അശോക് സെൽവനും ശന്തനു ഭാ​ഗ്യരാജും ഒന്നിക്കുന്ന ‘ബ്ലൂ സ്റ്റാർ’ ! കേരളാ ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ.

അശോക് സെൽവൻ, ശന്തനു ഭാ​ഗ്യരാജ്, കീർത്തി പാണ്ഡ്യൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ എസ് ജയകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് സ്‌പോർട്‌സ് ഡ്രാമ ചിത്രം ‘ബ്ലൂ സ്റ്റാർ’ ജനുവരി 25ന് റിലീസ് ചെയ്യും. ശക്തി ഫിലിം ഫാക്ടറി ഓൾ ഇന്ത്യ റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ വിതരണത്തിനെത്തിക്കുന്നു. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്.

കായികരം​ഗത്ത് രാഷ്ട്രീയത്തിന്റെ ഇടപെടൽ മൂലം കളിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന ക്രിക്കറ്റ് താരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. അരക്കോണം പട്ടണത്തിലാണ് കഥ നടക്കുന്നത്. രഞ്ജിത്തായ് അശോക് സെൽവനും രാജേഷായ് ശന്തനു ഭാ​ഗ്യരാജും വേഷമിടുന്ന ചിത്രം നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്താണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: അഴകൻ, ചിത്രസംയോജനം: സെൽവ ആർ കെ, സംഗീതം: ഗോവിന്ദ് വസന്ത, പിആർഒ: ശബരി.

You May Also Like

പെണ്ണിനെ ഉണര്‍ത്താന്‍ അഞ്ച് മികച്ച മാര്‍ഗങ്ങള്‍

മികച്ച കിടപ്പറ കുടംബജീവിതത്തിന്റെ ആണിക്കല്ലാണ്. പരസ്പരമുള്ള പങ്കുവയ്ക്കല്‍ നഷ്ടപ്പെടുന്നിടത്തു കുടുംബ ബന്ധത്തിന്റെ ശക്തിയും നഷ്ടപ്പെടുന്നു. ലൈംഗകിക…

എല്ലാത്തിനെയും തമാശയായി കാണുന്ന പ്രകാശനിൽ തുടങ്ങി സിനിമ അവസാനിക്കുന്നത് ഹൃദയം തകർന്ന് കരയുന്ന പ്രകാശനിലുടെ ആണ്

പ്രകാശൻ ❣️ Rageeth R Balan ഒരു കല്യാണം നടക്കുക ആണ് എല്ലാവരെയും പോലെ പ്രകാശനും…

‘ബ്രഹ്മാസ്ത്ര’ കളക്ഷൻ വെറും കള്ളമെന്നു കങ്കണ

രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ്…

ഗർഭകാലം ആഘോഷമാക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നമിത

പ്രശസ്ത തെന്നിന്ത്യൻ നടി നമിത കപൂർ അമ്മയാകാനുള്ള ഒരുക്കത്തിലാണ്. നിറവയറിലുള്ള താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് ഇപ്പോൾ…