവച്ച് വേർപെടുകയും കൂടിച്ചേരേണ്ടതും ഉണ്ട് (Orbital Rendezvous and Docking). അതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടത് അത്യാവശ്യം ആയിരുന്നു. ഭാവിയിൽ മനുഷ്യർ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന ബഹിരാകാശ നിലയങ്ങളിലേക്ക് ആളുകളെ എത്തിക്കാനും ഈ സാങ്കേതിക വിദ്യ ആവശ്യം ആയിരുന്നു. Radio Navigation ലും മനുഷ്യ നിയന്ത്രിതമായ സന്നാഹങ്ങളിലും അധിഷ്ഠിതമായ Docking സാങ്കേതിക വിദ്യ ആദ്യമായി പരീക്ഷിച്ച് വിജയിച്ചത് 1966 March ൽ അമേരിക്കയാണ്.സാക്ഷാൽ Neil Armstrong തന്റെ Gemini 8 പേടകം മറ്റൊരു ആളില്ല ബഹിരാകാശപേടകവുമായി സന്ധിപ്പിക്കുന്നതിൽ വിജയിച്ചു.ആദ്യത്തെ Automatic Rendezvous and Docking 1967 October ൽ രണ്ട് Soviet പേടകങ്ങൾ നടത്തി.അങ്ങനെ ഒരു പേടകത്തിൽ നിന്നും മറ്റൊരു പേടകത്തിലേക്ക് ആളുകളെയും വസ്തുക്കളെയും ഇന്ധനത്തെയും കൈമാറ്റം ചെയ്യാനുള്ള സാങ്കേതിക വിദ്യ മനുഷ്യൻ സ്വന്തമാക്കി.

ചന്ദ്രനിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു Rocket ന്, ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങാനോ(Soft Land)ഭ്രമണപഥത്തിൽ പ്രവേശിക്കാനോ വേണ്ടി ചന്ദ്രനുമായുള്ള അതിന്റെ ആപേക്ഷിക വേഗത കുറക്കേണ്ടതായി ഉണ്ട്. Braking Burn എന്ന് ഇതിനെ പറയുന്നു. ആദ്യമായി ചന്ദ്രനിൽ സുരക്ഷിതമായി Soft Land ചെയ്തത് Luna -9 ആണ്.1966 February ൽ ചന്ദ്രനിൽ എത്തിയ Luna 9, ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും Scientific Data യും ചിത്രങ്ങളും ഭൂമിയിലേക്ക് അയച്ചു.1966 March ൽ Luna-10 ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ എത്തുന്ന ആദ്യ മനുഷ്യ നിർമിത വസ്തുവായി. 1966 May യിലും Agust ലുമായി America യുടെ Surveyer 1 ഉം Lunar Orbiter 1 ഉം യഥാക്രമം USSR ന്റെ Luna -9, Luna -10 എന്നിവ കൈവരിച്ച നേട്ടങ്ങൾ കൈക്കലാക്കി. തുടർന്ന് 8 തവണ Luna – Surveyer Series ൽ പെട്ട Soviet American പേടകങ്ങൾ Apollo -11 ചന്ദ്രനിൽ ഇറങ്ങുന്ന വരെയുള്ള കാലയളവിൽ സുരക്ഷിതമായി ചന്ദ്രനിൽ Soft Land ചെയ്തു. ചന്ദ്രനിൽ ഇറങ്ങാനുള്ള വൈദഗ്ദ്യം അങ്ങനെ കൈവന്നു. അങ്ങനെ അടുത്തപടിയും മനുഷ്യൻ ചവിട്ടി കയറി.

1966-1967 കാലഘട്ടത്തിൽ വിക്ഷേപിക്കപ്പെട്ട അമേരിക്കയുടെ Lunar Orbiter 1 മുതൽ 5 വരെയുള്ള ദൗത്യങ്ങൾ ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് ചാന്ദ്ര ഉപരിതലത്തിന്റെ High Resolution ചിത്രങ്ങളും Scientific Data യും ഭൂമിയിലേക്ക് അയച്ചു. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 100 Km മാത്രം മുകളിൽ നിന്നും പകർത്തിയ 1 Metre/pixel ലും മികച്ച resolution ഉള്ള അത്തരം ചിത്രങ്ങൾ Apollo യാത്രികർ ഭാവിയിൽ ഇറങ്ങി പര്യവേഷണം നടത്തേണ്ട ഇടങ്ങൾ plan ചെയ്യുന്നതിൽ NASA യെ സഹായിച്ചു. USSR ന്റെ Luna Orbiter കളും ഇതേ കാലയളവിൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്നതിനു വേണ്ടിയുള്ള വിവരങ്ങൾ ശേകരിക്കുന്നുണ്ടായിരുന്നു.Soft Landing ലും Orbit Insertion ലും തുടരെ തുടരെ വന്ന വിജയങ്ങൾ ബഹിരാകാശ Agency കളുടെ ആത്മവിശ്വാസം കൂട്ടി.

ചന്ദ്രനിൽ നിന്നും ഭൂമിയിലേക്ക് വരുന്ന ഒരു വസ്തു 11.2 Km/S ഓ അതിൽ കൂടുതലോ ആയ വേഗതയിൽ ആയിരിക്കും അന്തരീക്ഷത്തിലേക്ക് കടക്കുക. Low Earth Orbit ൽ ഉള്ള ഒരു വസ്തുവിന് 7.8 Km/S വേഗതയിൽ മാത്രം അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചാൽ മതിയെന്നിരിക്കെ 11.2 Km/S ൽ ഉള്ള അന്തരീക്ഷ പ്രവേശനം വെല്ലുവിളികൾ നിറഞ്ഞതാണെന്ന് പറയാം.അത്തരം പരീക്ഷണം ആദ്യമായി വിജയിച്ചത് 1968 മാർച്ചിലും സെപ്റ്റംബറിലും നവംബറിലുമായി USSR വിക്ഷേപിച്ച Zond – 4, Zond – 5, Zond – 6 ദൗത്യങ്ങൾ Lunar Free Return Trajectry ൽ സഞ്ചരിച്ചു ഭൂമിയിൽ തിരികെ എത്തിയതിൽ കൂടിയാണ്. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാൻ വേണ്ടിയുള്ള Soviet ഉദ്യമങ്ങളുടെ ഭാഗമായായിരുന്നു അത്.Zond – 5 ൽ രണ്ട് ആമകൾ, പഴ ഈച്ചകൾ, ചെടികൾ, സൂക്ഷ്മ ജീവികൾ എന്നിവ യാത്രികർ ആയി ഉണ്ടായിരുന്നു. 7 ദിവസം കൊണ്ട് ഭൂമിയിൽ നിന്നും ചന്ദ്രൻ വരെ സഞ്ചരിച്ച് തിരിച്ചെത്തിയ Zond – 5 ലെ ജീവികൾ എല്ലാം സുരക്ഷിതമായി യാത്ര തരണം ചെയ്തു. 11.2 Km/S ൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് സുരക്ഷിതമായി പ്രവേശിച്ചു land ചെയ്ത Zond-5 ൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള സാങ്കേതിക വിദ്യകൾ test ചെയ്യപ്പെട്ടു.(Zond -4 ഉം Zond -5 ഉം പൂർണമായി വിജയിക്കാതിരുന്നത് USSR നെ തങ്ങളുടെ മനുഷ്യ ചാന്ദ്ര യാത്രാപദ്ധതിയിൽ പുറകോട്ട് അടിച്ചു)
ഇതേ സമയം USA, മനുഷ്യൻ ഇന്നോളം ഉണ്ടാക്കിയ ഏറ്റവും വലുതും ശക്തവുമായ Rocket ന്റെ പണിപ്പുരയിൽ ആയിരുന്നു.( നമ്മുടെ ഏറ്റവും ശക്തിയുള്ള Rocket ആയ GSLV Mk – 3 ക്ക് 8000 Kg ആണ്‌ Low Earth Orbit ൽ എത്തിക്കാൻ കഴിവുള്ളത്. എന്നാൽ Saturn V ന്റെ LEO payload capacity 140,000 Kg ആണ്‌ എന്ന് ഓർക്കുക).1968 October ൽ Apollo -7 ൽ മൂന്ന് യാത്രികർ, Low Earth Orbit ൽ എത്തി Command Service Module ന്റെ Qualification Test കൾ പൂർത്തിയാക്കി. Saturn-V Rocket ന്റെ മൂന്നാമത്തെ വിക്ഷേപണം 1968 ഡിസംബറിൽ Apollo -8, 3 യാത്രികരെയും വഹിച്ചു കൊണ്ട് ചന്ദ്രന് ചുറ്റുമുള്ള ഭ്രമണ പഥത്തിൽ പ്രവേശിച്ചു. Command – Service Module മാത്രം ഉള്ള configuration ൽ ആയിരുന്നു Apollo -8 വിക്ഷേപിക്കപ്പെട്ടത്. CSM ൽ ചന്ദ്രനെ പത്തുതവണ ചുറ്റിയാണ് Apollo -8 യാത്രികർ ഭൂമിയിൽ തിരികെ എത്തിയത്. ചന്ദ്രനിൽ നിന്നും ഭൂമിയിലേക്ക് ഉള്ള Manuvre ആയ Trans Earth Injection (TEI) വിജയകരമായി Apollo -8 നടത്തി 11.2 Km/S വേഗതയിൽ അന്തരീക്ഷത്തിൽ പ്രവേശിച്ചു ഭൂമിയിൽ തിരികെ എത്തി . 1968 മാർച്ചിൽ Apollo -9, Lunar Module, CSM എന്നിവ അടങ്ങുന്ന Full Configuration ൽ Low Earth Orbit ൽ എത്തി. Apollo -9 യാത്രികർ ചന്ദ്രനിൽ ഇറങ്ങാൻ വേണ്ടിയ LM-CSM Rendezvous & Docking പരീക്ഷിച്ചു വിജയിച്ചു തിരിച്ചെത്തി. തുടർന്ന് 1969 May ൽ Apollo -10 വിക്ഷേപിക്കപ്പെട്ടു. Apollo -11 ന്റെ Dress -Rehersal എന്ന് വിശേഷിപ്പിക്കാവുന്ന ദൗത്യം ആയിരുന്നു Apollo -10. ചന്ദ്രനിൽ മനുഷ്യർ ഇറങ്ങാൻ വേണ്ടിയുള്ള ദൗത്യങ്ങളിൽ ഉപയോഗിച്ച അതെ Configuration ൽ വിക്ഷേപിക്കപ്പെട്ട Apollo -10 യാത്രികരിൽ രണ്ടുപേർ ചന്ദ്രന് 100 Km ഉയരെ ഉള്ള ഭ്രമണപഥത്തിൽ വെച്ച് CSM ൽ നിന്നും വേർപെട്ട Lunar Module ൽ ഏറി ചന്ദ്രോപരിതലത്തിൽ നിന്നും വെറും 47000 അടി ഉയരെ (14 Km) എത്തി തിരികെ പോരുകയായിരുന്നു. 14 Km ഉയരത്തിൽ വരെ Lunar Module നെ Landing Radar കളും മറ്റ് Sensor കളും ഉപയോഗിച്ച് Guidence Computer നയിച്ച Descent Engine നെ Cut off ചെയ്ത് Descent Stage നെ വേർപെടുത്തി(Jettison) Ascent Stage ലെ Engine പ്രവർത്തിപ്പിച്ചാണ് രണ്ടുയാത്രികരും 100 Km ഉയരെ ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്ന CSM ലേക്ക് തിരികെ എത്തിയത്.(തമ്മിൽ Contact ഉണ്ടായാൽ തന്നെ കത്താൻ തുടങ്ങുന്ന Hypergolic ഇന്ധനങ്ങൾ ആണ് Ascent Stage ലും Descent Stage ലും ഉപയോഗിച്ചിരുന്നത്.Engine ന്റെ Engineering Complexity കുറക്കാനും Reliability കൂട്ടാനും Hypergolic ഇന്ധനങ്ങൾ സഹായകരം ആണ്).തുടർന്ന് Apollo 8 യാത്രികർ ചെയ്തത് പോലെ TEI നടത്തിയ Apollo 10 യാത്രികർ ഭൂമിയിൽ സുരക്ഷിതരായി എത്തി.

1969 July യിൽ Apollo -11 ൽ രണ്ട് മനുഷ്യർ ചന്ദ്രനിൽ കാൽ കുത്തി. തുടർന്ന് 1972 ലെ Apollo -17 വരെ മൊത്തം 12 പേർ ചന്ദ്രനിൽ ഇറങ്ങി മടങ്ങി വന്നു.USSR ന്റെ പദ്ധതി അവരുടെ N1 Rocket ന്റെ തകർച്ചകളോടെ ഉപേക്ഷിക്കപ്പെട്ടു. എങ്കിലും ഇന്ന് വരെ US ക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഒരു തിളക്കമാർന്ന നേട്ടം Apollo 11ന് 14 മാസങ്ങൾക്ക് ശേഷം USSR കൈവരിച്ചു. അവരുടെ Luna -16 ആളില്ലാ പേടകം 1970 September ൽ ചന്ദ്രനിൽ ഇറങ്ങി ചാന്ദ്ര ശിലകൾ ശേഖരിച്ചു വിജയകരമായി തിരികെ എത്തി. USA യും USSR ഉം തങ്ങൾ ശേഖരിച്ച ചാന്ദ്ര ധൂളികളും ശിലകളും പരസ്പരം കൈമാറി. കൂടാതെ അവർ തങ്ങളുടെ പക്കൽ ഉള്ള Sample കൾ ഇന്ത്യ അടക്കം ഉള്ള ലോക രാജ്യങ്ങളിലെ ഗവേഷണ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്തു.
മനുഷ്യർ ചന്ദ്രനിൽ ഇറങ്ങി എന്ന് കേൾക്കുമ്പോൾ ചിലരുടെ എങ്കിലും മനസ്സിൽ അത് ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് നടന്ന ഒരേ ഒരു സംഭവം ആണെന്ന തോന്നൽ വരും. അതിനാൽ സംശയങ്ങൾ എളുപ്പം മുളപൊട്ടും.ഒരു പതിറ്റാണ്ടു കാലം വൻശക്തികളായ രാജ്യങ്ങൾ തമ്മിൽ നടന്ന കിടമത്സരങ്ങളും അതിനിടെയിൽ സാങ്കേതികവിദ്യയിൽ ഉണ്ടായ കുതിച്ചു ചട്ടങ്ങളും ജയ പരാജയങ്ങളും ചിലവഴിച്ച ശത കോടി Dollar കളുടെയും കണക്കുകളും മനസ്സിലാക്കാതെ ഉള്ള വാദങ്ങളായി മാത്രമേ അവയെ കാണാനാകൂ. Astronomy യിലും Orbital Mechanics ലും Rocket Science ലും അവയുടെ ചരിത്രത്തിലും ശരാശരി എങ്കിലും പരിജ്ഞാനം ഉള്ളവർക്ക് Apollo യാത്രികർ ചന്ദ്രനിൽ ഇറങ്ങിയതിനെ നിഷേധിക്കാനാകില്ല. ‘ചന്ദ്രനിൽ കോടി എങ്ങനെ പറക്കുന്നു’ എന്നത് പോലെ ഉള്ള ബാലിശമായ സംശയങ്ങൾ അറിയാനുള്ള ആഗ്രഹം കൊണ്ടുണ്ടായത് ആണെങ്കിൽ അതിനെ തീർച്ചയായും ദൂരീകരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. അതുപോലെയുള്ള മറ്റ് ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവും ആയ ഉത്തരങ്ങൾ NASA യും ശാസ്ത്രസാങ്കേതിക സമൂഹവും നൽകിയിട്ടുണ്ട് എന്നതിനാൽ അവ മനസ്സിലാക്കിയെടുക്കാൻ ഇനിയും സംശയാലുക്കളായി തുടരുന്നവരോട് അഭ്യർത്ഥിക്കുന്നു.അവരോട് അവസാനമായി ഒരു ചോദ്യം.
1969 വരെ ഉള്ള കാലയളവിൽ മനുഷ്യൻ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളിൽ നിന്നും വിഭിന്നമായ എന്ത് സാങ്കേതിക വിദ്യ ആണ് മനുഷ്യനെ ചന്ദ്രനിൽ ഇറക്കി തിരികെ എത്തിക്കുന്നതിനായി അന്ന് ഉണ്ടാകേണ്ടി ഇരുന്നത്? പറയൂ…….

**
Apollo -15 ന്റെ Lunar Lift Off Video യും LRO ചിത്രവും തമ്മിലുള്ള താരതമ്യം.

അപ്പോളോ വാഹനങ്ങൾ ചന്ദ്രനിൽ നിന്നും വിക്ഷേപിക്കപ്പെട്ടപ്പോൾ Ascent Stage ൽ സ്ഥാപിച്ചിരുന്ന camera പുറത്തെ കാഴ്ച്ചകൾ video യിൽ പകർത്തുക ഉണ്ടായി. ചന്ദ്രോപരിതലത്തിൽ മനുഷ്യർ ഉപേക്ഷിച്ചു മടങ്ങിയ Apollo Descent Stage, Science Experiment Package കൾ, Lunar Rover കൾ, American പതാക, Retro Reflector തുടങ്ങിയവ Video കളിൽ കാണാൻ കഴിയും. Landing Site ലെ ഗർത്തങ്ങളും പാറകളും കാണാൻ കഴിയും.കൂടാതെ ചന്ദ്രനിൽ നടന്നവരുടെ കാലുകളും Rover ന്റെ ചക്രങ്ങളും മണ്ണിൽ ഉണ്ടാക്കിയ വരകളും ചാലുകളും video കളിൽ കാണുവാൻ കഴിയും.

2009 മുതൽ ചാന്ദ്ര ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രനെ നിരീക്ഷിക്കുന്ന LRO പേടകം, Apollo Landing Site കളുടെ High Resolution ചിത്രങ്ങൾ പകർത്തുക ഉണ്ടായി. ചന്ദ്രനിൽ നിന്നും 25 Km മാത്രം ഉയരത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങളിൽ Apollo Landing Site കൾ വിശദ്ദമായി ദർശിക്കുവാൻ കഴിയും.Apollo-15 ഇറങ്ങിയ പ്രദേശത്തിന്റെ LRO ചിത്രവും 1971 ൽ പകർത്തപ്പെട്ട Ascent Video യുടെ Screen Shot ഉം തമ്മിൽ ഉള്ള താരതമ്യമാണ് ഈ post ന്റെ പ്രതിപാദ്യ വിഷയം. ചിത്രം 1 ൽ ഉള്ളത് LRO പകർത്തിയതും ചിത്രം 2 ൽ നൽകിയിരിക്കുന്നത് Apollo -15 Lunar Lift Off Video യുടെ Screen Shot ഉം ആണ്.രണ്ടും താരതമ്യപ്പെടുത്തി നോക്കൂ. ഒരേ Surface feature കളും pattern കളും വസ്തുക്കളും തന്നെ അല്ലേ രണ്ടിലും ഉള്ളത്?.Apollo-15 Lunar Lift off ന്റെ Video കാണാൻ https://youtu.be/GLLP6bzNJwo click ചെയ്യുക.LRO പകർത്തിയ Apollo -15 Landing Site ന്റെ HR ചിത്രം കാണാൻ http://lroc.sese.asu.edu/posts/491click ചെയ്യുക.

ഇതേപോലെ മറ്റ് Apollo ദൗത്യങ്ങളുടെ Lift Off video യും LRO ചിത്രങ്ങളും തമ്മിൽ താരതമ്യം ചെയ്തു നോക്കി രണ്ടും ഒരേ സ്ഥലത്തിന്റെ ചിത്രം ആണെന്ന് ബോധ്യപ്പെടാവുന്നതാണ്.

**
ചൈനയുടെ Lunar Laser Ranging Experiment ഉം Apollo-15 ഉം

1969 മുതൽ 1972 വരെ ചന്ദ്രനിൽ ആറ് തവണ മനുഷ്യരെ ഇറക്കി വിജയകരമായി തിരികെ എത്തിച്ച അമേരിക്കയുടെ അപ്പോളോ ദൗത്യങ്ങളിൽ 3 എണ്ണവും, 1970 ലും 1973 ലുമായി രണ്ട് തവണ ചന്ദ്രോപരിതലത്തിൽ വിദൂര നിയന്ത്രിത റോവറുകൾ ഇറക്കി വിജയകരമായി പൂർത്തീകരിച്ച USSR ന്റെ ലൂണഖോഡ് ദൗത്യങ്ങളും അവിടെ പ്രകാശം പ്രതിഫലിപ്പിക്കുന്ന Retro Reflector കൾ സ്ഥാപിച്ചിരുന്നു. ഭാവിയിൽ ഭൂമിയിൽ നിന്നും അയക്കുന്ന ലേസർ രശ്മികളെ പ്രതിഫലിപ്പിച്ച് ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം വളരെ കൃത്യമായി അളക്കുക ആയിരുന്നു പ്രാഥമിക ഉദ്ദേശ്യം.

അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റേതുമായി മൊത്തം അഞ്ച് Retro Reflectors ചന്ദ്രനിൽ സ്ഥാപിക്കപ്പെട്ടു. അവയിൽ അപ്പോളോ 11, 14,15 എന്നീ ദൗത്യങ്ങൾ സ്ഥാപിച്ചവ സോവിയറ്റ് ദൗത്യങ്ങൾ സ്ഥാപിച്ചവയെക്കാളും വലിപ്പമുള്ളവ ആയിരുന്നു. പതിച്ച പ്രകാശത്തെ അതേ ദിശയിൽ തന്നെ പ്രതിഫലിപ്പിക്കാനുള്ള കഴിവ് ഉണ്ട് അവക്ക്. അപ്പോളോ15 യാത്രികനായ ഡേവിഡ് സ്കോട്ട് സ്ഥാപിച്ച Retro Reflector ആണ് ഏറ്റവും വലുത് എന്നതിനാൽ കൂടുതൽ പ്രതിഫലനം തരുന്ന അതിലേക്ക് ആണ് പൊതുവെ ഭൂമിയിൽ നിന്നും ലേസർ പൾസ്കൾ ഉന്നം വക്കാറ്. വർത്തമാന കാലത്തും ലോകമെമ്പാടും നിന്നും Lunar Laser Ranging പരീക്ഷണങ്ങൾ അവയിലേക്ക് ലേസർ പൾസ്കൾ അയച്ച്, പ്രതിഫലിക്കുന്ന പ്രകാശം സ്വീകരിച്ച് two way propagation delay കണക്കാക്കി ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം വളരെ കൃത്യമായി കണക്കാക്കി വരുന്നു.
ലേസർ രശ്മികൾ ചന്ദ്രനിൽ എത്തുമ്പോൾ അധികം diverge ആകാത്തതിനാൽ, Retro Reflectors ന്റെ ചന്ദ്രനിലെ സ്ഥാനം കൃത്യമായി അറിയേണ്ടത് ആവശ്യമാണ്. തങ്ങൾ സ്ഥാപിച്ച ഓരോ Retro Reflector കളും എവിടെയെന്നുള്ള വിവരം (Latitude and Longitude coordinates), അമേരിക്ക പണ്ടേ പുറത്തു വിട്ടിരുന്നു. ഇപ്പോളും ചന്ദ്രനെ ചുറ്റിക്കൊണ്ട് ഇരിക്കുന്ന Lunar Reconnaissance Orbiter ൽ നിന്നും ലഭ്യമായ വിവരങ്ങളിൽ നിന്നും ചന്ദ്രോപരിതലത്തിൽ ഉള്ള ഓരോ വസ്തുവിന്റെയും വളരെ കൃത്യമായ cordinates ലഭ്യമാണ് . (ലൂണഖോഡ് -1 ൽ നിന്നും പ്രതിഫലിച്ച സിഗ്നലുകൾ 1971 ന് ശേഷം ലഭിക്കുക ഉണ്ടായില്ല. മറ്റു നാലെണ്ണം ഇന്ന് വരെ തുടർച്ചയായി സിഗ്നലുകൾ പ്രതിഫലിപ്പിക്കുന്നു.2010 ൽ ലുണാഖോഡ് -1 നെ LRO പകർത്തിയ ചിത്രങ്ങളിൽ കണ്ടെത്തി.അതിന് ശേഷം ലൂണഖൊഡ് -1 ലെ Retro Reflector രണ്ടമത്തെ റോവറിനെക്കാളും നന്നായി ഇന്ന് പ്രവർത്തിക്കുന്നു.ഉടൻ തന്നെ India വിക്ഷേപിക്കുന്ന ചാന്ദ്രയാൻ -2 ദൗത്യത്തിലെ Lander ന്റെ മുകളിലും ഒരു Retro Reflector ഉണ്ടായിരിക്കും)

പ്രതി വർഷം ചന്ദ്രൻ ഭൂമിയിൽ നിന്നും ഏതാണ്ട് 3.8 cm അകലുന്നു എന്നത് ഇത്തരം Lunar LASER Ranging പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ വസ്തുത ആണ്.ഗുരുത്വം, അപേക്ഷികത തുടങ്ങിയവയുമായി ബന്ധമുള്ള മറ്റനേകം പരീക്ഷണങ്ങളും Lunar Laser Ranging ലൂടെ നടത്തപ്പെടുന്നു. കഴിഞ്ഞ ജനുവരിയിൽ, ചൈനീസ് ശാസ്ത്ര സംഘം, അപ്പോളോ-15 സ്ഥാപിച്ച Retro Reflector ഉപയോഗിച്ച് നടത്തിയ Lunar Laser Ranging Experiment ന്റെ റിപ്പോർട്ട്, ചൈനീസ് സർക്കാർ/കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ ഉള്ള Xinhuanet ഉം Globaltimes ഉം റിപ്പോർട്ട് ചെയ്തത് ലിങ്കിൽ വായിക്കാം.

http://www.xinhuanet.com/english/2018-01/24/c_136920571.htm
https://gbtimes.com/china-just-bounced-a-laser-off…
അപ്പോളോ ദൗത്യങ്ങളുടെ അനിഷേധ്യ 3rd പാർട്ടി തെളിവായി ഇത്തരം പരീക്ഷണങ്ങളെ കാണാം.

**
ചാന്ദ്രയാൻ-1 ശേഖരിച്ച Apollo -15 ന്റെ Third Party തെളിവുകൾ

NASA മനുഷ്യനെ ചന്ദ്രനിൽ ഇറക്കിയ1960 കളിൽ ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങിയ നമ്മൾ ഇന്ന് ബഹിരാകാശ രംഗത്ത് ആദ്യ ആറിൽ പരിഗണിക്കപ്പെടാൻ കഴിയുന്ന ബഹിരാകാശ Agency ഉള്ള രാജ്യം ആയി മാറിയിരിക്കുന്നു. ചൊവ്വയുടെ ഭ്രമണപഥത്തിലും ചന്ദ്രന്റെ മണ്ണിലും ഇതിനോടകം നമ്മുടെ പതാക എത്തിക്കാൻ ISRO ക്ക് കഴിഞ്ഞിരിക്കുന്നു എന്നത് അഭിമാനകരമാണ്. ഈ ലേഖനം എഴുതുമ്പോൾ നമ്മുടെ രാജ്യം ചാന്ദ്രയാൻ -2 വിക്ഷേപണത്തിന്റെ പടിക്കൽ എത്തി നിൽക്കുകയാണ്. അങ്ങനെ ചന്ദ്രനിൽ Soft Landing ചെയ്യുന്ന നാലാമത്തെ രാജ്യം ആകാൻ ഒരുങ്ങുകയാണ് ഇന്ത്യ.

ISRO യുടെ ആദ്യ ഗോളാന്തര പര്യവേഷണ ദൗത്യമായിരുന്ന ചാന്ദ്രയാൻ-1.2008 october മുതൽ 2008 August ൽ ബന്ധം നഷ്ടമാകുന്നത് വരെ ചാന്ദ്രയാൻ-1, ചന്ദ്രനെ കുറിച്ച് പഠനങ്ങൾ നടത്തി. ചാന്ദ്രയാൻ വഹിച്ച Indian Payload ആയ Moon Impact Probe ഉം, NASA യുടെ Payload ആയ Moon Minerology Mapper ഉം ചന്ദ്രനിൽ ജലത്തിന്റെ സാനിധ്യം സ്ഥിതീകരിക്കുക ഉണ്ടായി. 2008 നവംബർ 19 മുതൽ 2009 മെയ് 12 വരെ, ചന്ദ്രന് ചുറ്റും 100 Km ഉയരെ ഉള്ള Circular Polar Orbit ൽ ആയിരുന്നു ചാന്ദ്രയാൻ -1 ഉണ്ടായിരുന്നത്. ആ കാലയളവിൽ ചാന്ദ്രയാൻ -1 വഹിച്ചിരുന്ന Terrain Mapping Camera(TMC) ചന്ദ്രന്റെ High Resolution ചിത്രങ്ങൾ പകർത്തുക ഉണ്ടായി.
ഇനി കാര്യത്തിലേക്ക് വരാം.

സമാധാനാവശ്യങ്ങൾക്ക് വേണ്ടി മാത്രം ബഹിരാകാശം ഉപയോഗിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഐക്യ രാഷ്ട്ര സഭയുടെ (UN) Committee ആണ് UN Committee on Peaceful Uses of Outer Space(COPUS).ബഹിരാകാശവുമായി ബന്ധമുള്ള UN General യുടെയും COPUS ന്റെയും തീരുമാനങ്ങൾ നടപ്പിലാക്കുന്നത് US Secratariat ന്റെ ഭാഗമായ UN AssemblyOffice for Outer Space Affairs(UNOOSA) ആണ്. അംഗ രാജ്യങ്ങൾ അവരുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ UNOOSA യെ അറിയിക്കാറുണ്ട്.
2009 ൽ നടന്ന UNOOSA യുടെ 46 മത് Session ൽ ISRO യെ പ്രതിനിധീകരിച്ചു പങ്കെടുത്തവരിൽ മുൻപ് Chairman ശ്രി K Radhakrishnan ഉം ഉൾപ്പെടുന്നു.അദ്ദേഹം UNOOSA യിൽ അവതരിപ്പിച്ച Presentation ആണ് താഴെ ഉള്ള Link ൽ ഉള്ളത്. https://www.google.com/url?sa=t&source=web&rct=j&url=http://www.unoosa.org/pdf/pres/stsc2009/tech-10.pdf&ved=2ahUKEwiJkrTUtb7jAhVGb30KHZTcAPAQFjABegQIBhAK&usg=AOvVaw1iq7rb40_uo9G6fsLg7htM
Post ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ചിത്രം 1 ൽ Presentation ന്റെ ആദ്യ page കാണാം. Dr K Radhakrishnan ന്റെ പേര് നോക്കൂ.

ചിത്രം 2 ൽ അദ്ദേഹം നൽകിയ Presentation ലെ 17 ആം page ആണുള്ളത്. ചാന്ദ്രയാൻ -1 ലെ TMC പകർത്തിയ Apollo -15 Landing Site ന്റെ ചിത്രം ആണത്.
ചിത്രം 3, ചിത്രം 2 നെ Zoom ചെയ്തത് ആണ്.
ചിത്രം 4 ൽ ഉള്ളത് NASA യുടെ Lunar Reconnaissance Orbiter പകർത്തിയ Apollo -15 Landing Site ന്റെ ചിത്രം ആണ്. താഴെ ഉള്ള link ൽ നിങ്ങൾക്കത് പരിശോധിക്കാം. മുഴുവൻ ചിത്രത്തിന് 900 MB യിലധികം Size ഉണ്ട് !!. LRO ചിത്രത്തിൽ Landing Site വളരെ വ്യക്തമായി കാണാനാകുന്നതാണ്. Descent Stage, Rover, യാത്രികരുടെ കാലടിപ്പാടുകൾ, Rover ന്റെ ചക്രങ്ങൾ മണ്ണിൽ ഉണ്ടാക്കിയ വരകൾ, യാത്രികർ ഉപേക്ഷിച്ച വസ്തുക്കൾ തുടങ്ങിയവ Link ൽ ഉള്ള ചിത്രത്തിൽ പരതിയാൽ കാണാം.
http://lroc.sese.asu.edu/posts/491

ചിത്രം 5, ചിത്രം 3 ൽ കാണപ്പെടുന്ന ചില Features അടയാളപ്പെടുത്തിയിരിക്കുന്നു.
ചിത്രം 6 ൽ ചിത്രം 4 ൽ കാണപ്പെടുന്ന features LRO ചിത്രത്തിൽ (ചിത്രം 4)അടയാളപ്പെടുത്തിയിരിക്കുന്നു.
മുകളിൽ പറഞ്ഞിരിക്കുന്ന ചിത്രങ്ങളെ താരതമ്യം ചെയ്താൽ, LRO യും ചാന്ദ്രയാൻ-1 ഉം ചന്ദ്രനിലെ ഒരേ പ്രദേശത്തിന്റെ ചിത്രമാണ് പകർത്തിയിരിക്കുന്നത് എന്ന് കാണാം. LRO ചിത്രത്തിൽ കാണപ്പെടുന്ന Apollo -15 Descent Stage ചാന്ദ്രയാൻ -1 TMC ചിത്രത്തിലും കാണാനാകും.(LRO യുടെ Camera മികച്ചത് ആയതിനാലും, ചന്ദ്രന്റെ പ്രതലത്തിൽ നിന്നും വെറും 25 Km മുകളിൽ ഉള്ള ഭ്രമണപഥത്തിൽ നിന്ന് പകർത്തിയതിനാലും LRO ചിത്രത്തിന് Resolution കൂടുതൽ ഉണ്ട്).

ISRO യെ പ്രതിനിധീകരിച്ച് ISRO Chairman നൽകിയ Presentation ൽ അദ്ദേഹം Apollo -15 ന്റെ തെളിവുകൾ ചാന്ദ്രയാൻ -1 കണ്ടെത്തിയത് ലോകത്തോട് വിളിച്ച് പറയുന്നു. Apollo ദൗത്യങ്ങളുടെ പ്രധാനമായ ഒരു Third Party തെളിവ് ISRO ആണ് നൽകിയിരിക്കുന്നത് എന്നത് ശ്രദ്ദേയമാണ്.

Note:
1) ഇതേ പോലെ ജാപ്പനീസ് ബഹിരാകാശ Agency ആയ JAXA യുടെ Kaguya ദൗത്യവും Apollo ദൗത്യങ്ങളുടെ Third Party തെളിവുകൾ കണ്ടെത്തുയിരുന്നു. JAXA യുടെ Official Page ൽ അത് വായിക്കാൻ താഴെയുള്ള Link പരിശോധിക്കുക.
https://global.jaxa.jp/press/2008/05/20080520_kaguya_e.html
2) ചാന്ദ്രയാൻ -2 orbiter വഹിക്കുന്ന TMC payload, മുൻപ് ഉപയോഗിച്ചതിനെക്കാളും മികച്ചതായത് കൊണ്ട് കൂടുതൽ മിഴിവാർന്ന ചിത്രങ്ങൾ ഭാവിയിൽ ISRO യിൽ നിന്നും പ്രതീക്ഷിക്കാം.

**

Apollo 12 ഉം Surveyor -3 ഉം ചന്ദ്രനിൽ കണ്ടുമുട്ടിയപ്പോൾ.

മനുഷ്യരെ രണ്ടാമത് ചന്ദ്രോപരിതലത്തിൽ എത്തിച്ച ബഹിരാകാശ ദൗത്യമാണ് അപ്പോളോ -12. അപ്പോളോ -11 ചന്ദ്രനിൽ ഇറങ്ങിയതിന് 4 മാസങ്ങൾക്ക് ശേഷം 1969 നവംബറിൽ ആണ് അപ്പോളോ-12 ചന്ദ്രനിലെ Ocean of Storms ൽ ഇറങ്ങിയത്. അപ്പോളോ -11 ൽ നിന്ന് വിഭിന്നമായി, മുൻകൂട്ടി Plan ചെയ്ത ഇടത്ത് Precision Landing നടത്താൻ അപ്പോളോ -12 യാത്രികർക്ക് കഴിഞ്ഞു. അപ്പോളോ-12 Mission Planners നെ ഇതിന് പ്രാപ്തർ ആക്കിയത്, 1966 ഓഗസ്റ്റ് മുതൽ 1967 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ചന്ദ്രനെ പറ്റി പഠിക്കാനും ചന്ദ്രന്റെ ഉപരിതലത്തെ High Resolution ൽ Image ചെയ്യാനും വേണ്ടി USA അയച്ച Lunar Orbiter Series ൽ പെട്ട പേടകങ്ങൾ ആണ്. Lunar Orbiter Series ൽ പെട്ട 1 മുതൽ 5 വരെ ഉള്ള പേടകങ്ങൾ 1968 ജനുവരി വരെ ചന്ദ്രന്റെ ഉപരിതലത്തിന്റെ 99% Map ചെയ്യുക ഉണ്ടായി. ചാന്ദ്രോപരിതലത്തിൽ നിന്നും 55 കിലോമീറ്റർ മാത്രം ഉയരത്തിൽ നിന്നുള്ള ഭ്രമണപഥത്തിൽ നിന്ന് പകർത്തിയ പല ചിത്രങ്ങൾക്കും < 1 metre/pixel വരെ resolution ഉണ്ടായിരുന്നു.
Lunar Orbiter Missions 1 – 5, നടക്കുമ്പോൾ തന്നെ ചന്ദ്രനിൽ Soft Landing ചെയ്ത് പഠിക്കുന്നതിനായി Surveyor Series ൽ പെട്ട ദൗത്യങ്ങൾ സമാന്തരമായി നടക്കുന്നുണ്ടായിരുന്നു.1966 മെയ് മുതൽ 1968 ജനുവരി വരെയുള്ള കാലയളവിൽ Surveyer Series ൽ പെട്ട അഞ്ച് Robotic ദൗത്യങ്ങൾ USA ചന്ദ്രനിൽ ഇറക്കി. Lunar Orbiter കൾ പകർത്തിയ High Resolution ചിത്രങ്ങളിൽ നിന്ന് Surveyor Series ലെ പേടകങ്ങൾ ചന്ദ്രന്റെ ഉപരിതലത്തിൽ വിശ്രമിക്കുന്ന സ്ഥാനം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിരുന്നു.

1967 ഏപ്രിലിൽ ചന്ദ്രനിൽ ഇറങ്ങിയ Surveyor ദൗത്യമാണ്, Surveyer -3. ഏതാനും മാസങ്ങൾക്ക് മുൻപ്, 1967 ഫെബ്രുവരിയിൽ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ എത്തിയ Lunar Orbiter Mission -3 പേടകം പകർത്തിയ ചിത്രങ്ങളിൽ നിന്നും Surveyor – 3 ഇറങ്ങിയ സ്ഥാനം Pinpoint ചെയ്ത NASA, Apollo -12 ദൗത്യം Surveyor -3 ന് അരികിലേക്ക് ആകട്ടെ എന്ന് നിശ്ചയിക്കുക ആയിരുന്നു.

1969 നവംബർ 18 ന്, 100 Km ഉയരെ ഉള്ള ചാന്ദ്ര ഭ്രമണപഥത്തിൽ എത്തിയ Apollo – 12 ന്റെ CS Module ആയ Yankee Clipper ൽ നിന്നും നവംബർ 19 ന് വേർപെട്ട Lunar Module ആയ Intrepid ൽ ഏറി Alan Bean ഉം Pete Conrad ഉം Surveye-3 ന്റെ സമീപം land ചെയ്തു. മൂന്നാമനായ Richard Gordon, CSM ൽ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരുന്നു. Surveyor -3 ൽ നിന്നും ഏതാണ്ട് 200 metre ദൂരെയാണ് Intrepid നിലം തൊട്ടത്.തുടർന്ന് ചന്ദ്രനിൽ EVA(Extra Vehicular Activity)ൽ ഏർപ്പെട്ട യാത്രികർ Surveyor -3 ന് സമീപം എത്തുകയും അതിലെ Camera അടക്കമുള്ള ഭാഗങ്ങൾ അഴിച്ചെടുത്തു കൊണ്ട് വരികയും ചെയ്തു. Surveyer -3 രണ്ടര വർഷക്കാലം ചന്ദ്രന്റെ ഉപരിതലത്തിൽ കിടന്നത് കൊണ്ട് ഉണ്ടായ മാറ്റങ്ങൾ പഠിക്കുക ആയിരുന്നു ഉദ്ദേശം.Surveyor -3 ന്റെ വിക്ഷേപണ സമയം അതിൽ കയറിക്കൂടാൻ സൂക്ഷ്മ ജീവികൾക്ക് സാധിച്ചിരുന്നെങ്കിൽ, അവ ചന്ദ്രനിലെ Conditions ൽ അതിജീവിച്ചിരുന്നോ എന്നുള്ളതിന്റെ വിശകലനവും ഗവേഷകർ ഉദ്ദേശിച്ചിരുന്നു.ആണവ ശക്തിയിൽ പ്രവർത്തിക്കുന്ന (Radio Isotopic Thermionic Generator) ചന്ദ്രകമ്പം അളക്കാനുള്ള ഉപകരണങ്ങൾ, Solar Wind Spectrometer എന്നിവ അടങ്ങുന്ന ഒരു Science പാക്കേജ് ചന്ദ്രനിൽ സ്ഥാപിച്ചതിന് ശേഷമാണ് 31 മണിക്കൂറോളം ചന്ദ്രന്റെ മണ്ണിൽ കഴിച്ച് കൂട്ടിയ Apollo -12 യാത്രികർ നവംബർ 20 ന് ചന്ദ്രനിൽ നിന്നും പറന്നുയർന്ന് CSM മായി സന്ധിച്ചത്.(Science Package 1977 വരെ പ്രവർത്തിക്കുകയും ഭൂമിയിലേക്ക് Data Downlink ചെയ്യുകയും ചെയ്തിരുന്നു). Ascent Stage നെ ചന്ദ്രനിൽ പതിക്കാൻ വിട്ട യാത്രികർ ഭ്രമണപഥത്തിൽ ഒരു ദിവസം കൂടി തങ്ങിയതിനു ശേഷം 21 ആം തീയതി ഭൂമിയിലേക്ക് തിരിച്ചു(Ascent Stage ചന്ദ്രനിൽ പതിച്ചപ്പോൾ ഉണ്ടായ പ്രകമ്പനം Seismometre Record ചെയ്തിരുന്നു). ശേഖരിച്ച Surveyor -3 ഭാഗങ്ങളും, ചാന്ദ്ര ശിലകളും, Scientific Data യും ആയി നവംബർ 24 ന് Apollo -12 യാത്രികർ ശാന്ത മഹാസമുദ്രത്തിൽ വിജയകരമായി ഇറങ്ങി.

NASA യുടെ Lunar Reconnaissance Orbiter, 2011 ൽ ചന്ദ്രന് മുകളിൽ വളരെ താഴ്ന്ന ഭ്രമണപഥത്തിൽ (< 25 Km) വച്ച് Apollo -12 ഇറങ്ങിയ പ്രദേശത്തിന്റെ High Resolution ചിത്രങ്ങൾ പകർത്തുക ഉണ്ടായി. 1967 ൽ Surveyor -3 ഓ Apollo -12 ഓ ഇറങ്ങുന്നതിനു മുൻപ് Lunar Orbiter -3 പകർത്തിയ അതെ സ്ഥാലത്തിന്റെ ചിത്രവുമായി LRO പകർത്തിയ ചിത്രത്തെ നമ്മുക്ക് താരതമ്യം ചെയ്യാം.

ചിത്രം 1 നോക്കുക, LO-3, 1967 ൽ പകർത്തിയ Appollo -12/Surveyor -3 Landing Spot ന്റെ ചിത്രമാണത്.ഇനി ചിത്രം 2 നോക്കൂ. LRO, 2011 ൽ പകർത്തിയ ചിത്രമാണ്. എന്തൊക്കെ വ്യത്യാസങ്ങൾകാണാൻ കഴിയുന്നുണ്ട്?
1967 മുതൽ Public Domain ൽ ഉള്ള LO-3 ചിത്രത്തിൽ ഇല്ലാത്ത ചില features 2011 ലെ ചിത്രത്തിൽ കാണാം. Apollo -12 ന്റെ Descent Stage, Experiment Package, യാത്രികരുടെ കാലടികൾ, Surveyor -3 ഒക്കെ വ്യക്തമായി 2011 ലെ LRO ചിത്രങ്ങളിൽ പതിഞ്ഞു കാണാം.Apollo – 12 ഇറങ്ങിയ സ്ഥലത്തുനിന്നും Surveyer -3 കിടക്കുന്ന ഇടം വരെ Allen Bean ഉം Pete Conrad ഉം കാൽനടയായി പോയതിന്റെ അടയാളം മണ്ണിൽ കാണാൻ കഴിയുന്നുണ്ട്.
ഇനി post ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന video യിലേക്ക് വരാം.Apollo -12 ഉം Surveyor -3 ഉം ഇറങ്ങിയ പ്രദേശത്തെ ഉൾകൊള്ളുന്ന ചെറിയൊരു ഭാഗം ചന്ദ്രോപരിതലത്തിന്റെ High Resolution ചിത്രത്തിലെക്ക് ഞാൻ Zoom ചെയ്യുന്നത് ആണത്.ഏതാണ്ട് 330 MB size ഉള്ള ഈ ചിത്രം 1 metre/pixel ലും മികച്ച resolution ഉള്ളതാണ്. Video യിൽ Landing Site ലേക്ക് zoom ചെയ്ത് എത്തുന്നത് നോക്കൂ.
http://lroc.sese.asu.edu/posts/401
Coordinates Line:33000, Sample:2800

മുകളിലെ link ൽ നിങ്ങൾക്കും Zoom ചെയ്ത് Landing Site വിശദ്ധമായി കാണാനാകും
44 വർഷങ്ങളുടെ വ്യത്യാസത്തിൽ പകർത്തിയ ഒരേ പ്രദേശത്തിന്റെ രണ്ട് ചിത്രങ്ങളിൽ പ്രകടമായ വ്യത്യാസങ്ങൾ കാണാൻ കഴിയുന്നതിന്റ കാരണം എന്താണ്?. ആദ്യത്തെയും രണ്ടാമത്തെയും ചിത്രങ്ങൾ എടുത്തതിന്റെ ഇടയിൽ Surveyor -3 ഉം Apollo -12 ഉം അവിടെ ഇറങ്ങിയതാണ് കാരണം.
പറയൂ.. മനുഷ്യർ ചന്ദ്രനിൽ കാൽ കുത്തിയിരുന്നില്ലേ?

Note: 1) LRO പകർത്തിയ HR ചിത്രങ്ങളിൽ നിന്ന് ഇത് വരെ ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള എല്ലാ പ്രധാനമായ American, Soviet, Chinese Manned/Unmanned പേടകങ്ങളുടെയും location കൃത്യമായി identify ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. 1970 കളിൽ ചന്ദ്രനിൽ ഇറങ്ങിയ Soviet Rover, Lunakhod -1 ന്റെ കൃത്യം location കണ്ടെത്തിയത് LRO ചിത്രങ്ങളിൽ നിന്നായിരുന്നു. അതിന് ശേഷം ആ Rover ലെ Retro Reflector ലേക്ക് Laser അയച്ച്, ഇപ്പോൾ പല Observatory കളും Laser Ranging നടത്തുന്നുണ്ട്. 2013 ഡിസംബറിൽ ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ Chang’e 3 Lander ന്റെയും Yutu 1 Rover ന്റെയും ചിത്രങ്ങൾ (ഇറങ്ങുന്നതിനു മുൻപും പിൻപും ഉള്ളത്) LRO പകർത്തിയത് താഴെയുള്ള link ൽ കാണുക. 2019 September ൽ ചന്ദ്രയാൻ -2 ചന്ദ്രനിൽ ഇറങ്ങിയതിന് ശേഷം LRO, ചന്ദ്രയാന്റെ ചിത്രങ്ങൾ പകർത്തി നമുക്ക് എത്തിക്കുന്നതായിരിക്കും.
https://scitechdaily.com/…/NASA-Views-Chinese-Lander…

2) LRO Apollo 12 site ന്റേതായി പകർത്തിയ ഏക ചിത്രം ആണിത് എന്ന് കരുതരുതേ.2009 മുതൽ പല തവണ പല Orbital Height കളിൽ, പല Inclination കളിൽ, പല സമയങ്ങളിൽ (Morning, Noon, Evening) LRO ഒരേ Site ന്റെ തന്നെ അനവധി ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്.അവയൊക്കെ Net ൽ ലഭ്യമാണ്. ഏറ്റവും മികച്ചത് ആണ്‌ ഇവിടെ ഉപയോഗിച്ചത് എന്നെ ഉള്ളു.

Leave a Reply
You May Also Like

ഭൂമിയിൽ നിന്നും 1280 കോടി പ്രകാശവര്‍ഷം അകലെയുള്ള, 420 ലക്ഷം കോടി സൂര്യന്‍മാരുടെ പ്രഭയുള്ള, പ്രപഞ്ചത്തിലെ ഏറ്റവും ദുരൂഹമായ പ്രതിഭാസം

ക്വാസാർ sabujose ഭൂമിയിൽ നിന്നും 1280 കോടി പ്രകാശവര്‍ഷം അകലെയുള്ള ഒരു ഭീമന്‍ ക്വാസാർ 4…

ബഹിരാകാശസഞ്ചാരിയുടെ കൈയിൽ നിന്ന് വഴുതിപ്പോയ തെർമൽ ബ്ലാങ്കറ്റിന് സംഭവിച്ചത്, വീഡിയോ

John K Jacob 2017-ൽ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന് പുറത്തു സ്പേസ് വാക്കിനു പോയ അമേരിക്കൻ…

നൂറ്റാണ്ടുകൾക്ക് മുൻപ് ചന്ദനെ കീഴടക്കാൻ പോയ വാൻ ഹൂവിനെ നമുക്ക് എത്ര പേർക്ക് അറിയാം

വിദ്യ വിശ്വംഭരൻ നമ്മുടെ പ്രപഞ്ചം നൂറ്റാണ്ടുകൾക്ക് മുൻപ് ചന്ദനെ കീഴടക്കാൻ പോയ വാൻ ഹൂവിനെ നമുക്ക്…

പ്രപഞ്ചം തണുത്തുറയുന്നു

സാബു ജോസ് ഫേസ്ബുക്കിൽ എഴുതിയത് പ്രപഞ്ചം തണുത്തുറയുകയാണ്. നിരവധി ഭൂതല, ബഹിരാകാശ ദൂരദർശിനികളുടെ സംഘാതമായ ഗാമ…