പെൺകുട്ടികൾക്ക് രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ ആർത്തവസംബന്ധമായതാണോ ?

580

ശ്രീലക്ഷ്മി അറയ്ക്കൽ എഴുതുന്നു Sreelakshmi Arackal

വളരെയധികം ഷെയർ പോകണമെന്ന ഉദ്ദേശത്തോട് കൂടി എഴുതുന്ന പോസ്റ്റാണ് ഇത്.

സ്ത്രീ ശാക്തീകരണം ഒട്ടും ചെന്നെത്തിയിട്ടില്ലാത്ത ഒരു മേഖലയെ പറ്റി ആണ് പറഞ്ഞു വരുന്നത്- ബ്ലഡ് ഡൊനേഷൻ അഥവാ രക്തദാനം.

2015 ഇൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായ് രക്തം ദാനം ചെയ്തത്.
അതൊരു രക്തദാനക്യാമ്പ് ആയിരുന്നു.
അറുപതോളം കുട്ടികൾ ഉണ്ടായിരുന്ന, അതിൽ പകുതിയിൽ ഏറെ പെൺകുട്ടികൾ ആയിരുന്ന ആ ക്ലാസ്സിൽ നിന്നും ഇഷ്ടം പോലെ ആൺകുട്ടികൾ രക്തം ദാനം ചെയ്തപ്പോൾ വെറും രണ്ടേ രണ്ട് പെൺകുട്ടികളാണ് രക്തം ദാനം ചെയ്തത്. ഞാനും എന്റെ ഒരു കൂട്ടുകാരിയും.

ഇന്ന് ആർ സി സിയിൽ ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ പോയപ്പോൾ അവിടെ വെച്ച് ഒരു നേഴ്സ് ഫ്രണ്ടിനെ പരിചയപ്പെട്ടു.

Image result for BLOOD DONATION GIRLSവളരെ കുറച്ച് പെൺകുട്ടികൾ മാത്രമെ ബ്ലഡ് കൊടുക്കാൻ വരാറുളളൂ അത്രേ!

ഒന്ന് നിരീക്ഷിച്ച് നോക്കിയപ്പോൾ സംഗതി ശരിയാണ് എന്റെ കൂടെ ആ റൂമിൽ ബ്ലഡ് കൊടുക്കാനായി അടുത്തു കിടന്നവരിൽ ഒരു പെൺകുട്ടി പോലും ഉണ്ടായിരുന്നില്ല.

വാളണ്ടറി ആയ ഒരു പ്രവർത്തനമാണ് രക്തദാനം. പെൺകുട്ടികൾ രക്തം ദാനം ചെയ്യുന്നതിൽ നിന്ന് വിട്ടു നിൽക്കുന്നതിനാൽ ഇന്ത്യയുടെ വലിയ ഒരു പോപുലേഷൻ ഓഫ് ബ്ലഡ് ഡോണേഴ്സിനെ ഇന്ത്യ മിസ് ചെയ്യുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ പോലും രക്തം ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കാറില്ല.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

1.ഓരോ മാസവും ആർത്തവം വരുമ്പോൾ തന്റെ ശരീരത്ത് നിന്നും ഒരുപാട് രക്തം ഒഴുകി പോകുന്നുണ്ട് , സോ ഇനി എനിക്ക് കൊടുക്കാൻ രക്തമില്ല എന്ന മിഥ്യാധാരണയുടെ പുറത്താണ് പലപെൺകുട്ടികളും രക്തം ദാനം ചെയ്യാൻ മടിക്കുന്നത്.

എന്നാൽ ഈ ധാരണ തീർത്തും തെറ്റാണ്.
ഓരോ പെൺകുട്ടിയുടെ ശരീരത്തിലും ആവശ്യത്തിന് രക്തം ഉണ്ടാകും,
ഇനി അഥവാ ഇല്ലെങ്കിൽ ബ്ലഡ് നമുക്ക് ദാനം ചെയ്യാൻ കഴിയില്ല.
കാരണം ഓരോ രക്തദാനത്തിന് മുൻപും നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിച്ച് 12.5 ന് മേലെ ആണെങ്കിൽ മാത്രമേ രക്തം എടുക്കുകയുളളൂ.

ഓർക്കുക, ആർത്തവം നടക്കുന്ന സമയത്ത് പെൺകുട്ടികൾക്ക് രക്തം കൊടുക്കാൻ സാധിക്കുകയില്ല.

2. ആവിശ്യമില്ലാത്ത ഭയം.

പല കാര്യങ്ങളും ഒറ്റക്ക് ചെയ്യാൻ ഭയമുളളവരാണ് പെൺകുട്ടികൾ.
സൂചി കുത്തുമ്പോളുണ്ടാകുന്ന വേദനയോട് ഉളള ഭയം ,
രക്തം ദാനം ചെയ്ത് കഴിഞ്ഞാൽ തലകറങ്ങി വീഴുമോ എന്ന ഭയം ,
തന്റെ ശരീരത്തു നിന്ന് രക്തം ഊറ്റിയെടുക്കുന്നത് കാണുന്നതിലുളള ഭയം ഒക്കെ പെൺകുട്ടികൾ രക്തദാനം ചെയ്യാതിരിക്കുന്നതിനുളള കാരണങ്ങളാണ്.

നിങ്ങൾ ഒരു കാരണവശാലും ഭയക്കേണ്ടതില്ല, കാരണം രക്തദാനത്തിന് ശേഷം കഴിക്കാൻ ബിസ്കറ്റും കുടിക്കാൻ ജൂസും ഒക്കെ അവിടുന്ന് തന്നെ തരുന്നതാണ്.
മാത്രമല്ല അരമണിക്കൂറോളം നമ്മളെ നിരീക്ഷിച്ച് നമുക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തിയേ ഹോസ്പിറ്റലുകാർ നമ്മളെ അവിടെ നിന്നും വിടുകയുളളൂ.

നമുക്ക് നമ്മുടെ യങ്ങ് ഏജിലാണ് രക്തദാനം അടിപൊളി ആയി ചെയ്യാൻ പറ്റുന്നത് , കാരണം ഷുഗർ ഇല്ല, ബി പി ഇല്ല എന്നതൊക്കെ തന്നെ.

രക്തദാനത്തിനുളളിൽ വേറൊരു സൂത്രം കൂടി ഒളിഞ്ഞിരിപ്പുണ്ട്.
ഇടക്കിടെ രക്തം ദാനം ചെയ്യുകയാണെങ്കിൽ നമ്മൾക്ക് നമ്മുടെ രക്തത്തിന്റെ അവസ്ഥയെ പറ്റി എപ്പോഴും ബോധവതി ആയി ഇരിക്കാൻ സാധിക്കും.
വേഗന്ന് രോഗങ്ങൾ കണ്ടുപിടിക്കാൻ സാധിക്കും.

കാരണം രക്തം ഉപയോഗിക്കും മുൻപ് അവർ നമ്മുടെ രക്തം പരിശോധിക്കും.
ഈ പരിശോധനയിൽ നമ്മുടെ രക്തത്തിന് കുഴപ്പമൊന്നുമില്ലെങ്കിലേ അവർ അത് പേഷ്യന്റിന് കൊടുക്കൂ.

അഥവാ നമ്മുടെ രക്തത്തിൽ എന്തെങ്കിലും അസുഖത്തിന്റെ ലക്ഷണം കണ്ടാൽ ഹോസ്പിറ്റലുകാർ നമ്മെ വിളിച്ച് അറിയിക്കും.

Image result for BLOOD DONATION GIRLSഎന്റെ കൂട്ടുകാരന്റെ കേസ് തന്നെ ഇതിന് ഒരു ഉദാഹരണമാണ്.

ഇപ്പോൾ 25 വയസ്സുളള അവൻ തനിക്ക് ഒരു രോഗവും ഇല്ല എന്നാണ് ഒരുകൊല്ലം മുന്നേ വിശ്വസിച്ച് നടന്നിരുന്നത്

തിരുവനന്തപുരത്തെ പ്രമുഖമായ ഒരു ആശുപത്രിയിൽ ഒരിക്കൽ അവൻ ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ പോയി.

തിരിച്ച് വീട്ടിലെത്തിയ അവന് ആശുപത്രിയിൽ നിന്ന് ഒരു വിളി വന്നു.
രക്തത്തിൽ എന്തോ കുഴപ്പം ഉണ്ട് ,ഒന്ന് വിശദമായി ടെസ്റ്റ് ചെയ്യാൻ.
ടെസ്റ്റ് ചെയ്തപ്പോളാണ് അവന് ഹെപ്പറ്റൈറ്റിസ് ഉണ്ട് എന്ന് മനസ്സിലായത്.

നേരത്തേ കണ്ടുപിടിച്ചതിനാൽ നേരത്തേ ട്രീറ്റ്മെന്റ് തുടങ്ങിയതിനാൽ അവൻ സുഖമായി ഇരിക്കുന്നു.ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ട് എന്ന് തോന്നുന്നു.

രക്തദാനം ചെയ്യാൻ പോയത് കൊണ്ട് മാത്രമാണ് അവന് അസുഖം വേഗത്തിൽ കണ്ടുപിടിക്കാൻ കഴിഞ്ഞത്.

അപ്പോൾ പറഞ്ഞുവന്നത് ഇതാണ്, ആരോഗ്യവതികളായ സ്ത്രീകൾക്ക് മൂന്നുമാസത്തിൽ ഒരിക്കൽ രക്തം ദാനം ചെയ്യാം.

രക്തദാനം ചെയ്യുന്നത് കൊണ്ടുളള ഗുണങ്ങൾ പറയാം.

രക്തപരിശോധനയിലൂടെ നമ്മൾ HIV,Hepatitis B,C ,Maleria etc രോഗങ്ങളിൽ നിന്ന് വിമുക്തയാണോ എന്ന് സ്വയം മനസ്സിലാക്കാം

രക്തദാനത്തിന്റെ പരിണിത ഫലമായ് പുതിയ രക്തകോശങ്ങൾ ഉണ്ടാവും.ഇത് ശരീരത്തിനും മനസ്സിനും വളരെ നല്ലതാണ്.

പഴയത് മാറി പുതിയ ഫ്രീക്ക് രക്തകോശങ്ങൾ വരട്ടേന്ന്.

മനുഷ്യൻമാർക്ക് മാത്രമേ ദൈവം ആകാനുളള അതിഭയങ്കരമായ കഴിവ് ഉളളൂ..

എങ്ങനെയെന്നോ??

നമ്മൾ ഒരുതവണ കൊടുക്കുന്ന രക്തം കൊണ്ട് നാലുപേരുടെ ജീവൻ വരെ രക്ഷിക്കാൻ കഴിയും.

അതുകൊണ്ട് നാട്ടിലെ ചുറുചുറുക്കുളള പെൺകുട്ടികളോടാണ് പറയുന്നത്

നിങ്ങളിങ്ങനെ ഓടി കളിച്ച് അടിച്ചുപൊളിച്ച് നടക്കുന്നതിന് ഇടയിൽ ഇടക്കൊക്കെ പോയി രണ്ടുമൂന്ന് ജീവൻ കൂടി രക്ഷിക്കൂന്നേ…

പേടിയും മുട്ടുന്യായങ്ങളും എക്സ്ക്യൂസുകളും മാറ്റിവെച്ച് ഒന്ന് രക്തം കൊടുത്തു നോക്കിക്കേ…
സംഗതി സൂപ്പറാണ്.

അല്ലേലും പേടി ഉളള കാര്യങ്ങൾ ചെയ്യുമ്പോഴല്ലേ ലൈഫ് സൂപ്പർ ത്രില്ലിങ്ങ് ആവുന്നത് ഡിയർ പെൺകുട്ട്യോൾസ്..