Vani Jayate

ഈ വർഷം ഇന്ത്യൻ സിനിമാ ഉലകം മലയാളത്തിലേക്ക് ഫോക്കസ് ചെയ്യുന്നതിനിടയ്ക്ക് മിസ് ആയി പോയതാണെന്ന് തോന്നുന്നു.. ഈ ഒരു കന്നഡ സിനിമ. ബ്ലിങ്ക്… ടൈം ട്രാവൽ ആണ് വിഷയം. ടൈംലൈനുകൾ തമ്മിൽ കൃത്യമായ രീതിയിൽ ബ്ലെൻഡ് ചെയ്തു പോവുന്ന രീതിയിലാണ് ആഖ്യാനം. ഒട്ടും മുഷിയാതെ ഒരു ത്രില്ലർ മോഡിൽ തന്നെയാണ് പറഞ്ഞു പോവുന്നത്. ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ കഴിയാത്ത രീതിയിലാണ് മേക്കിങ്.

രംഗശങ്കരയെ അനുസ്മരിക്കുന്ന ഒരു നാടകക്കളരിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ചെറുപ്പക്കാരനാണ്, അപൂർവ. പരീക്ഷ പാസാവാത്തത് കൊണ്ട് സ്ഥിരമായ ഒരു ജോലിയും സ്ഥിരവരുമാനവുമില്ലാതെ അനിശ്ചിതമായ ഭാവിയുമായി ജീവിക്കുന്ന അപൂർവയുടെ കാമുകിയാണ് സ്വപ്ന. സ്വപ്നയ്ക്ക് സ്വന്തമായ ഒരു ജോലിയും സാമ്പത്തിക ഭദ്രതയുമുണ്ട്. അതുകൊണ്ട് താന്നെ അപൂർവയ്ക്ക് അതിന്റേതായ കോംപ്ളെക്സുകളും. സ്വപ്ന അരങ്ങത്തുള്ള ഒരു നാടകത്തിന്റെ ഗ്രീൻ റൂമിൽ വെച്ചാണ് ഒരു കഴുത്തിൽ കോളറുള്ള വിചിത്രനായ ഒരു മദ്ധ്യയവയസ്കനെ ഒരു നിമിഷാർദ്ധത്തേക്ക് അപൂർവ കാണുന്നത്.

തന്റെ ‘അമ്മ യശോദയോട് അവരുടെ ഭർത്താവ് മരിച്ചിട്ടില്ല എന്ന് പറയാൻ ആവശ്യപ്പെടുന്ന അയാൾ കണ്ണ് ചിമ്മുന്ന സമയത്തിനിടയ്ക്ക് അവിടെ നിന്നും അപ്രത്യക്ഷമാവുന്നുണ്ട്. പിന്നെ പലയിടങ്ങളിലായി അയാൾ തന്നെ പിന്തുടരുന്നത് പോലെ അപൂർവ മനസിലാക്കുന്നു.. പലയിടങ്ങളിലും അയാളോട് അതിനെക്കുറിച്ച് ചോദിയ്ക്കാൻ ശ്രമിക്കുകയും അതിന് കഴിയാതെ പോവുന്നുമുണ്ട്. പിന്നെ ഇടയ്ക്ക് തന്നെ തന്നെ കണ്മുന്നിൽ കാണുന്നു.. അതും ആവർത്തിക്കുകയാണ്. സത്യമാണോ ഇല്ല്യൂഷൻ ആണോ എന്ന് തിരിച്ചറിയാതെ ഉഴറുകയാണ്. വിചിത്രമായ അനുഭവങ്ങൾ.. കാഴ്ചകൾ.. ചോദ്യങ്ങൾ.. തിരിച്ചറിവുകൾ. ക്ളൈമാക്സിൽ എത്തുന്നത് വരെ നമ്മളും എന്താണ് നടക്കുന്നത് എന്ന് നിശ്ചയമില്ലാതെ നായകനെപ്പോലെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

‘പ്രീഡെസ്റ്റിനേഷൻ’ പോലെയുള്ള ചില ഹോളിവുഡ് സിനിമകളിൽ ഒക്കെ മുമ്പ് കണ്ടിട്ടുള്ള ചില പ്ലോട്ട് ഡിവൈസുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനെ കൃത്യമായി രണ്ടു കാലഘട്ടങ്ങളിലുള്ള കർണാടകത്തിലെ രണ്ടു പ്രദേശങ്ങളിലെ അന്തരീക്ഷങ്ങളിലേക്ക് പറിച്ചു നടുന്നതിൽ പൂർണ്ണമായി വിജയിച്ചു എന്നുതന്നെ പറയണം. ടൈറ്റായി രചിക്കപ്പെട്ട സ്ക്രിപ്റ്റും, നല്ല രീതിയിൽ കംപോസ് ചെയ്ത വിഷ്വലുകളും അതിലേറെ മികച്ച മ്യുസിക്കൽ സ്‌കോറും ചേർന്ന് ഒരു ആകർഷണീയമായ കാഴ്ച്ചാനുഭവം തന്നെ തീർക്കുന്നുണ്ട്. ശ്രീനിധി ബെംഗളൂരു എന്ന സംവിധായികയുടെ കഴിവ് വ്യക്തമാവുന്നത്, ഈ ഒരു വെസ്റ്റേൺ ടൈം ലൂപ്പ് കൺസെപ്റ്റ് ഇവിടുത്തെ പുരാണ കഥകളും ഫോക്‌ലോറുമൊക്കെ സംയോജിപ്പിച്ച് വളരെ പരിമിതമായ ബജറ്റിൽ കന്നഡയുടെ സംസ്കാരത്തിലേക്കും ഭൂമികയിലേക്കും പറിച്ചു നട്ടതിലാണ്.

ഇത്തരം പ്രമേയങ്ങൾ സ്വീകരിക്കുമ്പോൾ പാളുന്നത് പലപ്പോഴും പരിമിതമായ സാഹചര്യങ്ങളിൽ നടക്കുന്ന എക്സിക്യൂഷനിലാണ്. മികച്ച ഒരു ക്രൂവിന്റെ സഹായം കൊണ്ട് അതിനെ ശ്രീനിധി മറികടന്നിട്ടുണ്ട്. ഈ അടുത്ത കാലത്ത് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച എഡിറ്റിങ് ജോബാണ് ബ്ലിങ്കിന്റേത്. മറ്റൊരു ഷെട്ടി.. ഇത്തവണ ദീക്ഷിത് ഷെട്ടിയാണ് അപൂർവയുടെ വേഷത്തിൽ. മികച്ച പ്രകടനമാണ് ദീക്ഷിത്തിന്റെത്. മറ്റുള്ള അഭിനേതാക്കളും താങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. സയൻസ് ഫിക്ഷൻ, ടൈം ട്രാവൽ ഴോൻറെയിലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരുപാട് ആസ്വദിച്ചേക്കാവുന്ന സിനിമ തന്നെയാണ് ബ്ലിങ്ക്.
ബ്ലിങ്ക് പ്രൈം വീഡിയോവിൽ ഇംഗ്ലീഷ് സബ് ടൈറ്റിലോടെ സ്ട്രീം ചെയ്യുന്നുണ്ട്

You May Also Like

മനപൂര്‍വ്വമായ ഒരു മാറ്റത്തിന്റെ പാതയിൽ സഞ്ചരിച്ചു പ്രേക്ഷകരെ അത്ഭുതപെടുത്തുന്ന നടൻ

രാഗീത് ആർ ബാലൻ രണ്ട് വർഷങ്ങൾക്കു മുൻപ് ഒരു അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ ഇങ്ങനെ പറയുകയുണ്ടായി.…

ലിയോയുടെ രണ്ടാമത്തെ ​ഗാനത്തിന്‍റെ ഗ്ലിംപ്സ്

ഓരോ അപ്ഡേറ്റിലും പ്രേക്ഷകരുടെ പ്രതീക്ഷകൾ പതിന്മടങ്ങാക്കി ദളപതി വിജയുടെ ലിയോ അപ്ഡേറ്റുകൾ മുന്നേറുകയാണ്. ലോകേഷ് കനകരാജ്…

“ഏത് നാശം പിടിച്ച നേരത്താണ് ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിയ്ക്കായിരുന്നു” , വികെ ശ്രീരാമന്റെ കുറിപ്പ്

നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ മമ്മൂട്ടിക്കൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് രസകരമായ ഒരു കുറിപ്പാണ് പങ്കുവയ്ക്കുന്നത്. എന്നാൽ…

അപവാദപ്രചരണം, ഭീഷണി, മഞ്ജുവാര്യരുടെ പരാതിയിന്മേൽ സനൽകുമാർ ശശിധരനെതിരെ കേസെടുത്തു

മഞ്ജു വാര്യയരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീക്ഷണിപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിന്മേൽ സംവിധായകൻ സനൽകുമാർ…