കുറെ നാളുകള്‍ക്കു മുമ്പ് വെബ്സൈറ്റുകള്‍ക്ക് ഇത്രകണ്ട് സംവേദനക്ഷമത ഉണ്ടായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുവാനുള്ള ഉപാധികള്‍ മാത്രമായിരുന്നു അവ. ബ്ലോഗുകളുടെയും സോഷ്യല്‍ മീഡിയ സൈറ്റുകളുടെയും വരവോടെ പുതിയ ഒരു ഉണര്‍വാണ് ഇന്നുണ്ടായിരിക്കുന്നത്. ആളുകള്‍ക്ക് തങ്ങളുടെ ആശയങ്ങളും വിജ്ഞാനവും ബ്ലോഗുകളും സോഷ്യല്‍ മീഡിയ വഴിയും വേണ്ടുന്ന രീതിയില്‍ പ്രചരിപ്പിക്കാനും, ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു സോഷ്യല്‍ ബ്രാന്ട്‌ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുവാനും സാധ്യമായിരിക്കുന്ന അവസ്ഥയില്‍ നാം ഇന്ന് എത്തി നില്‍ക്കുന്നു.

ഒരു കമ്പനിയോ പ്രസ്ഥാനമോ അല്ലാതെ ഒരു വ്യക്തിയായി നിലനിന്നുകൊണ്ട് ആളുകളുമായി സംവദിക്കുന്നതിനാല്‍ ബ്ലോഗിന് വിശ്വാസ്യത കൂടും. സ്വന്തം പേരും നാളുമെല്ലാം ഉണ്ടായിരിക്കണം എന്ന് മാത്രം. മുഖത്തോടു മുഖം സംസാരിക്കുന്ന രീതി തന്നെ ഇതെന്ന് കരുതാം. പലരും കളിയായി തുടങ്ങുന്ന ബ്ലോഗുകളും സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും ആ വ്യക്തിയുടെ ഒരു പ്രതിച്ഛായ വായനക്കാരില്‍ ഉണ്ടാക്കുന്നുവെന്ന കാര്യം എപ്പോഴും ഓര്‍ക്കുന്നത് നന്നായിരിക്കും. ഒരു ദിവസം നാല് ബില്യന്‍ കാര്യങ്ങള്‍ ഫേസ് ബുക്കിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ബ്ലോഗുകളുടെ ഗുണങ്ങള്‍.

ഒരു ബ്ലോഗു തുടങ്ങുവാന്‍ പ്രത്യേക പ്രോഗ്രാമിംഗ് പരിചയങ്ങള്‍ വേണ്ട. നല്ല ബ്ലോഗുകളില്‍ എന്നും വായനക്കാര്‍ ഉണ്ടാകും. കമന്റുകള്‍ വരുന്നില്ല എന്ന് കരുതി ആരും ബ്ലോഗു നിറുത്തുന്നതില്‍ കാര്യമില്ല. ഇനി കമന്റുകള്‍ കൂടുതലുള്ള ബ്ലോഗുകളിലൊക്കെ എഴുതിയിരിക്കുന്നത് വായിച്ചാണ് കമന്റുകള്‍ നല്‍കിയിരിക്കുന്നതെന്ന് ഉറപ്പു പറയാനും കഴിയില്ല. പലപ്പോഴും നമ്മള്‍ ഒരു കാര്യത്തെപ്പറ്റി ബ്ലോഗില്‍ എഴുതി എന്നിരിക്കട്ടെ. ആളുകള്‍ നമ്മള്‍ ആ കാര്യത്തിലെ ഒരു വിദഗ്ധന്‍ ആണെന്ന് ധരിക്കുവാന്‍ സാധ്യത ഉണ്ട്. വളരെ വലിയ വായനക്കാരുള്ള ബ്ലോഗറന്മാര്‍ക്ക് അവരുടെ ആശയങ്ങള്‍ വിജയകരമായി മറ്റുള്ളവരില്‍ എത്തിക്കുവാള്‍ കഴിയുന്നുണ്ട്. അതുവഴി അവര്‍ക്ക് വ്യക്തമായ ഒരു ഓണ്‍ലൈന്‍ വ്യക്തിത്വം ഉണ്ടാക്കുവാനും കഴിയുന്നു.

സോഷ്യല്‍ മീഡിയയും ബ്ലോഗും 

ഇവരണ്ടും വളരെ ബന്ധപ്പെട്ടു കിടക്കുന്ന രണ്ടു മേഖലകളാണ്. ഫേസ് ബുക്ക് . ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ് ഇവയെല്ലാം സ്വന്തം ബ്ലോഗുകളുമായി കണക്റ്റ് ചെയ്യുക വഴി നല്ല രീതിയില്‍ വായനക്കാരെ സൃഷ്ടിക്കുവാന്‍ കഴിയും. സോഷ്യല്‍ മീഡിയകള്‍ വെറും സ്വകാര്യം പറയുന്നതിന് മാത്രമായി ഉപയോഗിക്കുന്നത് നല്ല പ്രവണതയല്ല. ബ്ലോഗുകള്‍ക്ക്‌ കൂടുതല്‍ വായനക്കാരുണ്ട്. അതിനിയും വളരും എന്നതില്‍ സംശയം ഇല്ല. മലയാള ഭാഷ നിലനില്‍ക്കുവാനും ബ്ലോഗുകള്‍ ഉപകരിക്കുമെന്നകാര്യവും ഇത്തരുണത്തില്‍ സ്മരണീയം.

ഒരുപാട് ആളുകളെ സുഹൃത്ത് വലയത്തില്‍ ചേര്‍ക്കുന്നതില്‍ വലിയകാര്യമില്ല. എന്നാല്‍ സ്വന്തം അഭിപ്രായത്തോട് യോജിക്കുന്നവരെ തീര്‍ച്ചയായും വേണം താനും. നമുക്ക് ഒരു പരിചയവും ഇല്ലാത്ത ഒരാളെ കൂട്ടത്തില്‍ ചേര്‍ത്തിട്ട് അയാളുമായി ഒരിക്കലും ബന്ധപ്പെടാതെ പോകുന്നതുകൊണ്ട്‌ എന്താണ് പ്രയോജനം?

എങ്ങിനെയാണ് ഒരു നല്ല പ്രൊഫൈല്‍ ഉണ്ടാക്കുന്നത്‌?

സ്വന്തം പേര് തന്നെ ഉപയോഗിക്കുക. നമ്മളെപ്പറ്റി വായനക്കാരന് ആവശ്യമായ ഒരു ധാരണ തീര്‍ച്ചയായും നല്‍കണം. സ്വന്തം ഫോട്ടോ തന്നെ പ്രൊഫൈലില്‍ ഉപയോഗിക്കണം. അത് കൂടുതല്‍ വ്യക്തത നല്‍കും. ബ്ലോഗില്‍ ഇപ്പോഴും എന്തെങ്കിലും എഴുതുന്നത്‌ നല്ലത് തന്നെ. ഒരു ബ്ലോഗില്‍ രണ്ടു മൂന്നു മാസമായി ഒന്നും പുതുതായി എഴുതിയിട്ടില്ലെന്ന് വന്നാല്‍ ആളുകള്‍ക്ക് നിരാശയോടെ മടങ്ങിപ്പോകെണ്ടാതായി വരും.

You May Also Like

ഖറദാവിയുടെ ഫത് വകള്‍ വരുത്തുന്ന വിനകള്‍

യൂസുഫുല്‍ ഖറദാവി ആളൊരു മഹാസംഭവം തന്നെയാണ്. ‘വിധിവിലക്കുകള്‍’ എന്ന വിഖ്യാത ഗ്രന്ഥമുള്‍പ്പെടെ 120 –ഓളം പുസ്തകങ്ങളുടെ കര്‍ത്താവ്, ഇസ്ലാമിക പാണ്ഡിത്യത്തിനുള്ള എട്ട് അന്താരാഷ്ട്ര അവാര്‍ഡുകളുടെ ജേതാവ്, ഇസ്ലാം ഓണ്‍ലൈന്‍ സ്ഥാപകന്‍, ഈജിപ്ഷ്യന്‍ ഇസ്ലാമിസ്റ്റ് പ്രസ്ഥാനമായ ഇഖ്‌വാനുല്‍ മുസ്ലിമൂന്റെ സൈദ്ധാന്തികന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ‘പ്രോസ്‌പെക്റ്റ് മാഗസിന്‍’, അമേരിക്കയിലെ ‘ഫോറീന്‍ പോളിസി’ എന്നീ ആനുകാലികങ്ങള്‍ 2008ല്‍ നടത്തിയ വോട്ടെടുപ്പില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ബുദ്ധിജീവിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അല്‍ ജസീറ ചാനലില്‍ ഖറദാവി നടത്തുന്ന ‘ശരീഅത്തും ജീവിതവും’ എന്ന പ്രോഗ്രാമിന് ആറ് കോടി പ്രേക്ഷകരുള്ളതായാണ് കണക്കാക്കപ്പെടുന്നത്.

മാതാപിതാക്കന്മാരും/ കുട്ടികളും

ഇന്ന് കുട്ടികളുടെ സ്‌കളീല്‍ ‘മാതാപിതാക്കന്മാക്ക് ട്ടീച്ചറെ, കാണാനായിട്ട് അവസരം ഒരുക്കിയ ദിവസം ആയിരുന്നു. കുട്ടികളെ അനുസരിപ്പിച്ചെടുക്കുന്നതിനേക്കാളും പ്രയാസമായിരുന്നു പാരന്റ്സ്സിനെ അനുസരിപ്പിക്കാന്‍അദ്ധ്യാപികയാണെങ്കില്‍ ഒരു മേശയും കസേരയുമായിട്ടിരിക്കുക. അവിടേക്ക് ഒരു ബസ്സിലേക്ക് കേറുന്നതുപോലെ ഉന്തും തള്ളുമായി……..

വല്യ ആള്‍ ദൈവം

‘നീ വല്യ ആളാവന്ട’ ഉണ്ണി തന്‌ടെ സുഹൃത്തിനോട് പറഞ്ഞു ‘വല്യ ആള്‍ ദൈവം’ ഉത്തരം കിട്ടിയ ഉണ്ണിക്കുട്ടന്‍ ഉത്തരം മുട്ടി മിണ്ടാണ്ടായി. അപ്പോഴേക്കും ജനഗണമന തുടങ്ങിയിരുന്നു. സ്‌കൂള്‍ വിട്ടു വീട്ടില്‍ എത്തിയ ഉണ്ണിക്കുട്ടന്‍ തന്റെ കൈയിലുള്ള അമര്‍ ചിത്ര കഥയിലെ രാക്ഷസന്റെ പടം നോക്കി ചിന്തിച്ചു.’ഏതാണ്ട് ഇത്ര വലുപ്പം ഉണ്ടാകും’ ഉണ്ണികുട്ടന്‍ കണ്ടത്തില്‍ വച്ച് ഏറ്റവും വലുത് വല്യമ്മാന്‍ ആണ്. അപ്പോള്‍ വല്യമ്മാന്‍ ആയിരിക്കും ദൈവം. വല്യമ്മാന്‍ വരുമ്പോ അച്ഛനും അമ്മയും ഭയഭക്തി ബഹുമാനം കാണിക്കുന്നും ഉണ്ട്. അങ്ങനെ ഉണ്ണിക്കുട്ടന്‍ തന്റെ ആദ്യത്തെ ദൈവത്തിനെ ഉറപ്പിച്ചപ്പോഴേക്കും ഉറങ്ങി പോയി.

മോഹൻലാലിനെയും, മമ്മൂട്ടിയെയും ഒരുമിപ്പിച്ച പന്ത്രണ്ട് സിനിമകൾ

മലയാളസിനിമയിലെ എണ്ണം പറഞ്ഞ സൂപ്പർഹിറ്റുകളുടെ സംവിധായകൻ ആരാണെന്ന് ചോദിച്ചാൽ അതിന് മിക്കവാറും ആളുകൾ പറയുന്ന ഒരുത്തരം