fbpx
Connect with us

How To

പ്രമേഹം – ഒരു നിശബ്ദ കൊലയാളി

ജനങ്ങള്‍ കൂടുതല്‍ സുഖങ്ങള്‍ അന്യേഷിക്കുമ്പോള്‍ ചില അസുഖങ്ങളും അവനറിയാതെ ഉണ്ടാകുന്നു എന്നതിനുദാഹരണങ്ങള്‍ ആണ് പ്രമേഹവും രക്തസമര്ധവും.

 192 total views

Published

on

blood-sugar-testdiabet

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മോടു വിട പറഞ്ഞ ബ്ലോഗ്ഗര്‍ ബോബന്‍ ജോസഫിന്റെ പ്രൌഡ ഗംഭീര ലേഖനം

കഴിഞ്ഞ കുറെ നാളുകള്‍ വരെ ലോകത്തിലെ പ്രമേഹത്തിന്റെ തലസ്ഥാനം ഇന്ത്യ ആയിരുന്നു എന്ന് പറയാം. പക്ഷെ ഇപ്പോള്‍ New England Journal of Medicine എന്ന പ്രസിദ്ധീകരണം ഒരു സര്‍വ്വേ നടത്തിയതില്‍ ഇന്ന് ചൈനയാണ് പ്രമേഹത്തിന്റെ കാര്യത്തില്‍ മുന്നില്‍ എന്ന് മനസിലായി. ചൈനയില്‍ ഏകദേശം പത്തു കോടി ജനങ്ങള്‍ ഇതിനടിമയാണ്. പതിനഞ്ചു കോടിയോളം ജനങ്ങള്‍ക് പ്രമേഹം വരാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യയുടെ പഴയ കണക്കിന് അഞ്ചു കോടി മാത്രമേ ഉള്ളു. ഇപ്പോള്‍ അല്പം കൂടി കൂടിയെങ്കിലും ചൈനയുടെ അത്രയും ഇല്ലല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.

ജനങ്ങള്‍ കൂടുതല്‍ സുഖങ്ങള്‍ അന്യേഷിക്കുമ്പോള്‍ ചില അസുഖങ്ങളും അവനറിയാതെ ഉണ്ടാകുന്നു എന്നതിനുദാഹരണങ്ങള്‍ ആണ് പ്രമേഹവും രക്തസമര്ധവും. അറിയാതെ ശരീരത്തില്‍ ഉണ്ടാകുന്നത് കൊണ്ടും പല രോഗങ്ങള്‍ക്കും അത് കാരണമാകുന്നത് കൊണ്ടുമാണ് അതിനെ നിശബ്ദ കൊലയാളി എന്ന് പറയുന്നത്. ചൈനക്കാര്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ ഒരു പുതിയ ആരോഗ്യ മുദ്രാവാക്യം ഇറക്കി ‘കൂടുതല്‍ നടക്കുക, കുറച്ചു കഴിക്കുക’. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ജീവിത ജീവിതശൈലിയില്‍ മാറ്റം വരുത്തിയും ഭക്ഷണ ക്രമീകരണം കൊണ്ടും മാറ്റിയെടുക്കാം. ജീവിത ശൈലി ആ രീതിയില്‍ മുന്നോട്ടു കൊണ്ടുപോയാല്‍ ഉണ്ടാവുകയുമില്ല. ഇന്ന് നാട്ടില്‍ പ്രമേഹതിനോപ്പം കൊളസ്‌ട്രോളും രക്തസമര്ധവും ഉള്ളവര്‍ ധാരാളമാണ്.

എന്താണീ പ്രമേഹം?

Advertisementആമാശയത്തിന്റെയും വന്കുടലിന്റെയും സൈഡിലായി പറ്റിപിടിച്ചിരിക്കുന്ന ആറിഞ്ചു നീളമുള്ള ഒരു ഗ്രന്ധിയാണ് പാന്‍ക്രിയാസ് അല്ലെങ്കില്‍ ആഗ്‌നേയ ഗ്രന്ഥി. ശരീരത്തില്‍ അനേകം ഹോര്‍മോണുകള്‍ ഉണ്ടല്ലോ. അവയില്‍ ഒരു പ്രധാന ഹോര്‌മോനാണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ആണിത് നിര്‍മിക്കുന്നത്. ദഹനരസം നിര്‍മിക്കുക എന്നതാണ് ഇതിന്റെ പ്രധാന ധര്‍മം എങ്കിലും, പാന്‍ക്രിയാസിന്റെ ഐലെട്‌സ് ഓഫ് ലാങ്ങര്‍ഹാന്‌സിലെ ബീറ്റാ കോശങ്ങള്‍ ഇന്‍സുലിന്‍ ആണ് നിര്‍മിക്കുന്നത്. ആഹാരത്തിലെ പഞ്ചസാരയെ ശരീരത്തിന് ജോലി ചെയ്യാന്‍ പാകത്തില്‍ ഊര്‍ജമാക്കി മാറ്റുകയാണ് ഇന്‍സുലിന്റെ ധര്‍മം. കഴിക്കുന്ന ആഹാരത്തിലെ പഞ്ചസാരയെ ഗ്ലുകോസാക്കി മാറ്റി ശരീര കലകളില്‍ സൂക്ഷിക്കുന്നു. ഇതിനു ഇന്‍സുലിന്‍ കൂടിയേ തീരു. ജോലി ചെയ്യുമ്പോള്‍ ശരീരകളിലെ ഗ്ലൂകോസ് ഊര്‍ജമായി മാറുന്നു. രക്തത്തിലൂടെയാനല്ലോ ഗ്ലോകോസ് ശരീരകലകളില്‍ എത്തുന്നത്. ഇന്‍സുലിന്‍ ഈ ഗ്‌ളുകോസിനെയും വഹിച്ചുകൊണ്ട് രക്തത്തിലൂടെ ശരീര കലകളില്‍ എത്തുമ്പോള്‍, കലകളില്‍ ഗ്ലുകൊസിന്റെ അളവ് കുറവായിരിക്കണം. ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍ നാം ജോലിചെയ്‌തോ വ്യായാമം ചെയ്‌തോ അവ ഉപയോഗിച്ചിരിക്കണം. അല്ലെങ്കിലോ ഈ ഗ്ലുകോസ് രക്തത്തില്‍ കൂടികൊണ്ടിരിക്കും. പാന്ക്രിയാസിനു ജോലിഭാരവും കൂടുന്നു. അങ്ങിനെ ഒന്നുകില്‍ പാന്ക്രിയാസിനു ജോലി കൂടി കേടാവുകയോ അതിന്റെ കപാസിടി കുറയുകയോ ചെയ്യുന്നു. കലകളില്‍ പ്രവേശിക്കാന്‍ പറ്റാതെ ഗ്ലുകോസ് രക്തത്തില്‍ കെട്ടികിടക്കുന്നു. ഉപയോഗിക്കാന്‍ പറ്റാത്ത ഗ്ലുകോസ് സ്വാഭാവികമായി വെളിയില്‍ പോകണമല്ലോ. അപ്പോള്‍ ഈ രക്തത്തിനെ കിഡ്‌നി അരിച്ചെടുത്ത് മൂത്രമാക്കി മാറുമ്പോള്‍ സ്വാഭാവികമായി ഗ്ലൂകോസും വെളിയില്‍ വരുന്നു. ഇതാണ് പ്രമേഹം എന്ന അവസ്ഥ. ഇങ്ങിനെ തുടരുമ്പോള്‍ ആദ്യമാദ്യം ഒന്നും അറിയില്ല പിന്നെ പിന്നെ പാന്ക്രിയാസിനു ഇന്‍സുലിന്‍ നിര്‍മിക്കാന്‍ പറ്റാത്ത അവസ്ഥ അല്ലെങ്കില്‍ അതിന്റെ കഴിവ് കുറയുമ്പോള്‍ കലകള്‍ക് ഗ്ലൂകോസ് കിട്ടില്ല. ഊര്‍ജദായകമായ ഗ്ലുകോസ് കിട്ടിയില്ലെങ്കില്‍ എങ്ങിനെ ജോലി ചെയ്യും. ഭക്ഷണം ആവശ്യത്തിനു കഴിക്കുന്നുന്‌ടെങ്കിലും അത് കൊണ്ടുപോകണ്ട ഇന്‍സുലിന്‍ രക്തത്തിലില്ലല്ലോ. എങ്ങിനെ ക്ഷീണം മാറും?. ക്ഷീണം മാറാന്‍ വീണ്ടും കൂടുതല്‍ ഭക്ഷണം കഴിക്കേണ്ടി വരുന്നു. എത്ര കഴിച്ചാലും അത് ശരീരത്തിന് പ്രയോജനപെടുതാന്‍ ആവില്ലെങ്കിലോ എന്ത് ഗുണം?. കാരണം ഇന്‍സുലിന്‍ രക്തത്തില്‍ ഇല്ല. ഈ അവസ്ഥയില്‍ ആണ് ഇന്‍സുലിന്‍ ഗുളികയോ കുത്തി വെയ്‌പോ എടുത്തു കൃത്രിമമായി ! ശരീരത്തിന് കൊടുക്കുന്നത്. അപ്പോള്‍ മുതല്‍ ശരീരത്തിന് ആഹാരം പ്രയോജനപെടുത്താന്‍ സാധിക്കുന്നു. ജോലിയോ വ്യായാമമോ ചെയ്യാതെ ഇരിക്കുകയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണെങ്കില്‍ എന്ത് സംഭവിക്കുന്നു? നിറഞ്ഞകുടത്തില്‍ വീണ്ടും വീണ്ടും വെള്ളം ഒഴിച്ചുകൊണ്ടിരുന്നാല്‍ അത് പുറത്തു പോകുമല്ലോ. നിറച്ച കുടത്തിലെ വെള്ളം ഉപയോഗിക്കുക, അപ്പോള്‍ ആ വെള്ളം നഷ്ടമാകാതെ വീണ്ടും വേറെ വെള്ളം ഉപയോഗിക്കാമല്ലോ.

സാധാരണയായി ഇരുപതിനും അറുപതിനും പ്രായത്തിനു ഇടയിലാണ് ഇവയുണ്ടാകുന്നത്. ചുരുക്കമായി ഇരുപതിന് മുമ്പിലും അറുപതിനു ശേഷവും ഉണ്കാട്കാറുണ്ട്. രണ്ടു തരം പ്രമേഹം (diabetes mellitus) ഉണ്ട് െ്രെപമറി യും സെകണ്ടരി യും. െ്രെപമറി യെ വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു. ടൈപ്പ് 1 , ടൈപ്പ് 2 എന്ന രണ്ടു തരം.

പ്രൈമറി പ്രമേഹം

ടൈപ്പ് 1

Advertisementയാതൊരു കാരണവും കൂടാതെ ഉണ്ടാകുന്നതാണിത്. കുട്ടികല്കുണ്ടാകുന്നത് ഇതാണ്. 40 വയസിനുള്ളില്‍ ഇതുണ്ടാകുന്നു. പാന്‍ക്രിയാസിലെ ഐലെട്‌സ് ഓഫ് ലാങ്ങര്‍ഹാന്‍സ് എന്ന ഭാഗത്ത് ബീറ്റാ കോശങ്ങള്‍ ആണ് ഇന്‍സുലിന്‍ ഉണ്ടാകുന്നത്. ചിലരില്‍ ആ കോശങ്ങള്‍ ജന്മനാല്‍ തന്നെ അല്ലെങ്കില്‍ മറ്റെന്തിലും കാരണത്താല്‍ നശിച്ചു പോകുന്നു. ഇവരുടെ ശരീരത്തില്‍ ഇന്‍സുലിന്‍ അല്പം പോലും കാണില്ല. പാരമ്പര്യവുമായി ഇതിനു യാതൊരു ബന്ധവും ഇല്ല. ഇങ്ങിനെയുള്ളവര്‍ ഇന്‍ജെക്ഷന്‍ എടുക്കെണ്ടിവരുന്നു. 10 % -15 % ആളുകള്‍ക് മാത്രമാണ് ഇവയുള്ളത്.

ടൈപ്പ് 2

90 % പ്രമേഹവും ഇതില്‍ പെടുന്നു. ഇതിനെയാണ് ജീവിത ശൈലീ രോഗം എന്ന് പറയുന്നത്. ഇതില്‍ നമ്മുടെ ജീവിത ശൈലി കൊണ്ട് ഇന്‍സുലിന്‍ ഇല്ലാതാകുകയോ പാന്‍ക്രിയാസിന്റെ ശക്തി ക്ഷയിക്കുകയോ ചെയ്യുന്നു. അപ്പോള്‍ സ്വാഭാവികമായും പ്രമേഹം ഉണ്ടാകുമല്ലോ. ഇന്‍സുലിന്‍ ഉത്പാദനം കുറയുമല്ലോ.

പിന്നെ ഒരെണ്ണം ഉണ്ടാകുന്നത് ഗര്‍ഭിണികളിലെ പ്രമേഹം ആണ്. ആ സമയം കഴിഞ്ഞു മാറി എന്ന് വരാം.

Advertisementസെക്കണ്ടറി പ്രമേഹം

ഇത് പല വിധ രോഗങ്ങള്‍ അല്ലെങ്കില്‍ അപകടങ്ങള്‍ വഴി പാന്ക്രയാസിനു കേടു വന്നു ഉണ്ടാകുന്നതാണ്.

ലക്ഷണങ്ങള്‍

ഒരു സുപ്രഭാതത്തില്‍ നമുക്ക് തോന്നുന്നു ഭയങ്കര ക്ഷീണം, ദാഹം, വിശപ്പ്, ഒന്നിനും ഉന്മേഷം ഇല്ല, കൂടുതല്‍ മൂത്രം ഒഴിക്കുക, എത്ര കഴിച്ചാലും പിന്നെയും വിശപ്പും ക്ഷീണവും. ഇവ കണ്ടാല്‍ ഉറപ്പായി ഇത് പ്രമേഹം തന്നെ. ഉടനെ ഡോക്ടറിന്റെ അടുത്ത് പോകണം. ചില ജീവിത, ഭക്ഷണ ചിട്ടകള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നു. ആദ്യത്തെ ഉദ്യമം ഭലിച്ചില്ല എങ്കില്‍ ഒന്നോ രണ്ടോ പ്രാവശ്യം കൂടി ചിട്ടകള്‍ ക്രമീകരിക്കുന്നു, അതായതു മധുരം കുറയ്ക്കുക, കൂടുതല്‍ വ്യായായം ചെയ്യുക അങ്ങിനെ പലതും. ഇതും ഫലിച്ചില്ല എങ്കില്‍ മരുന്ന് തുടങ്ങാന്‍ പറയും. പിന്നെ ജീവിത കാലം മുഴുവന്‍ മരുന്ന് കഴിക്കണം. പണ്ടൊക്കെ പ്രമേഹവും രക്തസമര്ധവും ഒക്കെ പണക്കാരുടെ മാത്രം രോഗങ്ങളായിരുന്നു. ഇന്ന് പക്ഷെ പണക്കാരന്‍ പാവങ്ങള്‍ അങ്ങിനെയൊന്നുമില്ല. കാരണം എല്ലാ ജോലികള്കും യന്ത്രങ്ങളും, യാത്രക്ക് വാഹനങ്ങളും പഴയതിലും കൂടുതല്‍ ഇന്നുണ്ട്. പിന്നെ നടക്കാന്‍ മടി, ജോലി ചെയ്യാന്‍ മടി, ഭക്ഷണമാണേല്‍ ഏറ്റവും നല്ലതും നിറയെ മാംസ്യവും അന്നജവും ഉള്ളതും വേണം, ചിലര്‍ക് മധുരം കൂടുതല്‍ ഇഷ്ടമാണ്. ചിലര്‍ക് എരിവാണ് ഇഷ്ടം (രണ്ടും കൂടുതലായാല്‍ ശരീരത്തിന് ദോഷം ആണ്). പാരമ്പര്യവും ഒരു കാരണം ആണ്. മദ്യം കഴിക്കുന്നവര്‍ ഭക്ഷണം കൂടുതല്‍ കഴിച്ചില്ല എങ്കില്‍ പ്രശ്‌നമായതിനാല്‍ ഭക്ഷണം കൂടുതല്‍ കഴിക്കുന്നു. അതും പ്രമേഹതിലേക് നയിക്കുന്ന കാരണമാണ്. പ്രമേഹത്തെ കുറിചെല്ലാവരും കേട്ടിടുന്‌ടെങ്കിലും അതെന്താണെന്നോ അത് ശരീരത്തില്‍ എങ്ങിനെ ഉണ്ടാകുന്നു, കാരങ്ങങ്ങള്‍, നിവാരണ മാര്‍ഗങ്ങള്‍ എന്നിവയെല്ലാം എല്ലാവര്കുമറിയാമോ എന്ന് തോന്നുന്നില്ല. പ്രമേഹം ആഹാരത്തിനു മുമ്പ് 100 mg/dlനും ആഹാരത്തിന് ശേഷം 140 mg/dl നും താഴെ നിന്നാല്‍ അത് നോര്‍മല്‍ എന്ന് പറയുന്നു. പരിശോധനയില്‍ ആഹാരത്തിന് ശേഷം 180 mg/dl നു മുകളില്‍ ആണെങ്കില്‍ പ്രമേഹം ഉണ്ടെന്നു മനസിലാക്കാം. കൂടുതലായാല്‍ മരുന്നും വ്യായാമവും ആഹാരനിയന്ത്രണവും കൊണ്ട് നോര്‍മല്‍ നിലയില്‍ നിര്‍ത്തണം. മരുന്നും വ്യായാമവും ആഹാരനിയന്ത്രണവും കൃത്യമായി കൊണ്ടുപോയില്ലെങ്കില്‍ ഒന്നുകില്‍ ഷുഗര്‍ വളരെ കൂടും (ഹൈപര്‍ ഗ്ലൈസീമിയ) അല്ലെങ്കില്‍ വളരെ കുറയും(ഹൈപോ ഗ്ലൈസീമിയ). രണ്ടു വന്നാലും ശരീരം തളര്‍ന് താഴെ വീഴും, വളരെ ചുരുക്കമായി diabetic കോമ എന്ന ഒരു അവസ്ഥയും ഉണ്ടാകാം.

Advertisementകാരണങ്ങള്‍

 1. ജോലിയോ വ്യായാമമോ ചെയ്യാതിരിക്കുക.
 2. പാരമ്പര്യം (അച്ഛനും അമ്മയ്ക്കും രോഗമുണ്ടെങ്കില്‍ രോഗസാധ്യത 90 % 100 % വരെ, ആര്‌കെങ്കിലും ഒരാള്കുണ്ടെങ്കില്‍ 75 %)
 3. മധുരം, മാംസ്യം, അന്നജം ഇവ ധാരാളം കഴിക്കുക
 4. അച്ഛനോ അമ്മക്കോ രണ്ടുപേര്‍കുമോ ബന്ധുക്കള്‍ക്കോ രോഗമുണ്ടായിരിക്കുക
 5. സ്ഥിരമായ മദ്യപാനം, പുകവലി
 6. പാന്‍ക്രിയാസിന്റെ കേടുകള്‍
 7. പൊണ്ണതടിയും കുടവയറും ഇത് വലിയ പ്രശ്‌നമാണ്.

മുകളില്‍ പറഞ്ഞവ പലതും കാരണമാകുമെങ്കിലും. പ്രധാനമായി മെയ്യനങ്ങാത്ത ജീവിതമാണ് പ്രശ്‌നക്കാരന്‍.

നിവാരണ മാര്‍ഗങ്ങള്‍

 1. ജോലിയോ വ്യായാമമോ സ്ഥിരമായി ചെയ്യുക, നടപ്പാണെങ്കിലും കുറഞ്ഞത് മുപതു മിനിറ്റു മുതല്‍ ഒരുമണിക്കൂര്‍ വരെ നടക്കുക. പ്രായമായവര്‍ക്ക് പറ്റിയ വ്യായാമമാണ് നടപ്പ്.
 2. പാരമ്പര്യം ഉണ്ടെങ്കില്‍ ചെറുപ്പത്തിലേ വ്യായാമം ശീലമാക്കു.
 3. മധുരം, മാംസ്യം, അന്നജം ഇവ കുറച്ചു കഴിക്കുക.
 4. മദ്യപാനം, പുകവലി ഇവ നിര്‍ത്തുക
 5. പൊണ്ണതടിയും കുടവയറും കുറക്കുക

മുകളില്‍ പറഞ്ഞവ പലതും പലര്‍ക്കും ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കും. ഒരു കാര്യം എല്ലാവര്ക്കും ചെയ്യാം. മധുരം കഴിക്കുകയോ, മദ്യം കഴിക്കുകയോ, മാംസം കഴിക്കുകയോ എന്ത് തന്നെ ചെയ്താലും കഠിനമായി അധ്വാനിക്കുക അല്ലെങ്കില്‍ വ്യായാമം ചെയ്യുക, നന്നായി വിയര്കണം (യോഗ ചെയ്യുന്നത് നല്ലതാണെങ്കിലും അതിനു പല പോരായ്മകളും ഉണ്ട് എന്ന് പല ഡോക്ടര്‍മാരും പറയുന്നു.) എഇരൊബിക് വ്യായാമമാനെങ്കിലും അത് ചെയ്തു വിയര്കുന്നത് നല്ലതാണു. രാവിലെ ഒരു മണിക്കൂര്‍ സ്പീഡില്‍ നടക്കുക. പാവയ്ക്കാ, കൂവളം, നെല്ലിക്ക, ഉലുവ ഇങ്ങിനെയുള്ളവ ധാരാളം ഉപയോഗിക്കുക. മധുരം കുറഞ്ഞ പഴങ്ങള്‍ കഴിക്കാം.

പ്രമേഹം രോഗങ്ങള്‍ക് ഹേതു ആകുന്നു.

പ്രമേഹം പ്രധാനമായി രോഗ ഹേതുവാകുന്ന അവയവങ്ങള്‍ ഹൃദയം, കണ്ണ്, ഞരമ്പുകള്‍(neurons), കിഡ്‌നി ഇവയാണ്.

Advertisementഹൃദയം രക്തത്തില്‍ ഇന്‍സുലിന്‍ കുറയുമ്പോള്‍ ഗ്‌ളുകോസും പോഷകങ്ങളും കലകളില്‍ എത്തുന്നില്ലല്ലോ, ഇവയില്‍ കൊഴുപ്പ് കോശങ്ങളും കാണും.
ഇവ രക്തത്തില്‍ അടിഞ്ഞു കൂടി രക്ത കുഴലുകളുടെ ഭിതികള്ക് കനം കൂടും. അപ്പോള്‍ ചെറിയ രക്തലോമികകള്‍ അടഞ്ഞു പോകുന്നു. ഇങ്ങിനെ അടഞ്ഞു പോകുന്നതിനെ അതിറോസ് ക്ലീരോസിസ് എന്ന് പറയുന്നു. അത് രക്തസമര്ധതിനും കാരണമാകുന്നു. ഈ സാഹചര്യത്തില്‍ ഹൃദയത്തിനു രക്തം പമ്പ് ചെയ്യാന്‍ കൂടുതല്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. അങ്ങിനെ ഹൃദയം ഷീനിക്കുന്നു. ഇത് ഹൃദയ ഭിത്തികളെ ബാധിക്കുമ്പോള്‍ അതിനെ cardiio mayopathy എന്ന് പറയുന്നു.

കണ്ണ് കണ്ണിന്റെ പിന്നിലെ രെടിന (retina) എന്ന ഗ്ലാസ് പോലിരിക്കുന്ന സ്തരം ആണ് പ്രകാശത്തിന്റെ സഹായത്താല്‍ വസ്തുക്കളെ കാണാന്‍ സഹായിക്കുന്നത്. ഇതിന്റെ പിന്നില്‍ ചെറിയ ചെറിയ രക്തകുഴലുകള്‍ ഉണ്ട്. കണ്ണിനു പോഷകങ്ങള്‍ കൊടുക്കുന്നത് ഈ രക്തകുഴലുകലാണ്. പ്രമേഹം മൂലം ചെറിയ രക്തലോമികകള്‍ അടഞ്ഞു പോകുന്നു. രെടിനക്ക് വേണുന്ന പോഷണങ്ങള്‍ കിട്ടാതെ പോകുന്നു. ഇതിനെ ദയബെടിക് രേടിനോപതി (diabetic retinopathy) എന്ന് പറയുന്നു. ഇത് കാഴ്ച തകരാറിലാക്കുന്നു.

ഞരമ്പുകള്‍ ഇന്‍സുലിന്റെ കുറവ് പോഷകങ്ങള്‍ ഞരമ്പുകളില്‍ (neurons) എത്താന്‍ വൈകുന്നു. ഞരമ്പുകള് പ്രവര്‍ത്തിക്കാന്‍ കഴിവില്ലാതാകുന്നു. ഇതിനെ പൊതുവേ diabetic neuropathy എന്ന് പറയുന്നു. രണ്ടുതരം നുറോപതി ആണുള്ളത്‌ symetric ഉം asymetric ഉം

Symetric – ഇത് മൂന്ന് തരം ഉണ്ട്. sensory , motor , autonomous

Advertisement • sensory ന്യൂറോപാതിയില്‍  തലച്ചോറില്‍ നിന്നുള്ള ഞരമ്പുകളെ പ്രമേഹം ബാധിക്കുന്നു
 • മോട്ടോര്‍ നുരോപതിയില്‍ മസിലുകളിലെ ഞരമ്പുകളെ ബാധിക്കുന്നു
 • ഓടോനോമസ് നുരോപതിയില്‍ അവയവങ്ങളുടെ പരസ്പര എകൊപനത്തെ ബാധിക്കുന്നു

asymetric – ഇതില്‍ ഒന്ന് കേന്ദ്ര നാഡീവ്യുഹത്തെ ബാധിക്കുന്നു, രണ്ടു നെഞ്ചിന്റെ ഭാഗത്തെ ബാധിക്കുന്നു, മൂന്നു കാലുകളിലെ ഒന്ന് രണ്ടു ഞരമ്പുകളെ ബാധിക്കുന്നു, നാലാമത്തെ ഞരമ്പുകള്‍ ഞെരുങ്ങുന്ന പ്രതിഭാസം ആണ്.

പ്രമേഹം ഉള്ളവരുടെ ഹൃദയ സ്തംഭനം വേദനയില്ലത്തത് ആകുന്നത് ഇതികൊണ്ടാണ്. പ്രമേഹം കൂടുമ്പോള്‍ മുറിവുണ്ടായാല്‍ അറിയാത്തതും അതുണങ്ങാന്‍ സമയം എടുക്കുന്നതും ഇതുകൊണ്ടാണ്. കാലു മുറിച്ചു കളയുന്നത് നമ്മുടെ നാട്ടില്‍ പതിവാണല്ലോ.

വൃക്കകള്‍ – ഇതിനു പ്രമേഹം ബാധിച്ചാല്‍ അതിനു Diabetic നെഫ്രോപതി എന്ന് പറയുന്നു. കിഡ്നിയില്‍ ധാരാളം നെഫ്രോണുകള്‍ ഉണ്ട്. അതിനുള്ളില്‍ ധാരാളം ഗ്ലോമരസുകള്‍ എന്ന് പറയുന്ന രക്തകുഴലുകള്‍ ഉണ്ട്. അതിലൂടെയാണ് രക്തം അരിക്കപെടുന്നത്. രക്തത്തെ അരിക്കുമ്പോള്‍ കനം കൂടിയ പ്രോടീന്‍ തന്മാത്രകള്‍ (ആല്‍ബുമിന്‍ ) അതിലൂടെ വെളിയില്‍ പോകില്ല. പക്ഷെ പ്രമേഹം ഉള്ളപ്പോള്‍ കനം കുറഞ്ഞ ഗ്ലൂകോസ് കണികകള്‍ അതിലൂടെ വെളിയില്‍ പോകും. ഈ അരിചെടുക്കല്‍ പ്രക്രിയ നിരന്ദരം തുടര്‌നാല്‍ ഗ്ലോമുരസുകളുടെ ശക്തി ക്ഷയിക്കുകയും ചെറിയ പ്രോടീന്‍ കണങ്ങള്‍ വെളിയില്‍ പോകുകയും ചെയ്യും. ഇതിനെ മൈക്രോ അല്ബുമിനൂരിയ എന്ന് പറയുന്നു. വീണ്ടും ഒരു പത്തു വര്ഷം പ്രമേഹം നിയന്ത്രിക്കാതെ ഇത് തുടര്‌നാല്‍ ഗ്ലോമരസുകള്‍ കേടാവുകയും വലിയ പ്രോടീന്‍ കണികകളും അതിലൂടെ പുറത്തു പോകുകയും ചെയ്യുന്നു. തുടര്‍ന് യൂറിയ, ക്രിയാടിന്‍ തുടങ്ങിയവയും വെളിയില്‍ പോകുന്നു. അവസാനം കിഡ്‌നി പൂര്‍ണമായി കേടായി കിഡ്‌നി മാറ്റി വെയ്‌കേണ്ടി വരും. രക്തസമര്ധം കൂടിയാലും ഇത് പോലെ സംഭവിക്കും.

പ്രതീക്ഷയുടെ തിരിനാളം

നമ്മുടെ പ്രമേഹമുള്ള സഹോദരങ്ങള്‍ക് പ്രതീക്ഷക്ക് വകയുള്ളത് നമ്മുടെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയാണ്. ജീനോതെരാപ്പി, വാക്‌സിന്‍ ഇവ വികസിച്ചു കൊണ്ടിരിക്കയാണ്. ഇവ വിജയിച്ചാല്‍ പ്രമേഹവും ഒരു തീരാ ശാപമാല്ലതാകും. ഇവ നമ്മുടെ വരും തലമുറക്കെങ്കിലും പ്രയോജനപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Advertisement 193 total views,  1 views today

Advertisement
Entertainment8 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment6 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment6 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment6 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment6 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment11 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement