fbpx
Connect with us

അന്ധമായ ക്യാപറ്റിലിസവും സാങ്കേതിക കമ്മ്യൂണിസവും

തോമാസ് ആൽവ എഡിസൻ ആണ് ഫിലമെന്റ് ബൾബ് കണ്ട് പിടിച്ചത് എന്നത് തെറ്റാണ്, അയാൾ അനേകം ആളുകളെ ചേർത്തു പരീക്ഷണം നടത്തി ഒരുമിച്ചാണ് കണ്ടു പിടിച്ചത്, ആദ്യ കാലങ്ങളിൽ

 172 total views,  1 views today

Published

on

രാഹുൽ രവിയുടെ പോസ്റ്റ്

അന്ധമായ ക്യാപറ്റിലിസവും, സാങ്കേതിക കമ്മ്യൂണിസവും ( high tech/low tech) ആമുഖം

തോമാസ് ആൽവ എഡിസൻ ആണ് ഫിലമെന്റ് ബൾബ് കണ്ട് പിടിച്ചത് എന്നത് തെറ്റാണ്, അയാൾ അനേകം ആളുകളെ ചേർത്തു പരീക്ഷണം നടത്തി ഒരുമിച്ചാണ് കണ്ടു പിടിച്ചത്, ആദ്യ കാലങ്ങളിൽ കർബൻ കൊണ്ടായിരുന്നു ഫിലമെന്റ് അത് കുറച്ചു നാളെ കത്തുകയുള്ളൂ, ശേഷം കർബൻ വന്നടിഞ്ഞു ഇരുണ്ട് പോകും, അത് കൊണ്ട് ബൾബ് ഒരു പ്രാക്ടിക്കൽ ആയ പരിഹാരം ആവാതെ നിന്നപ്പോൾ ആണ് ടങ്സ്റ്റൻ കൊണ്ട് ഫിലമെന്റ് ഉണ്ടാക്കിയാൽ ഏറ്റവും നല്ല ഫലം ലഭിക്കും എന്ന് കണ്ടു പിടിച്ചത്, എങ്കിലും ഏതെങ്കിലും inert gas ബൾബിൽ നിറയ്ക്കണമായിരുന്നു,

എന്നാൽ അതൊന്നുമല്ല എഡിസനെ അലട്ടിയ പ്രശ്നം അദ്ദേഹത്തിന്റെ പരീക്ഷണം വളരെ കൂടുതൽ വിജയമായിരുന്നു, ബൾബ് ഒന്നും അടിച്ചു പോകാതെ ആയതോടെ എഡിസന്റെ കച്ചോടം മുട്ടി തുടങ്ങി, ഇങ്ങനെ പോയാൽ പണി പാളും എന്ന് മനസ്സിലാക്കിയ എഡിസൻ ബൾബിന്റെ ആയുസ്സ് മനപൂർവം കുറയ്ക്കാൻ തുടങ്ങി, അതേ സത്യമാണ് ഫിലമെന്റ് ബൾബ് നന്നായി design ചെയ്താൽ കാലങ്ങളോളം നില നിൽക്കും, സംശയം ഉണ്ടേൽ മൂന്ന് 40 watt incandsent ബൾബ്‌ series ആയി പ്രവർത്തിപ്പിച്ചു നോക്കുക, ഇതേ ബൾബുകൾ സമാന്തരമായി ഘടിപ്പിച്ചാൽ അവ വളരെ വേഗം fuse ആയി പോകും എന്ന് കാണാം,

സീരീസ് ആയി ഘടിപ്പിച്ചാൽ resistence കൂടുകയും അത് വഴി ഫിലമെന്റ് പൂർണമായും ചുട്ടു പഴുക്കാതെ ഇരിക്കുകയും ചെയ്യും, അത് വഴി working stress അല്ലെങ്കിൽ design stress ന് താഴെ മാത്രം stress കൊടുത്തു കൊണ്ട് ഫിലമെന്റിന്റെ ആയുസ്സ് കൂട്ടാം, അങ്ങനെ ആണെങ്കിൽ ഇവർക്ക് ഇത് ഡിസൈൻ ചെയ്യുമ്പോൾ തന്നെ കണക്കിൽ എടുത്തു കൂടെ, ആയിരക്കണക്കിന് മണിക്കൂർ പ്രവർത്തിക്കും എന്ന് പ്രവചിച്ച led ബള്ബുകളുടെ അവസ്‌ഥ എന്താണ് ???

Advertisement

പ്ലാൻഡ് ഒബ്സെലെൻസ് ( planned obselence) അഥവാ ഒരു കാല പരിധി കഴിഞ്ഞാൽ സ്വയം നശിക്കുവാൻ വേണ്ടി മനപൂർവം working stress margin കുറച്ച് കൊണ്ട് ഉത്പന്നം ഉണ്ടാക്കുക, അത് വഴി പുതിയ ഉത്പന്നങ്ങൾക്ക് വിപണി ഉണ്ടാക്കുക, മായം ചേർക്കുക, പൂഴ്ത്തി വയ്ക്കുക, ( diamond market ആണ് ഏറ്റവും വലിയ പൂഴ്ത്തി വയ്പ്പിന് ഉദാഹരണം)ഇതെല്ലാം ക്യാപറ്റിലിസത്തിന്റെ അളവ് കോല് കൊണ്ട് പോലും തെറ്റായ കാര്യമാണ്, ഒരു കമ്പനിക്ക് good will ഉണ്ടവുന്നത് ഇതെല്ലാം ചെയ്യാതെ നേരായ മാർഗ്ഗത്തിൽ വരുമാനം ഉണ്ടാക്കുമ്പോൾ ആണ് ,

ഇവിടെ എഡിസന്റെ ക്യാപറ്റിലിസം, സമൂഹത്തിന് ദോഷമാണ് ചെയ്തത്, മറ്റൊരു ഉദാഹരണം കൂടി പറയാം, General motors എന്ന വാഹന ഭീമനെ നിങ്ങൾക്ക് അറിയാമല്ലോ, ഈ കമ്പനിയെ, നിരവധി ശാസ്ത്രജ്ഞർ അവരുടെ പേറ്റന്റ് ബാറ്ററി സാങ്കേതിക വിദ്യയുമായി സമീപിച്ചിട്ടുണ്ട് പല വട്ടം, Nickel metal hydrate/ ion ബാറ്ററി സാങ്കേതിക വിദ്യയിൽ വലിയൊരു breakthrough തന്നെ ഉണ്ടായിട്ടുണ്ട്, അതും പല വട്ടം, എന്നാൽ, ഈ GM പെട്രോളിയം കമ്പനികളെ സംരക്ഷിക്കാൻ വേണ്ടി ഈ പേറ്റന്റുകൾ വാങ്ങിക്കുകയും, ശേഷം പൂഴ്ത്തി വയ്ക്കുകയും ചെയ്തു, അതിന് കാരണം അന്ധമായ ലാഭക്കൊതി ക്യാപറ്റിലിസമാണ്, എപ്പോഴാണോ ക്യാപറ്റിലിസം മാനവ പുരോഗതി വേഗം കുറയ്ക്കുന്നത്, അപ്പോൾ എല്ലാം ലാഭ കൊതിയാണ് കാരണം, യുദ്ധം മൂലം ആണ് ഇന്ന് നമ്മൾ കാണുന്ന മിക്ക സാങ്കേതിക വിദ്യയെ പറ്റിയും ഗവേഷണം നടത്തപ്പെട്ടത് എന്നത് മറ്റൊരു തുണി ഉടുക്കാത്ത സത്യം, അത് കൊണ്ടാണ് ശീത യുദ്ധത്തിന് ശേഷം നാസയുടെ ഫണ്ടിങ് പോലും നിലച്ചത്, ക്രൂഡ് ഓയിലിന്റെ വകഭേദം ആണ് plastic, fertilizer, coal , ഈ സാങ്കേതിക വിദ്യ ഭൂമിക്ക് ദോഷം ആണ് എന്നറിഞ്ഞിട്ടും ഇന്നും ഉപയോഗിക്കാൻ കാരണം

  1. ഊർജ്ജം സാമ്പത്തികമായി ഒരു വലിയ industry ആണ്, അതിൽ ഒരുപാട് ലാഭവും ഉണ്ട്, എന്നാൽ ആ ലാഭം പെട്ടെന്ന് നിന്ന് പോകാൻ ആരും ആഗ്രഹിക്കില്ല, മാത്രമല്ല കോടാനുകോടിക്കണക്കിന് പണം ചിലവഴിച്ചു നിർമ്മിച്ച പൈപ്പ് ലൈനുകൾ റിഗ്ഗുകൾ തുടങ്ങി ഒരുപാട് infrastruture എല്ലാം പൂട്ടേണ്ടി വരും,
  2. വാഹനങ്ങളുടെ വില്പനയോളം പ്രാധാന്യം ഉള്ള ഒന്നാണ് അതിന്റെ സർവീസും, ഇലട്രിക് വണ്ടികൾക്ക് ഇത്തരം maintanence ആവശ്യം ഇല്ല വളരെ കുറവ് മതി,
  3. ക്രൂഡ് ഓയിൽ കഴിയാൻ പോകുന്നു എന്നാണ് ആദ്യം കരുതിയത് എന്നാൽ പാറയിൽ വിള്ളൽ വരുത്തി ഓയിൽ ഖനനം ചെയ്യുന്ന രീതി വന്നതോട് കൂടി ഇനിയും നൂറ് കണക്കിന് വർഷത്തേക്ക് ഉള്ള എണ്ണ ലഭ്യമാണ്, ക്രൂഡ് ഓയിൽ വില കുറച്ചു വിറ്റാൽ പോലും പെട്രോളിയം കമ്പനികൾക്ക് ലാഭമാണ്, മറ്റ് ഊർജ്ജ സ്രോതസ്സുകൾ ക്രൂഡ് ഓയിലേനേക്കാൾ ലാഭം ആയാൽ മാത്രമേ ലാഭം മാത്രം നോക്കുന്ന സമൂഹം അതിലേക്ക് തിരിയൂ, ഭൂമിയോട് ഉള്ള സ്നേഹം കൊണ്ട്, മാത്രം അവർ താൽക്കാലിക ലാഭം വേണ്ടെന്ന് വയ്ക്കില്ല, അതിലും ലാഭം കിട്ടുന്നത് പോലെ വേണം പുതിയ ഊർജ്ജ സ്രോതസ്സ്,

ആധുനിക എൻജിനുകൾ engineering marvels ആണ്, micrometer presicision വേണ്ട ഒരുപാട് സങ്കേതങ്ങൾ ഈ എൻജിനിൽ ഉണ്ട്,
അതൊക്കെ repair ചെയ്യാൻ നല്ല അറിവും അനുഭവവും വേണം,
വണ്ടിയുടെ സർവിസ് സെക്ടർ തന്നെ വലിയൊരു industry ആണ്, ആ വിഭാഗത്തിന് മുഴുവൻ ജോലി നഷ്ടപ്പെടും എന്നത് മറ്റൊരു ദുഃഖരമായ സത്യം, വൈദ്യുത വാഹനവും സൗരോർജജ പാനലുകളും ഉണ്ടെങ്കിൽ സഞ്ചാരത്തിന് മറ്റൊരു കോർപ്പറേറ്റിനെയും ആശ്രയിക്കേണ്ടി വരില്ല, ഇത്രയും നാൾ അവർ ഇലട്രിക്ക് വിപ്ലവം തടഞ്ഞു നിർത്തിയത്, cheap ആയി കിട്ടുന്ന ക്രൂഡോയിൽ ഉപയോഗിച്ച് ആണ്, ഈ സാങ്കേതിക വിദ്യയിൽ നിന്ന് പിഴിയാൻ കഴിയുന്ന പരമാവധി ലാഭം അവർ കഴിഞ്ഞ 20 കൊല്ലം കൊണ്ട് നേടി,
അങ്ങനെ ഇരിക്കുമ്പോൾ ആണ്, നമ്മുടെ elon musk, tesla യും കൊണ്ട് രംഗ പ്രവേശനം ചെയ്തത്, ഒപ്പം സോളാർ റൂഫും, tesla wall എന്ന ബാറ്ററി പാക്കും, എല്ലാം കൂടി ചെലവാക്കിയ കാശ് ചുരുങ്ങിയ വർഷത്തിൽ തിരിച്ചു കിട്ടും, പിന്നെ ഉള്ളത് ഒക്കെ ലാഭം,
പണ്ട് 1 ജിബിക്ക് 350 വരെ വാങ്ങി നമ്മളെ 3g വെച്ചു 3g ആക്കാൻ നോക്കിയ ബിർള മാമനും, airtel മാമിക്കും , വട ഫോണിനും ഒക്കെ, ജിയോ വഴി അംബാനി അണ്ണൻ അണ്ണാക്കിൽ പിരി വെട്ടിയ പോലെ elon musk ഉം പലരുടെയും തൊണ്ടയിൽ പിരി വെട്ടുകയാണ്, lock heed martin എന്ന കമ്പനിയുടെ റോക്കറ്റ് നിർമ്മാണ രീതി ക്യാപ്ടലിസം ആയിരുന്നു മുഴുവൻ outsourcing. ഒടുവിൽ എല്ലാവരും ലാഭം എടുത്തു വരുമ്പോൾ ഭീമാകാരമായ തുക നിർമ്മാണ ചിലവ് ആയി വരും, അവിടെയാണ് musk എല്ലാ പരമ്പരാഗത റോക്കറ്റ് ചിന്താഗതികളെ കാറ്റിൽ പറത്തി, reusable rocket എന്ന concept പലവട്ടം തോറ്റ ശേഷം അവസാന ശ്രമത്തിൽ വിജയിച്ചത്,
ആ വിജയം മനാവരാശിയുടെ മുന്നോട്ടുള്ള പോക്കിനെ ഇത് പോലെ മാറ്റി മറയ്ക്കും എന്ന് ആരും കരുതിയില്ല,
ഒരു പക്ഷേ അന്ന് ആ rocket തകർന്ന് പോയിരുന്നു എങ്കിൽ, പിന്നെയും വർഷങ്ങൾ കഴിഞ്ഞേനെ eletric വണ്ടികൾ വന്നു തുടങ്ങാൻ, കാരണം അവസാനത്തെ rocket പരീക്ഷണം musk ന്റെ കയ്യിലെ എല്ലാം പെറുക്കി കൂട്ടി ചെയ്തത് ആണ്, space x ഇല്ലെങ്കിൽ tesla ഇല്ല, ഗിഗാ ഫാക്ടറി വഴി ബാറ്ററികൾ ഇല്ല,

വൈകിയാണ് എങ്കിലും പഴേ ലാഭേച്ഛ മുതലാളിതത്തിൽ നിന്ന് മാറി ഒരു മനുഷ്യൻ ചിന്തിച്ചപ്പോൾ ഉണ്ടായ മാറ്റങ്ങൾ ആണ് ഇതൊക്കെ, elon musk ഒരു ഹ്യൂമനിസ്റ്റ് ആണ്, അയാൾ ക്യാപ്ടലിസം, മാനവ രാശിയുടെ തന്നെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കുന്നു, അത് കൊണ്ടാണ് ഈ നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ വിഷണറി ആയി musk മാറിയതും, അദ്ദേഹത്തിന്റെ, ഓഹരികൾ വാങ്ങുവാനും, നഷ്ടം സഹിച്ചു മാർക്കറ്റ് ഇടിഞ്ഞാലും share വിൽക്കാതെ വീണ്ടും വീണ്ടും invest ചെയ്യാനും, വലിയൊരു ശതമാനം തയ്യാറാവുന്നത്, ആ കാരണം കൊണ്ട് തന്നെ മറ്റുള്ളവരും പതിയെ tesla ,space x തുടങ്ങി അനേകം കമ്പനികളുടെ share വാങ്ങി കൂട്ടും, ഇവിടെ morality ആണ്, musk നെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തൻ ആക്കുന്നത്, പഴേ കൊളോണിയൽ മുതലാളിത്തം കളിക്കുന്നത് കൊണ്ടാണ് jeff bezos ന് musk ന്റെ വളർച്ചയോടൊപ്പം എത്താൻ കഴിയാത്തത്, അവിടെയും ലാഭേച്ഛയാണ് ചേതോവികാരം,
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വരികയും, മനുഷ്യൻ ചെയ്യുന്ന എല്ലാ പണിയും പകരം യന്ത്രം ചെയ്യുകയും ചെയ്താൽ, പിന്നെ ഈ മുതലാളി തൊഴിലാളി ബന്ധം തുടങ്ങി സമൂഹത്തിലെ ഒരു പിരമിഡ് രീതിയും വേണ്ടി വരില്ല, സാങ്കേതിക വിദ്യയുടെ പ്രയോഗം കൊണ്ട് ഇന്ന് വേണം എങ്കിൽ ഈ ഭൂമി സ്വർഗ്ഗമാകാൻ ഉള്ള വിഭവങ്ങൾ, ഉണ്ട്, പക്ഷെ അതിന് തടസ്സം നിൽക്കുന്നത് ഇന്നും പഴേ ഗുഹാമനുഷ്യനെ ഓർമിപ്പിക്കുന്ന ഈ കൈകോട്ടിന്റെ സ്വഭാവം ഉള്ള കോർപ്പറേറ്റുകളെ ആണ്, എത്ര കിട്ടിയാലും ആർത്തി തീരില്ല, എല്ലാത്തിനെയും, ലാഭമാണ് ലക്ഷ്യം, ലക്ഷ്യമാണ് പ്രധാനം മാർഗ്ഗം അല്ലെന്ന ഫിലോസഫി വെച്ചു സമീപിച്ചാൽ എങ്ങനെ ഇരിക്കും ??? ലക്ഷ്യമല്ല മാർഗ്ഗമാണ് പ്രാധാന്യം,

ലാഭം കൂടാൻ ചൂക്ഷണം മാത്രമല്ല മറ്റനേകം വഴികൾ ഉണ്ടെന്ന് ഓര്മിപ്പിക്കുകയാണ് നമ്മളെ, elon musk നെ പോലെ technological കമ്മ്യൂണിസത്തിന് തുടക്കം കുറിക്കുന്ന പുതിയ super hero generation ,സാങ്കേതിക കമ്മ്യൂണിസം ആമുഖം,ആദ്യമേ പറയട്ടെ നിങ്ങൾ കേട്ട് പരിചയിച്ച കമ്മ്യൂണിസം അല്ല ഇവിടെ പറയുന്നത്, കമ്മ്യൂണിസം എന്ന വാക്കിന്റെ ഉത്ഭവം തന്നെ കമ്മ്യൂണിറ്റി എന്ന വാക്കിൽ നിന്നാണ് , മനുഷ്യൻ ഒരു സാമൂഹിക ജീവി ആണല്ലോ അത് കൊണ്ട് ആദിമ മനുഷ്യൻ മുതൽ നമ്മൾ ചെറുതും വലുതുമായ പല കമ്മ്യൂണിറ്റിയിൽ പെടുന്നു, അത് കുടുംബം ആവാം സൗഹൃദ വലയം ആവാം, ഫുട്‌ബോൾ ക്ലബ് ഫാൻ ഗ്രൂപ്പ് ആവാം, മതം ആവാം രാഷ്ട്രീയം ആവാം,
കമ്മ്യൂണിറ്റിയുടെ താല്പര്യം സംരക്ഷിക്കുന്നത് ആണ് കമ്മ്യൂണിസം ഒരു കമ്മ്യൂണിറ്റിയിലെ എല്ലാവർക്കും പ്രാഥമിക ആവശ്യങ്ങളും സേവനങ്ങളും ഉറപ്പ് വരുത്താൻ കഴിഞ്ഞാൽ അതൊരു ഉട്ടോപ്യൻ ആശയം ആണെന്ന് പറയാം, ഇതിലേക്ക് രണ്ട് വഴികൾ ഉണ്ട്,
( ഇത് സാധ്യമല്ലെന്നാണ് പൊതുവെ വാദം എങ്കിലും, അതെല്ലാം ചരിത്രത്തിൽ നിന്ന് extrapolate ചെയ്യാൻ ഉള്ള ശ്രമം മാത്രമാണ്, പണ്ട് ഇന്റർനെറ്റ് ഉണ്ടായിരുന്നില്ല ,കൃഷിക്ക് മുൻപും ശേഷവും എങ്ങനെ ചരിത്രം ആവർത്തനം നിർത്തിയോ അത് പോലെ ഇന്റെർനെറ്റിന് മുൻപും ശേഷവും ചരിത്രം ആവർത്തനം നിർത്തും, അടുത്തത് AI, അതിന് മുൻപും ശേഷവും ഉള്ള ചരിത്രങ്ങൾ തമ്മിൽ ബന്ധം കുറവായിരിക്കും, അത് കൊണ്ട് രാഷ്ട്രീയ കമ്മ്യൂണിസത്തിന് അപ്പുറം പഴേ കൊളോണിയൽ കമ്മ്യൂണിസത്തിന് പകരം, സാങ്കേതിക വിദ്യ മൂലം ഉണ്ടാവാൻ സാധ്യത ഉള്ള കമ്മ്യൂണിസത്തെ പറ്റി ഒരു തുറന്ന് മനസ്സ് സൂക്ഷിക്കൂ, മുൻവിധി ഇല്ലാതെ വായിക്കാൻ ശ്രമിക്കൂ )

Advertisement
  1. നൂതന സാങ്കേതിക വിദ്യയുടെ വഴി,

ഇവിടെ ക്ഷാമം എന്ന പ്രശ്നം അവസാനിക്കുന്നു , ഉൽക്കകൾ മൈനിങ് ചെയ്താൽ ഇത് വരെ ഭൂമിയിൽ നിന്ന് മൈനിങ് ചെയ്തതിന് ഒക്കെ അപ്പുറം ഒരുപാട് വിഭവങ്ങൾ ലഭിക്കും, ഭൂമിയിലെ എല്ലാ ഊർജ്ജവും ഉപയോഗിക്കാൻ കഴിയുന്ന ( geo thermal അടക്കം, ) type 1 സിവിലിസഷൻ ആയി നമ്മൾ വൈകാതെ മാറും, ആഗോള താപനം ,അഗ്നി പർവ്വത സ്ഫോടനം, ഉൽക്ക വീഴ്ച ഇതൊക്കെ തടയാൻ കഴിവ് ഉള്ളവർ ആവും, മനുഷ്യൻ ചെയ്യുന്ന 90 % ജോലികളും അതിലും വേഗത്തിൽ അതിലും കൃത്യതയോടെ മെഷീനുകൾ ചെയ്തു തുടങ്ങിയാൽ ഇപ്പോഴുള്ള തൊഴിൽ സംവിധാനത്തിന് പ്രസക്തി നഷ്ടപ്പെടും, സമത്വം എന്നത് എല്ലാ തലത്തിലും നടത്താൻ കഴിയില്ല എന്നതാണ് സത്യം എന്നാൽ ഇവിടെ basic needs ന്റെ കാര്യത്തിൽ മാത്രമാണ് സമത്വം ഉള്ളൂ, ബാക്കിയൊക്കെ സ്വന്തം കഴിവ് പോലെ നേടാൻ അവസരം ഉണ്ടാവും, പുതിയ ജോലികളും പ്രത്യക്ഷപെട്ടേക്കാം കാരണം ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിന് പുറത്ത് കടന്നാൽ പകുതി space ട്രാവൽ കഴിഞ്ഞു എന്നാണ് പറയുക അത്തരം exploration നും, കോളനികൾ സ്ഥാപിക്കാനും വേണ്ടി നമ്മൾ തന്നെ തുനിഞ്ഞു ഇറങ്ങണം, ഇതിനിടയിൽ നമ്മുടെ മെഷിനുകളുമായി നമ്മൾ തലച്ചോറിലേക്ക് നേരിട്ട് ബന്ധം സ്ഥാപിക്കാനും സാധ്യത ഉണ്ട്,

എന്നാൽ ഇതിനൊക്കെ ഒരു വലിയ ഭീക്ഷണിയാണ് .സോളാർ ഫ്ലെയറുകൾ, നമ്മുടെ ഇന്നത്തെ ഈ eletronic technology മുഴുവൻ ഇല്ലാതെ ആവാൻ ഒരു flare മതി, ടെലിഗ്രാം മാത്രമുള്ള കാലത്ത് വരെ വലിയ പ്രശ്നങ്ങൾ ആണ്, 1800 കളിൽ ഉണ്ടായ ഒരു സോളാർ ഫ്ലെയർ ഉണ്ടാക്കിയത്, ആ കണക്കിന് eletronic സംവിധാനത്തെ ആശ്രയിച്ചിക്കുന്ന നമ്മുടെ ഇന്നത്തെ അവസ്‌ഥ എന്താവും,???
അവിടെയാണ് technological കമ്മ്യൂണിസത്തിലെ രണ്ടാമത്തെ ഭാഗത്തിന്റെ പ്രസക്തി, ഇവിടെ low tech രീതിയിലൂടെയാണ് community യിലെ എല്ലാവരുടെയും പ്രാഥമിക ആവശ്യങ്ങളും സേവനങ്ങളും നിറവേറ്റുന്നത്, മണ്ണ് ജീവനുള്ള ഒരു വസ്തുവാണ്, മണ്ണിന് മുകളിൽ വെറുതെ കിടക്കുന്ന ഒരു ജൈവ വസ്തു ദ്രവിക്കുന്നതും, മണ്ണിന് 2 ഇഞ്ച് താഴെ അതേ വസ്തു കുഴിച്ചിട്ടാൽ ദ്രവിക്കുന്നതും ഒന്ന് ഓർത്തു നോക്കുക, low tech കമ്മ്യൂണിസത്തിന്റെ നിലനിൽപ്പ് മണ്ണിലാണ് അതിന്റെ closed loop neutrient സിസ്റ്റത്തിൽ ആണ്,

അത് പോലെ മണ്ണിനെ പുഷ്ഠിപ്പെടുത്തുക, പ്രകൃതിയെ അനുകരിച്ചു കൊണ്ട് ജൈവ വൈവിധ്യം ഉണ്ടാക്കി അത് വഴി വർഷം മുഴുവൻ ഫലം തരുന്ന ഭക്ഷണ കാടുകൾ ഉണ്ടാക്കുക, , ഒരു നിശ്ചിത വിസ്തൃതമായ സ്ഥലത്തു നിന്ന് മറ്റേത് land based അഗ്രികൾച്ചറൽ രീതിയേക്കാളും ഏറ്റവും കുറവ് ഇൻപുട്ടിനു ഏറ്റവും കൂടുതൽ ഔട്ട്പുട്ട് തരുന്നത് കാട് ആണ്, ടൺ കണക്കിന് കാർബൺ സംഭരിക്കാനും കോടിക്കണക്കിന് ലിറ്റർ ജലം സംഭരിക്കാനും, മനുഷ്യന് പുറമെ മറ്റ് ജൈവ ജാലങ്ങൾക്ക് കൂടി ഭക്ഷണവും പാർപ്പിടവും നൽകാനും കഴിയുന്ന ഒന്നാണ്, ഈ ഭക്ഷണ കാട്, അഥവാ food forest, ഇത് മിയാവാക്കി രീതിയിൽ ചെയ്താൽ വെറും 10 വർഷം കൊണ്ട് 100 വർഷം പഴക്കമുള്ള കാട് ഉണ്ടാക്കി എടുക്കാം , വീടുകളിൽ നിന്നും വരുന്ന മലിന ജലം ഉപയോഗിച്ച് ഈ വളർച്ചയുടെ വേഗത കൂട്ടാം, അങ്ങനെ വസിക്കുന്ന സ്ഥലത്തെ ജൈവ വൈവിധ്യം തകർക്കാൻ മാത്രമല്ല അത് വർധിപ്പിക്കാനും ചെറിയ ചെറിയ ഇടപെടലുകൾ കൊണ്ട് കഴിയും,
ഇങ്ങനെ സ്വയം പര്യാപ്ത നേടി കഴിഞ്ഞാൽ , നമ്മുടെ ആവശ്യം കഴിഞ്ഞു, ബാക്കിയുള്ള വിഭവം സംസ്‌കരിച്ചു വിറ്റ് കഴിഞ്ഞാൽ ഒരുപാട് പേർക്ക് അന്നം നൽകാൻ കഴിയും, ഇവിടെ ഭൂമിയും ലേശം അറിവും ഉത്സാഹവും മാത്രം മതി ഇത്തരം ഒരു കമ്മ്യൂണിസത്തിന്, ഇത്തരം കമ്മ്യൂണിറ്റി ഉണ്ടാക്കിയാൽ സോളാർ flare ഉം വന്നാൽ അതും നേരിടാൻ കഴിയും ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ധർമ്മസ്ഥലത്തെ അന്നപൂർണ കിച്ചൻ, National ജോഗ്രഫിയിൽ വരെ ഇവരുടെ ഈ അടുക്കള mega kitchen എന്ന പരിപാടിയിൽ ഒരു episode ആയി കാണിക്കുന്നുണ്ട്, എല്ലാത്തിനും നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ട കാര്യമില്ല അതിന് human ingenuity തന്നെ ധാരാളം,
വരും കാലത്ത് നമ്മൾ ഇത്തരം ultra luxury living ആണ് നടത്തേണ്ടത്, കോണ്ക്രീറ്റ് കാടുകൾക്ക് പകരം പച്ചപ്പിനുള്ളിലേക്ക് താമസം മാറുക തന്നെ വേണം, വൈകിയാണ് എങ്കിലും മരങ്ങൾ നടുന്നതിന്റെ പ്രാധാന്യം, ആവശ്യകത ,നേട്ടങ്ങൾ എല്ലാം ആളുകൾ അറിഞ്ഞു തുടങ്ങിയിരിക്കുന്നു,

അതിനെ ഒന്ന് കൂടി ചിട്ടപ്പെടുത്തി, പ്രകൃതി സംവിധാനങ്ങളെ അനുകരിച്ചാൽ , ഇപ്പോഴുള്ള എല്ലാ മനുഷ്യർക്കുമുള്ള വിഭവങ്ങളും അതിലധികവും തരാൻ കഴിവുള്ള ഒന്നാണ് മണ്ണ്, അതിന്റെ ജൈവ വൈവിദ്യ ടെക്നോളജിയോളം നമ്മൾ ഇന്നും വളർന്നിട്ടില്ല, പ്രകൃതിക്ക് nano tech , quntum mechanics വരെ ഉപയോഗിക്കാൻ ഉള്ള കഴിവുണ്ട് എന്നറിയുക, പ്രകാശ സംശ്ലേഷണം അത്തരം ഒരു പ്രതിഭാസമാണ്, സൂര്യ പ്രകാശവും ജലവും, കാർബണും ഉപയോഗിച്ച്, സസ്യങ്ങൾ സൗരോർജ്ജത്തെ ശേഖരിക്കുന്നു, കോപ്പിയടിക്കാൻ ഇത്രയൊക്കെ കഴിവ് ഉണ്ടായിട്ടും ഇന്നും aritificial leaf ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല, മറ്റൊരു കാര്യം സാങ്കേതിക വിദ്യ ഉപയോഗിക്കാൻ അതിനെ പറ്റി അഗാധമായ അറിവ് വേണം എന്നില്ല, ഉദാഹരണത്തിന് നിങ്ങളുടെ ഈ ഫോണുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് , ട്രാന്സിസ്റ്ററുകൾ ,ലോജിക് ഗേറ്റുകൾ, software hardware ഒക്കെ എങ്ങനെ പ്രവർത്തിക്കുന്നു എന്നൊന്നും അറിഞ്ഞില്ലെങ്കിൽ പോലും നിങ്ങൾക്ക് ഈ ഫോൺ ഉപയോഗിക്കാൻ കഴിയുന്നില്ലേ ??? അത് പോലെ, ഇന്നും പലർക്കും അറിയാത്ത ഒരു സത്യമുണ്ട്,

നമ്മൾ കരുതും പോലെ, മനുഷ്യൻ അല്ല ഇപ്പോൾ ഏറ്റവും കൂടുതൽ ജനസംഖ്യയിൽ, അത് സൂക്ഷ്മ ജീവികളാണ്, ഈ ഭൂമിയിൽ ഓക്സിജൻ നിറച്ചതും, അവർ തന്നെ, അങ്ങനെ നമ്മളെ പോലെ ഓക്സിജൻ ശ്വസിക്കുന്ന ജീവികളുടെ പരിണാമതിനു വരെ കാരണം ഇതേ microbes ആണ്, നമ്മുടെ ശരീരം മുഴുവൻ ഇത്തരം സൂക്ഷമജീവികളുടെ സങ്കേതമാണ്, വയറ്റിൽ ഉള്ള സൂക്ഷ്മ ജീവികൾക്ക് നമ്മുടെ വികാരങ്ങൾ ഇഷ്ട ഭക്ഷണം, ദഹനം ഒക്കെ നിയന്ത്രിക്കാൻ കഴിയും, നമ്മുടെ ശരീരത്തിൽ ഇത് പോലെ കോടാനുകോടി ജീവികൾ ഉണ്ട്, അവയുടെ ആവാസ വ്യവസ്ഥയുണ്ട് .

Advertisement

അപ്പോൾ ആരാണ് dominating species ??? നമ്മളോ അതോ അവരോ???

ഇതേ microbes ന്റെ വ്യത്യാസം കൊണ്ട് അമിത വണ്ണം ഇല്ലാത്ത ഒരാൾക്ക് അതേ ആഹാര ക്രമത്തിൽ അമിത വണ്ണം ഉണ്ടാവാം,
ഇതിന് ഏറ്റവും മികച്ച ഉദാഹരണം, ഒരു അത്‌ലറ്റിക് യുവതിയുടെയാണ്, അവർക്ക് തീരെ ഫാറ്റ് ഇല്ലാത്ത ശരീരം ആയിരുന്നു, ഒരു വട്ടം അവർക്ക് ഫുഡ് poision വന്നപ്പോൾ വയർ കഴുകേണ്ടി വന്നു, ആ ഘട്ടത്തിൽ വയറിലെ microbes നെ പെട്ടെന്ന് എത്തിക്കാൻ വേണ്ടി ബന്ധുവായ ഒരു തടിച്ച യുവതിയിൽ നിന്ന്,

fecal transplant 💩💩💩

ചെയ്തു, അതിന്റെ പരിണിത ഫലം എന്തെന്ന് വെച്ചാൽ ഈ അത്‌ലറ്റിക് ശരീരം ഉള്ള യുവതി പഴയ അതേ ക്രമത്തിൽ ഭക്ഷണവും വ്യായാമവും ചെയ്തിട്ടും അവർ തടി വെച്ചു വന്നു, ഒടുവിൽ overweight ആയി, ഇതിൽ നിന്നെല്ലാം ഉൾക്കൊള്ളേണ്ടത്, എന്തെന്നാൽ നമ്മൾ പ്രകൃതിയിലെ പല ജീവികൾ എന്ന് കരുതുന്ന എല്ലാതും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു, ഈ ഭൂമിയിലെ മിക്ക ജീവന്റെയും basic ആയിട്ടുള്ളത് dna ആണ്, അത് ഈ ഭൂമിയിലെ എല്ലാ ജീവികൾക്കും ബാധകം ആണ് എന്നുണ്ടെങ്കിൽ, ഏതോ ഒരു ചരിത്രാതീത കാലത്ത് നമ്മുടെ എല്ലാം പൊതു പൂർവികൻ ഒന്നായിരുന്നു എന്ന് തന്നെ അനുമാണിക്കണം, നമ്മുടെ ഈ നീല ഗോളത്തിൽ അല്ലാതെ മറ്റെവിടെയും ജീവനുള്ളതായി അറിയില്ല,

Advertisement

ഇത് പോലെ ഒരു ഗ്രഹത്തിനെ തന്നെ നമുക്ക് വേണ്ടി terraform ചെയ്തു തരുന്ന അസംഘ്യം ജീവികളുടെ വൈവിധ്യമാർന്ന ജൈവ മണ്ഡലം ഉണ്ടോ എന്നറിയില്ല, തൽക്കാലം നമുക്ക് ഈ ഒരു ഭൂമിയെ ഉള്ളൂ, ഒരു തലമുറയുടെ ആർത്തിക്ക് വേണ്ടി, വരും തലമുറയുടെ ഭാവി ഇല്ലായ്മ ചെയ്യണോ?? ഒപ്പം അസംഖ്യം ജീവികളുടെയും??? സ്വന്തം ശരീരം മുറിച്ചു തിന്ന് കൊണ്ട് എത്ര നാൾ ജീവനോടെ ഇരിക്കും, ???
ഇതെല്ലാം സ്വാഭാവിക യുക്തിക്ക് വിരുദ്ധമാണ്, എങ്കിലും നമ്മൾ ലോകം ഇങ്ങാനാണ് ഭായ്, നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല, എന്ന സ്ഥിരം പല്ലവി പാടുകയാണ്,

നമ്മൾ ഇപ്പോൾ നിൽക്കുന്നത് ഒരു നാലും കൂടിയ വഴിയിൽ ആണ്, ഇതിൽ ഒരു വഴി മാത്രമേ നമ്മുടെ അതിജീവനം ഉറപ്പ് തരുന്നുള്ളൂ, അത് type 1 ആവുന്നത് വരെ എങ്കിലും സ്വയം വശനാശത്തിൽ ആവാതെ പിടിച്ചു നിൽക്കുക, ഒരു 100 വർഷം കൂടി,
ശേഷം നമ്മുടെ സാങ്കേതിക മികവ് മൂലം നമുക്ക് ആഗോള താപനം , തുടങ്ങി ഇപ്പോൾ ഉള്ള സകല പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും,
അഥവാ നമ്മൾ അങ്ങനെ സ്വയം വശ നാശം വരുത്തിയാൽ , എന്ത് കൊണ്ട് നമ്മൾ ജീവൻ ഇത് വരെ കണ്ടെത്തിയില്ല എന്നതിന് ഉത്തരം ആവും,

ഒരു സംസ്കാരവും type 1 ലേക്ക് എത്തില്ല അതിന് മുമ്പ്, survival of greediest എന്ന മൃഗത്തിന്റെ നയം മൂലം സ്വയം ഉന്മൂലനം ചെയ്തു കാണും മിക്ക സംസ്കാരങ്ങളും എന്ന് കരുതാം, ഇപ്പോഴും ഭൂമിയെ ഉന്നം വെച്ചു എത്ര nuclear മിസൈലുകൾ ഉണ്ട് എന്നറിയുമോ, ഭൂമിയിലെ ജീവൻ പല തവണ മായ്ച്ചു കളയാൻ കഴിവുള്ളവനമ്മൾ എത്ര നാശത്തിന്റെ വക്കിൽ എത്തി എന്നറിയാൻ ഒരു കഥ പറയാം,
പണ്ട് ഒരു റഷ്യൻ ന്യൂക്ലിയർ അന്തർവാഹിനി കപ്പൽ നങ്ങൂരം ഇട്ട് ഇരിക്കുകയാണ്, അപ്പോഴാണ് അവർക്ക് നുക്ലീർ മിസൈൽ അപായ സൂചന കിട്ടുന്നത്, ഉടനെ അമേരിക്കയ്ക്ക് നേരെ, തിരിച്ചു മിസൈൽ വിടാൻ അവർ തയ്യാറായി, എന്നാൽ അതിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ, ഇത് ഇൻസ്ട്രുമെന്റിലെ തെറ്റാവാം എന്നും അത് കൊണ്ട് മിസൈൽ തൊടുക്കാൻ തയ്യാർ അല്ലെന്നും ഉറപ്പിച്ച് പറഞ്ഞു, അന്ന് അയാൾ ആ തീരുമാനം എടുത്തില്ല എങ്കിൽ ഇന്ന് ഞാനും നിങ്ങളും ഒക്കെ ഉണ്ടാവുമായിരുന്നോ എന്ന് സംശയമാണ്,

ഇനിയെങ്കിലും ഇപ്പോൾ തന്നെ നമുക്ക് ലഭിച്ചിരിക്കുന്നത് സ്വർഗ്ഗമാണ് എന്ന് മനസിലാക്കുക, നിങ്ങൾ സ്വർഗ്ഗം വേറെ എവിടെയോ ആണെന്ന് കരുതി ഈ ഭൂമിയെന്ന ജീവന്റെ സ്വർഗ്ഗത്തെ അമിത ചൂക്ഷണം ചെയ്യാതെ ഇരിക്കുക,
പ്രകാശവര്ഷങ്ങൾ അടുത്തു പോലും നമുക്ക് space suite ഇല്ലാതെ ജീവിക്കാൻ കഴിയുന്ന ഒറ്റ ഗ്രഹം പോലും തൽക്കാലം ഇല്ലെന്ന് മനസിലാക്കുക,

Advertisement

ജീവനും ബോധത്തോടെ അത് ആസ്വദിക്കാനും കിട്ടിയ സുവർണ അവസരത്തിന് പ്രകൃതിയോട് കൃതജ്ഞത പുലർത്തുക, നിങ്ങളെ കൊണ്ട് കഴിയുന്നത് പോലെ ജൈവ വൈവിധ്യം വർധിപ്പിക്കാൻ നോക്കുക, renweable energy യിൽ invest ചെയ്യുക ആ sector നെ ഉയർത്തി കൊണ്ട് വരിക, സാമ്പത്തികമായി കഴിവുണ്ട് എങ്കിൽ ഒരു ഇലട്രിക് വണ്ടി എങ്കിലും വാങ്ങി സോളാർ പാനലിൽ നിന്ന് charge ചെയ്തു നോക്കുക, അത് കൊണ്ട് ഉണ്ടാവുന്ന ലാഭം തിരിച്ചറിയുക, ആർക്കും ഉപകാരം ഇല്ലാതെ പൂഴ്ത്തി വെച്ച സമ്പത്ത്, ഈ ഭൂമിയുടെ ജീവനുകളുടെ ചോരയാണ്, പ്രകൃതിക്ക് വേണ്ടി നിങ്ങൾ അതിൽ ഒരു അംശം പോലും വിനിയോഗിക്കാൻ തയ്യാർ അല്ലെങ്കിൽ സ്വന്തം കുഴി തോണ്ടും പോലെയാണ്, പച്ചപ്പിനാൽ നിറയ്ക്കാൻ കഴിയുന്ന ഒരുപാട് ഭൂമിയുണ്ട് ഈ ലോകത്ത്, ഇവിടങ്ങളിൽ കാടുകൾ തീർക്കുക, അതാണ് നിങ്ങൾക്ക് ഈ ഭൂമിയോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നീതി,

 173 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment4 hours ago

പൊന്നിയിൻ സെൽവനിലെ ആദ്യ ഗാനം “പൊന്നി നദി” നെഞ്ചിലേറ്റി ആരാധകർ !

Entertainment4 hours ago

മഞ്ജുവിനോട് പ്രണയം പറഞ്ഞതിന്റെ പേരിലും മറ്റു പ്രണയങ്ങൾ കാരണവും കുടുംബജീവിതം തകർന്നതായി സനൽകുമാർ ശശിധരൻ

Entertainment5 hours ago

എം.ടി.-രഞ്ജിത്ത്-മമ്മൂട്ടി ചിത്രം: കടുഗന്നാവ ഒരു യാത്ര, ഷൂട്ടിംഗ് ആഗസ്റ്റ് 16 ന് ശ്രീലങ്കയില്‍ തുടങ്ങും

Featured5 hours ago

വിരുമനിലെ സുന്ദര ജോഡി കാർത്തിയുടെയും അദിതിയുടെയും പുതിയ മോഡേൺ സ്റ്റിൽ വൈറലായി !

Entertainment5 hours ago

നിഷാദും ഇർഷാദും തകർത്തഭിനയിച്ച സിനിമ

Entertainment5 hours ago

നെടുമുടിയുടെ മുഖഛായയാണ് നന്ദുവിനു ഇന്ത്യൻ 2 – ലെ റോൾ ലഭിക്കാൻ കാരണമായത്

Entertainment5 hours ago

ലോട്ടറിയടിച്ച പണം തീർന്നുകിട്ടാൻ വേശ്യയെ വാടകയ്‌ക്കെടുക്കുന്ന നായകൻ

Entertainment6 hours ago

ജയരാജ് സുരേഷ്‌ഗോപിയെ വച്ച് ചെയ്ത ഈ സിനിമ നിങ്ങളിൽ പലരും കണ്ടിരിക്കാൻ വഴിയില്ല

Entertainment6 hours ago

കുഞ്ചാക്കോ ബോബൻ എന്ന നടന്റെ കരിയർ ബെസ്റ്റ്

Entertainment7 hours ago

മമ്മൂട്ടി – മോഹൻലാൽ സൗഹൃദം കാണുമ്പോൾ ‘അങ്ങനെ’ തോന്നാറേയില്ല !

Entertainment7 hours ago

അതിഗംഭീരമായ ഒരു സിനിമാറ്റിക് അനുഭവം ആണ് ‘ന്നാ താൻ കേസ് കൊട്’

Entertainment8 hours ago

ഒറിജിനൽ കുറുവച്ചന്റെ കഥയല്ല എന്ന് പറഞ്ഞിട്ട് ദേ അതുതന്നെ എടുത്തു വച്ചേയ്ക്കുന്നു

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Food2 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment3 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment3 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment4 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment5 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment6 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour6 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING6 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment6 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »