മലയാള സിനിമയിൽ ഒരു കോസ്റ്റ്യൂ ഡിസൈനർ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യകത കൂടിയുണ്ട് മധുര മനോഹര മോഹത്തിന് . മലയാള ചലച്ചിത്ര ലോകത്ത് വസ്ത്രലങ്കാര രംഗത്ത് തന്റെതായ ഒരിടം കണ്ടെത്തിയ വ്യക്തിയാണ് സ്റ്റെഫി സേവ്യർ . സിനിമയിലെത്തുന്ന കാലത്തു മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ കോസ്റ്റ്യൂം ഡിസൈനര്‍മാരില്‍ ഒരാളായിരുന്നു സ്റ്റെഫി സേവ്യർ എന്ന വയനാട്ടുകാരി.‘ലുക്കാചുപ്പി’ മുതല്‍ ‘ആടുജീവിതം’ വരെയുള്ള സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനര്‍ ആയി സ്റ്റെഫി സേവ്യറിന്റെ കരിയര്‍ എത്തി നില്‍ക്കുകയാണ്.ഏകദേശം തൊണ്ണൂറൊളം ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്‌. ടൈറ്റാനിക്ക് സിനിമയാണ് തന്നെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചതെന്നും ഇങ്ങനെയൊക്കെ വസ്ത്രങ്ങളുണ്ടല്ലോ എന്ന് ചിന്തിക്കാന്‍ കാരണം ടൈറ്റാനിക്ക് ആണെന്നും പറയുന്ന സ്റ്റെഫി ഹൈസ്ക്കൂളില്‍ പഠിക്കുമ്പോഴാണ് ഈ രംഗത്തെ തന്റെ ടാലന്റ് പ്രകടിപ്പിക്കുന്നത്.

2016 ൽ റിലീസ് ചെയ്ത് ജോൺ പോൾ ജോൺ സംവിധാനം ചെയ്ത ഗപ്പി എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. സംവിധാനത്തിലും താന്‍ ഒട്ടും മോശമല്ലെന്ന് മധുര മനോഹര മോഹം എന്ന ചിത്രത്തിലൂടെ അവര്‍ തെളിയിക്കുന്നു. ജൂൺ 16ന് റിലീസ് ആയ ചിത്രം മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കഴിഞ്ഞ ദിവസം ചിത്രം കാണാൻ സംവിധായകൻ ബ്ലെസിയും എത്തിയിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയിൽ സ്റ്റെഫി സേവ്യർ ആയിരുന്നു കോസ്റ്റ്യൂം ഡിസൈനർ.

ബ്ലെസി തന്റെ സഹപ്രവർത്തക കൂടിയായ സ്റ്റെഫിയെ അഭിനന്ദിച്ചു, ‘സ്റ്റെഫിയെ പോലുള്ള ഒരാളുടെ ആദ്യ സിനിമ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ എനിക്ക് വളരെ അഭിനന്ദനാർഹമാണ് ഇതെന്ന് തോന്നി. ലളിതം മനോഹരം അങ്ങനെയാണ് എനിക്ക് പറയാനുള്ളത്. ഏറ്റവും ഭംഗിയായി ഈ സിനിമ ചെയ്തു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.’ – ബ്ലസി ഈ അഭിപ്രായം പറയുമ്പോൾ നിറഞ്ഞ ചിരിയോടെ സ്റ്റെഫി അടുത്തു തന്നെ നിൽപ്പുണ്ടായിരുന്നു. ഹാപ്പി അല്ലേയെന്ന് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ ചിരിച്ചുകൊണ്ട് തുള്ളിച്ചാടി പോകുന്ന സ്റ്റെഫിയെയും വീഡിയോയില്‍ കാണാം.

ആറാട്ട്, ഗ്രേറ്റ്ഫാദർ, ചതുരം, ജനഗണമന ,കുമാരി , ഡാർവിന്റെ പരിണാമം, ആൻമരിയ കലപ്പിലാണ് , വിജയ് സൂപ്പറും പൗർണ്ണമിയും, സൺഡേ ഹോളിഡേ , സിബിഐ 5 ദി ബ്രയിൻ , etc…. എന്നിവയാണ് പ്രധാന ചിത്രങ്ങൾ . ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഗരുഡൻ ,എസ്.എൻ.സ്വാമി, ധ്യാൻ ശ്രീനിവാസൻ ചിത്രം തുടങ്ങിയവക്ക് കോസ്റ്റ്യൂം നിർവഹിക്കുന്നത് സ്റ്റെഫിയാണ്.

Leave a Reply
You May Also Like

എല്ലാത്തിനും ഉത്തരമുണ്ട്, കൃത്യമായ ഉത്തരം ‘നിഗൂഢം’ ടീസര്‍

എല്ലാത്തിനും ഉത്തരമുണ്ട്, കൃത്യമായ ഉത്തരം ‘നിഗൂഢം’ ടീസര്‍ അനൂപ് മേനോൻ നായകനായി എത്തുന്ന “നിഗൂഢം” എന്ന…

ശ്യാമപ്രസാദ് സ്കൂൾ ഓഫ് ഫിലിം മേക്കിങ്

Latheef Mehafil ശ്യാമപ്രസാദ് സ്കൂൾ ഓഫ് ഫിലിം മേക്കിങ് ♣️ വാണിജ്യ വിജയങ്ങൾക്കപ്പുറം സിനിമ നില…

എന്തുകൊണ്ടാണ് താൻ ഒരിക്കലും രൺവീർ സിങ്ങുമായി ഡേറ്റ് ചെയ്യാത്തതെന്ന് അനുഷ്‌ക ശർമ്മ വെളിപ്പെടുത്തി, ‘എനിക്ക് അവനെ ഇഷ്ടമാണ് പക്ഷേ…’

കരൺ ജോഹറിന്റെ ജനപ്രിയ ടോക്ക് ഷോ കോഫി വിത്ത് കരൺ അതിന്റെ എട്ടാം സീസണോടെ ഒക്ടോബർ…

ഫാനിന്‍റെ കാറ്റ് കൊണ്ട് ബാലകൃഷ്ണയുടെ വിഗ്ഗ് തെന്നിമാറി, അത് കണ്ടു ചിരിച്ച അസിസ്റ്റന്റ് ഡയറക്ടർക്ക് കിട്ടിയ പണി

നന്ദമുരി ബാലകൃഷ്ണയുടെ ദേഷ്യപ്രശ്‌നങ്ങൾ വിശദീകരിക്കുകയാണ് സംവിധായകൻ കെഎസ് രവികുമാർ, ആരെങ്കിലും ഒന്ന് ചിരിച്ചാൽ ദേഷ്യം വരും.…