കാത്തിരിപ്പ് അവസാനിക്കുന്നു,ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പത്രത്തിന്റെ പ്രകാശനത്തിനുള്ളഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ് .തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്നവര്‍ണ്ണാഭമായചടങ്ങുകളുടെ അപ്‌ഡേറ്റ് കള്‍ നിങ്ങളിലേക്ക് തത്സമയം എത്തിക്കുന്നു .ബൂലോകം ഓണ്‍ലൈന്‍ പ്രവര്‍ത്തകരെല്ലാം തന്നെ ഇതിനകം തിരുവനതപുരത്തെ ഹോട്ടല്‍ ഗീത് ഇന്റര്‍നാഷണലില്‍!അവാസനവട്ട ഒരുക്കങ്ങള്‍ നടത്തുകയാണ് .
ശ്രുതിലയം പ്രവര്‍ത്തകരുടെ നിസ്സീമമായ സഹായങ്ങള്‍ ഈ ഉദ്യമത്തെ വിജയത്തിലേക്ക് എത്തിക്കുകയാണ് .ഡയറക്ടര്‍സ് ആയ ഡോ.ജെയിംസ് ബ്രൈറ്റ്,ഡോ.മോഹന്‍ ജോര്‍ജ് ഇംഗ്ലണ്ട്ല്‍ നിന്നും ഇതിനായി എത്തിച്ചേര്‍ന്നു. പ്രധാന ശില്‍പ്പിയായ സുനില്‍ പണിക്കര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. പ്രശസ്ത തിരക്കഥകൃത്ത് ശ്രീ രഘുനാഥ് പലേരി ഇന്നലെ മുതലേ പ്രവര്‍ത്തങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു എന്നത് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു .
ശ്രുതിലയം,ബൂലോകം ഓണ്‍ലൈന്‍ പ്രവര്‍ത്തകരായ അനില്‍ കുര്യാത്തി ,രാജേഷ് ശിവ,ജിക്കു വര്‍ഗീസ്എന്നിവര്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുകയാണ്.വിശിഷ്ട്ടവ്യക്തികളെ ക്ഷണക്കത്ത് നല്‍കി സ്വീകരിക്കുകയും ഇതിനോടകം ചെയ്തു കഴിഞ്ഞ്.പ്രസ് ക്ലബ്ബ് ഹാള്‍ അലങ്കരിക്കുന്ന ജോലിയിലാണ് പ്രവര്‍ത്തകര്‍ .
ഹരിചന്ദനം സീരിയലിന്റെ സംവിധായകന്‍ ശ്രീ .ഹാരിസണ്‍ മാത്യു ഈപ്രവര്‍ത്തനങ്ങളിലേക്ക്എത്തുകയാണ് എന്നത് സന്തോഷം പകരുന്ന വസ്തുതയാണ്,അദേഹത്തിന്റെപ്രൊഡക്ഷന്‍ വാനാണ് ബൂലോകം ഓണ്‍ലൈന്‍ ആവശ്യത്തിലേക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നത്.കൃത്യം5 മണിക്ക് തന്നെ ചടങ്ങ് ആരംഭിക്കുന്നതായിരിക്കും ,പ്രിന്റ് ചെയ്ത പത്രത്തിന്റെ കോപ്പികള്‍ ആവശ്യത്തിലേക്ക് പ്രസ്സില്‍ നിന്നും ലഭിച്ചു കഴിഞ്ഞിരിക്കുകയാണ്,എല്ലാവരുംകൃത്യ സമയത്ത്ചടങ്ങില്‍ പങ്കെടുക്കും എന്ന് കരുതുന്നു.