Boolokam
ബ്ലോഗ്പേപ്പര്‍ അപ്ഡേറ്റ്സ് (1)
മാന്യ ബ്ലോഗറന്മാരെ,
ബ്ലോഗ് പേപ്പര്‍ എന്ന ബൂലോകം ഓണ്‍ലൈനിന്റെ ഈ സംരംഭം ഒരു സ്വപനത്തിന്റെ സാക്ഷാത്കാരമാണ്. നമ്മളെല്ലാം സ്വപ്ന ജീവികളാണെന്ന ഒരു കാര്യം നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? അല്ലെങ്കില്‍ ഈ ബ്ലോഗിനുവേണ്ടി നിങ്ങളും ഞാനും സമയം എന്തിനു കളയണം? അതിനാല്‍ ഇതു ദയവായി വായിക്കുക.
എന്താണീ ബ്ലോഗ്പേപ്പര്‍?
നമ്മളെല്ലാം മനോരമ, കേരള കൌമുദി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങള്‍ വായിച്ചു വളര്‍ന്നവരാണ്. അതുപോലെയുള്ള ഒരു പത്രമല്ല ഈ ബ്ലോഗ്പേപ്പര്‍. കാരണം ബ്ലൊഗറന്മാരുടെ മനസ്സുകളിലൂടെ കടന്നു പോകുന്ന കാര്യങ്ങളാണല്ലോ ബ്ലോഗുകളുടെ വിഷയങ്ങള്‍. അതിനാല്‍ ബ്ലോഗു പേപ്പറില്‍ എപ്പോഴും ബ്ലോഗറന്മാരുടെ ചിന്താഗതികളായിരിക്കും പ്രതിഭലിക്കുക. ബ്ലോഗ് പേപ്പര്‍ എന്ന പേര് ഒരിക്കലും തെറ്റിദ്ധരിക്കപ്പെടരുത്. അത് ഒരു പേര് മാത്രം. നമ്മള് നല്കുന്ന പേരാണ് അത്. അതിനെ ഒരു ന്യൂസ് പേപ്പര്‍ ആയി നിങ്ങളാരും ഒരിക്കലും കരുതരുത്. നമ്മുടെ ചിന്താഗതികള്‍ നമ്മള് പറയുന്നു. അത്ര മാത്രം കരുതുക. ന്യൂസു വായിക്കുവാന്‍ ഒരുപാടു മാദ്ധ്യമങ്ങള്‍ ഇന്നു നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ബ്ലോഗുകള്‍ ബ്ലോഗുകളില്‍ മാത്രമേ വായിക്കുവാന്‍ കഴിയുകയുള്ളു.
എന്തിനാണീ ബ്ലോഗ് പേപ്പര്‍?
നമ്മള് പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അറിയണം. നമുക്കും ഈ ലോകത്തില്‍ നമ്മുടെ അഭിപ്രായം രേഖപ്പെടുത്തണം. അല്ലെങ്കില്‍ പിന്നെ നമ്മള് എന്തിനു ബ്ലോഗണം?
ആരുടെ രചനകളാണ് ഇതില്‍ വരുന്നത്?
നമ്മുടെ രചനകള്‍. അല്ലാതെ ആരുടെ? ബൂലൊകം ഓണ്‍ലൈനില്‍ അവ അപ്ലോഡ് ചെയ്യണം. അതിനായി പല പ്രമുഖ ബ്ലോഗ്ഗറന്മാരെയും മെയില്‍ വഴി നമ്മള് സമീപിച്ചു. അവരുടെ മറുപടിക്കായി ബൂലോകം ഓണ്‍ലൈന്‍ ഇനിയും കാത്തിരിക്കുന്നു.
എന്തിനു നാം ഇതില്‍ പങ്കാളികള്‍ ആകണം?
ചരിത്രം എന്ന ഒരു കാര്യം നമ്മെ അതില്‍ ഒരു പക്ഷേ ആകര്‍ഷിച്ചേക്കാം. നിങ്ങള്‍ക്ക് ചരിത്രത്തില്‍ ഒരു ഭാഗമാകാന്‍ ഒരു പക്ഷേ ഇതു സഹായകരമായേക്കാം.
ഞാന്‍ ഒരു പ്രമുഖ ബ്ലോഗറാണ് എന്ന കാര്യം എല്ലാവര്ക്കും അറിയാം. ഞാനെങ്ങിനെ ഈ ബൂലോകം ഓണ്‍ലൈനില്‍ വന്ന് എന്റെ രചനകള്‍ എഴുതും? എനിക്കത് മാനക്കേടാവില്ലേ?
എങ്ങിനെ അതു നിങ്ങള്‍ക്കു മാനക്കേടാവും? ബ്ലോഗിനെ നിങ്ങള്‍ സ്നേഹിക്കുക്ക ഒരു വ്യക്തി ആണെങ്കില്‍ ബൂലോകം ഓന്ലൈനിന്റെ ഈ സംരംഭത്തോടു നിങ്ങള്‍ സഹകരിക്കുകയല്ലേ വേണ്ടുന്നത്? പ്രശസ്തി എന്നും നമ്മോടു കൂടെ ഉണ്ടാവില്ല. ജന സമ്മതി എന്നും പ്രശസ്തിക്ക് തുല്യമല്ലേ?
ആരൊക്കെയാണ് ഇതിന്റെ പിന്നില്‍?
സുനില്‍ പണിക്കര്‍ നമ്മുടെ ബ്ലോഗ് പേപ്പറിന്റെ ലേ ഔട്ട് ചെയ്യുന്നു. പ്രശസ്ത ബ്ലോഗറന്മാരായ കാപ്പിലാന്, രാജേഷ് ശിവ, മാലാഖക്കുഞ്ഞ്, പിന്നെ സ്കിപ്റ്റ് റൈറ്റര്‍ ഡയറക്ടര്‍ രഘുനാഥ് പലേരി, ഡോക്ടര്‍ മോഹന്‍ ജോര്‍ജ്ജ്, ബഷീര്‍ വള്ളിക്കുന്ന്, പട്ടാളം രഘുനാഥ്, ശാന്ത കാവുമ്പായി, ആചാര്യന്, ഗീതേച്ചി, ജിക്കൂസ് തുടങ്ങിയ പല പ്രമുഖരും നമ്മോടൊപ്പം ഉണ്ട്. പിന്നെ പേരെടുത്തു പറയാവുന്നതുലും അധികമായി ഒരു കൂട്ടം പുതിയ തലമുറയിലെ ബ്ലോഗറന്മാരും ബൂലോകം ഓണ്‍ലൈനിന്റെ ശക്തി കേന്ദ്രങ്ങളാകുന്നു. നിങ്ങളും അതില്‍ ഭാഗമാവുക. നിങ്ങള്‍ ഏതു തരത്തിലെ ബ്ലോഗര്‍ ആയിരുന്നാലും ശരി നിങ്ങളുടെ സഹായം ഞങ്ങള്‍ക്കു വേണ്ടുന്നതു പോലെ നിങ്ങള്‍ക്കും അതു സഹായകരമായേക്കാം. സഹകരിക്കുക. സ്നേഹിക്കുക. ദൈവം നിങ്ങളെയും നമ്മളെയും പിന്നെ ബൂലോകരെയും അനുഗ്രഹിക്കട്ടെ.
ഈ അപ്ഡേറ്റ് ഇവിടെ അവസാനിക്കുന്നു. ഉടനെ വീണ്ടും കാണാം.
528 total views, 3 views today